Month: April 2023
-
India
ആറാം ദിവസവും തുടരുന്ന ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി കായിക താരം സാനിയ മിർസും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും
ദില്ലി : ആറാം ദിവസവും തുടരുന്ന ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി കായിക താരം സാനിയ മിർസും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും. ഒരു അത്‌ലറ്റ് എന്ന നിലയിലും വനിത എന്ന നിലയിലും കണ്ടു നിൽക്കാൻ കഴിയാത്ത കാഴ്ചയാണ് ഇപ്പോൾ നടക്കുന്നതെന്ന് സാനിയ പറഞ്ഞു. പല കുറി രാജ്യത്തിനുവേണ്ടി അധ്വാനിച്ച താരങ്ങൾക്ക് ഒപ്പം നിൽക്കേണ്ട സമയമാണ് ഇതെന്നും സാനിയ മിർസ ട്വീറ്റ് ചെയ്തു. As an athlete but more as a woman this is too difficult to watch .. they’ve brought laurels to our country and we have all celebrated them , with them .. if you have done that then it’s time to now stand with them in this difficult time too .. this is a highly sensitive matter……
Read More » -
India
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്: അമുലിനെ പുറത്താക്കും ‘നന്ദിനി’യെ രക്ഷിക്കും, മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കും; പ്രകടന പത്രികയുമായി ജെഡിഎസ്
ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ജെഡിഎസ് പ്രകടന പത്രിക പുറത്തിറക്കി. മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കുമെന്നും അമുലിനെ പുറത്താക്കുമെന്നും നന്ദിനി ബ്രാൻഡിനെ രക്ഷിക്കുമെന്നുമാണ് പ്രധാന വാഗ്ദാനം. വ്യാഴാഴ്ചയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. എച്ച്.ഡി. കുമാരസ്വാമി, സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹിം, പ്രകടനപത്രിക കമ്മിറ്റി മേധാവിയും എം.എൽ.സിയുമായ ബി.എം. ഫാറൂഖ് ഉൾപ്പെടെയുള്ള നേതാക്കളാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കർഷകത്തൊഴിലാളി കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ നൽകുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തു. കർഷകരായ യുവാക്കളെ വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നൽകും. സ്വകാര്യ മേഖലയിൽ കന്നഡിഗർക്ക് ജോലി സംവരണം ചെയ്യുന്ന നിയമം കൊണ്ടുവരുമെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ ഉന്നത വിദ്യാഭ്യാസം നൽകുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് കർണാടകയിൽ മുസ്ലിം വിഭാഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കി, വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്ക് തുല്യമായി വീതിച്ചത്. കേസ് ഇപ്പോൾ സുപ്രീം കോടതി പരിഗണനയിലാണ്. ഗുജറാത്ത്…
Read More » -
Business
സ്ത്രീകൾ എടുക്കുന്ന വായ്പയ്ക്ക് പലിശ നിരക്കിൽ ഇളവുകളും പ്രത്യേക ആനുകൂല്യങ്ങളും നൽകി ഈ ബാങ്കുകൾ
സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനുമായി സർക്കാരും ധനകാര്യ സ്ഥാപനങ്ങളും നിരവധി പദ്ധതികൾക്ക് തുടക്കമിടുകയും ആനൂകൂല്യങ്ങൾ നൽകുകയും ചെയ്തുവരുന്നുണ്ട്. വായ്പയെടുക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള, ചില പ്രത്യേക വിഭാഗങ്ങൾക്ക് വിവിധ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും പലിശനിരക്കിൽ ഇളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ത്രീകളുടെ പേരിൽ വായ്പയെടുത്താൽ പലിശ നിരക്കിൽ ഇളവുകളും പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ചുരുക്കം. സ്ത്രീകൾക്ക് മാത്രമായി ലഭിക്കുന്ന ആനൂകൂല്യങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞുവെയ്ക്കാം. വായ്പാ പലിശനിരക്കും, ബാങ്കുകളും എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകൾ വായ്പയെടുക്കുന്ന സ്ത്രീകൾക്ക് ഇൻസെന്റീവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ബാങ്കുകളിൽ നിന്നും ഭവന വായ്പയെടുക്കുന്ന സ്ത്രീകൾക്ക് പ്രത്യേക ഇളവ് നൽകുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും സ്ത്രീകൾ ഭവന വായ്പയെടുക്കുകയാണെങ്കിൽ വായ്പ പലിശയിൽ 0.05 ശതമാനം ഇളവ് ലഭിക്കും. മത്രമല്ല വായ്പയെടുക്കുന്ന സ്ത്രീയുടെ ക്രെഡിറ്റ് സ്‌കോർ അനുസരിച്ച് 9.15 ശതമാനം മുതൽ 10.15 ശതമാനം…
Read More » -
India
ചെന്നൈയിൽ ബിജെപി നേതാവ് വെട്ടേറ്റ് മരിച്ചു
ചെന്നൈ:തമിഴ്‌നാട് ബിജെപിയുടെ എസ്‌സി/എസ്‌ടി വിഭാഗത്തിന്‍റെ സംസ്ഥാന ഭാരവാഹി പിപിജി ശങ്കര്‍ (42) വെട്ടേറ്റു മരിച്ചു.വ്യാഴാഴ്‌ച അര്‍ധരാത്രിയോടെയാണ് സംഭവം . ചെന്നൈയില്‍ നിന്ന് കാറില്‍ വീട്ടിലേക്ക് മടങ്ങവെ പൂനമല്ലെ ഹൈവേയില്‍ നസറത്ത്‌പേട്ട് ട്രാഫിക് സിഗ്‌നലിനു സമീപം വെച്ചായിരുന്നു കൊലപാതകം.സംഭവ ശേഷം ഒളിവില്‍ പോയ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. നസറത്ത്‌പേട്ട് ട്രാഫിക് സിഗ്‌നലിനു സമീപം കാര്‍ എത്തിയപ്പോൾ അജ്ഞാതര്‍ കാറിന് നേരെ നാടന്‍ ബോംബ് എറിയുകയായിരുന്നു. ഇത് കണ്ട് ഭയന്ന ശങ്കര്‍ കാര്‍ നിര്‍ത്തുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്‌തു. എന്നാല്‍ പ്രതികള്‍ ഇയാളെ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ശങ്കര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
Read More » -
India
സുപ്രീം കോടതിയുടെ അടിന്തരമായി ഇടപെടണം, ഗുസ്തി താരങ്ങളോട് ഇങ്ങനെയല്ല പെരുമാറേണ്ടത്: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്
ജയ്പൂർ: ദില്ലി ജന്തർമന്തറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സുപ്രീം കോടതിയുടെ അടിന്തര ഇടപെടൽ ആവശ്യമാണെന്ന് ഗെലോട്ട് പറഞ്ഞു. സിറ്റിങ് ജഡ്ജിയുടെ നേത്യത്വത്തിലുള്ള അന്വേഷണത്തിന് കോടതി ഉത്തരവിടുമെന്ന് പ്രതീക്ഷിക്കുന്നു. ഗുസ്തി താരങ്ങളോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ഗെലോട്ട് വിമർശിച്ചു. ഗുസ്തി താരങ്ങളുടെ സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ നിരവധി പേരാണ് പിന്തുണയുമായി എത്തുന്നത്. സമരത്തിന് പിന്തുണയുമായി കായിക താരം സാനിയ മിർസും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എത്തിയിരുന്നു. ഒരു അത്‌ലറ്റ് എന്ന നിലയിലും വനിത എന്ന നിലയിലും കണ്ടു നിൽക്കാൻ കഴിയാത്ത കാഴ്ചയാണ് ഇപ്പോൾ നടക്കുന്നതെന്ന് സാനിയ പറഞ്ഞു. പലകുറി രാജ്യത്തിനുവേണ്ടി അധ്വാനിച്ച താരങ്ങൾക്ക് ഒപ്പം നിൽക്കേണ്ട സമയമാണ് ഇതെന്നും സാനിയ മിർസ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ അഭിമാനമാണ് കായിക താരങ്ങൾ എന്നാണ് മമതാ ബാനർജി പ്രതികരിച്ചത്. കുറ്റം ചെയ്തവരെ രാഷ്ട്രീയം നോക്കാതെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും മമത ബാനർജി പറഞ്ഞു. ഗുസ്തി…
Read More » -
Local
ശക്തമായ മഴയ്ക്ക് സാധ്യത;കോട്ടയം ജില്ലയിൽ ഞായർ,തിങ്കൾ ദിവസങ്ങളിൽ യെല്ലോ അലർട്ട്
കോട്ടയം:ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഞായർ , തിങ്കൾ (ഏപ്രിൽ 30 ,മേയ് 1 ) ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ ആയിരുന്നു.
Read More » -
Local
വളർത്തുമൂരിയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു
കോട്ടയം: വളർത്തുമൂരിയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു.വാഴൂർ ചാമംപതാൽ കന്നുകുഴി ആലുംമൂട്ടിൽ റെജിയാണ് സ്വന്തം വളർത്തുമൂരിയുടെ കുത്തേറ്റ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മൂരിയുടെ കുത്തേറ്റ ഇദ്ദേഹത്തിന്റെ ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Read More » -
Kerala
വർക്കലയിൽ ട്രെയിനിന് മുന്നിൽ കുരുങ്ങി വയോധികന് ദാരുണാന്ത്യം
വർക്കല: ട്രെയിനിന് മുന്നിൽ കുരുങ്ങി വയോധികന് ദാരുണാന്ത്യം.മുട്ടപ്പാലം തച്ചോട് കുന്നവിള വീട്ടിൽ ഭാനുവാണ് (65) ട്രെയിനിനു മുന്നിൽ കുരുങ്ങി മരിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെ കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസ് വർക്കല സ്റ്റേഷന് തൊട്ടുമുമ്പുള്ള ലെവൽ ക്രോസിൽ എത്തിയപ്പോഴായിരുന്നു സംഭവം. ലെവൽ ക്രോസ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭാനു ട്രെയിനിന് മുന്നിൽ അകപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇയാൾ എഞ്ചിന് മുന്നിലുള്ള കൂർത്ത കമ്പികൾക്കിടയിൽ കുരുങ്ങുകയായിരുന്നു. വയറിലൂടെ കമ്പി തുളച്ചു കയറിയതിനാൽ ഏറെ പ്രയാസപ്പെട്ടാണ് വർക്കല പോലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം എൻജിനിൽ നിന്നും വേർപെടുത്തിയത്.
Read More » -
Kerala
അടിമാലിയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു; മരിച്ചത് എരുമേലി, തൃശ്ശൂർ സ്വദേശികൾ
അടിമാലി:കോളനി പാലത്തിന് സമീപം ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കൾ മരിച്ചു.എരുമേലി മുട്ടപ്പള്ളി സ്വദേശിയായ അരവിന്ദ് (20),തൃശൂർ സ്വദേശിയായ കാർത്തിക് (20)എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടുമണിയോടെ അടിമാലി കോളനി പാലത്തിന് സമീപമായിരുന്നു സംഭവം.മൂന്നാർ സന്ദർശിച്ച് തിരികെ മടങ്ങവെയാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്.രണ്ടു ബൈക്കുകളായി നാല് അംഗ സംഘമാണ് മൂന്നാർ സന്ദർശനത്തിന് എത്തിയത്.അപകടം നടന്ന ഉടനെ ഇരുവരെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഇവരുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Kerala
തെക്കൻ കേരളത്തിനു പുറമെ വടക്കൻ ജില്ലകളിലേക്കും മഴ; പെയ്ത മഴയുടെ കണക്കുകൾ അറിയാം
പാലക്കാട്: കരിഞ്ഞുണങ്ങിയ കൃഷിയ്ക്കും കരഞ്ഞുതീരാത്ത കർഷകർക്കും ആശ്വാസമായി സംസ്ഥാനത്തെങ്ങും മഴയുടെ കേളികൊട്ട്.വേനൽമഴയൂടെ ആദ്യ കണക്കുകളിൽ പെടാതിരുന്ന വടക്കൻ ജില്ലകളിലേക്കും മഴയെത്തിയതോടെ കർഷകരും സന്തോഷത്തിലാണ്. തിങ്കളാഴ്ച ഉച്ചമുതൽ പാലക്കാട് ടൗണിലടക്കം മഴ പെയ്തിരുന്നു.ചൊവ്വാഴ്ചയും ശക്തമായ മഴയാണ് ജില്ലയിൽ ലഭിച്ചത്.മഴയോടൊപ്പം കാറ്റുമുണ്ടായി.മരങ്ങൾ കടപുഴകി പലയിടത്തും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.ബുധനാഴ്ചയും വിവിധ മേഖലകളിൽ മഴ ലഭിച്ചിരുന്നു.ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകളിലും മണ്ണാർക്കാട് മേഖലയിലും മഴലഭിച്ചു. മണ്ണാർക്കാട്, അട്ടപ്പാടി, ഒറ്റപ്പാലം, കൊഴിഞ്ഞാമ്പാറ, കല്ലടിക്കോട്, തച്ചമ്പാറ, ചെർപ്പുളശ്ശേരി മേഖലകളിലടക്കം ശക്തമായ കാറ്റാണുണ്ടായത്. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ലഭിച്ച മഴയുടെ അളവ് കൂടുതൽ.കാലാവസ്ഥാ വകുപ്പിന്റെ എ.ഡബ്ലു.എസ് കണക്ക് പ്രകാരം കഴിഞ്ഞ ആറു മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ കോട്ടയം ജില്ലയിലെ പൂഞ്ഞാറിലാണ്. ഇവിടെ 2.75 സെ.മി മഴ ലഭിച്ചു. പത്തനംതിട്ടയിലെ ഉളനാട്ടിൽ 2.5 സെമി മഴ ലഭിച്ചു. തിരുവനന്തപുരത്ത്, 2.5 ഉം നെയ്യാറ്റിൻകരയിൽ 5.5 എം.എം മഴ ലഭിച്ചു. തിരുവനന്തപുരം പിരിപ്പൻകോട് 8.5 എം.എം മഴ ലഭിച്ചു.…
Read More »