Month: April 2023
-
Kerala
കൊച്ചി വാട്ടർമെട്രോ യാത്രാനിരക്കുകൾ പ്രഖ്യാപിച്ചു
കൊച്ചി: വാട്ടർ മെട്രോ യാത്രാനിരക്കുകൾ കെഎംആർഎൽ പ്രഖ്യാപിച്ചു. കുറഞ്ഞ യാത്ര നിരക്ക് 20 രൂപയാണ്.പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപ.വാട്ടർ മെട്രോ സർവീസ് രാവിലെ 7 മുതൽ വൈകീട്ട് എട്ട് വരെയാണ്.തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ സർവീസുണ്ടാകും.വാട്ടർ മെട്രോ ചൊവ്വാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.ബുധനാഴ്ച രാവിലെ 7 മണിക്കാണ് ആദ്യ സർവീസ്. ഹൈക്കോടതി വൈപ്പിൻ റൂട്ടിലാണ് ആദ്യ സർവീസ്.ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രതിവാര പാസുകളിൽ ഇളവും പ്രഖാപിച്ചിട്ടുണ്ട്. മെട്രോയ്ക്ക് സമാനമായ ആധുനിക സൗകര്യങ്ങളുള്ള ഒൻപത് ബോട്ടുകളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ശീതീകരിച്ച ബോട്ടിൽ 100 പേർക്ക് ഒരേ സമയം യാത്ര ചെയ്യാം. ഹൈക്കോടതി ജെട്ടിയിൽ നിന്ന് ബോൾഗാട്ടി, വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിച്ചാകും ആദ്യ സർവീസ്.ജർമൻ വികസന ബാങ്കിൽ നിന്ന് വായ്പയെടുത്തുള്ള പദ്ധതിയ്ക്ക് ചെലവ് 747 കോടി രൂപ. ജല മെട്രോയിൽ സംസ്ഥാന സർക്കാരിന് 74 ശതമാനവും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ആദ്യഘട്ടം പൂർത്തിയാകുമ്പോള്‍…
Read More » -
NEWS
ആഗോളതലത്തില്‍ ഉഷ്ണതരംഗം, കാലാവസ്ഥാ വ്യതിയാനം മൂലം ഇന്ത്യയിലും പാക്കിസ്ഥാനിലും കാര്‍ഷിക വിളകള്‍ കുറയാൻ കാരണമായി: യുഎന്‍ റിപ്പോര്‍ട്ട്
മനുഷ്യൻ ഇന്ന് ഭൂമുഖത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കാലാവസ്ഥാ വ്യതിയാനം. കാലാവസ്ഥയിൽ ഓരോ വർഷവുമുണ്ടാകുന്ന മാറ്റത്തെ കൃത്യമായി പിന്തുടരുന്ന ഡബ്ല്യുഎംഒയുടെ 2022 ലെ വാർഷിക സ്റ്റേറ്റ് ഓഫ് ഗ്ലോബൽ ക്ലൈമറ്റ് റിപ്പോർട്ട് പുറത്ത് വന്നു. റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ ആശങ്ക രേഖപ്പെടുത്തിയത് ആഗോളതാപനത്തെ തുടർന്ന് സമുദ്രത്തിലെ താപനില റെക്കാർഡ് ഉയരത്തിലെത്തുമെന്നത് സംബന്ധിച്ചാണ്. യുണൈറ്റഡ് നേഷൻസ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) ഇന്നലെയാണ് ഇത് സംബന്ധിച്ച സ്റ്റേറ്റ് ഓഫ് ഗ്ലോബൽ ക്ലൈമറ്റ് 2022 റിപ്പോർട്ട് പുറത്ത് വിട്ടത്. റിപ്പോർട്ട് പ്രകാരം കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള നിരവധി റെക്കോർഡുകൾ തകർത്തു. ലാ നിന പ്രതിഭാസത്തിനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും 2022 ലെ ആഗോള താപനില, 1850 മുതൽ 1900 വരെയുണ്ടായിരുന്ന ആഗോള താപനിലയേക്കാൾ 1.15 ഡിഗ്രി സെൽഷ്യസ് കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു. ഇത് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് അഞ്ചാമത്തെയോ ആറാമത്തെയോ ഏറ്റവും ചൂടുള്ള വർഷമാണ് കഴിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു. ഹരിതഗൃഹ വാതകങ്ങളുടെ റെക്കോർഡ് ചൂട്,…
Read More » -
Crime
ജോലി ചെയ്തിരുന്ന പെട്രോൾ പമ്പിലെ മോഷണ തടയാൻ ശ്രമിച്ചു; 24കാരനായ ഇന്ത്യൻ വിദ്യാർഥി യുഎസിൽ വെടിയേറ്റു മരിച്ചു
ഒഹായോ: യുഎസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 24 കാരനായ വിദ്യാർത്ഥി കഴിഞ്ഞ വ്യാഴാഴ്ച പെട്രോൾ പമ്പിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടതായി കൊളംബസ് ഡിവിഷൻ ഓഫ് പോലീസ് അറിയിച്ചു. ഒഹായോയിലെ പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്ന ആന്ധ്രാപ്രദേശിലെ ഏലൂരിൽ നിന്നുള്ള സയേഷ് വീര (24) യാണ് അജ്ഞാതനായ അക്രമിയുടെ വെടിയേറ്റ് മരിച്ചത്. സയേഷ് വീര ജോലി ചെയ്യുകയായിരുന്ന പെട്രോൾ പമ്പിലെ ഒരു മോഷണ ശ്രമം തടയുന്നതിനിടെയാണ് സയേഷിന് വെടിയേറ്റതെന്ന് പോലീസ് അറിയിച്ചു. പഠനത്തോടൊപ്പം കൊളംബസിലെ ഫ്രാങ്ക്ലിൻറണിലെ വെസ്റ്റ് ബ്രോഡ് സ്ട്രീറ്റിലെ പെട്രോൾ സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു സയേഷ് വീര. ആയുധധാരിയായ അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടെയാകാം യുവാവിന് വെടിയേറ്റതെന്ന് പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് വർഷം മുമ്പാണ് സായേഷ് യുഎസിലെ കാംബെൽസ്‌വില്ലെ സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നത്. ഈ വർഷം ഇത് രണ്ടാമത്തെ ഇന്ത്യൻ വിദ്യാർത്ഥിയാണ് യുഎസിൽ വെടിയേറ്റ് മരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ചിക്കാഗോയിലെ വാൾമാർട്ട് സ്റ്റോറിൽ ആയുധധാരികൾ…
Read More » -
Kerala
യുപിഐ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലീസ്
തിരുവനന്തപുരം: യുപിഐ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ്. ഫെയ്സ്ബുക്കിലൂടെ പോലീസ് ഈ കാര്യം വ്യക്തമാക്കി. യുപിഐ ഇടപാടുകൾ നടത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് ബാങ്കുകൾക്ക് കേരള പോലീസ് നിർദേശം നൽകിയിട്ടില്ല. സൈബർ തട്ടിപ്പിന് ഇരയായ വ്യക്തി, പരാതി പരിഹാര സംവിധാനമായ ദേശീയ സൈബർ ക്രൈം പോർട്ടലിലും കാൾ സെന്റർ നമ്പറായ 1930ലും രജിസ്റ്റർ ചെയ്യുന്ന പരാതിയിന്മേൽ തുടർനടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി, പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് ബാങ്കുകൾക്ക് സാധാരണയായി പോലീസ് നിർദ്ദേശം നൽകാറുള്ളത്. തുക കൈമാറ്റം നടന്നതായി പരാതിയിൽ പരാമർശിച്ചിട്ടുള്ള അക്കൗണ്ട് നമ്പരിൽ നിന്നും നഷ്ടപ്പെട്ട തുക തിരികെ പിടിക്കുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. അക്കൗണ്ട് പൂർണമായി മരവിപ്പിക്കാൻ കേരള പോലീസ് നിർദേശിച്ചിട്ടില്ല. എന്നാൽ തട്ടിപ്പ് നടത്താനായി സ്ഥിരം ഉപയോഗിക്കുന്ന അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകാറുണ്ട്. അക്കൗണ്ടുകൾ മരവിപ്പിത് സംബന്ധിച്ച പരാതിയുണ്ടെങ്കിൽ 1930 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്. ദേശീയ പോർട്ടലിലെ പരാതിയിന്മേൽ…
Read More » -
Kerala
അവധിക്കാലമാണ് വീടുപൂട്ടി പോകുമ്പോൽ പോല്‍-ആപ്പില്‍ അറിയിക്കാം, പോലീസിന്‍റെ പ്രത്യേക നിരീക്ഷണം ഉറപ്പ്
തിരുവനന്തപുരം: അവധിക്കാലത്ത് വീടുപൂട്ടി പോകുന്നവര്‍ക്ക് പോല്‍-ആപ്പില്‍ വിവരം നല്‍കാമെന്ന് കേരള പൊലീസ് അറിയിച്ചു. വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ ഏര്‍പ്പെടുത്തിയ സൗകര്യം ഇതുവരെ 6894 പേര്‍ വിനിയോഗിച്ചു. അവധിക്കാലത്തും വാരാന്ത്യങ്ങളിലും വീട് പൂട്ടി നാട്ടിലും മറ്റും യാത്ര പോകുന്നവര്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കാനുള്ള സൗകര്യമാണ് ആപ്പില്‍ ഉള്ളത്. ഈ സംവിധാനത്തിലൂടെ വീടിന്‍റെ വിലാസം നല്‍കിയാല്‍ ആ പ്രദേശങ്ങളില്‍ പോലീസിന്‍റെ പ്രത്യേക നിരീക്ഷണവും പട്രോളിങും ഉണ്ടായിരിക്കും. പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പ് ഇതുവരെ 7,01,000 ല്‍ പരം ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ ഡൗണ്‍ലോഡ് ചെയ്തു. ഈ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്ന ഐഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 64,515 ആണ്.
Read More » -
Business
രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളുടെ പട്ടികയിൽ ടാറ്റ മോട്ടോഴ്‌സിന് മൂന്നാം സ്ഥാനം; തുണയായത് നെക്‌സോൺ കോംപാക്റ്റ് എസ്‌യുവിയുടെ വൻ ജനപ്രീതി
ആഭ്യന്തര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് നിലവിൽ രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഈ വിജയത്തിന് പിന്നിലെ പ്രധാന കാരണം ടാറ്റ നെക്‌സോൺ കോംപാക്റ്റ് എസ്‌യുവിയുടെ വൻ ജനപ്രീതിയാണ്. 2022-23 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് നെക്‌സോൺ. ഹ്യുണ്ടായ് ക്രെറ്റ, മാരുതി ബ്രെസ, ഹ്യുണ്ടായ് വെന്യു, കിയ സെൽറ്റോസ് എന്നിവ ഉൾപ്പെടെ നിരവധി വമ്പന്മാരെ മറികടക്കാൻ എസ്‌യുവിക്ക് സാധിച്ചു എന്ന് ഇന്ത്യാ കാർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. FY23-ൽ മികച്ച രീതിയിൽ വിറ്റഴിക്കപ്പെട്ട അഞ്ച് എസ്‌യുവികളുടെ ലിസ്റ്റ് 1. ടാറ്റ നെക്‌സോൺ – 1,72,138 2. ഹ്യുണ്ടായ് ക്രെറ്റ – 1,50,372 3. മാരുതി ബ്രെസ്സ – 1,45,665 4. ടാറ്റ പഞ്ച് – 1,33,819 5. ഹ്യുണ്ടായ് വെന്യു – 1,20,653 ടാറ്റ മോട്ടോഴ്‌സ് 2023 സാമ്പത്തിക വർഷത്തിൽ 1,72,138 യൂണിറ്റ് നെക്‌സോൺ കോംപാക്റ്റ് എസ്‌യുവി വിറ്റു, പ്രതിമാസം ശരാശരി 14300 യൂണിറ്റ്…
Read More » -
Sports
ഷാര്‍ജയിലെ മരുക്കാറ്റിനെയും ഓസീസ് പേസർമാരെയും തകര്‍ത്ത് സച്ചിന്‍ നേടിയ ഐതിഹാസിക സെഞ്ചുറിക്ക് ഇന്ന് 25 വയസ്; ‘ഡെസേര്‍ട്ട് സ്റ്റോം’ ഓർമകളിൽ ആരാധകര്‍ക്കൊപ്പം പ്രത്യേക കേക്ക് മുറിച്ച് ഇതിഹാസതാരം
മുംബൈ: ഷാർജയിലെ മരുക്കാറ്റിനെയും ഓസീസ് പേസാക്രമണത്തെയും തകർത്ത് സച്ചിൻ ടെൻഡുൽക്കർ ഓസ്ട്രേലിയക്കെതിരെ നേടിയ ഐതിഹാസിക സെഞ്ചുറിക്ക് ഇന്ന് 25 ആണ്ട് തികഞ്ഞു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നായിരുന്നു ‘ഡെസേർട്ട് സ്റ്റോം’ എന്ന പേരിൽ പിന്നീട് പ്രശസ്തമായ സച്ചിൻറെ സെഞ്ചുറി. മരുഭൂമിയിലെ കൊടുങ്കാറ്റിന് 25 വർഷം പൂർത്തിയാവുമ്പോൾ ആരാധകർക്കൊപ്പം പ്രത്യേക കേക്ക് മുറിച്ചാണ് ബാറ്റിംഗ് ഇതിഹാസം അത് ആഘോഷിച്ചത്. സച്ചിൻറെ 50ാം പിറന്നാളാണ് മറ്റന്നാൾ. അതിന് മുന്നോടിയായാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. Special cake for "25 years of Desert Storm". Sachin is celebrating the day with his fans in Mumbai. pic.twitter.com/tEhbVXuy08 — Johns. (@CricCrazyJohns) April 22, 2023 1998ൽ ഷാർജയിൽ നടന്ന ന്യൂസിലൻഡ് കൂടി ഉൾപ്പെട്ട കൊക്കോ കോള കപ്പ് ത്രിരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യക്ക് ഫൈനലിലേക്ക് യോഗ്യത നേടിക്കൊടുത്തത് ഓസ്ട്രേലിയക്കെതിരെ സച്ചിൻ നേടിയ സെഞ്ചുറി(143) ആയിരുന്നു. ആ മത്സരത്തിന് മുമ്പ് ഇന്ത്യ…
Read More » -
Kerala
ഗൾഫ് വ്യാപാരി വീട്ടിൽ മരിച്ച നിലയിൽ, പിന്നാലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 612 പവൻ സ്വർണം ദുരൂഹസാഹചര്യത്തിൽ നഷ്ടപ്പെട്ടു എന്ന പരാതിയുമായി മകൻ പൊലീസിൽ
ദുരൂഹമരണം ഗൾഫ് വ്യാപാരി ഗഫൂർ ഹാജി കാഞ്ഞങ്ങാടിനടുത്ത് പൂച്ചക്കാട് മരണപ്പെട്ടതിനു പിന്നാലെ വീട്ടിൽ നിന്ന് 612 പവൻ സ്വർണം ദുരൂഹസാഹചര്യത്തിൽ നഷ്ടപ്പെട്ടു എന്ന് കാണിച്ച് മകൻ പൊലീസിനെ സമീപിച്ചു. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിവരികയാണെന്നും വസ്തുത ബോധ്യപ്പെട്ടാൽ കേസെടുക്കുമെന്നും ബേക്കൽ പൊലീസ് പറഞ്ഞു. എം.സി ഗഫൂർ ഹാജിയെ (55) പൂച്ചക്കാട് ഫാറൂഖ് പള്ളിക്ക് സമീപത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇക്കഴിഞ്ഞ ഏപ്രിൽ 14ന് പുലർച്ചയാണ്. ഹൃദയാഘാതം മൂലം ഉറക്കത്തിൽ മരിച്ചതായാണ് വീട്ടുകാർ പറയുന്നത്. തലേദിവസം ഉച്ചയോടെ ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഭാര്യയുടെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. വീട്ടിൽ ഗഫൂർ ഹാജി തനിച്ചാണ് ഉണ്ടായിരുന്നത്. സമീപത്തെ സഹോദരന്റെ വീട്ടിൽ നിന്ന് നോമ്പ് തുറ സാധങ്ങൾ എത്തിച്ചിരുന്നു. എന്നാൽ പുലർച്ചെ ഭക്ഷണ സമയത്ത് ആളനക്കം കേൾക്കാത്തതിനാൽ ബന്ധുക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് ഗഫൂർ ഹാജിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികത ഒന്നും ഇല്ലാത്തതിനാൽ മൃതദേഹം പൂച്ചക്കാട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.…
Read More » -
LIFE
കെ.കെ ശൈലജയുടെ ജീവിതകഥ, ‘മൈ ലൈഫ് അസ് എ കോമ്രേഡ്’ പുസ്തകരൂപത്തിൽ ഇറങ്ങുന്നു
കെ.കെ ശൈലജയുടെ ജീവിതകഥ മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ജീവിതരേഖ പുസ്തകരൂപത്തിൽ ഇറങ്ങുന്നു. ‘മൈ ലൈഫ് അസ് എ കോമ്രേഡ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം കൊകോബ്ലു റീട്ടെയിലും ആമസോണും ചേർന്നാണ് വിൽപനയ്ക്ക് എത്തിക്കുന്നത്. മെയ് നാല് മുതൽ ആമസോണിലും കിൻഡിൽ പതിപ്പായും ‘മൈ ലൈഫ് അസ് എ കോമ്രേഡ്’ ലഭ്യമാകും. കെ.കെ ശൈലജയും മഞ്ജു സാറ രാജനും ചേർന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ ആദ്യ ഘട്ടം വിദഗ്ദമായി കൈകാര്യ ചെയ്ത ആരോഗ്യമന്ത്രിയെന്ന നിലയിലാണ് ആഗോളതലത്തിൽ കെ.കെ ശൈലജ അറിയപ്പെട്ടത്. കുട്ടിക്കാലത്ത് ലജ്ജയും ഭയവും ഉള്ള പെൺകുട്ടിയായിരുന്നു താനെന്ന് കെ കെ ശൈലജ പറയുന്നു. സ്കൂൾ ടീച്ചറായി പ്രവർത്തിച്ചത്, പിൽക്കാലത്ത് രാഷ്ട്രീയത്തിലും ആരോഗ്യമന്ത്രിയെന്ന നിലയിലും നന്നായി പ്രവർത്തിക്കാൻ സഹായിച്ചുവെന്നും അവർ പറയുന്നു. ലോകത്തെ ഭയപ്പെടുത്തിയ രണ്ട് പകർച്ചവ്യാധികളെ ആരോഗ്യമന്ത്രിയെന്ന നിലയിൽ വിദഗ്ദമായി കൈകാര്യം ചെയ്ത അനുഭവങ്ങൾ പുസ്തകത്തിൽ വിശദമായി കെ.കെ ശൈലജ പങ്കുവെക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കേരളത്തെക്കുറിച്ച് അവർ പറയുന്നുണ്ട്. അതിൽ…
Read More » -
Kerala
രഹസ്യ റിപ്പോര്‍ട്ട് വാട്സാപ്പില്‍ പ്രചരിക്കുന്നു; മുഖ്യമന്ത്രി വിശദീകരിക്കണം
കൊല്ലം: പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം കൊല്ലത്ത് ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷപോലും രഹസ്യമാക്കി വയ്ക്കാന്‍ പറ്റാത്തവരാണ് ഭരണത്തിലെന്നത് ലജ്ജാകരണമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അതീവരഹസ്യമായി കൈകാര്യം ചെയ്യേണ്ട റിപ്പോര്‍ട്ട് വാട്സാപ്പില്‍ പ്രചരിക്കുകയാണ്. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്നാണ് ഇത് കാണിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു. കേട്ടുകേള്‍വിപോലും ഇല്ലാത്ത ട്രെയിന്‍ തീവെപ്പു വരെ സംസ്ഥാനത്ത് നടക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ സുരക്ഷാകാര്യങ്ങള്‍ രഹസ്യാത്മകമായി കൈകാര്യം ചെയ്യാനാകണം. ഉദ്യോഗസ്ഥവീഴ്ച മാത്രമായി ചിത്രീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും തുടര്‍ഭരണം നല്‍കിയതിന്റെ പേരില്‍ ജനം എന്തെല്ലാം അനുഭവിക്കണമെന്നും അദ്ദേഹം ആരാഞ്ഞു.
Read More »