Month: April 2023

  • Kerala

    രാഹുല്‍ ഗാന്ധി മൂലം നക്ഷത്രം; കേസില്‍ ജയിക്കാന്‍ ‘ജഡ്ജിയമ്മാവാന്’ അടനിവേദ്യം

    കോട്ടയം: രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ കോടതി വിധി ഉണ്ടാകാന്‍ വഴിപാട് നടത്തി കോണ്‍ഗ്രസ് പ്രാദേശിക നേതാവ്. കോണ്‍ഗ്രസ് ചെറുവള്ളി മേഖലാ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ബിനേഷ് ചെറുവള്ളി ആണ് പൊന്‍കുന്നത്തുള്ള ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാട് നടത്തിയത്. രാഹുല്‍ ഗാന്ധിക്കായി മൂലം നക്ഷത്രത്തില്‍ അടനിവേദ്യമാണ് വഴിപാട് കഴിച്ചത്. ‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിലാണ് രാഹുല്‍ ഗാന്ധിയെ ഗുജറാത്തിലെ സൂറത്തിലുളള കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. കേസില്‍ ജാമ്യം ലഭിച്ചിരുന്നെങ്കിലും ശിക്ഷാ വിധിയെ തുടര്‍ന്നു രാഹുലിന് ലോക്‌സഭാംഗത്വം നഷ്ടപ്പെടുകയായിരുന്നു. ബിജെപി എംപിയായ പൂര്‍ണേഷ് മോദി നല്‍കിയ ഹര്‍ജിയില്‍ സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്. വിധിക്കെതിരെ അപ്പീലുമായി മേല്‍ക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ഉണ്ടായിട്ടില്ല. കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം സൂറത്ത് സെഷന്‍സ് കോടതി തള്ളി. ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന അപ്പീല്‍ മെയ് 20 ന് കോടതി പരിഗണിക്കും. ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാനും രാഹുല്‍…

    Read More »
  • സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയില്ലെങ്കിലും വരും ദിവസങ്ങളില്‍ ഇവിടേക്കും മഴ എത്തുമെന്നും മുന്നറിയിപ്പിലുണ്ട്. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വേഗതയില്‍ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. നാളെ പത്തനംതിട്ടയും വ്യാഴാഴ്ച എറണാകുളത്തും മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഇന്നലെ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ടായിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളില്‍ കൊടും ചൂടാണ് അനുഭവപ്പെട്ടത്. ഇതിനിടെയാണ്…

    Read More »
  • Kerala

    സുഡാന്‍ രക്ഷാദൗത്യം: ഓപ്പറേഷന്‍ കാവേരിക്ക് നേതൃത്വം നല്‍കാന്‍ വി മുരളീധരന്‍ ജിദ്ദയില്‍

    തിരുവനന്തപുരം: യുദ്ധഭൂമിയായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള ‘ഓപ്പറേഷന്‍ കാവേരിക്ക്’ നേതൃത്വം നല്‍കാന്‍ വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് യാത്ര. ഇന്ന് രാവിലെ മുരളീധരന്‍ ജിദ്ദയിലെത്തും. ആഭ്യന്തര സംഘര്‍ഷം കത്തിപ്പടര്‍ന്ന സുഡാനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടരുകയാണ്. ദൗത്യ ഭാഗമായി നാവികസേനയുടെ INS സുമേധ സുഡാന്‍ തുറമുഖത്ത് എത്തി. 500-ഓളം ഇന്ത്യക്കാരെ തുറമുഖ നഗരമായ പോര്‍ട്ട് സുഡാനില്‍ എത്തിച്ചു കഴിഞ്ഞു. വ്യോമസേനയുടെ സി 130 ജെ വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ തയ്യാറായിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദൗത്യത്തിന്റെ ചുമതല വി. മുരളീധരനെ ഏല്‍പ്പിച്ചത് പ്രധാനമന്ത്രി കൊച്ചിയിലെ യുവം വേദിയില്‍ ആണ് പ്രഖ്യാപിച്ചത്. സുഡാനിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാരുമായി നിരന്തരം സമ്പര്‍ക്കത്തിലാണെന്ന് വിദേശമന്ത്രാലയം അറിയിച്ചു. സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് മറ്റ് രാജ്യക്കാരുടെ സഹായത്തോടെയും പുരോഗമിക്കുന്നുണ്ട്. നേരത്തേ മൂന്ന് ഇന്ത്യക്കാരെ സൗദി അറേബ്യയും അഞ്ച് ഇന്ത്യക്കാരെ ഫ്രാന്‍സും ഒഴിപ്പിച്ചിരുന്നു. തലസ്ഥാനമായ…

    Read More »
  • Crime

    പന്ത്രണ്ടുവയസുകാരന്റെ കൊലപാതകം; ഒരു മാസത്തിലേറെ നീണ്ട ആസൂത്രണം

    കോഴിക്കോട്: കൊയിലാണ്ടിയില്‍ 12 വയസുള്ള കുട്ടിയെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഇന്ന് ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രതി താഹിറയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം കോഴിക്കോട് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. കൊലപാതകത്തില്‍ ഒരു മാസത്തിലേറെ നീണ്ട ആസൂത്രണം നടന്നു എന്നാണ് കണ്ടെത്തല്‍. ഏപ്രില്‍ 17 നാണ് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ രിഫായി കൊല്ലപ്പെടുന്നത്. പിതാവിന്റെ സഹോദരി താഹിറ ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഭക്ഷ്യവിഷബാധയാണെന്ന് സംശയിച്ച സംഭവം പിന്നീട് കൊലപാതകമാണെന്നു തെളിഞ്ഞു. മാരക രാസവസ്തുവാണ് കുട്ടിയുടെ വയറ്റിലെത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. അരിക്കുളത്തെ അതേ കടയില്‍ നിന്ന് ഐസ്‌ക്രീം വാങ്ങിക്കഴിച്ച മറ്റാര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടായില്ല എന്നതും സംശയം വര്‍ധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് വടകര ഡിവൈഎസ്പി ആര്‍.ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കിയത്. മരിച്ച കുട്ടിയുടെ പിതാവിന്റെ സഹോദരി താഹിറയെ ആദ്യഘട്ട ചോദ്യം ചെയ്യലില്‍ തന്നെ പോലീസിനു സംശയമുണ്ടായിരുന്നു. ഇവരാണ്…

    Read More »
  • Kerala

    ഭര്‍ത്താവുമായി വഴക്കിട്ട് ഓട്ടോയില്‍നിന്നു ചാടി; തല പോസ്റ്റിലിടിച്ച് ഗര്‍ഭിണി മരിച്ചു

    തിരുവനന്തപുരം: ഭര്‍ത്താവിനൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കെ പുറത്തേക്കു ചാടിയ ഒന്നരമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. ഒറ്റൂര്‍ തോപ്പുവിള കുഴിവിള വീട്ടില്‍ രാജീവ്ഭദ്ര ദമ്പതികളുടെ മകള്‍ സുബിന(20)യ്ക്കാണ് ദാരുണാന്ത്യം. ചാടുന്നതിനിടെ തല വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഭര്‍ത്താവ് അഖിലിനൊപ്പം ആശുപത്രിയില്‍ പോയി വീട്ടിലേക്കു മടങ്ങവേ തോപ്പുവിള ജംക്ഷന് സമീപത്തായിരുന്നു സംഭവം. സുബിനയും അഖിലും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സുബിന പുറത്തേക്കു ചാടിയതെന്നു പോലീസ് പറഞ്ഞു. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹം.

    Read More »
  • India

    ‘ആ’ശങ്കയൊഴിയാതെ ആകാശം; വിമാനത്തില്‍ ഇന്ത്യക്കാരന്‍ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചു

    ന്യൂഡല്‍ഹി: ന്യൂയോര്‍ക്ക്-ഡല്‍ഹി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഇന്ത്യക്കാരന്‍ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചെന്ന് പരാതി. ആരോപണവിധേയനായ യാത്രക്കാരനെ ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനം ഇറക്കിയ ശേഷം പുറത്തിറക്കി അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ ഇയാള്‍ തര്‍ക്കത്തിനിടെ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിഷയം അന്വേഷിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ജോണ്‍ എഫ്. കെന്നഡി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ (ജെഎഫ്കെ)നിന്ന് ഇന്ദിരാഗാന്ധി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലേക്ക് (ഡിഇഎല്‍) സര്‍വീസ് നടത്തുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് 292 വിമാനത്തിലാണ് സംഭവം. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം രാത്രി 9 മണിയോടെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. ലാന്‍ഡിങ്ങിനു മുന്‍പു തന്നെ വിമാനത്താവളത്തില്‍ വിവരം അറിയിച്ചിരുന്നു. ഇരയായ യാത്രക്കാരന്‍ എയര്‍ലൈനില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ വച്ച് മദ്യപിച്ചെത്തിയ ഒരാള്‍ സഹയാത്രികയായ വയോധികയുടെ ദേഹത്ത് മൂത്രമൊഴിച്ചിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ പാരീസില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ…

    Read More »
  • Kerala

    ”ഭൈലാ കേം ചോ”! പ്രധാനമന്ത്രിയുടെ ചോദ്യം കേട്ട് അമ്പരന്ന് ഉണ്ണി മുകുന്ദന്‍

    കൊച്ചി: ”ഭൈലാ കേം ചോ” (മോനേ എങ്ങനെയുണ്ട്)! -ഗുജറാത്തി ഭാഷയില്‍ പ്രധാനമന്ത്രിയുടെ ചോദ്യംകേട്ട് ഉണ്ണി മുകുന്ദന്‍ ഒന്നമ്പരന്നു. അടുത്തനിമിഷംതന്നെ ഗുജറാത്തിയില്‍ മറുപടി പറഞ്ഞ ഉണ്ണിക്ക്, യുവം’ പരിപാടി സമ്മാനിച്ചത് ജീവിതത്തിലെ അവിസ്മരണീയനിമിഷങ്ങള്‍. യുവം പരിപാടിക്കുശേഷം ഉണ്ണി മുകുന്ദനെ താജ് മലബാര്‍ ഹോട്ടലിലേക്കും പ്രധാനമന്ത്രി ക്ഷണിച്ചു. അവിടെ അരമണിക്കൂറോളം പ്രധാനമന്ത്രിയുമായി സംസാരിച്ചു. 24 വര്‍ഷം ഗുജറാത്തില്‍ താമസിച്ചിരുന്ന ഉണ്ണി മുകുന്ദനോട് അവിടത്തെ വിശേഷങ്ങളില്‍ പലതും മോദി പങ്കിട്ടു. ”എന്നെപ്പറ്റി പലകാര്യങ്ങളും മനസ്സിലാക്കിയാണ് അദ്ദേഹം എന്നോടുസംസാരിച്ചത്. എനിക്ക് 13 വയസ്സുള്ളപ്പോഴാണ് മോദിയെ ദൂരെനിന്ന് ആദ്യമായിക്കാണുന്നത്. അന്നു സി.എമ്മായി കണ്ട ആളെ ഇന്ന് പി.എമ്മായി കാണാന്‍ പറ്റിയല്ലോയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയിലായിരുന്നു അദ്ദേഹം. മാളികപ്പുറം സിനിമയെക്കുറിച്ചും മോദി സംസാരിച്ചു. ഗുജറാത്തില്‍ സിനിമ ചെയ്യാനും ക്ഷണിച്ചു” -പ്രധാനമന്ത്രിക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളെപ്പറ്റി ഉണ്ണി മുകുന്ദന്‍ പറഞ്ഞു.  

    Read More »
  • Crime

    റിസോര്‍ട്ടിലെ വിവാഹ ആഘോഷത്തില്‍ രാസലഹരി; എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റില്‍

    ആലപ്പുഴ: റിസോര്‍ട്ടില്‍ വിവാഹത്തോടനുബന്ധിച്ച് നടന്ന പാര്‍ട്ടിയില്‍ എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം മരട് കൂടാരപ്പള്ളില്‍ ഷാരോണി (27) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അരൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും ഒരുഗ്രാം എംഡിഎംഎ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അരൂര്‍ ശ്മശാനം റോഡിന് സമീപത്തെ റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസമാണ് കല്യാണ പാര്‍ട്ടി നടന്നത്. പാര്‍ട്ടിയില്‍ നിരവധി പേര്‍ ലഹരി ഉപയോഗിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. ഇവരുടെ വിശദവിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരുകയാണ്. യുവതികളടക്കം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്നാണ് സൂചന. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

    Read More »
  • Kerala

    തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ചു

    തൃശൂര്‍: തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഫോണില്‍ വീഡിയോ കാണുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. കുട്ടി തല്‍ക്ഷണം മരിച്ചു. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആദിത്യശ്രീ. പഴയന്നൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വീട്ടില്‍ തന്നെയാണ്. ഇന്നു രാവിലെ ഫൊറന്‍സിക് വിദഗ്ദര്‍ എത്തിയ ശേഷം മേല്‍ നടപടികള്‍ സ്വീകരിക്കും.

    Read More »
  • Kerala

    ഇ-പോസ് മിഷീന്‍ പണിമുടക്കി, റേഷന്‍ കിട്ടിയില്ല; കടയിലെ ജീവനക്കാരിയെ അടിച്ചുവീഴ്ത്തി

    തിരുവനന്തപുരം: ഇ-പോസ് മിഷീന്‍ പ്രവര്‍ത്തിക്കാത്തതിനെത്തുടര്‍ന്ന് റേഷന്‍ ലഭിക്കാത്തതില്‍ പ്രകോപിതനായ ഉപഭോക്താവ് കടയിലെ ജീവനക്കാരിയെ കൈയേറ്റം ചെയ്തു. പൂവച്ചല്‍ പഞ്ചായത്തിലെ തേവന്‍കോട് എ.ആര്‍.ഡി. 188 കടയിലെ ജീവനക്കാരി കുറ്റിച്ചല്‍ കല്ലറത്തോട്ടം ആര്‍.കെ.നിവാസില്‍ സുനിത (35)യ്ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ കാട്ടാക്കട സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്. ഇവരെ കൈയേറ്റം ചെയ്തശേഷം വീണ്ടും കടയിലെത്തി ബഹളമുണ്ടാക്കിയ തേവന്‍കോട് സ്വദേശി ദീപുവിനെ നെയ്യാര്‍ഡാം പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ട് ആറോടെ കടയില്‍ റേഷന്‍ വാങ്ങാനെത്തിയ ദീപുവിനോട് സെര്‍വര്‍ തകരാര്‍ കാരണം ഇ-പോസ് യന്ത്രം പ്രവര്‍ത്തിക്കുന്നില്ലെന്നും അതിനാല്‍ റേഷന്‍ നല്‍കാന്‍ കഴിയില്ലെന്നും സുനിത പറഞ്ഞു. ഇതോടെ പ്രകോപിതനായി ചെകിടത്ത് അടിക്കുകയായിരുന്നു. ശക്തമായ അടിയില്‍ ബോധരഹിതയായി വീണ സുനിതയെ അടുത്തുള്ള കടക്കാര്‍ ചേര്‍ന്ന് ആശുപത്രിയിലാക്കി. ദീപു രാവിലെയും റേഷന്‍ വാങ്ങാന്‍ വന്നിരുന്നതായും കിട്ടില്ലെന്നറിഞ്ഞ് മടങ്ങിയതായും പറയുന്നു. കൈയേറ്റത്തിനുശേഷം വീണ്ടും ഇയാള്‍ കടയ്ക്ക് മുന്നിലെത്തി ബഹളം ഉണ്ടാക്കിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു. സുനിതയുടെ ഭര്‍ത്താവ് എ.രജിയുടെ ലൈസന്‍സിയിലുള്ള റേഷന്‍ കടയാണിത്. രാവിലെ കടതുറന്നതു മുതല്‍ വൈകീട്ടുവരെ…

    Read More »
Back to top button
error: