Month: April 2023

  • Kerala

    അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി

    തിരുവനന്തപുരം: അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്. ബാങ്കിംഗ് ഇതര സ്ഥാപനമായി പ്രവർത്തിക്കാൻ അനുമതി നൽകിയതായി ആർബിഐ അറിയിച്ചു. ആർബിഐ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, 2023 ഏപ്രിൽ 24-ന് ബിസിനസ് അവസാനിക്കുന്ന മുതലാണ് ലൈസൻസ് റദ്ദാക്കുന്നത്. ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 56, 22 പ്രകാരംഇന്ത്യയിൽ ബാങ്കിംഗ് ബിസിനസ്സ് നടത്തുന്നതിന് അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിന് അനുവദിച്ച 1987 ജനുവരി 3 ലെ ബാങ്കിംഗ് ലൈസൻസ് ആണ് ആർബിഐ റദ്ദാക്കിയത്. 2023 ഏപ്രിൽ 24-ന് വ്യാപാരം അവസാനിക്കുന്നതു മുതൽ ലൈസൻസ് റദ്ദാക്കിയതായി ആർബിഐ അറിയിച്ചു. ആർബിഐ പറയുന്നതനുസരിച്ച്, ബാങ്കും എൻബിഎഫ്‌സിയും തമ്മിലുള്ള വ്യത്യാസം എന്താണെന്നുവെച്ചാൽ ഒരു ബാങ്ക് ജനങ്ങൾക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന സർക്കാർ അംഗീകൃത സ്ഥാപനമാണ്, അതേസമയം ബാങ്ക് ലൈസൻസ് കൈവശം വയ്ക്കാതെ ആളുകൾക്ക് ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന ഒരു കമ്പനിയാണ് എൻബിഎഫ്‌സി. അതേസമയം, ബോംബെ മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, തമിഴ്‌നാട് സ്റ്റേറ്റ് അപെക്‌സ്…

    Read More »
  • Social Media

    ചൂടിൽനിന്ന് രക്ഷപ്പെടാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചയാൾ! കൊടും വേനലിൽ തന്റെ കാറിനെ ചാണകത്തിൽ പൊതിഞ്ഞ് മധ്യപ്രദേശിൽ നിന്നുള്ള ഡോക്ടർ

    ഒരു ശമനവും ഇല്ലാതെ ചൂട് അനുദിനം വർദ്ധിക്കുന്നതോടെ ചൂടിൽ നിന്ന് രക്ഷപ്പെടാൻ പല വഴികളാണ് ആളുകൾ തേടുന്നത്. എന്നാൽ, കാറിനുള്ളിലെ ചൂടു കുറയ്ക്കാൻ മറ്റാരും ചിന്തിക്കാത്ത ഒരു പോംവഴിയുമായി എത്തിയിരിക്കുകയാണ് മധ്യപ്രദേശിൽ നിന്നുള്ള ഒരു ഹോമിയോ ഡോക്ടർ. കൊടും വേനലിൽ തന്റെ കാറിനെ തണുപ്പിക്കാൻ സുശീൽ സാഗർ എന്ന ഈ ഡോക്ടർ കണ്ടെത്തിയിരിക്കുന്ന മാർഗം ചാണകം ആണ്. തന്റെ മാരുതി സുസുക്കി ആൾട്ടോ 800 -ന്റെ പുറത്ത് മുഴുവൻ ചാണകം പൊതിഞ്ഞു പിടിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം. ഇങ്ങനെ ചെയ്യുന്നത് കാറിൻറെ ഉൾഭാഗത്തെ തണുപ്പിക്കാൻ സഹായിക്കും എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. ചാണകം ഒരു നല്ല ഉഷ്ണ ശമനി ആണ് എന്നാണ് സുശീൽ സാഗർ പറയുന്നത്. ചാണകം പൂശുന്നത് കാറിനുള്ളിലെ എയർ കണ്ടീഷനിംഗ് യൂണിറ്റിനെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ പ്രാപ്തമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പലപ്പോഴും വേനൽക്കാലത്ത് കാറിന് മുകളിലുള്ള ഷീറ്റ് ചൂട് വലിച്ചെടുക്കുകയും കാറിനുള്ളിലെ താപനില വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചാണകം പുരട്ടുന്നത് വഴി കാറിന്റെ ഉള്ളിലെ…

    Read More »
  • Tech

    സൂക്ഷിച്ചാല്‍ ദുഖിക്കാതിരിക്കാം; സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനുള്ള കാരണങ്ങള്‍ ഇവയാണ്

    തൃശ്ശൂരില്‍ സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് നമ്മള്‍ കണ്ടത്. സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് ഇപ്പോഴൊരു പുതിയ കാര്യമല്ല. ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനുള്ള കാരണങ്ങള്‍ പലതാണ്. നേരത്തെയും സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിച്ച് ജീവന്‍ നഷ്ടമാകുന്ന സംഭവങ്ങള്‍ നടന്നിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ അശ്രദ്ധ തന്നെയാണ് മിക്കപ്പോഴും ഇത്തരം അപകടങ്ങള്‍ക്ക് കാരണം. സ്മാര്‍ട്ട്‌ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനുള്ള പ്രധാ കാരണങ്ങള്‍ ബാറ്ററിയുമായി ബന്ധപ്പെട്ടതാണ്. കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞാണ് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികള്‍ വരുന്നത് എന്ന് പറയുമ്പോള്‍ തന്നെയും ഇടയ്ക്കിടെ ഫോണുകള്‍ പൊട്ടിത്തെറിക്കുന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. എല്ലായിപ്പോഴും സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിക്കുകയും തീ പിടിക്കുകയും ചെയ്യുന്നത് നിര്‍മ്മാതാവിന്റെ തെറ്റ് കാരണം മാത്രമല്ല. സ്മാര്‍ട്ട്ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനുള്ള കാരണങ്ങളും അത്തരമൊരു അപകടം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നോക്കാം. കേടായ ബാറ്ററി സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം കേടായ ബാറ്ററിയാണ്. മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട്‌ഫോണുകളും ലിയോണ്‍ ബാറ്ററികളാണ് ഉണ്ടാകാറുള്ളത്. ഇവ കെമിക്കലി ബാലന്‍സ്ഡ് ആയി തുടരേണ്ടതുണ്ട്. രാസവസ്തുക്കള്‍ അമിതമായ ചൂടുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ അതല്ലെങ്കില്‍ അവയുടെ…

    Read More »
  • NEWS

    കൊല്ലം ജില്ലാ പ്രവാസി സമാജം സാല്‍മിയ യൂണിറ്റ് പുനസംഘടിപ്പിക്കുന്നു

    കുവൈറ്റ് സിറ്റി :-കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം സാല്‍മിയ യൂണിറ്റ് പുനസംഘടന സമ്മേളനം ഏപ്രില്‍ 27 ( വ്യാഴാഴ്ച) വൈകിട്ട് 6.30 ന് റെനെ ഗേഡ്‌സ് ഡാന്‍സ് അക്കാദമി ഹാളില്‍ (ഡോണ്‍ ബോസ്‌കോ സ്‌ക്കൂളിന് പുറക് വശം) കൂടുന്നു. സമാജം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ള കൊല്ലം ജില്ലയില്‍ നിന്നും കുവൈറ്റില്‍ വസിക്കുന്ന എല്ലാ പ്രവാസികളെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് :- 97840957/66 4715 77/98973183 എന്നി നമ്പരുകളില്‍ ബന്ധപ്പെടുക.

    Read More »
  • Kerala

    20 ദിവസം മുന്‍പ് കാണാതായ ആദിവാസി സ്ത്രീ ഉള്‍വനത്തില്‍ മരിച്ചനിലയില്‍

    കോഴിക്കോട്: കട്ടിപ്പാറയില്‍നിന്ന് ആഴ്ചകള്‍ക്ക് മുന്‍പ് കാണാതായ ആദിവാസി സ്ത്രീയെ ഉള്‍വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. താമരശ്ശേരി കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി രാജഗോപാലന്റെ ഭാര്യ ലീല(53)യെയാണ് ചൊവ്വാഴ്ച വനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ ലീലയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇരുപത് ദിവസം മുന്‍പാണ് ആദിവാസി സ്ത്രീയെ ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍നിന്ന് കാണാതായത്. രാത്രി വീട്ടില്‍ കിടന്നുറങ്ങിയ ലീലയെ പിന്നീട് കാണാതായെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി.

    Read More »
  • കുട്ടികളുടെ സ്വന്തം മോഡിയപ്പൂപ്പന്‍; വിദ്യാര്‍ഥികള്‍ക്കൊപ്പം കളിചിരിയുമായി പ്രധാനമന്ത്രി

    തിരുവനന്തപുരം: ”യേ കോന്‍ ഹെ?” സ്വന്തം ചിത്രം ചൂണ്ടിക്കാട്ടി തമാശരൂപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യം. ”അത് ഞാനൊന്നു ശ്രമിച്ചു നോക്കിയതാണെന്ന്” ചിത്രം വരച്ച മിടുക്കന്റെ മറുപടി. വന്ദേഭാരത് എക്സ്പ്രസ് ഫല്‍ഗ് ഓഫിനു മുന്നോടിയായി ട്രെയിനുള്ളില്‍ കുട്ടികളുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് രസകരമായ നിമിഷങ്ങള്‍. A memorable interaction on board the Vande Bharat Express. pic.twitter.com/Ym1KHM5huy — Narendra Modi (@narendramodi) April 25, 2023 പ്രധാനമന്ത്രിക്കു മുന്നില്‍ കുട്ടികള്‍ മലയാളത്തിലും ഇംഗ്ലിഷിലും ഹിന്ദിയിലുമെല്ലാം കവിത അവതരിപ്പിച്ചു. കുട്ടികള്‍ വരച്ച ചിത്രങ്ങളില്‍ മോദി ഒപ്പിട്ടു നല്‍കി. ചിലര്‍ സ്വന്തം ആശയങ്ങളാണ് പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചത്. അവരില്‍ ഒരാള്‍ ഇനി തന്റെ ഉപദേശകയാണെന്ന് മോദി പറഞ്ഞപ്പോള്‍ ചുറ്റും ചിരി നിറഞ്ഞു. കുട്ടികളുമായി ചെലവഴിച്ച രസകരമായ നിമിഷത്തിന്റെ വീഡിയോ പ്രധാനമന്ത്രി തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു.  

    Read More »
  • Kerala

    സംസ്ഥാന സർക്കാരിന്റെ എ ഐ ക്യാമറ പദ്ധതിയിൽ ദുരൂഹതയേറുന്നു: ഉപകരാർ കിട്ടിയ കമ്പനിക്ക് പ്രായം മൂന്ന് വർഷം മാത്രം

    സംസ്ഥാന ഗതാഗത വകുപ്പിനായി സർക്കാർ നടപ്പാക്കിയ എ ഐ ക്യാമറ പദ്ധതിയിൽ ദുരൂഹതയേറുന്നു. എസ്ആർഐടി പദ്ധതിയുടെ ഉപകരാർ നൽകിയ കോഴിക്കോട്ടെ പ്രസാഡിയോ കമ്പനി രൂപീകരിച്ചത് 2020 ഫെബ്രുവരിയിൽ മാത്രമാണ്. ഈ കമ്പനിക്ക് ഈ രംഗത്ത് കാര്യമായ പരിചയമില്ല. കമ്പനിയുടെ രജിസ്ട്രേഷൻ രേഖ ഏഷ്യാനെറ്റ് ന്യൂസ്‌ പുറത്തുവിട്ടു. ബന്ധുക്കളായ രണ്ട് പേരടക്കം നാല് പേരാണ് പ്രസാഡിയോ കമ്പനിയുടെ ഡയറക്ടർമാർ. എ ഐ ക്യാമറ സ്ഥാപിക്കാൻ വലിയ കരാറുകൾ എടുത്ത് ഇവർക്ക് യാതൊരു മുൻ പരിചയവുമില്ല. ഇപ്പോൾ പുറത്തുവിട്ട കരാറിന് പുറമെ ആദ്യ ഘട്ടത്തിൽ കോഴിക്കോട്ടെ അൽഹിന്ദ് ഗ്രൂപ്പുമായി മറ്റൊരു കരാർ ഉണ്ടായിരുന്നു എന്ന വിവരവും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അൽഹിന്ദ് ഗ്രൂപ്പിനെ ഒന്നാം പാർട്ടിയാക്കിയായിരുന്നു ഈ കരാർ. അതിൽ രണ്ടാം പാർട്ടിയായി പ്രസാഡിയോ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പറയുന്നത് തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് കരാറിൽ ഉള്ളതെന്നായിരുന്നു. പക്ഷെ പിന്നീട് കരാർ പുതുക്കിയ വിവരം മറച്ചുവക്കുകയാണ് ഉണ്ടായത്. പദ്ധതി നടപ്പാക്കുന്നതിലെ സുതാര്യതയില്ലായ്മ ചോദ്യം ചെയ്തതോടെയാണ്…

    Read More »
  • മയക്കുമരുന്ന് കേസിലെ പ്രതി വെടിയേറ്റ് മരിച്ച സംഭവം; സുഹൃത്ത് അറസ്റ്റില്‍

    മലപ്പുറം: മയക്കുമരുന്നുകേസില്‍ പ്രതിയായ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. എടവണ്ണ മുണ്ടേങ്ങര കൊളപ്പാടന്‍ മുഹമ്മദ് ഷാനാണ് (30) തിങ്കളാഴ്ച രാത്രി വൈകിഅറസ്റ്റിലായത്. രണ്ടു ദിവസമായി പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് ഇയാള്‍ നല്‍കിയ മൊഴി. എടവണ്ണ ജാമിയ കോളജിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ റിദാന്‍ ബാസില്‍ (28) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചോദ്യംചെയ്തുവന്നിരുന്ന മറ്റൊരാളെ ഏതുസമയത്ത് വിളിച്ചാലും ഹാജരാകണമെന്ന ഉപാധിയോടെ വിട്ടയച്ചു. മുഹമ്മദ് ഷാനാണ് കൊല്ലപ്പെട്ട റിദാന്‍ ബാസിലിനെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. ലഹരിക്കടത്തുമായി ബന്ധമുള്ളവരെക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. മരിച്ച റിദാന്‍് കരിപ്പൂരില്‍വച്ച് 15 ഗ്രാം എംഡിഎംഎ പിടിച്ച കേസില്‍ ജയില്‍ശിക്ഷ ലഭിച്ചിരുന്നു. ഇതിനു ശേഷം മൂന്നാഴ്ച മുന്‍പാണ് പുറത്തിറങ്ങിയത്. ലഹരിക്കേസില്‍ തന്നെ ചിലര്‍ കുടുക്കിയതാണെന്നാണ് റിദാന്‍ പറഞ്ഞിരുന്നത്. കൊലപാതകത്തിനുപയോഗിച്ച തോക്ക് പുഴയില്‍ ഉപേക്ഷിച്ചെന്ന് പ്രതി നല്‍കിയ മൊഴി തെറ്റാണെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. തോക്ക്…

    Read More »
  • Kerala

    വന്ദേഭാരതിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി; തിരുവനന്തപുരം-മംഗലാപുരം യാത്ര ആറ് മണിക്കൂറായി ചുരുക്കുമെന്നു റെയില്‍ മന്ത്രി

    തിരുവനന്തപുരം: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ത്തിയാക്കിയ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കാന്‍, പ്രധാനമന്ത്രി തന്നെ എത്തിയതില്‍ സന്തോഷമുണ്ടെന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയിലെ അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. വന്ദേഭാരത് അനുവദിച്ചതിനും അദ്ദേഹം കേരളത്തിന്റെ കൃതജ്ഞത അറിയിച്ചു. സംസ്ഥാനത്തിന് കൂടുതല്‍ വന്ദേഭാരത് സര്‍വീസുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് രാജ്യത്തിന് ആകെ അഭിമാനമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ വേഗത കൈവരിക്കാന്‍ സയന്‍സ് പാര്‍ക്ക് ഉപകരിക്കും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമ മേഖലകളില്‍ രാജ്യത്തിന് മാതൃകയായിട്ടുള്ള കേരളം, നഗര ജലഗതാഗതത്തിലും രാജ്യത്തിന് ആകെ മാതൃകയാകാന്‍ പോവുകയാണ്. വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഗുണഫലം അനുഭവിക്കാത്തവരായി ആരുംതന്നെയില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടുകൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് അതിദാരിദ്ര നിര്‍മാര്‍ജന പദ്ധതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, കഥകളിയുടേയും കളരിപ്പയറ്റിന്റേയും ആയുര്‍വേദത്തിന്റേയും മനോഹരമായ നാട്ടിലേക്ക് പുതിയൊരു ആകര്‍ഷണം കൂടെ…

    Read More »
  • Crime

    വ്യാജ അഭിഭാഷക സെസി സേവ്യര്‍ കീഴടങ്ങി; ഒളിവു ജീവിതം നീണ്ടത് മാസങ്ങള്‍

    ആലപ്പുഴ: വ്യാജ രേഖയുപയോഗിച്ച് അഭിഭാഷകയായി പ്രവര്‍ത്തിച്ചതു കണ്ടെത്തിയപ്പോള്‍ ഒളിവില്‍ പോയ സെസി സേവ്യര്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങി. മാസങ്ങളായി പോലീസ് തിരയുന്നുണ്ടെങ്കിലും സെസിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു തവണ കോടതി പരിസരത്ത് എത്തിയെങ്കിലും പോലീസ് സാന്നിധ്യം മനസ്സിലാക്കി കടന്നുകളഞ്ഞിരുന്നു. മറ്റൊരാളുടെ റജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ് സെസി എന്റോള്‍ ചെയ്തതായി രേഖയുണ്ടാക്കിയത്. നേരത്തെ കോടതി കമ്മിഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യോഗ്യതാ രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്ന ഇവര്‍ക്കെതിരേ ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി. പരീക്ഷ ജയിക്കാതെയും എന്റോള്‍ ചെയ്യാതെയും കോടതിയെയും സഹഅഭിഭാഷകരെയും കബളിപ്പിച്ച് രണ്ടര വര്‍ഷമായി സെസി ആലപ്പുഴയില്‍ പ്രാക്ടീസ് ചെയ്തിരുന്നതായാണ് പരാതി. ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സെസി, അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ല്‍ ആണ് സെസി ബാര്‍ അസോസിയേഷനില്‍ അംഗത്വം നേടിയത്. രണ്ടര…

    Read More »
Back to top button
error: