Month: April 2023

  • Crime

    മോ​ഷ​ണം തെ​ര​ഞ്ഞെ​ടു​ത്തത് ആ​ഡം​ബ​ര ജീ​വി​ത​ത്തി​നും പെ​ൺ​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കാ​നും: പൊലീസിനോട് റീൽസ് താരം മീശ വിനീത്

    തിരുവനന്തപുരം: പെ​ട്രോ​ൾ പ​മ്പ് മാ​നേ​ജ​ർ ബാ​ങ്കി​ല​ട​ക്കാ​ൻ കൊ​ണ്ടു​പോ​യ പ​ണം ക​വ​ർ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന റീൽസ് താരം മീശ വിനീതിനെയും സുഹൃത്തിനെയും ഇ​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. ആ​ഡം​ബ​ര ജീ​വി​ത​ത്തി​നും പെ​ൺ​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കാ​നു​മാ​ണ് മോ​ഷ​ണം തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് വി​നീ​ത്​ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. റി​മാ​ൻ​ഡി​ലാ​യി​രു​ന്ന ഇ​രു​വ​രെ​യും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തെ​ളി​വെ​ടു​പ്പി​നാ​യി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി കി​ളി​മാ​നൂ​ർ വെ​ള്ള​ല്ലൂ​ർ കീ​ഴ്പേ​രൂ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പം കീ​ട്ടു​വാ​ര്യ​ത്ത് വീ​ട്ടി​ൽ മീശ വിനീത് എന്ന വി​നീ​ത് (26), ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ചി​ന്ത്ര​ന​ല്ലൂ​ർ ചാ​വ​രു​കാ​വി​ൽ പു​തി​യ ത​ട​ത്തി​ൽ വീ​ട്ടി​ൽ എ​സ്. ജി​ത്തു എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വി​നീ​തി​ൻറെ കീ​ഴ്പേ​രൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്ത​ത്. ക​വ​ർ​ന്ന പ​ണം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ലും, ഇ​യാ​ൾ പ​ല​ർ​ക്കാ​യി പ​ണം ക്ര​യ​വി​ക്ര​യം ന​ട​ത്തി​യ​ത് രേ​ഖ​പ്പെ​ടു​ത്തി​യ ഡ​യ​റി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മം​ഗ​ല​പു​രം എ​സ്.​എ​ച്ച്.​ഒ സി​ജു കെ.​എ​ൽ പ​റ​ഞ്ഞു. പി​ടി​ച്ചു​പ​റി ന​ട​ന്ന ക​ണി​യാ​പു​രം എ​സ്.​ബി.​ഐ ശാ​ഖ​ക്ക്​ സ​മീ​പ​വും തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യി​രു​ന്നു. ര​ണ്ട​ര ല​ക്ഷം രൂ​പ​യാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന്…

    Read More »
  • Crime

    മണൽ കടത്തിനെതിരെ നടപടിയെടുത്ത വില്ലേജ് ഓഫീസറെ ഓഫീസിൽ കയറി വെട്ടിക്കൊന്നു; പിന്നിൽ മണൽ മാഫിയസംഘമെന്ന് പോലീസ്, ഒരാൾ പിടിയിൽ

    ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിൽ വില്ലേജ് ഓഫീസറെ ഓഫീസിൽ കയറി വെട്ടിക്കൊന്നു. മണൽ മാഫിയസംഘത്തിന്റെ കുടിപ്പകയാണ് കൊലപാതകത്തിലേക്കെത്തിത്. പ്രത്യേക അന്വേഷണ സഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ച പൊലീസ് പ്രതികളിലൊരാളെ പിടികൂടി. തൂത്തുക്കുടി ജില്ലയിലെ മുരപ്പനാട് ഗ്രാമത്തിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു കൊലപാതകം നടന്നത്. വില്ലേജ് അഡ്മിനിസ്ട്രേറ്റർ ഓഫീസർ ലൂർദ് ഫ്രാൻസിസാണ് മരിച്ചത്. 56 വയസായിരുന്നു. വില്ലേജ് ഓഫീസിൽ എത്തിയ രണ്ടംഗ കൊലയാളി സംഘമാണ് കൊല നടത്തിയത്. അക്രമികൾ മടങ്ങിയശേഷം മറ്റു ഉദ്യോഗസ്ഥർ ലൂർദ്ഫ്രാൻസിസിനെ തൂത്തുക്കുടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് എസ് പി ബാലാജി സരവണൻ അന്വേഷണത്തിന് ഉടനടി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. വൈകിട്ടോടെ കൊല നടത്തിയ രാമസുബ്രഹ്മണ്യൻ എന്നയാളെ പൊലീസ് പിടികൂടി. കൂട്ടുപ്രതിയായ മാരി മുത്തുവിനായിതെരച്ചിൽ പുരോഗമിക്കുകയാണ്. അനധികൃത മണൽ കടത്തിനെതിരെ ലൂർദ് ഫ്രാൻസിസ് കർശന നടപടിയെടുത്തിരുന്നു. പ്രതികൾക്ക് ഇതിലുള്ള പകയാണ് കൊലപാതക കാരണം. മുമ്പ് അടിച്ചനെല്ലൂരിൽ വില്ലേജ് ഓഫീസറായിരായിരുന്ന ലൂർദ് ഫ്രാൻസിസിനെ നേരെ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചതിന് കൊലപാതക ശ്രമംഉണ്ടായിട്ടുണ്ട്.…

    Read More »
  • Kerala

    തമിഴ്നാട് ധനമന്ത്രിയെ ലക്ഷ്യമിട്ട് വീണ്ടും അണ്ണാമലൈ; ഒരു ശബ്ദരേഖ കൂടി പുറത്തുവിട്ടു

    ചെന്നൈ: തമിഴ്നാട് ധനമന്ത്രിയെ ലക്ഷ്യമിട്ട് വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ധനമന്ത്രി പളനിവേൽ ത്യാഗരാജൻറേത് എന്നാരോപിച്ച് ഒരു ശബ്ദരേഖ കൂടി അണ്ണാമലൈ പുറത്തുവിട്ടു. എം കെ സ്റ്റാലിൻറെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, മരുമകൻ ശബരീശൻ എന്നിവരെപ്പറ്റി പളനിവേൽ ത്യാഗരാജൻ സംസാരിക്കുന്ന ശബ്ദരേഖയാണിതെന്നാണ് അണ്ണാമലൈ അവകാശപ്പെടുന്നത്. അഴിമതിപ്പണം കൈകാര്യം ചെയ്യുന്നത് ഉദയനിധി സ്റ്റാലിനും ശബരീശുമാണെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ഒരാൾക്ക് ഒരു പദവി എന്ന തത്വം ബിജെപി പാലിക്കുന്നുണ്ട്. ബിജെപിയെ സംബന്ധിച്ച് തനിക്ക് ഇഷ്ടപ്പെട്ട കാര്യം അതാണെന്നും ശബ്ദരേഖയിലുണ്ട്. ഒരു മാധ്യമപ്രവർത്തകനുമായി പളനിവേൽ ത്യാഗരാജൻ സംസാരിച്ചതാണ് ഇതെന്ന് അണ്ണാമലൈ ആരോപിക്കുന്നു. കഴിഞ്ഞയാഴ്ച ഫോൺ ശബ്ദരേഖയുടെ ആദ്യഭാഗം അണ്ണാമലൈ പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നാണ് മന്ത്രിയുടെ പ്രതിരോധം. മുഖ്യമന്ത്രി എം കെ സ്റ്റാലിൻറെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിൻറെ മരുമകൻ ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു അണ്ണാമലൈ നേരത്തെ ആരോപിച്ചത്. ധനമന്ത്രി പളനിവേൽ ത്യാഗരാജൻ…

    Read More »
  • Kerala

    വന്ദേഭാരത് എക്സ്പ്രസ് കാസര്‍കോടെത്തി, കണ്ണൂരിൽ സ്വീകരണമൊരുക്കി സിപിഎം

    കണ്ണൂർ: ആദ്യയാത്ര വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത് എക്സ്പ്രസ് കാസർകോടെത്തി. രാത്രി ഒമ്പത് മണിയോടെയാണ് വന്ദേഭാരത് എക്സ്പ്രസ് കാസർകോടെത്തിയത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഔദ്യോഗിക യാത്രയ്ക്ക് പച്ചക്കൊടി വീശിയത്. രാവിലെ പത്തേമുക്കാലോടെ എത്തിയ പ്രധാനമന്ത്രി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തി. ഗവർണറും മുഖ്യമന്ത്രിയും കേന്ദ്ര റയിൽവെ മന്ത്രിയും ഒപ്പമുണ്ടായിരുന്നു. ആദ്യം സി-2 കോച്ചിലേക്ക് പ്രവേശിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നെത്തിയ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി അല്പനേരം സംവദിച്ചു. ട്രെയിനിൽ നിന്നിറങ്ങിയ പ്രധാനമന്ത്രി പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തി വന്ദേഭാരതിന് പച്ച കൊടി വീശി. തെരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന് പേരാണ് ഉദ്ഘാടനച്ചടങ്ങിനെത്തിയത്. വന്ദേഭാരത് എക്സ്പ്രസിന് കണ്ണൂരിൽ സ്വീകരണമൊരുക്കി സിപിഎം. ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തിലാണ് ലോകോ പൈലറ്റിനെ ഷാൾ അണിയിച്ച് സ്വീകരിച്ചത്. കെ വി സുമേഷ് എംഎൽഎ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. വികസനത്തിൽ രാഷ്ട്രീയമില്ലെന്ന് ജയരാജൻ പ്രതികരിച്ചു. കേരളത്തിന് വന്ദേ ഭാരതും, കെ…

    Read More »
  • India

    ദില്ലി മദ്യനയ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു

    ദില്ലി: ദില്ലി മദ്യനയ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. കെ കവിതയുടെ ഓഡിറ്റർ ബുചി ബാബുവും കുറ്റപത്രത്തിൽ പ്രതിയാണ്. ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഫെബ്രുവരി 26നാണ് മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് സിസോദിയ. പിന്നീട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ദില്ലി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതി‍ർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍.

    Read More »
  • LIFE

    സെറ്റുകളിൽ ഇരുവരുടേയും പെരുമാറ്റം അസഹനീയമെന്ന് സിനിമാസംഘടനകൾ; ശ്രീനാഥ് ഭാസിക്കും ഷെയിനിനും സിനിമയിൽ വിലക്ക്

    കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ പറഞ്ഞു. താരസംഘടന ‘അമ്മ’കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. സെറ്റുകളിൽ ഇരുവരുടേയും പെരുമാറ്റം അസഹനീയമെന്ന് സിനിമാസംഘടനകൾ പറയുന്നു. ലഹരി മരുന്നു ഉപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയിൽ. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ട് നടൻമാരുടെ കൂടെ അഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും നിർമാതാവ് രഞ്ജിത്ത് പറഞ്ഞു. സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകുമെന്നും നിർമ്മാതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു. ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതി തന്നെയാണ് ഷെയിൻ നിഗവും പിന്തുടരുന്നത്. ഇത് നിർമാതാക്കളുൾപ്പെടെയുള്ള സഹപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടനകൾ ഇത്തരത്തിലുള്ള തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് ചില താരങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഫെഫ്ക പറഞ്ഞിരുന്നു. അതിൻ്റെ തുടർച്ചയെന്നോണമാണ് സംഘടനകളുടെ ഈ തീരുമാനം വരുന്നത്. ഈ താരങ്ങൾക്കെതിരെ നേരത്തേയും…

    Read More »
  • Business

    മാനദണ്ഡങ്ങൾ ലംഘിച്ചു; നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

    ദില്ലി: വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതിന് നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ. ബോംബെ മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, തമിഴ്‌നാട് സ്റ്റേറ്റ് അപെക്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ജനതാ സഹകാരി ബാങ്ക്, ബാരൻ നഗരിക് സഹകാരി ബാങ്ക് എന്നീ നാല് സഹകരണ ബാങ്കുകൾക്കാണ് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. നാല് ബാങ്കുകൾക്ക് 44 ലക്ഷം രൂപയാണ് പിഴ. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ് (ബിആർ ആക്റ്റ്) സെക്ഷൻ 26-എയുടെ വ്യവസ്ഥകൾ ലംഘിച്ചതിന് മുംബൈയിലെ ബോംബെ മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർബിഐ 13 ലക്ഷം രൂപ പിഴ ചുമത്തി. ഡെപ്പോസിറ്റർ ആന്റ് എജ്യുക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് (DEAF) നിശ്ചിത കാലയളവിനുള്ളിൽ അർഹമായ തുക ട്രാൻസ്ഫർ ചെയ്യുന്നതിൽ ബാങ്ക് പരാജയപ്പെട്ടിരുന്നു. നിക്ഷേപങ്ങളുടെ പലിശ സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പൂനെയിലെ ജനതാ സഹകാരി ബാങ്കിന് ആർബിഐ 13 ലക്ഷം രൂപ പിഴ ചുമത്തിയത്. മരണപ്പെട്ട വ്യക്തിഗത നിക്ഷേപകരുടെ കറണ്ട് അക്കൗണ്ടുകളിലുള്ള ബാലൻസ് തുകകൾക്ക് ബാധകമായ പലിശ…

    Read More »
  • Kerala

    1,500 കോടിമുതല്‍മുടക്കിൽ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്; തിരുവനന്തപുരത്ത് പ്രധാനമന്ത്രി തറക്കല്ലിട്ടു

    തിരുവനന്തപുരം:ഫിസിക്കല്‍ കണക്റ്റിവിറ്റി പോലെ ഡിജിറ്റല്‍ കണക്റ്റിവിറ്റിക്കും ഊന്നല്‍ നല്‍കുന്ന വികസന മാതൃകയാണ് രാജ്യം പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെക്നോപാര്‍ക്ക് ഫേസ് ഫോറിന്‍റെ ഭാഗമായി 1500 കോടി ചെലവില്‍ കേരള സര്‍ക്കാര്‍ തിരുവനന്തപുരത്ത് നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.’ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കി രാജ്യത്തിന്‍റെ പുരോഗതി ഉറപ്പാക്കാന്‍ ഫിസിക്കല്‍ കണക്റ്റിവിറ്റിയും ഡിജിറ്റല്‍ കണക്റ്റിവിറ്റിയും വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, സംസ്കാരം, സാങ്കേതിക പുരോഗതി എന്നിവയിലെ കേരളത്തിന്‍റെ നേട്ടങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി, ആഗോളശ്രദ്ധ ആകര്‍ഷിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്‍റെ വികസനം കൂടുതല്‍ കരുത്ത് പകരുമെന്ന് പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ മാതൃകയെ ലോകം വിസ്മയത്തോടെയാണ് വീക്ഷിച്ചത്. ഇന്ത്യ തദ്ദേശീയമായി തയ്യാറാക്കിയ 5 ജി സാങ്കേതികവിദ്യയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കി വരുന്നു. ഇതിലൂടെ പുതിയ ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ കണ്ടെത്തുന്നതിനുള്ള വഴി തുറക്കുകയാണ്. ജാതി, മത, വര്‍ണ…

    Read More »
  • India

    സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ കാവേരി ദൗത്യം തുടരുന്നു; 278 പേ‍ർ ജി​ദ്ദയിലേക്ക് പുറപ്പെട്ടു

    ദില്ലി: സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ കാവേരി ദൗത്യം തുടരുന്നു. ദൗത്യത്തിന്റെ ഭാ​ഗമായി 278 പേ‍ർ ജി​ദ്ദയിലേക്ക് പുറപ്പെട്ടതായാണ് റിപ്പോ‍‍ർട്ട്. ഐഎൻഎസ് സുമേധയിലാണ് പോർട്ട് സുഡാനിൽനിന്നും പുറപ്പെട്ടത്. ജിദ്ദയിലെത്തുന്ന ഇവരെ വിമാനത്തിൽ നാട്ടിലെത്തിക്കും. ഓപ്പറേഷൻ കാവേരി ദൗത്യത്തിന് മേൽനോട്ടം വഹിക്കാൻ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ജിദ്ദയിലെത്തിയിരുന്നു. ഓപ്പറേഷൻ കാവേരിക്ക് നേതൃത്വം നൽകാൻ വി.മുരളീധരനെ ചുമതലപ്പെടുത്തിയതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. അതിനിടെ, സുഡാനിൽ വെടി നിർത്തൽ 72 മണിക്കൂർ കൂടി നീട്ടി. അഞ്ഞൂറ് ഇന്ത്യക്കാർ പോർട്ട് സുഡാനിൽ എത്തിയതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചിരുന്നു. സൈന്യത്തിന്റെ കപ്പലായ ഐഎൻഎസ് സുമേധയിൽ ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് തീരുമാനം. സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഫ്രാൻസ് ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി 388 പേരെയാണ് ഫ്രാൻസ് രക്ഷപ്പെടുത്തിയത്. ഇന്ത്യാക്കാരും ഉണ്ടെന്ന് ഇന്ത്യയിലെ ഫ്രഞ്ച് എംബസി അറിയിച്ചു. 28 രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് രണ്ട് യുദ്ധ വിമാനങ്ങളിലായി ഫ്രാൻസ് ഒഴിപ്പിച്ചത്. സൗദി കഴിഞ്ഞ ദിവസം നടത്തിയ…

    Read More »
  • NEWS

    ജോലിക്കിടെ ഹൃദയാഘാതം; മുറിയിലേക്ക് വിശ്രമിക്കാൻ പോകുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

    റിയാദ്: ജോലിക്കിടെ ഹൃദയാഘാതമുണ്ടായ പ്രവാസി മലയാളി വിശ്രമിക്കാൻ റൂമിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ജീസാന് സമീപം മഹബുജിലെ ഒരു സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായ മലപ്പുറം താനൂർ പനങ്ങാട്ടൂർ സ്വദേശി മുഹമ്മദ് ഹാജിയുടെയും ഖദീജയുടെയും മകൻ നാസർ മെതുകയിൽ (48) ആണ് മരിച്ചത്. സൂപ്പർമാർക്കറ്റിലെ ജോലിക്കിടെ ശാരീരികമായ അസ്വാസ്ഥ്യം ഉണ്ടാകുകയും വിശ്രമിക്കാൻ റൂമിലേക്ക് പോകുന്നതിനിടയിൽ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ ജീസാനിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 28 വർഷമായി സൗദിയിലുള്ള നാസർ, കെ.എം.സി.സി ബെയ്ഷ് മുൻ സെക്രട്ടറിയായിരുന്നു. ആറുമാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. ബെയ്ഷ് കെ.എം.സി.സി വൈസ് പ്രസിഡൻറ് സിദ്ദീഖ് താനൂർ സഹോദരനാണ്. ഭാര്യ – ഫൗസിയ അണ്ടതോട്. മക്കൾ – ഫുവാദ്, ഫാഹിം, നജാഹ്, റബാഹ്. മറ്റു സഹോദരങ്ങൾ – കുഞ്ഞിമുഹമ്മദ്, കുഞ്ഞായിൻ, ജഅഫർ, അഷ്റഫ്, അലി, ഉബൈദ്, ബീവി. ജീസാൻ അൽ അമൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള…

    Read More »
Back to top button
error: