ദന്തേവാഡ: ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ പത്ത് പോലീസുകാര്‍ക്ക് വീരമൃത്യു. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറും മരിച്ചു.ദന്തേവാഡ ജില്ലയിലെ അരന്‍പൂരിലാണ് സംഭവം.
മാവോയിസ്റ്റ് വിരുദ്ധ ഓപറേഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിസ്ട്രിക്‌ട് റിസര്‍വ് ഗാര്‍ഡ് വിഭാഗത്തില്‍പെട്ട പോലീസുകാരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം നക്സലുകള്‍ റോഡരികില്‍ സ്ഥാപിച്ച ഐ ഇ ഡി പൊട്ടി തകരുകയായിരുന്നു.
ആക്രമണത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്.