Month: April 2023

  • LIFE

    ഇതൊക്കെ ഇക്കായ്ക്ക് നിസാരം! ഏത് ഭാഷയും ഇവിടെ സെറ്റാണ്; ഏജന്റിലെ തെലുങ്ക് സംഭാഷണങ്ങളിൽ കസറി മമ്മൂട്ടി – ഡബ്ബിം​ഗ് വീഡിയോ

    സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഏജന്റ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായത് കൊണ്ട് തന്നെ മലയാളികളും ഏറെ ആവേശത്തിലാണ്. അഖിൽ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അടുത്തിടെ പുത്തിറങ്ങിയ ട്രെയിലറിൽ മമ്മൂട്ടിക്ക് രണ്ട് ശബ്ദം ഉണ്ടായത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. ഒടുവിൽ രണ്ടാമതും മമ്മൂട്ടി ഡബ്ബ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.   View this post on Instagram   A post shared by Mammootty (@mammootty) ഏജന്റ് ഡബ്ബിം​ഗ് എന്ന് കുറിച്ച് കൊണ്ടാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ സ്പഷ്ടമായി തെലുങ്ക് സംഭാഷണങ്ങൾ പറയുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. ഡബ്ബിം​ഗ് പൂർത്തിയാക്കിയ ശേഷം ക്യാമറയിൽ നോക്കി മമ്മൂട്ടി ചിരിച്ചത് ഓരോ ആരാധകന്റെയും മനസ്സിൽ കുളിരു കോരുന്ന രം​ഗമായിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. “ഏത്…

    Read More »
  • Kerala

    കൊറോണാ രക്ഷക് പോളിസിയെടുത്തയാള്‍ക്ക് ഇന്‍ഷൂറന്‍സ് തുക നല്‍കാത്തതിന് ഇഫ്കോ ടോക്കിയോ ഇന്‍ഷുറന്‍സ് കമ്പനിക്ക് പിഴ

    മലപ്പുറം: കൊറോണാ രക്ഷക് പോളിസിയെടുത്തയാൾക്ക് ഇൻഷൂറൻസ് തുക നൽകാത്തതിന് പിഴ നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ. രണ്ട് ലക്ഷം രൂപയു പിഴയും സേവനത്തിൽ വീഴ്ച വരുത്തിയതിനാൽ നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി 10,000 രൂപയും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. അക്ഷയ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന എടവണ്ണ പൂവത്തിക്കൽ സ്വദേശി ജിൽഷ നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരി കൊവിഡ് ബാധിച്ച് പത്ത് ദിവസം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കൊറോണ രക്ഷക് പോളിസി പ്രകാരം 72 മണിക്കൂർ സമയം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നാൽ രണ്ട് ലക്ഷം രൂപ നൽകുമെന്ന വ്യവസ്ഥ നിലനിൽക്കേ ചികിത്സ കഴിഞ്ഞ് ഇൻഷൂറൻസ് കമ്പനിയെ സമീപിച്ചെങ്കിലും ആനുകൂല്യം നൽകിയിരുന്നില്ല. പരാതിക്കാരിയുടെ രോഗവിവരങ്ങൾ പരിശോധിച്ചതിൽ വീട്ടിൽ തന്നെ കഴിയാവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നും പറഞ്ഞാണ് ഇൻഷൂറൻസ് അനുകൂല്യം നിഷേധിച്ചത്. എന്നാൽ ചികിത്സ സംബന്ധിച്ച കാര്യം തീരുമാനിക്കേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണെന്നും ഈ കാര്യത്തിൽ ഇൻഷൂറൻസ് കമ്പനിയുടെ നിലപാടിന് യാതൊരു…

    Read More »
  • Kerala

    ചട്ടഭേദഗതിയിലെ അപാകതകള്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ്; ക്വാറി ഉടമകൾ പത്തുദിവസമായി നടത്തിവന്ന സമരം പിൻവലിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് ക്വാറി ഉടമകൾ പത്തുദിവസമായി നടത്തിവന്ന സമരം പിൻവലിച്ചു. വ്യവസായ മന്ത്രി പി രാജീവുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ചട്ടഭേദഗതിയിലെ അപാകതകള്‍ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി ക്വാറി ഉടമകള്‍ അറിയിച്ചു. പട്ടയഭൂമിയിലെ ഖനനം ഉള്‍പ്പടെയുള്ള ആവശ്യങ്ങളില്‍ അടുത്തയാഴ്ച റവന്യുമന്ത്രിയുമായി തുടര്‍ചര്‍ച്ച നടത്തും. വില നിലവാരം ഏകീകരിക്കുന്നതിനും ശാസ്ത്രീയമായി നിശ്ചയിക്കുന്നതിനും ഭാവിയിൽ വില നിർണ്ണയ അതോറിറ്റി രൂപീകരിക്കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ക്വാറി ഉടമകൾ ഉന്നയിച്ച മറ്റ് പ്രായോഗിക പ്രശ്നങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

    Read More »
  • Kerala

    ചിന്ത ജെറോമിന്റെ വണ്ടി പൂഴിമണലിൽ താഴ്ന്നു… ഒന്നും നോക്കിയില്ല, പഴയ ഡ്രൈവിങ് സ്‌കിൽ പുറത്തെടുത്ത് മന്ത്രി – വീഡ‍ിയോ

    ആലപ്പുഴ: തീരസദസ്സ് പരിപാടി കഴിഞ്ഞു മടങ്ങുന്ന വഴി ചിന്താ ജെറോമിന്‍റെ കാർ പുഴിമണലിൽ താഴ്ന്നു. വണ്ടി അനങ്ങാതായതോടെ മന്ത്രി സജി ചെറിയാൻ സ്റ്റിയറിംഗ് ഏറ്റെടുത്ത് കാർ പൂഴി മണലിൽ നിന്നും കയറ്റി. മന്ത്രി സജി ചെറിയാൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പറഞ്ഞത്. പഴയ ഡ്രൈവിങ് സ്‌കിൽ ഒന്ന് പുറത്തെടുത്തെന്നാണ് മന്ത്രി സംഭവത്തെക്കുറിച്ച് വിവരിച്ചത്. ഇതിന്‍റെ വീഡിയോയും മന്ത്രി പങ്കുവച്ചിട്ടുണ്ട്. മന്ത്രി സജി ചെറിയാന്‍റെ കുറിപ്പ് ചുവടെ തീരസദസ്സ് കഴിഞ്ഞു മടങ്ങുന്ന വഴിയാണ് ചെറിയവെട്ടുകാട് വെച്ച് സ: ചിന്ത ജെറോമിന്റെ വണ്ടി പൂഴിമണലിൽ താഴ്ന്നുപോയത് കണ്ടത്. ഒന്നും നോക്കിയില്ല, പഴയ ഡ്രൈവിങ് സ്‌കിൽ ഒക്കെ പുറത്തെടുത്തു… വീഡ‍ിയോ കാണാം

    Read More »
  • India

    ഓപ്പറേഷൻ കാവേരി: സുഡാനിൽനിന്ന് ആറ് മലയാളികൾ ഉൾപ്പടെ 360 പേരുടെ ആദ്യ സം​ഘം ദില്ലിയിലെത്തി

    ദില്ലി: സുഡാനിൽ നിന്നുള്ള ആദ്യ സംഘം ദില്ലിയിൽ വിമാനം ഇറങ്ങി. 360 പേരുമായി സൗദി എയർലൈൻസ് വിമാനം ഒമ്പത് മണിയോടെയാണ് ദില്ലിയിൽ എത്തിയത്. സംഘത്തിൽ ആറ് മലയാളികളുമുണ്ട്. സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയ സംഘം വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തിൽ യാത്ര തുടരുകയായിരുന്നു. സൗദി എയർലൈൻസ് SV3620 വിമാനത്തിലായിരുന്നു യാത്ര. നേവിയുടെ ഐഎന്‍എസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വി മുരളീധരൻ നേതൃത്വം നൽകുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയിൽ തുടരുകയാണ്. ഓപ്പറേഷൻ കാവേരിയിലൂടെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ സംസ്ഥാന സര്‍ക്കാരിന്‍റെ ചിലവില്‍ കേരളത്തിലേക്ക് എത്തിക്കും. ദില്ലിയിലും മുംബൈയിലും എത്തിക്കുന്ന മലയാളികൾക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് സർക്കാർ നൽകും. ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസാണ് ഇക്കാര്യം അറിയിച്ചത്. ദില്ലിയിലും മുംബൈയിലും ഹോട്ടൽ മുറികളും തയ്യാറാണ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നും കെ വി തോമസ് അറിയിച്ചു. India welcomes back its own. #OperationKaveri brings 360 Indian Nationals…

    Read More »
  • Kerala

    സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 23 ട്രെയിനുകള്‍ നാളെ റദ്ദാക്കി

    തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 23 ട്രെയിനുകള്‍ നാളെ റദ്ദാക്കി. ചാലക്കുടി പാലത്തിന്റെ ഗിര്‍ഡര്‍ മാറ്റുന്നതിനാലാണ് ട്രെയിന്‍ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.വേണാട്, എക്സിക്യൂട്ടിവ് ഉള്‍പ്പെടെ 14 വണ്ടികള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകള്‍ എറണാകുളം – കണ്ണൂര്‍ എക്‌സ്പ്രസ്, (16305) എറണാകുളം – ഗുരുവായൂര്‍ എക്‌സ്പ്രസ്, (06438) കോട്ടയം – നിലമ്ബൂര്‍ എക്‌സ്പ്രസ്, (16326) നിലമ്ബൂര്‍ – കോട്ടയം എക്‌സ്പ്രസ്, (16326) നാഗര്‍കോവില്‍- മംഗലൂരു എക്‌സ്പ്രസ്, (16606) മംഗലൂരു -നാഗര്‍കോവില്‍ എക്‌സ്പ്രസ്, (16605) തിരുനെല്‍വേലി-പാലക്കാട് എക്‌സ്പ്രസ്, (16791) പാലക്കാട് – തിരുനെല്‍വേലി എക്‌സ്പ്രസ്, (16792) എറണാകുളം – ബംഗളൂരു,(12678) ബംഗളൂരു- എറണാകുളം,(12677) കൊച്ചുവേളി, ലോകമാന്യ,(12202) ലോകമാന്യ- കൊച്ചുവേളി,(12201) എറണാകുളം – പാലക്കാട്,(05798) പാലക്കാട്- എറണാകുളം, (05797) ആലപ്പുഴ- ചെന്നൈ എക്‌സ്പ്രസ്,(222640) ചെന്നൈ – ആലപ്പുഴ എക്‌സ്്പ്രസ്,(22639) എറണാകുളം – ഷൊര്‍ണൂര്‍,(06018) എറണാകുളം – ഗുരുവായൂര്‍,(06448) ഗുരുവായുര്‍ – എറണാകുളം,(06477) ഗുരുവായൂര്‍ -തൃശൂര്‍,(06455) തൃശൂര്‍ – ഗുരുവായൂര്‍,(06446) ഹൂബ്ലി- കൊച്ചുവേളി,(12777) കൊച്ചുവേളി ഹൂബ്ലി(12778) എന്നീ ട്രെയിനുകളാണ്…

    Read More »
  • Careers

    യുകെയിലേക്ക് പറക്കാം… ഡോക്ടർമാർക്കും നഴ്സുമാർക്കും സുവര്‍ണാവസരം; മെയ് 4 മുതൽ 6 വരെ കൊച്ചിയിൽ കരിയര്‍ ഫെയര്‍

    തിരുവനന്തപുരം: നോർക്ക റൂട്ട്സും യു.കെയിൽ എൻ.എച്ച്.എസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഹെൽത്ത്ആൻഡ് കെയർ പാർട്ടണർഷിപ്പും മാനസിക ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയിൽസ് സർക്കാരിന്റെ പ്രതിനിധികളും പങ്കെടുക്കുന്ന കരിയർ ഫെയറിന്റെ രണ്ടാമത്തെ എഡിഷൻ മെയ് 4, 5, 6 തീയതികളിൽ കൊച്ചിയിലെ താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കും. യു.കെയിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ.എച്ച്.എസ് ട്രസ്റ്റ് ആശുപത്രികളിലേക്ക് ഡോക്ടർ, നഴ്സ് വിഭാഗങ്ങളിലേക്കാണ് അഭിമുഖം നടത്തുന്നത്. OET/ IELTS ഭാഷാ യോഗ്യതയും (OETപരീക്ഷയിൽ reading, speaking, listening എന്നിവയിൽ ബി ഗ്രേഡും Writingൽ സി പ്ലസുംഅല്ലേങ്കിൽ IELTS reading, speaking, listening സ്കോർ 7നും Writing ൽ സ്കോർ 6.5) നഴ്സിംഗിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. കഴിഞ്ഞ ഒൻപത് മാസത്തിനുള്ളിൽ OET പരീക്ഷയിൽ ഏതെങ്കിലും രണ്ട് മൊഡ്യൂളിന് ബി ഗ്രേഡോ IELTS പരീക്ഷയിൽ ഏതെങ്കിലും രണ്ട് മൊഡ്യൂളിന് സ്കോർ ഏഴോ…

    Read More »
  • Kerala

    തലസ്ഥാന നഗരി ഉൾപ്പടെ കേരളത്തിൽ ശക്തമായ മഴ;വേനൽച്ചൂടിന് കുറവ്

    തിരുവനന്തപുരം:തലസ്ഥാന നഗരി ഉൾപ്പടെ കേരളത്തിൽ ശക്തമായ മഴ. തിരുവനന്തപുരം നഗര പ്രദേശത്തും മലയോര മേഖലകളിലുമടക്കം ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറില്‍ അനുഭവപ്പെട്ടത്.ഇപ്പോഴും പലയിടങ്ങളിലും മഴ ശക്തമായി തുടരുകയാണ്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 15 മിനിറ്റില്‍ 16.5 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. വെള്ളായണി മേഖലയിലാകട്ടെ 15 മിനിറ്റില്‍ 9.5 മി മീ മഴ ലഭിച്ചു.അതേസമയം അടുത്ത മണിക്കൂറുകളില്‍ കേരളത്തിലെ എട്ട് ജില്ലകളില്‍ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത് അടുത്ത അഞ്ച് ദിവസം കേരളത്തില്‍ മഴ സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.

    Read More »
  • Local

    ആറോളം പോലീസുകാരെ അടിച്ചു വീഴ്ത്തി; കൊല്ലത്ത് മൂന്നു പേർ അറസ്റ്റിൽ

    ശാസ്താംകോട്ട: കുന്നത്തൂര്‍ പനന്തോപ്പില്‍ ഉത്സവ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരെ ആക്രമിച്ച്‌ പരിക്കേല്‍പിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു കുന്നത്തൂർ‍ സ്വദേശികളായ രാജേഷ് കുമാര്‍, അനീഷ് കുമാര്‍, ശ്യാംരാജ് എന്നിവരാണ് പിടിയിലായത്. കുന്നത്തൂര്‍ മാനാമ്ബുഴ തൃക്കണ്ണാപുരം മഹാദേവര്‍ ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന്റെ ഭാഗമായി കെട്ടുരുപ്പടികള്‍ പനന്തോപ്പില്‍നിന്ന് പോകവെ തിങ്കഴാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം.മദ്യപിച്ചെത്തിയ യുവാക്കള്‍ ക്ഷേത്രപരിസരത്ത് ബഹളം ഉണ്ടാക്കിയത് തടയാനെത്തിയ അടൂർ കെ.എ.പി ബറ്റാലിയനിലെ മന്‍ഷാദിനെ ഇവർ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു.ഈ സമയം യുവാക്കളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ബൈജു എന്ന മറ്റൊരു  പോലീസുകാരനെയും സംഘം വളഞ്ഞിട്ട് മർദ്ദിച്ചു.വിവരമറിഞ്ഞ് എത്തിയ ശാസ്താംകോട്ട സ്റ്റേഷനിലെ ശോഭിന്‍ എന്ന പൊലീസുകാരന്റെ കണ്ണടയും ഇവർ അടിച്ചുതകര്‍ത്തു. മറ്റ് പൊലീസുകാരെ നിലത്ത് ചവിട്ടി വീഴ്ത്തുകയും യൂനിഫോം വലിച്ചുകീറുകയും നെയിം ബാഡ്ജ് നശിപ്പിക്കുകയും ചെയ്തു. ശാസ്താംകോട്ട എസ്.ഐ ഷാനവാസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയില്‍ എടുത്തതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.     അടൂര്‍ കെ.എ.പി ബറ്റാലിയനിലെ മന്‍ഷാദ്,…

    Read More »
  • Kerala

    തിരുവനന്തപുരം യാത്രയില്‍ ഗവർണറെ കൈവിടാതെ പ്രധാനമന്ത്രി

    തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി‌യെ സ്വീകരിക്കാൻ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിട്ടത് ഏറെ ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു.പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ കൂട്ടത്തിൽ ഗവർണറുടെ പേരും കേരള സർക്കാർ ഉൾപ്പെടുത്തിയിരുന്നു.എന്നാൽ കേന്ദ്രം പേര് വെട്ടുകയായിരുന്നു.ഔദ്യോഗിക പരിപാടി അല്ലെന്നായിരുന്നു ഇതിന് കേന്ദ്രം നൽകിയ വിശദീകരണം.   സംസ്ഥാന സർക്കാരുമായി നിരന്തരം പോരാട്ടത്തിലേർപ്പെട്ടിടും വിജയം നേടാനാവാതെ പോയതിൽ പ്രധാനമന്ത്രിക്കും ബിജെപിയ്ക്കുമുള്ള അതൃപ്തിയാണ് ഇതിന് പിന്നിലെന്ന് രീതിയിൽ വരെ കാര്യങ്ങൾ എത്തിയിരുന്നു.എന്നാൽ തിരുവനന്തപുരത്ത് കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു.   തിരുവനന്തപുരം വിമാനത്താവളത്തില്‍ തന്നെ സ്വീകരിക്കാനെത്തിയ ഗവര്‍ണറെ മോഡി കൈ പിടിച്ച്‌ സ്വന്തം കാറിലേക്ക് കൊണ്ടുപോവുകയായിരുന്നു.കറുത്ത ഫോര്‍ച്യൂണര്‍ കാറിന്റെ മുന്‍സീറ്റില്‍ പ്രധാനമന്ത്രിയും പിന്‍ സീറ്റില്‍ വലതുവശത്തായി ഗവര്‍ണറും ഇരുന്നു. വിമാനത്താവളത്തില്‍ നിന്ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയിലും അവിടെ വന്ദേഭാരത് ഉദ്ഘാടനത്തിനു ശേഷം സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കുള്ള യാത്രയിലും പ്രധാനമന്ത്രിക്കൊപ്പമായിരുന്നു ഗവര്‍ണറുടെ യാത്ര. പിന്നീട് പരിപാടികളെല്ലാം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്കുള്ള മടക്കയാത്രയിലും മോഡി ഗവര്‍ണറെ കാറില്‍ ഒപ്പം കൊണ്ടുപോയി.ഗവര്‍ണറുടെ കാര്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം എല്ലായിടത്തും കാലിയായി…

    Read More »
Back to top button
error: