Month: April 2023
-
India
പശുവിനെ ഇടിച്ച് വീണ്ടും വന്ദേഭാരതിന്റെ മുൻഭാഗം തകർന്നു
ന്യൂഡൽഹി:പശുവിനെ ഇടിച്ച് വീണ്ടും വന്ദേഭാരതിന്റെ മുൻഭാഗം തകർന്നു.ഡല്‍ഹിയില്‍ നിന്ന് ഭോപ്പാലിലേക്ക് മടങ്ങുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ഗ്വാളിയോറില്‍ വച്ച് പശുവിനെ ഇടിച്ചതിനെ തുടര്‍ന്ന് ട്രെയിനിന്റെ മുന്‍ഭാഗം തകര്‍ന്നു. ഇന്നലെ വൈകുന്നേരം 6:15 ഓടെയാണ് സംഭവം. അപകടത്തിന് ശേഷം ട്രെയിന്‍ ഗ്വാളിയോറിലെ ദാബ്ര സ്‌റ്റേഷനില്‍ ഏകദേശം ഒരുമണിക്കൂറോളം നിര്‍ത്തിയിട്ടു.റെയില്‍വേയുടെ ടെക്‌നിക്കല്‍ സ്റ്റാഫ് എത്തി ബോണറ്റ് ശരിയാക്കിയതിനു ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. നേരത്തെയും പശുവിനെ ഇടിച്ച് വന്ദേ ഭാരത് ട്രെയിന്‍ അപകടത്തില്‍പ്പെട്ടിരുന്നു.
Read More » -
Kerala
ദേവികുളം എംഎൽഎ എ രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സുപ്രീംകോടതിയുടെ സ്റ്റേ
ന്യൂഡൽഹി:ദേവികുളം എംഎൽഎ എ രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. കേസ് പരിഗണിക്കുന്ന ജൂലൈ വരെയാണ് സ്റ്റേ. എ രാജയ്ക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാം.എന്നാൽ ഹർജിയിൽ അന്തിമ തീർപ്പ് ഉണ്ടാകുന്നത് വരെ ശമ്പളത്തിനോ, മറ്റ് അനുകൂല്യങ്ങൾക്കോ അർഹത ഉണ്ടായിരിക്കില്ല- സുപ്രീംകോടതി വ്യക്തമാക്കി. പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർഥി ഡി കുമാറിന്റെ വാദം അംഗീകരിച്ചായിരുന്നു നേരത്തേ ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
Read More » -
India
മുഖ്യമന്ത്രിയുടെ ചടങ്ങിന്റെ വേദി കത്തിച്ചു; മണിപ്പൂരില്‍ സംഘര്‍ഷം, നിരോധനാജ്ഞ
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് പങ്കെടുക്കാനിരുന്ന ചടങ്ങിന്റെ വേദി ജനക്കൂട്ടം കത്തിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷം. ചുരാചന്ദ്പൂര്‍ ജില്ലയിലാണ് സംഭവം. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതു കണക്കിലെടുത്ത് ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങളും വിലക്കിയിട്ടുണ്ട്. ചുരാചന്ദ്പൂരില്‍ 114 പ്രഖ്യാപിച്ച പോലീസ്, ജനങ്ങള്‍ കൂട്ടംചേരുന്നത് പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഒരുസംഘം ആളുകള്‍, മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന വേദി തീയിട്ട് നശിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഓപ്പണ്‍ ജിമ്മും സ്‌പോര്‍ട്സ് കോംപ്ലക്സും പ്രക്ഷോഭകര്‍ അഗ്‌നിക്കിരയാക്കി. പ്രാദേശിക ഗോത്രവര്‍ഗ വിഭാഗമാണ് അക്രമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി സര്‍ക്കാര്‍ സംരക്ഷിത വനങ്ങളുടേയും നീര്‍ത്തടങ്ങളുടേയും സര്‍വേ നടത്തുന്നതിനെ ഗോത്രവിഭാഗങ്ങള്‍ എതിര്‍ത്തിരുന്നു. ഇവരാണ് അക്രമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഗോത്രവിഭാഗങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ വെള്ളിയാഴ്ച ബന്ദ് ആചരിക്കുകയാണ്.
Read More » -
Crime
കാസര്‍ഗോട് വ്യപാരിയുടെ മരണത്തില്‍ മന്ത്രവാദിനിക്ക് പങ്ക്? മൃതദേഹം പുറത്തെടുത്തു
കാസര്‍ഗോട്: പൂച്ചക്കാട് സ്വദേശിയും ഗള്‍ഫിലെ വ്യാപാരിയുമായ അബ്ദുല്‍ ഗഫൂറിന്റെ മരണത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണ മെന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റിയും രംഗത്ത്. മരണത്തിലെ ദുരൂഹതയെ തുടര്‍ന്നു പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്. മരണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന മന്ത്രവാദിനിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് പ്രവാസി വ്യവസായിയുടെ മൃതദേഹം വ്യാഴാഴ്ച കബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്തു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നിന്നുള്ള പോലീസ് സര്‍ജന്‍ ഡോ. എസ് ആര്‍ സരിതയുടെ നേതൃത്വത്തിലാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്. കാഞ്ഞങ്ങാട് ആര്‍ഡിഒ കൂടിയായ സബ് കളക്ടര്‍ സൂഫിയാന്‍ അലി അഹമ്മദ്, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍. മണിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. രണ്ടു മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കു ശേഷം അതേ കബറിടത്തില്‍ മൃതദേഹം മറവ് ചെയ്തു. ശരീരത്തില്‍ നിന്നെടുത്ത ഒന്നിലേറെ സാമ്പിളുകള്‍…
Read More » -
Kerala
യുഡിഎഫ് സ്വതന്ത്രയായി വിജയിച്ചു, കൂറുമാറി എല്‍ഡിഎഫില്‍; ഒടുവില്‍ നജ്മുന്നീസയ്ക്ക് അയോഗ്യത
മലപ്പുറം: ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് എം കെ നജ്മുന്നീസയെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് നടപടി. ചുങ്കത്തറ കളക്കുന്ന് പതിനാലാം വാര്‍ഡില്‍ യുഡിഎഫ് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച നജ്മുന്നീസ പിന്നീട് എല്‍ഡിഎഫ് പക്ഷത്തേക്ക് മാറുകയായിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയുണ്ടായത്. എല്‍ഡിഎഫിനും യുഡിഎഫിനും 10 സീറ്റുകള്‍ വീതമാണ് ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെ യുഡിഎഫിന് പ്രസിഡന്റ് പദവി ലഭിച്ചു. എന്നാല്‍, നജ്മുന്നീസയുടെ ചുവടുമാറ്റത്തോടെ എല്‍ഡിഎഫിന് ഭൂരിപക്ഷമായി. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് ഒരു കൊല്ലമാവുമ്പോഴാണ് നജ്മുന്നീസയെ തേടി അയോഗ്യതാ വിധിയെത്തുന്നത്. ഇപ്പോള്‍ യുഡിഎഫിന് ഒമ്പതും എല്‍ഡിഎഫിന് പത്തും അംഗങ്ങളാണുള്ളത്. ചുങ്കത്തറ ചെമ്പന്‍കൊല്ലി വാര്‍ഡംഗം ലീഗിലെ സൈനബ മാമ്പള്ളിയുടെ പരാതിയിലാണ് കമ്മിഷന്റെ നടപടി. സ്ഥാന മോഹത്തിന് വേണ്ടിയാണു നടപടിയെന്നായിരുന്നു നജ്മുന്നീസക്കെതിരെ യുഡിഎഫ് ആരോപണം ഉന്നയിച്ചിരുന്നത്. നജ്മുന്നീസ കൂറുമാറിയതോടെ 11 വര്‍ഷത്തിന് ശേഷമായിരുന്ന ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം തിരിച്ച് പിടിച്ചിരുന്നത്. യുഡിഎഫ് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യന്‍ അവിശ്വാസത്തിലൂടെ പുറത്തായതിനാലാണ് തെരഞ്ഞെടുപ്പ് വന്നത്. ഒമ്പതിനെതിരെ…
Read More » -
Kerala
തീച്ചൂളയില്‍ വീണ അതിഥിതൊഴിലാളി മരിച്ചു; ഉടലിന്റെ ഭാഗങ്ങള്‍ കണ്ടെത്തി
എറണാകുളം: പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി വളപ്പില്‍ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യക്കൂമ്പാരത്തിലെ പുക അണയ്ക്കാനുള്ള ശ്രമത്തിനിടെ മാലിന്യക്കുഴിയില്‍ വീണ അതിഥി തൊഴിലാളി മരിച്ചു. സുരക്ഷാ ജീവനക്കാരനായ ബംഗാള്‍ സ്വദേശി നസീര്‍ (23) ആണു മരിച്ചത്. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് നസീറിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉടലിന്റെ ഭാഗങ്ങളും കാല്‍പാദത്തിന്റെ അസ്ഥിയുമാണ് ലഭിച്ചതെന്നാണ് വിവരം. അതേസമയം, തലയോട്ടി ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതിനായി തിരച്ചില്‍ തുടരുകയാണ്. അഗ്‌നിരക്ഷാ സേനയും പോലീസും ഉള്‍പ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇന്നലെ വൈകിട്ട് വരെ കണ്ടെത്താനായിരുന്നില്ല. പോലീസിന്റെ നേതൃത്വത്തില്‍ ഹിറ്റാച്ചി ഉപയോഗിച്ച് ഇന്നു രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്. രാവിലെ എട്ടു മണിയോടെയാണ് മൃതദേഹ ഭാഗങ്ങള്‍ ലഭിച്ചത്. ഓടക്കാലി യൂണിവേഴ്‌സല്‍ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന നസീര്‍, ഇന്നലെ രാവിലെ 6.30നാണ് കുഴിയില്‍ വീണത്. ഇവിടെ 15 അടിക്കു മേല്‍ പൊക്കത്തിലാണു പ്ലൈവുഡ് മാലിന്യം. മാലിന്യ കൂമ്പാരത്തില്‍ നിന്നു പുക ഉയരുന്നു കണ്ട് ഇദ്ദേഹം പൈപ്പില്‍ നിന്നു വെള്ളം…
Read More » -
Crime
അര്‍ധരാത്രിയില്‍ വീടിന് തീയിട്ടു; ടിപ്പര്‍ ലോറിയും കാറും കത്തിനശിച്ചു
പാലക്കാട്: കാഞ്ഞിരത്താണിയില്‍ വീടിന് തീയിട്ടു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ ആക്രമണം ഉണ്ടായത്. ആരാണ് ആക്രമണം നടത്തിയത് എന്നത് വ്യക്തമല്ല. സംഭവത്തില്‍ വീടിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയും കാറും കത്തിനശിച്ചു. പെട്രോള്‍ ബോംബ് ഉപയോഗിച്ചായിരുന്നു ആക്രമണം എന്നും വിവരങ്ങളുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതയില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
ഡ്യൂട്ടിക്കിടെ ‘അപ്രത്യക്ഷനായ’ എസ്‌ഐയെ കണ്ടെത്തി; പോലീസിന് ഒടുവില്‍ ആശ്വാസം
കണ്ണൂര്‍: തലശേരി നഗരത്തില്‍നിന്നു ഡ്യൂട്ടിക്കിടെ കാണാതായ തലശേരി ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐയെ കണ്ടെത്തിയത് പോലീസിന് ആശ്വാസമായി. ജൂനിയര്‍ എസ്‌ഐ കാണാതായതിനെ തുടര്‍ന്ന് കടുത്ത സമ്മര്‍ദ്ദമാണ് തലശേരി ടൗണ്‍ പോലീസ് നേരിട്ടിരുന്നത്. എസ്‌ഐയെ കണ്ടെത്താനായി കേരളത്തിലും കര്‍ണാടകത്തിലും സൈബര്‍ പോലീസിന്റെ സഹായത്തോടെ വ്യാപക തെരച്ചിലാണ് നടത്തിയത്. കോളയാട് പുന്നപ്പാലത്തെ സിപി ലിനീഷിനെ (38) ആണ് മംഗളൂരുവില്‍നിന്ന് അന്വേഷണസംഘം വ്യാഴാഴച്ച വൈകുന്നേരം കണ്ടെത്തിയത്. ലിനീഷുമായി സംഘം നാട്ടിലേക്കു തിരിച്ചു. സ്വിച്ച് ഓഫായിരുന്ന ഫോണ്‍ വ്യാഴാഴ്ച്ച രാവിലെ എസ്‌ഐ ഓണ്‍ ചെയ്തിരുന്നു. തുടര്‍ന്ന് ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഡ്യൂട്ടിക്കായി തലശേരിയിലെ ക്വാര്‍ട്ടേഴ്സില്‍നിന്ന് ഇറങ്ങിയെങ്കിലും സ്റ്റേഷനില്‍ എത്തിയിരുന്നില്ല. കാണാനില്ലെന്ന ഭാര്യയുടെ പരാതിയിലായിരുന്നു പോലീസ് ഇന്‍സ്പെക്ടര്‍ എം അനിലിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. നാലുമാസം മുന്‍പാണ് ജൂനിയര്‍ എസ്‌ഐയായി ലിനീഷ് തലശേരി സ്റ്റേഷനില്‍ ചുമതലയേറ്റത്. പോലീസ് ക്വാര്‍ട്ടേഴ്സില്‍ മറ്റൊരു എസ്‌ഐയ്ക്കൊപ്പമായിരുന്നു താമസം. തലശേരി ടൗണ്‍ സ്റ്റേഷനില്‍ താങ്ങാനാവാത്ത ജോലിഭാരമാണെന്ന് തന്നോട് ലിനീഷ്…
Read More » -
Kerala
കളമശേരിയില്‍ റോഡ് വെള്ളത്തില്‍ മുങ്ങി; ഗതാഗതം തടസപ്പെട്ടു
കൊച്ചി: എറണാകുളത്ത് കളമശേരി പാലത്തിനു താഴെ കണ്ടെയ്‌നര്‍ റോഡില്‍ വന്‍ വെള്ളക്കെട്ട്. രാവിലെ മുതല്‍ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. റോഡരികില്‍ കുന്നുകൂടിയ മാലിന്യം മൂലം ഓടകള്‍ അടഞ്ഞതാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. ഇന്നലെ രാത്രിയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. യാത്ര തുടരാന്‍ സാധിക്കാതെ ഇരുചക്രവാഹനങ്ങളടക്കം തിരികെ മടങ്ങുകയാണ്. വെള്ളത്തില്‍ മുങ്ങിയ ചില കാറുകളും മറ്റും റോഡില്‍ തന്നെ കിടക്കുകയാണ്. ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ഇന്നലെ രാത്രിയില്‍ കനത്ത മഴയാണ് പെയ്തത്. ഇതിനു പിന്നാലെയാണ് കളമശേരി ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത്. വഴിയരികില്‍ തള്ളിയ മാലിന്യം ഓടകളിലേക്ക് ഒഴുകിയെത്തി കെട്ടിക്കിടക്കുകയാണ്.
Read More » -
India
ഗുസ്തി താരങ്ങളുടെ തള്ളിപ്പറഞ്ഞ് ഉഷ വിവാദക്കുരുക്കില്‍; രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധ രീതിയെ വിമര്‍ശിച്ച ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി.ഉഷ വിവാദക്കുരുക്കില്‍. തെരുവിലെ സമരം കായിക മേഖലയ്ക്കും രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കും ദോഷമാണെന്ന പി.ടി.ഉഷയുടെ പരാമര്‍ശമാണ് വിവാദമായത്. താരങ്ങള്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുന്നതിനു പകരം ഒളിംപിക് അസോസിയേഷന്റെ അത്‌ലറ്റിസ് കമ്മിഷനു മുന്‍പാകെ ഹാജരാകുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് ഉഷ ചൂണ്ടിക്കാട്ടിയിരുന്നു. ഗുസ്തി താരങ്ങള്‍ക്കെതിരായ പരാമര്‍ശം ഉഷ പിന്‍വലിക്കണമെന്ന് സിപിഎം നേതാവ് പി.കെ.ശ്രീമതി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. നീതിക്കുവേണ്ടി ശബ്ദിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയാണ് പി.ടി.ഉഷ ചെയ്യേണ്ടതെന്ന് ശ്രീമതി ചൂണ്ടിക്കാട്ടി. ചെറുപ്പത്തില്‍ ഹീറോയോയി ആരാധിച്ചിരുന്ന ഉഷയോടുള്ള ബഹുമാനം നഷ്ടപ്പെട്ടതായി ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പ്രതികരിച്ചു. ഈ ഘട്ടത്തില്‍ പിന്തുണയ്ക്കുമെന്ന് ഉറച്ചു വിശ്വസിച്ച ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷയില്‍ നിന്നും ഇത്തരമൊരു പ്രതികരണമല്ല പ്രതീക്ഷിച്ചതെന്ന് സമരരംഗത്തുള്ള ഗുസ്തി താരങ്ങളും വ്യക്തമാക്കി. ”ഞങ്ങളൊക്കെ മാതൃകയായി കണ്ട വ്യക്തിയാണ് പി.ടി.ഉഷ. അവരുടെ വാക്കുകള്‍ ഞങ്ങളെ വല്ലാതെ…
Read More »