Month: April 2023

  • Crime

    റെഡ്മി 5 പ്രോ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവം: അന്വേഷണവുമായി സഹകരിക്കുമെന്ന് ഷവോമി ഇന്ത്യ

    തൃശൂർ: തിരുവില്വാമലയിൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഷവോമി ഇന്ത്യ. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മൊബൈൽ കമ്പനി അറിയിച്ചു. കുടുംബത്തിൻറെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷവോമി ഇന്ത്യ പ്രതികരിച്ചു. പട്ടിപ്പറമ്പ്‌ കുന്നത്ത്‌ വീട്ടിൽ അശോക്‌ കുമാറിന്റെ മകൾ ആദിത്യശ്രീയാണ്‌ മരിച്ചത്‌. മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്‌ ആദിത്യശ്രീ. പിതാവ്‌ അശോക്‌ കുമാർ പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. ഇനിയൊരാൾക്കും ഈ അവസ്ഥയുണ്ടാവാതിരിക്കാനുള്ള നടപടി വേണമെന്ന് കുട്ടിയുടെ അച്ഛൻ അശോക് കുമാർ ആവശ്യപ്പെട്ടു. 2017 ൽ പാലക്കാട് ചെന്നെ മൊബൈൽസിൽ നിന്ന് സഹോദരൻ വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. ഈ ഫോൺ 2021 ൽ ബാറ്ററി മാറാൻ പാലക്കാട്ടെ റെഡ്മി/എംഐ സർവ്വീസ് സെന്ററിൽ നൽകുകയും ചെയ്തു. ഒരു…

    Read More »
  • India

    തെറ്റിദ്ധരിപ്പിക്കുന്ന പാക്കേജിംഗും ലേബലുകളും പരസ്യങ്ങളും പിൻവലിക്കാൻ ബോൺവിറ്റയോട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ

    ദില്ലി: ഉൽപ്പന്നത്തിലെ എല്ലാ തെറ്റിദ്ധരിപ്പിക്കുന്ന പാക്കേജിംഗും ലേബലുകളും പരസ്യങ്ങളും പിൻവലിക്കാൻ ബോൺവിറ്റ നിർമ്മാണ കമ്പനിയോട് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. ബോൺവിറ്റ നിർമ്മിക്കുന്ന മൊണ്ടെലെസ് ഇന്റർനാഷണൽ ഇന്ത്യയോട് മുഴുവൻ പരസ്യങ്ങളും പാക്കേജിംഗും ലേബലുകളും പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മൊണ്ടെലെസ് ഇന്റർനാഷണൽ ഇന്ത്യയുടെ പ്രസിഡന്റിന് അയച്ച കത്തിൽ, ഒരു ഹെൽത്ത് പൗഡർ അല്ലെങ്കിൽ ഹെൽത്ത് ഡ്രിങ്ക് ആയി സ്വയം പ്രചരിപ്പിക്കുന്ന ബോൺവിറ്റയിൽ ഉയർന്ന ശതമാനം പഞ്ചസാരയും മറ്റ് അനാരോഗ്യ പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പരാതി ലഭിച്ചതായി എൻസിപിസിആർ അറിയിച്ചു. കുട്ടികളുടെ ആരോഗ്യത്തെ ഇത് ദോഷകരമായി ബാധിക്കുന്നുവെന്നും പരാതിയുണ്ടെന്നാണ് റിപ്പോർട്ട്. കമ്പനി നിർമ്മിക്കുന്ന ഉൽപ്പന്നം അതിന്റെ ഉൽപ്പന്ന പാക്കേജിംഗിലൂടെയും പരസ്യങ്ങളിലൂടെയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കമ്മീഷൻ കണ്ടെത്തിയതായാണ് റിപ്പോർട്ട്. കൂടാതെ, ഉൽപ്പന്നത്തിന്റെ ലേബലിലും പാക്കേജിങിലും ഉപയോഗിച്ചിരിക്കുന്ന സാധനങ്ങളെ കുറിച്ചുള്ള ശരിയായ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല എന്നും കമ്മീഷൻ വ്യക്തമാക്കുന്നു. എഫ്എസ്എസ്എഐയുടെയും ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഉത്പന്നത്തെ കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിൽ ബോൺവിറ്റ പരാജയപ്പെടുന്നതായി കമ്മീഷൻ…

    Read More »
  • Sports

    റിഷഭ് പന്തി​ന്റെ പുത്തൻ അപ്ഡേറ്റ്; കായിക ​ലോകം ആവേശത്തിൽ, പെട്ടെന്ന് തിരികെ വരൂ എന്ന് ആരാധകര്‍

    ബംഗളൂരു: കാറപകടത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ റിഷഭ് പന്ത് വിദഗ്ധ ചികിത്സയ്ക്കായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി. ബംഗളൂരുവിലെ എൻസിഎയിൽ ഫിറ്റ്നസ് ട്രെയ്നർക്കൊപ്പമുള്ള ചിത്രം പന്ത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഡിസംബർ മുപ്പതിനാണ് കാറപകടത്തിൽ പന്തിന് ഗുരുതരമായി പരിക്കേറ്റത്. ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കുന്ന പന്തിന് വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ലോകകപ്പിലും കളിക്കാനാവില്ല. ആരാധകരേയും ആവേശത്തിലാഴ്ത്തി റിഷഭ് പന്ത് അരുൺ ജയറ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിൻറെ ഒരു മത്സരം കാണാൻ എത്തിയിരുന്നു. അപകടത്തിന് ശേഷം ആദ്യമായിട്ടായിരുന്നു റിഷഭ് പന്ത് ഒരു പൊതുവേദിയിൽ എത്തിയത്. അമ്മയെ കാണാൻ ദില്ലിയിൽ നിന്ന് റൂർക്കിയിലേക്കുള്ള യാത്രയ്‌ക്കിടെ 2022 ഡിസംബർ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിൻറെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. റിഷഭ് സഞ്ചരിച്ച കാർ ഇടിച്ച ശേഷം തീപ്പിടിച്ചപ്പോൾ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികിൽസയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ മാക്‌സ് ഡെറാഡൂൺ ആശുപത്രിയിലേക്കും അവിടുന്ന് ബിസിസിഐ ഇടപെട്ട് വിദഗ്‌ധ ചികിൽസയ്ക്കായി മുംബൈയിലെ കോകിലാ ബെൻ…

    Read More »
  • Local

    ഷൊർണൂരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

    ഷൊർണൂർ:അകമലയിൽ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.ഇവരെ സമീപ പ്രദേശങ്ങളിലുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.ഷൊർണ്ണൂർ – തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സാണ്  അപകടത്തിൽപ്പെട്ടത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

    Read More »
  • Crime

    അക്ഷയ ലോട്ടറി ടിക്കറ്റിൽ നമ്പർ തിരുത്തി സമ്മാന തുക തട്ടിയെടുത്തതായി പരാതി

    മലപ്പുറം: ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ തിരുത്തി ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് 2000 രൂപ സമ്മാന തുക തട്ടിയെടുത്തതായി പരാതി. കാളികാവിലെ ലോട്ടറി കച്ചവടക്കാരനായ രത്നാകരനാണ് തട്ടിപ്പിനിരയായത്. കേരള സര്‍ക്കാരിന്റെ അക്ഷയ ലോട്ടറിയുടെ ടിക്കറ്റിലാണ് തിരുത്ത് നടത്തി പണം തട്ടിയെടുത്തത്. സംസ്ഥാന സര്‍ക്കാറിന്റെ ഈ മാസം 23 ന് നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ 9848 എന്ന നമ്പറില്‍ അവസാനിക്കുന്ന ടിക്കറ്റുകള്‍ക്ക് 500 രൂപ സമ്മാനത്തുകയുണ്ട്. എന്നാല്‍ 9843 എന്ന നമ്പറില്‍ അവസാനിക്കുന്ന നാലുടിക്കറ്റുകളില്‍ അവസാന അക്കമായ 3 എന്നത് തിരുത്തി എട്ട് എന്ന് ആക്കിയാണ് സമ്മാന തുക തട്ടിപ്പു നടത്തിയത്. സമ്മാന തുക കൊടുത്ത് വാങ്ങിയ നാലു ടിക്കറ്റുകളുമായി ലോട്ടറി വില്‍പനക്കാരന്‍ ഏജന്റിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. വളാഞ്ചേരി സ്വദേശിയായ ഇദ്ദേഹം മൂന്ന് വര്‍ഷമായി വാണിയമ്പലത്ത് താമസിച്ച് കാളികാവില്‍ ഉള്‍പ്പടെ നടന്ന് ലോട്ടറി വില്‍പന നടത്തുന്നയാളാണ്. ഇതിനിടെയാണ് ഇദ്ദേഹം കാളികാവില്‍ വെച്ച് തട്ടിപ്പിനിരയായത്. സംഭവത്തെ കുറിച്ച് കാളികാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

    Read More »
  • Kerala

    ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ്;ഒന്നാം സമ്മാനമായ ഒരു കോടി രൂപ പത്തനംതിട്ടയില്‍ വിറ്റ ടിക്കറ്റിന്

    പത്തനംതിട്ട: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്ന് നടന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ പത്തനംതിട്ടയില്‍ വിറ്റ ടിക്കറ്റിന്.FA 596424 എന്ന നമ്ബറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിറ്റ FK 296230 എന്ന നമ്ബറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ.ഫിഫ്റ്റി- ഫിഫ്റ്റി FF-47 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്.   ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

    Read More »
  • Kerala

    സംസ്ഥാനത്തെ റേഷന്‍ കടകള്‍ നാളെയും മറ്റന്നാളും അടച്ചിടും

    തിരുവനന്തപുരം:സംസ്ഥാനത്തെ റേഷന്‍ കടകള്‍ നാളെയും മറ്റന്നാളും അടച്ചിടും.ഇ പോസ് സര്‍വര്‍ തകരാറിനെ തുടർന്നാണിത്.തകരാര്‍ പരിഹരിക്കാന്‍ 2 ദിവസം വേണം എന്ന് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ അറിയിച്ചു. ഏപ്രില്‍ 29ന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഈ മാസത്തെ റേഷന്‍ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടിയിട്ടുണ്ട്.അതിനുശേഷം ആറാം തീയതി മുതല്‍ മാത്രമേ മെയ് മാസത്തിലെ റേഷന്‍ വിതരണം ആരംഭിക്കൂ.

    Read More »
  • India

    ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പത്ത് പോലീസുകാര്‍ക്ക് വീരമൃത്യു

    ദന്തേവാഡ:  ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പത്ത് പോലീസുകാര്‍ക്ക് വീരമൃത്യു. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറും മരിച്ചു.ദന്തേവാഡ ജില്ലയിലെ അരന്‍പൂരിലാണ് സംഭവം. മാവോയിസ്റ്റ് വിരുദ്ധ ഓപറേഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിസ്ട്രിക്‌ട് റിസര്‍വ് ഗാര്‍ഡ് വിഭാഗത്തില്‍പെട്ട പോലീസുകാരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം നക്സലുകള്‍ റോഡരികില്‍ സ്ഥാപിച്ച ഐ ഇ ഡി പൊട്ടി തകരുകയായിരുന്നു.   ആക്രമണത്തെക്കുറിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്.

    Read More »
  • NEWS

    കെ.ജെ.പി.എസ് വനിതാവേദി പുനസംഘടനയും സ്വാഗത സംഘം രൂപീകരണവും

    കുവൈറ്റ് സിറ്റി: – കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം വനിത വേദി പുനസംഘടനയും സമാജം സംഘടിപ്പിക്കുന്ന മെഗാ പ്രോഗ്രാമിന്റെ സ്വാഗത സംഘ രൂപീകരണവും ഏപ്രില്‍ ഇരുപത്തിയെട്ട് വെള്ളിയാഴ്ച വൈകിട്ട് നാല് മണി മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്നു.

    Read More »
  • NEWS

    റാസൽഖൈമ ‘എമിരേറ്റ്സ്’ സൂപ്പർ മാര്‍ക്കറ്റിൽ തീപിടിത്തം

    റാസൽഖൈമ::യുഎഇയിലെ റാസൽഖൈമ ‘എമിരേറ്റ്സ്’ സൂപ്പർ മാര്‍ക്കറ്റിൽ തീപിടിത്തം.ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സ് സംഘം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.എന്നാല്‍ അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് വിവരം. ദഹാന്‍ ഫൈസല്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് മാര്‍ക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ഒരാഴ്ച്ച മുന്‍പ് ദുബൈയിലെ തിരക്കേറിയ മാര്‍ക്കറ്റായ നൈഫിലെ ഫ്രിജ്മുറാര്‍ ഏരിയയിലെ ബില്‍ഡിങ്ങിലുണ്ടായ തീപിടുത്തത്തില്‍ നാല് ഇന്ത്യക്കാരും പത്ത് പാക്കിസ്താന്‍ സ്വദേശികളും രണ്ട് ആഫ്രിക്കന്‍ സ്വദേശികളുമാണ് മരിച്ചത്. ദേര നൈഫ് ഫ്രിജ് മുറാറിലെ മലയാളികളടക്കം താമസിച്ചിരുന്ന കെട്ടിടത്തിലാണ് വന്‍ അഗാനിബാധ ഉണ്ടായത്.

    Read More »
Back to top button
error: