Month: April 2023
-
Local
ക്ഷേത്രത്തിന്റെ വാതിലുകൾ തീയിട്ട് നശിപ്പിച്ചു
നെടുമങ്ങാട്: ക്ഷേത്രത്തിന്റെ മുന്‍ വാതിലുകൾ തീയിട്ട് നശിപ്പിച്ചു.പനവൂര്‍ വെള്ളാഞ്ചിറ ആയിരവില്ലി ധര്‍മശാസ്ത ക്ഷേത്രത്തിലെ രണ്ട് വാതിലുകളാണ് തീയിട്ട് നശിപ്പിച്ചത്. വ്യാഴാഴ്ച ക്ഷേത്രോത്സവം തുടങ്ങാനിരിക്കെ ബുധനാഴ്ച രാത്രിയാണ് സംഭവം.ക്ഷേത്രത്തിലെ ശാസ്താവിന്‍റെയും ഗണപതിയുടെയും ശ്രീകോവിലുകളുടെ വാതിലുകളാണ് തീയിട്ട് നശിപ്പിച്ചത്. വാതിലുകള്‍ പൂര്‍ണമായി കത്തിനശിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കൃഷ്ണന്‍നായര്‍, സെക്രട്ടറി സന്തോഷ് എന്നിവര്‍ നെടുമങ്ങാട് പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സി.ഐ എസ്. സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പൊലീസും വിരലടയാളവിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
Read More » -
India
തൊടുപുഴയിൽ നിന്നും കാണാതായ പതിനഞ്ചുകാരിയെ കൊല്‍ക്കത്തയില്‍ കണ്ടെത്തി
തൊടുപുഴ:വെങ്ങല്ലൂരില്‍നിന്ന് കാണാതായ പതിനഞ്ചുകാരിയെ കൊൽക്കത്തയിൽ കണ്ടെത്തി.ഇതരസംസ്ഥാന തൊഴിലാളിയാണ് കുട്ടിയെ കടത്തിക്കൊണ്ടു പോയത്. തൊടുപുഴ എസ്‌ഐ ജി. അജയകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് കൊല്‍ക്കൊത്തയ്ക്കടുത്ത് ദോയല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്.സംഭവത്തിൽ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയ കൊല്‍ക്കത്ത സ്വദേശി സുഹൈല്‍ ഷെയ്ക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 23നാണ് പെണ്‍കുട്ടിയെ കാണാതായത്.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തുനിന്ന് ബംഗാൾ സ്വദേശിയായ തൊഴിലാളിയെയും കാണാതായതായ വിവരം ലഭിച്ചത്.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കൊൽക്കത്തയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. പ്രതിയെയും പെണ്‍കുട്ടിയെയും പോലീസ് സംഘം ഇന്നു തൊടുപുഴ സ്റ്റേഷനിലെത്തിച്ചു.മൊഴി രേഖപ്പെടുത്തിയതിനു ശേഷം നാളെ കോടതിയില്‍ ഹാജരാക്കും.ഗ്രേഡ് എസ്‌ഐ പി.കെ.സലിം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജയാനന്ദ് സോമന്‍, സിവില്‍ പോലീസ് ഓഫീസര്‍ ഹരീഷ് ബാബു, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ നീതു കൃഷ്ണ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു
Read More » -
India
പുതുക്കിയ ഇപിഎസ് പെന്‍ഷൻ; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 മെയ് 3
ന്യൂഡൽഹി: അടുത്തിടെ വർധിപ്പിച്ച കൂടിയ തുകയ്ക്കുള്ള ഇപിഎസ് പെന്‍ഷന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 മെയ് 3 ആണ്.എങ്ങനെയാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്ന് നോക്കാം. ഇപിഎസ് പ്രകാരം പെന്‍ഷനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 മെയ് 3 ആണ്.ജീവനക്കാരും തൊഴിലുടമയും സമര്‍പ്പിച്ച വിവരങ്ങളുടെയും വേതന വിശദാംശങ്ങളുടെയും സൂക്ഷ്മപരിശോധനയ്ക്കു ശേഷമായിരിക്കും പുതുക്കിയ നിരക്കിലുള്ള പെൻഷൻ അനുവദിക്കുക.വിവരങ്ങള്‍ ഫീല്‍ഡ് ഓഫീസുകളില്‍ ലഭ്യമായ ഡാറ്റ ഉപയോഗിച്ചാണ് പരിശോധിക്കുന്നത്.എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്‌ഒ) ഇത് സംബന്ധിച്ച് പുതിയ വിശദാംശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പെന്‍ഷന് എങ്ങനെ അപേക്ഷിക്കാം യോഗ്യരായ എല്ലാ ജീവനക്കാരും ഇപിഎഫ്‌ഒ പോര്‍ട്ടലില്‍ ആവശ്യമായ രേഖകളോടൊപ്പം ഒരു അപേക്ഷ സമര്‍പ്പിക്കണം. യുഎഎന്‍ അംഗമായ ഇ-സേവ പോര്‍ട്ടലില്‍ (https://unifiedportal-mem.epfindia.gov.in/memberinterface/) ലിങ്ക് ആക്‌സസ് ചെയ്യാന്‍ കഴിയും. അപേക്ഷ ഇപിഎഫ്‌ഒ ഓഫീസര്‍ സമര്‍പ്പിച്ചതിന് ശേഷം തൊഴിലുടമ സ്ഥിരീകരിക്കും. എല്ലാ വിശദാംശങ്ങളും ശരിയാണെങ്കില്‍, കുടിശ്ശിക കണക്കാക്കുകയും കുടിശ്ശിക കൈമാറുന്നതിനുള്ള ഒരു ഓര്‍ഡര്‍ നല്‍കുകയും ചെയ്യും. പൊരുത്തക്കേട് ഉണ്ടായാല്‍, ഇപിഎഫ്‌ഒ അത് തൊഴിലുടമയെയും…
Read More » -
Kerala
തൃശ്ശൂർ പൂരം;തീവണ്ടികള്‍ക്ക് പൂങ്കുന്നത്ത് പ്രത്യേക സ്റ്റോപ്പ്
തൃശ്ശൂർ: പൂരം പ്രമാണിച്ച് ഏതാനും തീവണ്ടികള്‍ക്ക് പൂങ്കുന്നത്ത് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു.ഏപ്രില്‍ 30, മെയ് 1 തീയതികളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. എറണാകുളം – കണ്ണൂര്‍ ഇന്റര്‍ സിറ്റി (16305) രാവിലെ 7.19നും, നാഗര്‍കോവില്‍ – മംഗലാപുരം പരശുറാം എക്‌സ്പ്രസ് (16649) ഉച്ചയ്ക്ക് 12.31നും, മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് (16649) ഉച്ചയ്ക്ക് 11.54നും, കണ്ണൂര്‍ – എറണാകുളം ഇന്റര്‍ സിറ്റി (16306)വൈകീട്ട് 18.28നും പൂങ്കുന്നത്ത് നിര്‍ത്തും.
Read More » -
Kerala
അധ്യാപകരാകാം; സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചു
ന്യൂഡൽഹി:സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിനുള്ള (CTET) ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി മെയ് 26 നകം അപേക്ഷിക്കാം.പരീക്ഷ ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ കമ്ബ്യൂട്ടര്‍ അധിഷ്‌ഠിത ടെസ്റ്റ് (CBT) മോഡില്‍ നടക്കും.രാവിലെ 9.30 മുതല്‍ 12.00 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.00 വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ. പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപക നിയമനത്തിന് യോഗ്യത നേടുന്നതിനാണ് സിടിഇടി പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്ക് രണ്ട് പേപ്പറുകള്‍ ഉണ്ടാകും.ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ അധ്യാപകരാകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ് പേപ്പര്‍ ഒന്ന്. ആറ് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ അധ്യാപകരാകാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്ക് പേപ്പര്‍ രണ്ടാണ്. ഉദ്യോഗാര്‍ത്ഥിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, രണ്ട് പരീക്ഷകളിലും പങ്കെടുക്കാം.യോഗ്യതാ മാനദണ്ഡം, സിലബസ്, ഭാഷകള്‍, മറ്റ് വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം. 1. ctet(dot)nic(dot)in എന്ന ഔദ്യോഗിക സൈറ്റ് സന്ദര്‍ശിക്കുക. 2. ഹോം പേജില്‍…
Read More » -
India
ബംഗാളിൽ ആദിവാസി യുവാവിനെ പോലീസ് വെടിവെച്ചു കൊന്നു
കൊൽക്കത്ത:ബംഗാളിൽ ആദിവാസി യുവാവിനെ പോലീസ് വെടിവെച്ചു കൊന്നു.ഉത്തര ദിനാജ്പൂർ ജില്ലയിലെ കാളിയാഗഞ്ചിലാണ് സംഭവം.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.മൃത്യുജ്ഞയ്റായ് ബര്മ്മൻ(33) എന്നയാളാണ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. എതാനും ദിവസം മുൻപ് ആദിവാസി ബാലികയെ കൂട്ടബലാല്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു.ഇതിൽ രോഷാകുലരായ ജനങ്ങൾ പൊലീസ് സ്റ്റേഷൻ തീയ്യിട്ട് നശിപ്പിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിനിടയിലാണ് വെടിവെപ്പ് നടന്നത്. തീവെപ്പു കേസിലെ പ്രതികളെ പിടിക്കാനായി വ്യാഴാഴ്ച രാത്രി ഗ്രാമത്തിൽ പൊലീസ് വ്യാപകമായ തെരച്ചിലാണ് നടത്തിയത്.വീടുകൾ കയറി നടത്തുന്ന അക്രമം തടയാൻ ജനങ്ങളും സംഘടിതമായി രംഗത്തുവന്നു. ഇതിനിടെയാണ് മുന്നറിയിപ്പില്ലാതെ പൊലീസ് വെടിവെച്ചത്.
Read More » -
Kerala
സർവർ തകരാർ പരിഹരിച്ചു; റേഷൻ കടകൾ നാളെ തുറക്കും
തിരുവനന്തപുരം: ഇ പോസ് സർവർ തകരാർ പരിഹരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ സംസ്ഥാനത്തെ അറിയിച്ചു. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം പുനസ്ഥാപിക്കാൻ സാധിച്ചതായി സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. നാളെ രാവിലെ ഏഴ് ജില്ലകളിലും ഉച്ചയ്ക്ക് ശേഷം അവശേഷിക്കുന്ന ഏഴ് ജില്ലകളിലും എന്ന നിലയിലായിരിക്കും മൂന്നാം തീയതി വരെയുള്ള റേഷൻ വിതരണം. സെർവർ തകരാറിനെ തുടർന്ന് മൂന്ന് ദിവസമാണ് സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിട്ടത്. നിലവിലെ സര്‍വ്വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ക്ലൗഡ് സ്റ്റോറേജിലേയ്ക്ക് മാറ്റുന്ന പ്രക്രിയ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തീകരിച്ചു. മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം നാളെ മുതല്‍ പുന:സ്ഥാപിക്കാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. എൻഐസി ഹൈദരാബാദിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡാറ്റാ മൈഗ്രേഷന്‍ നടത്തിയത്. എൻഐസി നടത്തിയ ഡാറ്റാ മൈഗ്രേഷന് ശേഷം സ്റ്റേറ്റ് ഐടി മിഷന്റെ…
Read More » -
Kerala
വെള്ളനാട് കിണറ്റിൽ വീണ് കരടി ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥരുടെ മേൽ ക്രിമിനൽ ബാധ്യത എങ്ങനെ ചുമത്തുമെന്ന് ഹൈകോടതി
തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ വീണ് കരടി ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥരുടെ മേൽ ക്രിമിനൽ ബാധ്യത എങ്ങനെ ചുമത്തുമെന്ന് ഹൈകോടതി. കരടിയെ മനപൂർവ്വം കൊല്ലാനുള്ള ഉദ്ദേശം ഇവർക്കുണ്ടായിരുന്നില്ലല്ലോ എന്നും ഹർജിക്കാരോട് കോടതി ചോദിച്ചു. ഉദ്യോഗസ്ഥർ നേരായ ഉദ്ദേശത്തോടെ പ്രവർത്തിച്ചെങ്കിലും ദൗർഭാഗ്യവശാൽ കരടിക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നില്ലേ എന്നും കോടതി ചോദിച്ചു. പൊതുതാത്പര്യ ഹർജിയിൽ വനം വകുപ്പ് ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടനയുടെ ഹർജി ആണ് കോടതി പരിഗണിച്ചത്. കേസ് മെയ് 25 ന് വീണ്ടും പരിഗണിക്കും. കരടി ചത്തതിൽ വനം വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അന്വേഷണ റിപ്പോർട്ട്. കരടിയുടെ പോസ്റ്റ്മോർട്ടം വിവരങ്ങൾ ഉൾപ്പെടുത്തി പ്രാഥമിക റിപ്പോർട്ട് വനം മന്ത്രിക്ക് നൽകിയിരുന്നു. മയക്കുവെടി വയ്ക്കാതെ കരടിയെ പുറത്തെടുക്കാൻ സാധിക്കില്ലെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈൽഡ് ലൈഫ്…
Read More » -
Business
രാജ്യത്ത് സൗജന്യമായി എയർടെല്ലും ജിയോയും 5ജി സേവനങ്ങൾ നൽകുന്നതിൽ പരാതിയുമായി വോഡഫോൺ ഐഡിയ
ദില്ലി: രാജ്യത്ത് സൗജന്യമായി എയർടെല്ലും ജിയോയും 5ജി സേവനങ്ങൾ നൽകുന്നതിൽ അതൃപ്തി അറിയിച്ച് വോഡഫോൺ ഐഡിയ. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടനുസരിച്ച് കൊള്ളയടിക്കുന്ന തരത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കാണിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായി) വിഐ കത്തെഴുതിയിരുന്നു. വിഐയുടെ പരാതിയെത്തുടർന്ന് രണ്ട് ടെലികോം കമ്പനികളും ട്രായ്‌ക്ക് മറുപടി നൽകിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് ടെലികോം കമ്പനികളുടെയും പ്രതിനിധികൾ 2022 ഒക്ടോബറിൽ ഐഎംസി (ഇന്ത്യ മൊബൈൽ കോൺഗ്രസ്) യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടിരുന്നു. നിലവിൽ രാജ്യത്തെ ഒന്നിലധികം സംസ്ഥാനങ്ങളിൽ ജിയോയുടെയും എയര്ടെലിന്റെയും 5ജി സേവനങ്ങൾ ലഭ്യമാണ്. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് വിഐ 5ജി സേവനങ്ങൾ നല്കുന്നത്. ഉപഭോക്താക്കൾക്ക് യോഗ്യമായ 4ജി പ്ലാനുകൾ നൽകുന്നതിനാൽ തങ്ങളുടെ 5ജി സേവനങ്ങൾ സൗജന്യമായി നല്കുന്നില്ലെന്ന് എയർടെല്ലും ജിയോയും അവകാശപ്പെടുന്നതായി ട്രായ് റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ തങ്ങളുടെ ഉപഭോക്താക്കൾക്ക് “എയർടെൽ 5G പ്ലസ്” വേഗതയേറിയ ഇന്റർനെറ്റ് ഡാറ്റാ പരിധിയില്ലാതെ ആസ്വദിക്കാമെന്ന് പ്രഖ്യാപിച്ച് എയർടെൽ രംഗത്തെത്തിയിരുന്നു. നിലവിൽ,…
Read More » -
Kerala
മണ്ണ്-ജല സംരക്ഷണത്തിനും റോഡ് നിർമ്മാണത്തിനുമുൾപ്പടെ കയർ ഭൂവസ്ത്രം പദ്ധതി
ആലപ്പുഴ:പ്രതിസന്ധി നേരിടുന്ന കയർ വ്യവസായത്തിന് പുത്തനുണർവേകി കയർ ഭൂവസ്ത്രം പദ്ധതി.പരിസ്ഥിതിയോടിണങ്ങി സൗന്ദര്യവൽക്കരണത്തിനൊപ്പം സംരക്ഷണകവചമായും പ്രവർത്തിക്കുന്ന ഒന്നാണ് കയർ ഭൂവസ്ത്രങ്ങൾ. കയർ ഭൂവസ്ത്രം പദ്ധതിയിലൂടെ 2022-23 വർഷത്തിൽ 64 ലക്ഷം ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മണ്ണ്-ജല സംരക്ഷണത്തിനും റോഡ് നിർമ്മാണത്തിനുമായി കയർ ഭൂവസ്ത്രം ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ചകിരി ഉത്പാദനം, കയറുപിരി, ഉൽപ്പന്ന നിർമ്മാണം എന്നീ മൂന്ന് മേഖലകളിൽ തൊഴിൽ നൽകാൻ സാധിക്കുന്നതാണ് ഈ പദ്ധതി.2025 ആകുമ്പോഴേക്ക് കയറുൽപാദനം 70,000 ടണ്ണായി ഉയർത്താൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
Read More »