Month: April 2023

  • Crime

    കോഴിക്കോട് 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവ ഗായഗന് പത്തു വർഷം കഠിന തടവും 3,75,000 രൂപ പിഴയും

    കോഴിക്കോട്: 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവ ഗായഗന് പത്തു വർഷം കഠിന തടവും 3,75,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വാളൂർ ചെനോളി കിഴക്കയിൽ മീത്തൽ വീട്ടിൽ നിസാറിനെയാണ് ( 30) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി.അനിൽ ശിക്ഷിച്ചത്. 2019 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഗായകനായ നിസാർ കുട്ടിയെ തന്‍റെ കൂടെ പാട്ടു പാടാൻ അവസരം കൊടുക്കാം എന്നു പറഞ്ഞു പാട്ടു കേൾക്കാൻ വിളിച്ചു വരുത്തുകയായിരുന്നു. കുട്ടിയെ കാറിൽ വെച്ചാണ് നിസാർ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ എത്തിയ കുട്ടി മാതാവിനോട് കാര്യം പറഞ്ഞതോടെയാണ് പൊലീസിൽ പരാതിപ്പെടുന്നത്. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

    Read More »
  • Kerala

    ഇറാൻ നാവികസേനയുടെ പിടിയിലായ കപ്പലിലെ ജീവനക്കാരായ നാല് മലയാളികളുടെ മോചനത്തിന് സർക്കാരിന്റെ അടിയന്തര ഇടപെടൽ അഭ്യർഥിച്ച് ബന്ധുക്കൾ

    കൊച്ചി: ഇറാൻ നാവികസേനയുടെ പിടിയിലായ കപ്പലിലെ ജീവനക്കാരായ നാല് മലയാളികളുടെ മോചനത്തിന് സർക്കാരിന്റെ അടിയന്തര ഇടപെടൽ അഭ്യർഥിച്ച് ബന്ധുക്കൾ. സർക്കാർ ഇടപെടലാവശ്യപ്പെട്ട് വ്യവസായ മന്ത്രി പി രാജീവിനും വിദേശ കാര്യ മന്ത്രാലയത്തിനും ഇറാനിൽ അകപ്പെട്ട എഡ്വിന്റെ കുടുംബം കത്ത് നൽകി. മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി സാം സോമൻ, എറണാകുളം കൂനൻമാവ് സ്വദേശി എഡ്വിൻ, കടവന്ത്ര സ്വദേശികളായ ജിസ്‌മോൻ, ജിബിൻ ജോസഫ് എന്നിവരാണ് കപ്പലിൽ കുടുങ്ങിയത്. ഇവർ ജോലി ചെയ്യുന്ന കമ്പനിയുടെ മുംബൈ ഓഫീസിൽ നിന്ന് ഇടയ്ക്കിടെ ബന്ധപ്പെടുന്നുണ്ടെങ്കിലും കൂടുതൽ വിവരം ലഭ്യമല്ലെന്നാണ് ചുങ്കത്തറ സ്വദേശി സാം സോമന്റെ ബന്ധുക്കൾ പറയുന്നത്. ഇറാൻ സേന പിടികൂടിയ എണ്ണക്കപ്പലിൽ കുടുങ്ങിയ മകൻ എഡ്വിനെ കുറിച്ചുളള ആശങ്കയിലാണ് കൂനമ്മാവ് സ്വദേശി ജോൺസണും ഭാര്യ സീനയും. നാട്ടിലേക്ക് വരാനിരിക്കെയാണ് ഇറാൻ സേന ഷിപ്പ് പിടിച്ചെടുത്തത്. എഡ്വിനെ നാട്ടിൽ തിരിച്ചെത്തിക്കാൻ സർക്കാർ ഇടപെടലാവശ്യപ്പെട്ട് വ്യവസായ മന്ത്രി പി രാജീവിനും വിദേശകാര്യ മന്ത്രാലയത്തിനും കുടുംബം കത്ത് നൽകിയിട്ടുണ്ട്.

    Read More »
  • Crime

    ഭാര്യയെ കൊലപ്പെടുത്തിയശേഷം കൈകാലുകൾ അറുത്തുമാറ്റി നാവികസേന ഉദ്യോഗസ്ഥൻ

    ഗുരുഗ്രാം: അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയശേഷം കൈകാലുകൾ അറുത്തുമാറ്റി ഭർത്താവ്.നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥനായ ജിതന്ദേര്‍ ആണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഏപ്രില്‍ 21 ന് മനേസറി ഗ്രാമത്തിലെ ഫാം ഹൗസിലെ മുറിയില്‍ ആയിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തലയില്ലാതെ രണ്ട് കാലുകളും വെട്ടിമാറ്റി പകുതി കത്തി കരിഞ്ഞ നിലയില്‍ ആയിരുന്നു മൃതദേഹം. മൃതദേഹം കണ്ടത്തിയ മുറിയില്‍ നടത്തിയ പരിശോധനയില്‍ ഒരു പോളീത്തീന്‍ ബാഗ് പോലീസിന് ലഭിച്ചിരുന്നു.ഈ ബാഗ് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ബാഗ് വിശാഖപട്ടണത്തുള്ള കമ്ബനി നിര്‍മിക്കുന്നതാണെന്ന് കണ്ടെത്തി. സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരം പോളീത്തീന്‍ ബാഗുകള്‍ ഇന്ത്യന്‍ നേവിക്കാണ് നല്‍കുന്നതെന്ന മറുപടിയാണ് ലഭിച്ചത്.ഇതാണ് കേസിന് വഴിതിരിവായതെന്ന് ഡിസിപി പ്രതാപ് സിങ് പറഞ്ഞു.

    Read More »
  • Kerala

    കുഴൽ കിണർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടിവീണ് യുവാവ് മരിച്ചു; ഓരാൾക്ക് പരുക്ക്

    പാലക്കാട് : മണ്ണാർക്കാട് കുഴൽ കിണർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടിവീണ് യുവാവ് മരിച്ചു. ഓരാൾക്ക് പരുക്കേറ്റു. ചിറക്കൽപ്പടി കുഴിയിൽപ്പീടിക അമാനുല്ലയുടെയും നബീസുവിന്റെയും മകൻ മൊയ്തീൻ (24) ആണ് മരിച്ചത്. തെങ്കര മണലടി ആട്ടം പള്ളി രവിയുടെ മകൻ ശ്രീജിത്തിനെ പരുക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെ കോടതിപടി ഹാർമണി അപ്പാർട്ട്മെന്റിലെ കുഴൽ കിണർ തകരാറിലായത്. റിപ്പയർ ചെയ്യുന്നതിനിടെ ചെയിൻ ബ്ലോക്ക് പൊട്ടി ഇരുവരുടെയും തലയിൽ വീഴുകയായിരുന്നു.

    Read More »
  • LIFE

    ജ്യോ മുത്താണ്… ഫിറ്റാണ്… ‘MOM തിരിച്ചിട്ടാല്‍ WOW’! തല കുത്തി നിന്ന് വര്‍ക്കൗട്ട് ചെയ്യുന്ന ജ്യോതിക – വീഡിയോ

    നിരവധി ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് ജ്യോതിക. തമിഴ് സിനിമയിലാണ് സജീവമെങ്കിലും മലയാളത്തിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. സൂര്യ-ജ്യോതിക താരദമ്പതികൾക്കും ഒരു വലിയ ഫാൻസ് കൂട്ടം തന്നെയുണ്ട്. ഹിന്ദി വെബ് സീരീസിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ജ്യോതിക. സോഷ്യൽ മീഡിയയിൽ സജ്ജീവമായ ജ്യോതികയുടെ ഒരു വർക്കൗട്ട് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജ്യോതിക തന്നെയാണ് തൻറെ വർക്കൗട്ട് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തല കുത്തി നിന്ന് വർക്കൗട്ട് ചെയ്യുന്ന ജ്യോതികയെ ആണ് വീഡിയോയിൽ കാണുന്നത്. ‘MOM തിരിച്ചിട്ടാൽ WOW’ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. 14 ലക്ഷം ആളുകളാണ് ഈ വീഡിയോ ഇതു വരെ കണ്ടത്. മൂന്നര ലക്ഷത്തോളം പേർ ലൈക്കും ചെയ്തിട്ടുണ്ട്. അതിൽ തന്നെ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. മാളവിക മേനോൻ, സാധിക വേണുഗോപാൽ, ഗായത്രി ശങ്കർ എന്നിവരെല്ലാം ജ്യോതികയെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.   View this post on…

    Read More »
  • India

    ജാർഖണ്ഡിൽ വാക്‌സിന്‍ നല്‍കിയ മൂന്ന് മാസം പ്രായമുള്ള കുട്ടി മരിച്ചു

    റാഞ്ചി:വാക്സിൻ നൽകിയതിനെ തുടർന്ന് മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.രാംഗഡ് ജില്ലയിലാണ് സംഭവം.ഇവിടുത്തെ പത്രാട്ട് ഗ്രാമത്തിലെ ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്ന് വാക്‌സിന്‍ നല്‍കി മണിക്കൂറുകൾക്കു ശേഷം കുട്ടി മരിക്കുകയായിരുന്നു. ഡിഫ്തീരിയ, പെര്‍ട്ടുസിസ്, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ്-ബി തുടങ്ങിയ മാരക രോഗങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന പെന്റാവാലന്റ് വാക്സിനാണ് വ്യാഴാഴ്ച പത്രാട്ടിലെ സിഎച്ച്‌സിയിലെ പാരാമെഡിക്കല്‍ ജീവനക്കാര്‍ നല്‍കിയത്.എന്നാൽ കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് വഷളാകുകയായിരുന്നു ഉടൻ തന്നെ രാംഗഡ് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ കുട്ടി മരിക്കുകയായിരുന്നു. അതേസമയം വാക്‌സിനേഷനുശേഷം കുട്ടി മരിച്ചത് അപൂര്‍വ്വമായ കേസാണെന്നും മരണകാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെന്നും രാംഗഡ് സിവില്‍ സര്‍ജന്‍ ഡോ പ്രഭാത് കുമാര്‍ പറഞ്ഞു.

    Read More »
  • Kerala

    സുഡാനിൽനിന്നെത്തി ബംഗളുരുവിൽ കുടുങ്ങിയ മലയാളികൾക്ക് ക്വാറന്റീൻ സൗകര്യമൊരുക്കി ക‍ര്‍ണാടക സർക്കാർ

    ബംഗ്ലൂരു: സുഡാനിൽ നിന്ന് ഓപ്പറേഷൻ കാവേരി ദൗത്യം വഴി തിരികെ എത്തി ബംഗളുരുവിൽ കുടുങ്ങിയ മലയാളികൾക്ക് ക‍ര്‍ണാടക സർക്കാർ ക്വാറന്റീൻ. കർണാടക സർക്കാരിന്റെ അംഗീകൃത ക്വാറന്റീൻ സെന്ററുകളിലേക്ക് ഇന്നലെ രാത്രി വൈകി എല്ലാവരെയും എത്തിച്ചു. ചട്ടപ്രകാരം അഞ്ച് ദിവസം ഇവിടെ ക്വാറന്റീനിൽ കഴിയും. 25 മലയാളികളാണ് യെല്ലോ ഫീവർ വാക്സീൻ സർട്ടിഫിക്കറ്റില്ലാതിരുന്നതിനാൽ ബംഗ്ലൂരുവിൽ നിന്നും നാട്ടിലേക്ക് എത്താനാകാതെ ദുരിതത്തിലായത്. സർട്ടിഫിക്കറ്റ് ഇല്ലാത്തവർ അഞ്ച് ദിവസം ബെംഗളുരുവിൽത്തന്നെ ക്വാറന്റീനിൽ കഴിയണമെന്നായിരുന്നു വിമാനത്താവള അധികൃതരുടെ നിലപാട്. സ്വന്തം ചിലവിൽ ക്വാറന്റീനിൽ പോകണമെന്നും വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടിരുന്നു. അതേ സമയം, സുഡാനിൽ നിന്ന് 135 ഇന്ത്യൻ പൗരന്മാർ കൂടി ജിദ്ദയിലെത്തി. വ്യോമസേനയുടെ C130J വിമാനത്തിലാണ് പന്ത്രണ്ടാം സംഘം ജിദ്ദയിൽ ഇറങ്ങിയത്. നാവികസേനയുടെ ഐഎൻഎസ് സുമേധയിൽ മൂന്നുറ് പേരുടെ പുതിയ സംഘവും പോർട്ട് സുഡാനിൽ നിന്ന് തിരിച്ചു. ഇതോടെ കലാപമേഖലയിൽ നിന്ന് ജിദ്ദയിലെത്തിച്ചവരുടെ എണ്ണം 2400 കടന്നു. ജിദ്ദയിൽ നിന്ന് ആയിരത്തി അറുനൂറോളം പേരെയാണ് ഇതുവരെ ഇന്ത്യയിലേക്ക്…

    Read More »
  • Sports

    അഭിലാഷ് ടോമിക്ക് രണ്ടാം സ്ഥാനം; ചരിത്രമെഴുതിക്കൊണ്ട് ഗോൾഡൻ ഗ്ലോബ് റേസിൽ ആദ്യമായി ഒരു വനിതയ്ക്ക് ഒന്നാം സ്ഥാനം

    ലെ സാബ്ലെ ദൊലാന്‍: ഗോൾഡൻ ഗ്ലോബ് റേസില്‍ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്തേക്ക്. ചരിത്രമെഴുതിക്കൊണ്ട് ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ആദ്യമായി ഒരു വനിത ഒന്നാം സ്ഥാനത്ത് എത്തി. ദക്ഷിണാഫ്രിക്കന്‍ സ്വദേശിനിയായ ക്രിസ്റ്റീന്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മലയാളി നാവികന്‍ അഭിലാഷ് ടോമി ഇന്ന് ഏഴ് മണിയോടെ മത്സരം പൂര്‍ത്തിയാക്കുമെന്നാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് സംഘാടകര്‍ വിശദമാക്കുന്നത്. രാവിലെ ഫിനിഷിംഗ് പോയിന്‍റില്‍ നിന്ന് വെറും 17 നോട്ടിക്ക് മൈല്‍ അകലെയാണ് അഭിലാഷ് ടോമിയെത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഗോൾഡന്‍ ഗ്ലോബ് റേസിന്‍റെ പോഡിയത്തില്‍ ഇടം പിടിക്കുന്നത്. Abhilash BAYANAT approx 17 NM out at 4.8kts, wind may swing headwind, he may cross the line around 7am. If so he may head out to sea will NOT enter @lessables Channel until 10am Local time. Come meet him…

    Read More »
  • Kerala

    സംസ്ഥാനത്ത് വേനല്‍ മഴ സജീവമാകുന്നു; വിവിധ ജില്ലകളിലെ ജാഗ്രതാ നിർദേശം അറിയാം

    തൃശൂർ:സംസ്ഥാനത്ത് വേനല്‍ മഴ സജീവമാകുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടർന്ന് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു..നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് നിലവിലുണ്ട്.വരും ദിവസങ്ങളിലും വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏപ്രില്‍ 29- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ഏപ്രില്‍ 30- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് മേയ് 01- പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ മേയ് 02- പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ മേയ് 03- പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍.

    Read More »
  • Local

    അമ്മയോടൊപ്പം നടന്നു പോകുന്നതിനിടെ കാറിടിച്ച്‌ രണ്ടര വയസുകാരന് ദാരുണാന്ത്യം

    കൊച്ചി: തൃപ്പൂണിത്തുറയിൽ അമ്മയോടൊപ്പം നടന്നു പോകുന്നതിനിടെ കാറിടിച്ച്‌ രണ്ടര വയസുകാരന് ദാരുണാന്ത്യം.പുതിയകാവ് ഊപ്പിടിത്തറ വീട്ടില്‍ രഞ്ജിത്തിന്റെയും രമ്യയുടെയും മകന്‍ ആദിയാണ് മരിച്ചത്. കാലിനും തലയ്ക്കും പരിക്കേറ്റ രമ്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അമിത വേഗതയിലെത്തിയ കാർ ‍ ഇരുവരുടെയും ഇടിച്ച് വീഴ്ത്തുകയായിരുന്നു.സംഭവത്തില്‍ കാര്‍ ഡ്രെെവര്‍ വടുതല കടവില്‍ ബോസ്കോ ഡിക്കോത്തയെ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെയായിരുന്നു സംഭവം.

    Read More »
Back to top button
error: