KeralaNEWS

20 ദിവസം മുന്‍പ് കാണാതായ ആദിവാസി സ്ത്രീ ഉള്‍വനത്തില്‍ മരിച്ചനിലയില്‍

കോഴിക്കോട്: കട്ടിപ്പാറയില്‍നിന്ന് ആഴ്ചകള്‍ക്ക് മുന്‍പ് കാണാതായ ആദിവാസി സ്ത്രീയെ ഉള്‍വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. താമരശ്ശേരി കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി രാജഗോപാലന്റെ ഭാര്യ ലീല(53)യെയാണ് ചൊവ്വാഴ്ച വനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ ലീലയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

Signature-ad

ഇരുപത് ദിവസം മുന്‍പാണ് ആദിവാസി സ്ത്രീയെ ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍നിന്ന് കാണാതായത്. രാത്രി വീട്ടില്‍ കിടന്നുറങ്ങിയ ലീലയെ പിന്നീട് കാണാതായെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി.

Back to top button
error: