ആലപ്പുഴ: സോളാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേഡ് ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയിൽവെ ലെവൽ ക്രോസിൽ ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സോളാർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഹരികൃഷ്ണൻ. ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പി ആയിരിക്കെയാണ് സോളർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായത്. ട്രാക്കിന് സമീപം നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ കാറിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തി. ഇദ്ദേഹം അടുത്തിടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇദ്ദേഹത്തിനെതിരെ വിജിലൻസ് കേസുകൾ നിലവിലുണ്ട്.
Related Articles
രണ്ടു കെട്ടിയ ജിന്നുമ്മ! ഗഫൂറിനെ മരുന്നുനല്‍കി മയക്കി, കൊന്നു; 38 കാരി ഷമീനയ്ക്ക് കര്‍ണ്ണാടകയിലും വേരുകള്‍
December 6, 2024
സിദ്ധാര്‍ഥന്റെ ആത്മഹത്യ; 17 വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി
December 6, 2024
Check Also
Close