Month: April 2023
-
Kerala
എറണാകുളം – വേളാങ്കണ്ണി സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഒരുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു
കോട്ടയം: എറണാകുളം – വേളാങ്കണ്ണി സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഒരുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിച്ച് കോട്ടയം, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, തെന്മല, ചെങ്കോട്ട, തെങ്കാശി വഴി വേളങ്കണ്ണിയില്‍ എത്തിയ ശേഷം തിരികെ മടങ്ങുന്ന ട്രെയിന്‍ സര്‍വീസാണ് ഒരു മാസത്തേക്ക് കൂടി നീട്ടിയത്. വേനല്‍ അവധിക്ക് പുറമെ വേളാങ്കണ്ണി, നഗരൂര്‍ തീര്‍ത്ഥാടകരുടെയും വിനോദ സഞ്ചാരികളുടെയും ആവശ്യം പരിഗണിച്ചാണ് സര്‍വീസ് നീട്ടിയത്. മേയ് 6, 13, 20, 27 തീയതികളില്‍ എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പുറപ്പെടുന്ന ട്രെയിന്‍ 7, 14, 21, 28 തീയതികളില്‍ തിരികെ എറണാകുളത്തെത്തും. 2019മുതല്‍ ആഴ്ചയില്‍ രണ്ട് സര്‍വീസ് മാത്രം നടത്തിവരുന്ന എറണാകുളം-വേളാങ്കണ്ണി സ്പെഷ്യല്‍ ട്രെയിന്‍ സ്ഥിരം സര്‍വീസാക്കണമെന്ന ആവശ്യം റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്.
Read More » -
Kerala
കെൽട്രോൺ മുൻകയ്യെടുത്ത് നടത്തിയ എഐ ക്യാമറ പദ്ധതിയിൽ തുടക്കം മുതൽ കല്ലുകടി; സുതാര്യതക്കുറവ് ചൂണ്ടിക്കാട്ടി രണ്ട് തവണ മാറ്റിവച്ച പദ്ധതിക്ക് മന്ത്രിസഭാ യോഗം അന്തിമ അനുമതി നൽകിയത് മൂന്നാം തവണ
തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. ഇടപാടിലെ സുതാര്യതക്കുറവ് ചൂണ്ടിക്കാട്ടി രണ്ട് തവണ മാറ്റി വച്ച എഐ ക്യാമറ പദ്ധതിക്ക് മന്ത്രിസഭാ യോഗം മൂന്നാം തവണയാണ് അന്തിമ അനുമതി നൽകിയത്. കെൽട്രോൺ കരാറിലെ ചട്ടലംഘനമടക്കമുള്ള കാര്യങ്ങളിൽ സൂക്ഷ്മ പരിശോധന വേണമെന്നായിരുന്നു മന്ത്രിമാരുടെ നിലപാട്. സിപിഐ മന്ത്രിമാരും ധനമന്ത്രിയും സൂക്ഷ്മ പരിശോധന ആവശ്യപ്പെട്ടപ്പോൾ ഗതാഗത മന്ത്രി ആന്റണി രാജു പദ്ധതിയിൽ പങ്കില്ലെന്ന് നിലപാടെടുത്തു. കെൽട്രോൺ മുൻകയ്യെടുത്ത് നടത്തിയ എഐ ക്യാമറ പദ്ധതിയിൽ തുടക്കം മുതൽ കല്ലുകടിയുണ്ടായിരുന്നു. സർക്കാർ വകുപ്പിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങളിൽ വ്യക്തമായ മാർഗ്ഗ നിർദ്ദേശം ധനവകുപ്പിറക്കിയിട്ടും കെൽട്രോൺ വളയം വിട്ട് ചാടി. വാങ്ങാനുദ്ദേശിക്കുന്ന ഉപകരണങ്ങളുടെ 50 ശതമാനമെങ്കിലും അക്രഡിറ്റഡ് ഏജൻസിയുടേതായിരിക്കണമെന്നും 50 ശതമാനത്തിലേറെ മൂന്നാം കക്ഷിയിൽ നിന്നാണ് വാങ്ങുന്നതാണെങ്കിൽ അക്രഡിറ്റഡ് ഏജൻസിക്ക് കരാർ നൽകരുതെന്നും ധനവകുപ്പ് നിർദ്ദേശം നിലനിൽക്കെയാണ് അഞ്ച് ശതമാനം പങ്ക് പോലും ഇല്ലാത്ത കെൽട്രോൺ പദ്ധതി…
Read More » -
Crime
വ്യാജ അഭിഭാഷക സെസി സേവ്യറിന് തിരിച്ചടി, ജാമ്യാപേക്ഷ കോടതി തള്ളി; എട്ട് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ അറസ്റ്റിലായ വ്യാജ അഭിഭാഷക സെസി സേവ്യറിൻറെ ജാമ്യാപേക്ഷ കോടതി തള്ളി. സെസിയെ എട്ട് ദിവസത്തേക്ക് ആലപ്പുഴ സിജെഎം കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഒളിവിൽ കഴിഞ്ഞിരുന്ന ഇൻഡോറിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കും. വ്യാജ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ ആലപ്പുഴ രാമങ്കരി സ്വദേശി സെസി സേവ്യർ ഒളിവിൽ കഴിഞ്ഞിരുന്നത് ഇൻഡോറിലും ദില്ലിയിലുമാണ്. 21 മാസമാണ് സെസി സേവ്യർ ഒളിവിൽ കഴിഞ്ഞത്. അടുത്ത ദിവസം തന്നെ തെളിവെടുപ്പിനായി സെസിയുമായി അന്വേഷണ സംഘം ഇൻഡോറിലേക്ക് തിരിക്കും. സെസി വ്യാജ രേഖകൾ ഉണ്ടാക്കിയത് ഇവിടെനിന്നാണെന്നാണ് പൊലീസിൻറെ നിഗമനം. തിരവനന്തപുരം സ്വദേശിയായ അഭിഭാഷകൻറെ എൻറോൾമെൻറ് നമ്പർ ഉപയോഗിച്ചായിരുന്നു സെസി ആലപ്പുഴയിലെ കോടതികളിൽ പ്രാക്ടീസ് ചെയ്തിരുന്നത്. ഇതിനിടെ ബാർ അസോസിയേഷൻ ഭാരവാഹിയുമായി മാറിയിരുന്നു. നിരവധി കേസുകളിൽ അഭിഭാഷക കമ്മീഷനായും സെസിയെ നിയമിച്ചിരുന്നു. ഈ കാലയളവിൽ സെസി കൈക്കൂലി വാങ്ങിയതായും പരാതി ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച് സംഘം അറിയിച്ചു. വ്യാജ…
Read More » -
LIFE
ഒമര്‍ ലുലുവും മനീഷയും തമ്മിൽ പോര് മുറുകുന്നു; ബിഗ് ബോസ് വീട്ടില്‍ താനിനി ജോലികളൊന്നും ചെയ്യില്ലെന്ന് ഒമര്‍ ലുലു, ജോലി ചെയ്യാത്തവര്‍ക്ക് ഭക്ഷണം ഉണ്ടാവില്ലെന്ന് മനീഷ
ബിഗ് ബോസ് മലയാളം സീസൺ 5 ഒരു മാസം പിന്നിട്ട് മുന്നോട്ട് പോവുകയാണ്. മത്സരാർഥികൾക്കിടയിലെ ആവേശവും ഇതോടെ വർധിച്ചിട്ടുണ്ട്. ഇവർക്കിടയിലെ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമൊക്കെ ഇപ്പോൾ സാധാരണമാണ്. ബിഗ് ബോസ് വീട്ടിലെ ഏറ്റവും പുതിയ തർക്കം ഒമർ ലുലുവും മനീഷയും തമ്മിലാണ്. ബിഗ് ബോസ് വീട്ടിൽ താനിനി ജോലികളൊന്നും ചെയ്യുന്നില്ലെന്ന് ഒമർ ലുലു പറഞ്ഞതിനെ മനീഷ എതിർക്കുകയായിരുന്നു. ആ സമയം അടുക്കളയിൽ നിൽക്കുകയായിരുന്ന മനീഷ ഇക്കാര്യത്തിൽ പൊടുന്നനെ പ്രതികരിക്കുകയായിരുന്നു. ജോലി ചെയ്യാത്തവർക്ക് ഭക്ഷണവും ഉണ്ടാവില്ലെന്നായിരുന്നു മനീഷയുടെ പ്രതികരണം. വീക്കിലി ടാസ്കിലെയും കഴിഞ്ഞ വാരത്തിലെ മൊത്തത്തിലുള്ള പ്രകടനവും വച്ച് മറ്റു മത്സരാർഥികൾ ഇക്കുറി ജയിയിലേക്ക് അയച്ചത് ഒമറിനെയും നാദിറയെയും ആയിരുന്നു. ആദ്യം പുറമേക്ക് പ്രകടിപ്പിച്ചില്ലെങ്കിലും ഒമർ ലുലുവിന് ഇതിൽ പ്രശ്നമുണ്ടായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഒമർ അത് പ്രകടിപ്പിക്കുകയും ചെയ്തു. ഹൗസിലെ ദിനേനയുള്ള ജോലികളും ടാസ്കുകളുമൊക്കെ താൻ ചെയ്യുന്നുണ്ടെന്നും എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന മട്ടിൽ ജയിലിലേക്ക് അയക്കപ്പെട്ട സ്ഥിതിക്ക് ഇനി ജോലികളൊന്നും താൻ…
Read More » -
India
തമിഴ്നാട്ടിൽ വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന 65കാരനെ വെട്ടിക്കൊന്നു
ചെന്നൈ:തമിഴ്നാട്ടിൽ വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന 65കാരനെ വെട്ടിക്കൊന്നു. വെല്ലുരിലാണ് സംഭവം.കാഡ്പാഡി ലത്തേരി സ്വദേശിയായ ശെല്‍വമാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്.രാത്രി മദ്യപിച്ച് ലക്കുകെട്ടെത്തിയ ശെല്‍വത്തെ മകള്‍ വീട്ടില്‍ കയറ്റാഞ്ഞതിനെ തുടർന്ന് വീടിന്റെ വരാന്തയില്‍ കിടന്നാണ് ഉറങ്ങിയത്. രാവിലെ വാതില്‍ തുറന്നുനോക്കുമ്ബോള്‍ വരാന്തയില്‍ വെട്ടേറ്റുമരിച്ചു കിടക്കുന്നതാണ് കണ്ടത്. തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിരുന്നു. അതേസമയം രാത്രി ശബ്ദമൊന്നും കേട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ലത്തേരി പൊലീസെത്തി മൃതശരീരം അടുത്തുള്ള ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.
Read More » -
NEWS
പ്രവാസികള്‍ക്ക് അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾക്കൊപ്പം യുപിഐ; പ്രയോജനം ആർക്കൊക്ക?
അടുത്ത കാലം വരെ ഒരു പ്രവാസിക്ക് യുപിഐ വഴി പണമിടപാടുകൾ നടത്തണമെങ്കിൽ ഒരു ഇന്ത്യൻ മൊബൈൽ നമ്പർ ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് തന്നെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) പേയ്‌മെന്റുകൾ നടത്താം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) 10 രാജ്യങ്ങളിൽ താമസിക്കുന്ന എൻആർഐകൾക്ക് അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് നോൺ റസിഡന്റ് എക്‌സ്‌റ്റേണൽ (എൻആർഇ) അല്ലെങ്കിൽ നോൺ റസിഡന്റ് ഓർഡിനറി (എൻആർഒ) അക്കൗണ്ടുകൾക്കായി യുപിഐ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത് എങ്ങനെ ഉപയോഗിയ്ക്കണമെന്ന് അറിയാമോ? ഇതിനു മുൻപ് യുപിഐ ഐഡി സജ്ജീകരിക്കാൻ ഒരു എൻആർഐക്ക് സാധുവായ ഒരു ഇന്ത്യൻ മൊബൈൽ നമ്പർ വേണമായിരുന്നു. ഒരു ഉപയോക്താവ് യുപിഐ ഐഡി ഉപയോഗിക്കുമ്പോൾ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമായിരുന്നു. അതിനാൽ, വിദേശത്തേക്ക് പോയവർ അവരുടെ ഇന്ത്യൻ മൊബൈൽ നമ്പറുകൾ സജീവമായി സൂക്ഷിക്കേണ്ടതുണ്ടായിരുന്നു. ഇതിനായി എല്ലാമാസവും റീചാർജ്…
Read More » -
NEWS
ഇറാന്‍ നാവികസേനയുടെ പിടിയിലായ കപ്പലിൽ നാല് മലയാളികൾ
കുവൈത്ത് സിറ്റി:ഇറാന്‍ നാവികസേനയുടെ പിടിയിലായ കപ്പലിൽ നാല് മലയാളികൾ ഉണ്ടെന്ന് സ്ഥിരീകരിച്ചു. മലപ്പുറം നിലമ്ബൂര്‍ ചുങ്കത്തറ സ്വദേശി സാം സോമന്‍, എറണാകുളം കൂനന്‍മാവ് സ്വദേശി എഡ്വിന്‍, കടവന്ത്ര സ്വദേശികളായ ജിസ്‌മോന്‍, ജിബിന്‍ ജോസഫ് എന്നിവരാണ് കപ്പലില്‍ കുടുങ്ങിയത്.ഇവര്‍ ജോലി ചെയ്യുന്ന കമ്ബനിയുടെ മുംബൈ ഓഫീസില്‍ നിന്ന് ഇടയ്ക്കിടെ ബന്ധപ്പെടുന്നുണ്ടെങ്കിലും കോൺടാക്ട് ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് വിവരം. കുവൈത്തിൽ നിന്നും അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പോയ എണ്ണക്കപ്പലാണ് ഇറാന്‍ സേന പിടികൂടിയത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം.മലയാളികൾ നാലുപേരും മുംബൈ ആസ്ഥാനമായ കോൺട്രാക്ട് കമ്പനിയിലെ ജീവനക്കാരാണ്.
Read More » -
Kerala
സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ റിട്ടയേഡ് ഡിവൈഎസ്പി ട്രെയിൻ തട്ടി മരിച്ച നിലയിൽ; കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തി
ആലപ്പുഴ: സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയിൽവെ ലെവൽ ക്രോസിൽ ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സോളാർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഹരികൃഷ്ണൻ. ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പി ആയിരിക്കെയാണ് സോളർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായത്. ട്രാക്കിന് സമീപം നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തി. ഇദ്ദേഹം അടുത്തിടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇദ്ദേഹത്തിനെതിരെ വിജിലൻസ് കേസുകൾ നിലവിലുണ്ട്.
Read More » -
Kerala
അരിക്കൊമ്ബനെ കണ്ടെത്തി;വനംവകുപ്പ് സംഘം മയക്കുവെടിവെച്ചു
ഇടുക്കി: ചിന്നക്കനാല്‍ മേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്ബനെ സ്ഥലം മാറ്റാന്‍ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം.അരിക്കൊമ്ബനെ കണ്ടെത്തി വനംവകുപ്പ് സംഘം മയക്കുവെടിവെച്ചു. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്ബനെ മാറ്റിയ ശേഷമാണ് ഫൊറന്‍സിക് സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് മയക്കുവെടിവെക്കുകയെന്ന ദൗത്യം പൂര്‍ത്തിയാക്കിയത്. വെടിയേറ്റെന്നെ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആനയെ കൊണ്ടുപോകാനുള്ള അനിമല്‍ ആംബുലന്‍സ് സ്ഥലത്തേക്ക് പുറപ്പെട്ടു. ആന നില്‍ക്കുന്ന സ്ഥലത്തേക്ക് റോഡ് നിര്‍മ്മിക്കുന്നതിന് വേണ്ടി ജെസിബികളും എത്തിച്ചു. ചൂടുള്ള സമയമായതിനാല്‍ ആനയെ നനയ്ക്കുന്നതിനായി വെള്ളവും എത്തിച്ച് തുടങ്ങി. സജീകരിച്ച് നിര്‍ത്തിയ കുങ്കിയാനകളെ ഉപയോഗിച്ചാകും ആനയെ അനിമല്‍ ആംബുലന്‍സിലേക്ക് കയറ്റുക. ആനക്ക് മയക്കുവെടിയേറ്റ ആദ്യത്തെ ഒരു മണിക്കൂര്‍ നിര്‍ണായകമാണെന്നതിനാൽ യുദ്ധകാലാടിസ്ഥാനത്തിലാണ് കാര്യങ്ങൾ നടത്തുന്നത്.
Read More »
