കിഴുവിലം പറയത്തുകോണം മാമംനടയ്ക്ക് സമീപം മേലെ കൊച്ചുവിള വീട്ടില്‍ ഉണ്ണി എന്ന ശ്രീകാന്തിനെയാണ് (35) ചിറയിന്‍കീഴ് പൊലീസ് അറസ്റ്റുചെയ്തത്.
2019 മുതല്‍ ഇയാള്‍ യുവതിയുമായി പരിചയത്തിലാവുകയും അവരുടെ ഫോട്ടോകള്‍ എടുത്ത ശേഷം ഭര്‍ത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തുപോന്നു.കൂടാതെ യുവതിയില്‍ നിന്ന് പലപ്പോഴായി 20 പവന്‍ സ്വർണവും വാങ്ങി പണയം വച്ചു. പിന്നീട് വീട്ടമ്മ തന്നെ ഈ പണയം തിരികെ എടുത്തെങ്കിലും പ്രതി വീണ്ടും ഇന്റര്‍നെറ്റ് വഴി യുവതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.യുവതി പോലീസിൽ പരാതിപ്പെട്ടതോടെ ഇയാൾ തന്റെ കൈവശം ഉണ്ടായിരുന്ന നഗ്നഫോട്ടോകൾ വിദേശത്തായിരുന്ന യുവതിയുടെ ഭർത്താവിന് അയച്ചു കൊടുക്കുകയായിരുന്നു.തുടർന്ന് യുവതി തിരുവനന്തപുരം റൂറല്‍ എസ്.പി ഡി. ശില്‍പ്പയ്ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.