Month: April 2023

  • Kerala

    ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നു

    തിരുവനന്തപുരം:നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി  ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിന്റെ  മൂന്നാംഘട്ട അഭിമുഖങ്ങള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു.ഏപ്രില്‍ 19 ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ആരംഭിച്ച അഭിമുഖങ്ങളില്‍ ഇതുവരെ 356 പേര്‍ പങ്കെടുത്തു. അഭിമുഖം ഏപ്രില്‍ 28 വരെ തുടരും. ജര്‍മ്മനിയില്‍ നിന്നും ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിയിലെ അഞ്ച് പ്ലേസ്‍മെന്റ് ഓഫീസര്‍മാര്‍ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്ത് ക്യാമ്ബ് ചെയ്താണ് ഇന്റര്‍വ്യൂ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.   ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഭാഷാപരിശീലനം ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ജര്‍മ്മനിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിലെ പരിശീലനം ജര്‍മ്മന്‍ ഭാഷാപഠന കേന്ദ്രമായ ഗോയ്ഥേ ഇന്‍സ്റ്റ്യൂട്ടിലെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിലായി പുരോഗമിക്കുന്നു. പദ്ധതി പ്രകാരം ജര്‍മ്മന്‍ ഭാഷാ പഠനവും റിക്രൂട്ട്മെന്റും അടക്കമുള്ള മുഴുവന്‍ ചെലവുകളും സൗജന്യമാണ്.   നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന, ജര്‍മ്മനിയിലേയ്ക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. ട്രിപ്പിള്‍വിന്‍…

    Read More »
  • Kerala

    മലബാറിന്റെ അഭിനയമൊഞ്ച് മാഞ്ഞു; മാമുക്കോയ വിടചൊല്ലി

    കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. ഈ മാസം 24 ന് കാളികാവില്‍ ഒരു ഫുട്ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലാക്കി. ഹൃദയാഘാതത്തിന് പുറമെ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതാണ് മാമുക്കോയയുടെ ആരോഗ്യനില വഷളായത്. കഴിഞ്ഞ രണ്ടു ദിവസമായി മാമുക്കോയ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. നാടകനടനായിട്ടായിരുന്നു മാമുക്കോയ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. കെടി മുഹമ്മദിന്റെ നാടകങ്ങളിലെ അവിഭാജ്യ ഘടകമായിരുന്നു മാമുക്കോയ. വൈക്കം മുഹമ്മദ് ബഷീറുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1979 ല്‍ പുറത്തിറങ്ങിയ അന്യരുടെ ഭൂമി ആണ് ആദ്യ സിനിമ. സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലൂടെയാണ് മാമുക്കോയ ജനകീയ നടനായി വളര്‍ന്നത്. രണ്ടു തവണ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്.

    Read More »
  • Kerala

    വീണ്ടും വ്യാജൻ; പൊളിച്ചടുക്കി സോഷ്യൽ മീഡിയ

    കൊച്ചി: പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനത്തിനു പിന്നാലെ സണ്ണിലിയോണിന്റെ ഫോട്ടോ പങ്ക് വച്ച് സംഘപരിവാർ പ്രവര്‍ത്തകർ. അഞ്ച് വര്‍ഷം മുമ്ബ് നടി സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയപ്പോഴുള്ള ജനാവലിയുടെ ഫോട്ടോ പങ്കുവെച്ച് ‘രാഷ്ട്രീയ പിതാവ് മോദിജിയെ ഒരു നോക്ക് ദര്‍ശിക്കാനായി ജനസാഗരമായി കൊച്ചി നഗരം’ എന്നാണ് കുരുക്ഷേത്ര എന്നൊരു പ്രൊഫൈലിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ദ ദേശ് ഭക്ത് എന്ന മറ്റൊരു പ്രൊഫൈലിലും ചിത്രം പങ്കു വച്ചിട്ടുണ്ട്.ഇതാണ് കൊച്ചി എന്റെ നേതാവിനോട് കാണിക്കുന്ന സ്‌നേഹം. ഇത് കേരളത്തിന് എഴുനേറ്റ് നില്‍ക്കാനും കാര്യങ്ങള്‍ മാറ്റാനുമുള്ള സമയമാണ്. അവരുടെ ഹൃദയത്തിലും മനസ്സിലുമുള്ളയാളോട് സംസാരിക്കാനുള്ള സമയം’ ദ ദേശ് ഭക്ത് എന്ന പ്രൊഫൈല്‍ ചിത്രം പങ്കുവെക്കുന്നു. കഴിഞ്ഞ ദിവസം കൊച്ചി വാട്ടർ മെട്രോ കേന്ദ്ര സഹായത്തോടെ നിർമ്മിച്ചതാണെന്നും ഇതേരീതിയിൽ പ്രചരിപ്പിച്ചിരുന്നു.സമാനമായ സംഭവം മുൻപും നടന്നിട്ടുണ്ട്.മലപ്പുറത്തെ ‘കർമ്മ പാലത്തിന്റെ’ ഫോട്ടോ എടുത്തിട്ട് ഉത്തർപ്രദേശിലെ ആണെന്നായിരുന്നു അന്നത്തെ വാദം!

    Read More »
  • Social Media

    സാരിയില്‍ അതിമനോഹരി നീ സംയുക്താ…

    മലയാള സിനിമയില്‍ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് സംയുകത മേനോന്‍. മോഡലിഗിങ് മേഖലയിലൂടെയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങില്‍ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയത്തില്‍ അരങ്ങേറുകയായിരുന്നു. പോപ്‌കോണ്‍ എന്ന മലയാള സിനിമയില്‍ കൂടിയാണ് താരം സിനിമ ജീവിതം ആരംഭിക്കുന്നത്. ആദ്യ സിനിമയില്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് താരത്തെ മലയാളികള്‍ കൂടുതല്‍ അടുത്തറിയാന്‍ ആരംഭിച്ചത് ടൊവിനോ നായകനായി എത്തിയ രോമാറ്റിക് ചിത്രം തീവണ്ടി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ്. ഈ ഒറ്റ സിനിമ കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ഒരുപാട് മികച്ച സിനിമയിലും അഭിനയിച്ചു. മലയാളത്തില്‍ തിളങ്ങിയ താരം കന്നട തെലുങ്ക് തമിഴ് തുടങ്ങിയ ഭാഷയിലും അഭിനയിച്ചിട്ടുണ്ട്.വാത്തി എന്ന തമിഴ് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.സിനിമയില്‍ ധനുഷിന്റെ നായികയായിട്ടാണ്…

    Read More »
  • Kerala

    കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജയിലില്‍ മരിച്ചു

    തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി മരിച്ചു. കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബൈജുവാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. സിപിഐഎം നേതാവ് ആനാവൂര്‍ നാരായണന്‍ നായരേ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബൈജു. ഇന്നലെ രാത്രിയിലാണ് ബൈജുവിന് ഹൃദയാഘാതം സംഭവിച്ചത് തുടര്‍ന്ന് ആശുപതിയിലേക്ക് മാറ്റുന്നതിനിടയില്‍ മരിച്ചുവെന്നാണ് വിവരം. ആനാവൂര്‍ നാരായണന്‍ നായരേ കൊലപ്പെടുത്തിയ കേസില്‍ എട്ടാം പ്രതിയാണ് ബൈജു. കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് ജയിലിലേക്ക് ശിക്ഷ നടപടികള്‍ക്കായി എത്തിക്കുന്നത്. കേസില്‍ 11 പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

    Read More »
  • Crime

    ഒഎല്‍എക്‌സിലെ പരസ്യം കണ്ട് ജോലിക്ക് കേറും; വിശ്വാസം പിടിച്ചുപറ്റിയാല്‍ സുജിന്‍ പണി തുടങ്ങും!

    തൃശൂര്‍: വിവിധ ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് അവിടെ നിന്ന് പണവും മറ്റും മോഷണം പതിവാക്കിയ പ്രതിയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഉഷഭവനില്‍ സുജിന്‍കുമാറിനെയാണ് (31) തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള ഷാഡോ പൊലീസും നെടുപുഴ പൊലീസും ചേര്‍ന്ന് ആലുവ അത്താണിയില്‍ നിന്ന് പിടികൂടിയത്. വ്യാപാര സ്ഥാപനങ്ങളില്‍ ജോലിക്കാരെ ആവശ്യമുണ്ടെന്ന ഒ.എല്‍.എക്സിലൂടെയുള്ള പരസ്യം വഴിയാണ് പ്രതി ജോലിക്കെത്തിയിരുന്നത്. ഒരു മാസത്തോളം വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് അവിടുത്തെ വിശ്വാസം പിടിച്ചു പറ്റി അവിടെ നിന്നും പണവും മറ്റും മോഷ്ടിക്കുകയാണ് പ്രതിയുടെ രീതി. കൂര്‍ക്കഞ്ചേരിയിലെ സ്ഥാപനത്തില്‍ ഇതേ രീതിയില്‍ ജോലി ചെയ്ത് അവിടെ നിന്നും 58,000 രൂപ മോഷ്ടിച്ച സംഭവത്തെ തുടര്‍ന്നാണ് നെടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രതിയെ ചോദ്യം ചെയ്തതില്‍ അഞ്ച് വര്‍ഷമായി വീടുമായി യാതൊരു ബന്ധവുമില്ലെന്നും, ഇതേ രീതിയില്‍ തട്ടിപ്പ് നടത്തിക്കിട്ടുന്ന പണം മുഴുവനും ലോട്ടറിയെടുക്കാനായി ചെലവഴിക്കുകയുമായിരുന്നു ചെയ്തിരുന്നത്.

    Read More »
  • Local

    ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ കെട്ടിപ്പിടിച്ച യുവാവ് അറസ്റ്റിൽ

    മാനന്തവാടി: ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ കെട്ടിപ്പിടിച്ച യുവാവ് അറസ്റ്റിൽ.പേര്യ ആലാറ്റില്‍ ജോര്‍ജിനെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ എട്ടോടെ മാനന്തവാടി നഗരസഭ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. യുവതിയെ അപമാനിച്ച ഇയാളെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തടഞ്ഞ് വെച്ച്‌ പൊലീസിന് കൈമാറുകയായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • Social Media

    ”എന്നെ ഒരു സൈക്കോയെ പോലെയാണ് കണ്ടത്, സംസാരിക്കാന്‍ പോയപ്പോള്‍ നൈസായി ഒഴിഞ്ഞ് മാറി”

    ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ആറാട്ട് സന്തോഷ് എന്ന സന്തോഷ് വര്‍ക്കി. നടി നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് നടന്നിരുന്ന സന്തോഷ് വര്‍ക്കിക്ക് എതിരെ നടി തന്നെ രംഗത്ത് വന്നിരുന്നു. നിരന്തരം തന്നെ ശല്യപ്പെടുത്തിയിരുന്ന വ്യക്തിയായിരുന്നു ഇയാളെന്നും സഹികെട്ട് മാതാപിതാക്കള്‍ പരാതി കൊടുക്കാന്‍ തുനിഞ്ഞിരുന്നെന്നും നിത്യ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നടിക്ക് എതിരെ വിമര്‍ശനവുമായി സന്തോഷ് വര്‍ക്കി എത്തിയിരുന്നു. ഈ പ്രശ്നങ്ങള്‍ എല്ലാം കെട്ടടങ്ങി വരും മുന്നേ മറ്റൊരു നടിക്ക് എതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി. ഐശ്വര്യ ലക്ഷ്മി തന്നെ അവഗണിച്ചെന്നും സൈക്കോയെ പോലെ കണ്ടെന്നുമാണ് സന്തോഷ് വര്‍ക്കി പറയുന്നത്. ‘നീലവെളിച്ചം പടം കാണാന്‍ തിയറ്ററില്‍ പോയപ്പോള്‍ ഐശ്വര്യ ലക്ഷ്മി വന്നിട്ടുണ്ടായിരുന്നു. ഐശ്വര്യ ലക്ഷ്മി വന്നപ്പോള്‍ ഞാന്‍ സാധാരണ പോലെ സംസാരിക്കാന്‍ പോയതാണ്. പക്ഷെ അവര്‍ പ്രത്യേക രീതിയിലാണ് പെരുമാറിയത്. എന്റെയൊപ്പം എടുത്ത വീഡിയോ ഇടേണ്ടെന്ന് അവര്‍ മീഡിയയോട് പറഞ്ഞ സന്ദേശം…

    Read More »
  • Local

    വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ രണ്ട് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു; സംഭവം ആലപ്പുഴയിൽ

    ആലപ്പുഴ: വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന രണ്ട് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ച നിലയിൽ. ആലപ്പുഴയില്‍ പാണാവള്ളി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മാപ്പിനേഴത്ത് വേണു  – ആതിര ദമ്ബതികളുടെ മകന്‍ ദേവദര്‍ശിനെ (2) ആണ് വീടിന് സമീപത്തെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ നടത്തിയ തെരച്ചിലിലാണ് നൂറ് മീറ്റര്‍ അകലെയുള്ള തോട്ടില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.ഉടനെ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

    Read More »
  • Crime

    തലസ്ഥാനത്ത് ഓട്ടോഡ്രൈവര്‍ക്ക് നേരേ ആക്രമണം; സ്‌ക്രൂ ഡ്രൈവറിന് കുത്തി, സര്‍ജിക്കല്‍ ബ്ലെയ്ഡുകൊണ്ട് വരഞ്ഞു…

    തിരുവനന്തപുരം: കിള്ളിയില്‍ ഓട്ടോഡ്രൈവറായ യുവാവിനെ ഒരുസംഘം ആക്രമിച്ചു. കിള്ളി തെക്കുംകര വീട്ടില്‍ നിസാമി (28) നെയാണ് പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴോടെ മേച്ചിറ പാലത്തിനു സമീപംവെച്ചായിരുന്നു ആക്രമണം. വീട്ടില്‍ നിന്നും ചായ കുടിക്കാനായി സമീപത്തെ ചായക്കടയിലേക്ക് വരുമ്പോള്‍ ബൈക്കിലെത്തിയ അഞ്ചംഗ സംഘം നിസാമിനെ പിടിച്ചു നിര്‍ത്തി സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തുകയും സര്‍ജിക്കല്‍ ബ്ലെയിഡ് ഉപയോഗിച്ച് ശരീരമാസകലം മുറിവേല്‍പ്പിക്കുകയുമായിരുന്നു. നിസാമിന്റെ നെഞ്ചിലും തോളിലും കഴുത്തിലും പുറത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസവും മെച്ചിറ ഭാഗത്ത് വച്ച് നിസാമിന് ആക്രമണം ഏറ്റിരുന്നു. ഇത് സംബന്ധിച്ച് കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണം. സാരമായി പരിക്കേറ്റ നിസാമിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ തൈക്കാട് ആശുപത്രിയില്‍ നിസാമിന്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞ് രാവിലെ വീട്ടിലെത്തി വിശ്രമിച്ച ശേഷം വൈകുന്നേരം പുറത്തു പോകുമ്പോള്‍ ആയിരുന്നു ആക്രമണം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് നിസാം.  

    Read More »
Back to top button
error: