Month: April 2023

  • Kerala

    സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന് വർണാഭമായ തുടക്കം

    വൈക്കം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന് വൈക്കത്ത് വർണാഭമായ തുടക്കം. ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കം ബീച്ചിൽ നടന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നിർവഹിച്ചു. വലിയകവലയിലെ വൈക്കം തന്തൈ പെരിയാർ സ്മാരകത്തിലെത്തി മഹാത്മാഗാന്ധി, പെരിയാർ, ടി.കെ. മാധവൻ, മന്നത്ത് പദ്മനാഭൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപണിക്കർ, ആമചാടി തേവൻ, രാമൻ ഇളയത് തുടങ്ങിയ സത്യഗ്രഹികളുടെയും നവോത്ഥാനനായകരുടെയും പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപങ്ങളിൽ ഇരു മുഖ്യമന്ത്രിമാരും പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു വൈക്കം ബീച്ചിൽ ഒരുക്കിയ പടുകൂറ്റൻ വേദിയിൽ ഉദ്ഘാടനം നടന്നത്. സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കുന്ന വൈക്കം ‘ സത്യാഗ്രഹവുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പ് പ്രകാശനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു നൽകി…

    Read More »
  • Kerala

    ഭവനരഹിതരില്ലാത്ത ഇരിങ്ങാലക്കുട എന്ന ലക്ഷ്യവുമായി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ “സ്നേഹക്കൂട്” പദ്ധതിക്ക് തുടക്കമായി

      ഭവനരഹിതരില്ലാത്ത മണ്ഡലം എന്ന ലക്ഷ്യത്തിലാണ് ഇരിങ്ങാലക്കുടയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു വീടിന്റെ താക്കോൽ കൈമാറികൊണ്ട് പറഞ്ഞു.സർക്കാരിന്റെ വിവിധ ഭവന നിർമ്മാണ പദ്ധതികളിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഭവനരഹിതരായ മുഴുവനാളുകൾക്കും വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന “സ്നേഹക്കൂട് ” പദ്ധതിയുടെ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി. സ്നേഹക്കൂട് പദ്ധതി പ്രകാരം നാഷണൽ സർവീസ് സ്കീമിന്റെ ടെക്നിക്കൽ എജുക്കേഷൻ സെൽ വിഭാഗം നിർമ്മിച്ചു നൽകുന്ന ആദ്യവീടിന്റെ താക്കോൽ ദാനവും മന്ത്രി നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ 10 വീടുകളാണ് പദ്ധതി മുഖേന നിർമ്മിക്കാനുദ്ദേശിക്കുന്നത്. ഇരിങ്ങാലക്കുട കോരിമ്പിശ്ശേരി സ്വദേശി ഗുരുവിലാസം സ്മിതയുടെ കുടുംബത്തിനാണ് ആദ്യ വീട് കൈമാറിയത്. സ്കൂൾ / കോളേജുകളിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ യൂണിറ്റുകൾ, വിവിധ സന്നദ്ധ സംഘടനകൾ, വ്യവസായ സ്ഥാപനങ്ങളുടെ സി.എസ് . ആർ ഫണ്ട് തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നത്. കിടപ്പു രോഗികൾ ഉള്ള കുടുംബങ്ങൾ / അമ്പത് ശതമാനത്തിന് മുകളിൽ അംഗപരിമിതരുള്ള കുടുംബങ്ങൾ /…

    Read More »
  • Local

    കണ്ണൂർ കേളകം ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മരിച്ചു

       കണ്ണൂർ കൊട്ടിയൂരിൽ ഇരട്ടത്തോട് ബാവലിപ്പുഴയിൽ അച്ഛനും മകനും മുങ്ങി മരിച്ചു. കേളകം ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (32), ഇളയ മകൻ നെബിൻ ജോസ് (6) എന്നിവരാണ് മരിച്ചത്. ഇന്ന് (ശനി) രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. ഇരട്ടത്തേട് പാലത്തിനടുത്ത് തടയണകെട്ടി വെള്ളം കെട്ടിനിർത്തിയിരുന്നു. ഇവിടെ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. മകനെ ചുമലിൽ ഇരുത്തി പുഴയിലിറങ്ങിയപ്പോൾ കാൽ തെറ്റി വീണു. ചെളിയിൽ പുതഞ്ഞ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലിജോയും ചെളിയിൽ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുകുട്ടികൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി നടത്തിയ തെരച്ചിലിൽ ഇരുവരെയും കണ്ടെത്തി കരക്കെടുത്തു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

    Read More »
  • Crime

    മുന്‍പിലും പിറകിലും പെണ്‍കുട്ടികള്‍; ബൈക്കില്‍ അഭ്യാസപ്രകടനവുമായി യുവാവ്

    മുംബൈ: അപകടകരമായരീതിയില്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ മൂന്നുപേര്‍ക്കെതിരേ മുംബൈ പോലീസ് കേസെടുത്തു. ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരേയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപെണ്‍കുട്ടികള്‍ക്ക് എതിരേയുമാണ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ഇവരുടെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പോലീസ് നടപടി. A case has been registered with BKC Police Station. Investigation into identifying the accused is underway. If anyone has any information about persons in this video, you can DM us directly. https://t.co/CWGoqzSuaP — Mumbai Traffic Police (@MTPHereToHelp) March 31, 2023 മുന്‍പിലും പിറകിലും പെണ്‍കുട്ടികളെ ഇരുത്തിയാണ് യുവാവ് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയത്. ഇവരാരും ഹെല്‍മെറ്റും ധരിച്ചിരുന്നില്ല. ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്തി മൂന്നുപേരും അപകടകരമായരീതിയില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ബൈക്കിന്റെ രജിസ്ട്രേഷന്‍ നമ്പറും വീഡിയോയ്ക്കൊപ്പം പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബൈക്കിലുണ്ടായിരുന്ന മൂന്നുപേര്‍ക്കെതിരേയും…

    Read More »
  • Crime

    ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം; സ്വീഡന്‍കാരന്‍ പിടിയില്‍

    മുംബൈ: ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം നടത്തിയ സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍. വ്യാഴാഴ്ച ബാങ്കോക്കില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായ ക്ലൗസ് എറിക് എച്ച്.ജെ. വെസ്റ്റ്‌ബെര്‍ഗ് (63) ആണ് പിടിയിലായത്. ഭക്ഷണം വിളമ്പുന്നതിനിടെയാണ് 24 വയസ്സുകാരിയായ എയര്‍ഹോസ്റ്റസിനോട് മദ്യലഹരിയില്‍ വെസ്റ്റ്‌ബെര്‍ഗ് മോശമായി പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു. വെസ്റ്റ്‌ബെര്‍ഗ് വാങ്ങിയ ഭക്ഷണത്തിന്റെ ബില്‍ അടയ്ക്കാന്‍ പിഒഎസ് മെഷീനുമായി എത്തിയപ്പോള്‍, കാര്‍ഡ് സൈ്വപ് ചെയ്യാനെന്ന വ്യാജേന കയ്യില്‍ കടന്നുപിടിക്കുകയായിരുന്നു. ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ വെസ്റ്റ്ബര്‍ഗ് സീറ്റില്‍നിന്ന് എഴുന്നേല്‍ക്കുകയും മറ്റ് യാത്രക്കാരുടെ മുന്നില്‍വച്ച് അതിക്രമം കാട്ടുകയുമായിരുന്നു. ബഹളമുണ്ടാക്കി കരയാന്‍ തുടങ്ങിയതോടെയാണ് ഇയാള്‍ തിരികെ സീറ്റിലേക്ക് പോയതെന്നും എയര്‍ഹോസ്റ്റസ് പരാതിയില്‍ ചൂണ്ടിക്കാട്ടി. വിമാനം മുംബൈയില്‍ എത്തിയതിന് പിന്നാലെ വിമാനജീവനക്കാര്‍ വെസ്റ്റ്‌ബെര്‍ഗിനെ പോലീസിന് കൈമാറി. അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.    

    Read More »
  • Kerala

    ”മുരളിയോടു ചെയ്തത് നീതികേട്; സീനിയര്‍ നേതാക്കളെ അപമാനിക്കുന്നതു ശരിയല്ല”

    തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയില്‍ കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നത് നീതികേടെന്ന് ശശി തരൂര്‍ എംപി. സീനിയര്‍ നേതാക്കളെ അപമാനിക്കുന്നതു ശരിയല്ലെന്ന് തരൂര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കെ മുരളീധരന്‍ സീനിയര്‍ നേതാവാണെന്നു മാത്രമല്ല, പ്രധാന ഭാരവാഹിത്വം വഹിച്ച വ്യക്തി കൂടിയാണ്. അദ്ദേഹം കെപിസിസി പ്രസിഡന്റ് ആയിരുന്നു, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രചാരണത്തിന്റെ ചുമതല വഹിച്ചയാളാണ്. എല്ലാ മുന്‍ പ്രസിഡന്റുമാരെയും ഒരേപോലെ കാണണമായിരുന്നു. സമയക്കുറവ് ആയിരുന്നെങ്കില്‍ പരിപാടി ഒരു പത്തു മിനിറ്റ് മുന്‍പേ തുടങ്ങാമായിരുന്നല്ലോയെന്നും തരൂര്‍ പറഞ്ഞു. തനിക്കു പ്രസംഗിക്കാന്‍ അവസരം കിട്ടാത്തതില്‍ പരാതിയില്ല. പലരും തന്നോടു ചോദിച്ചു, എപ്പോഴാണ് പ്രസംഗിക്കുന്നതെന്ന്. ഈ വിഷയത്തെക്കുറിച്ചു കുറച്ചൊക്കെ തനിക്കറിയും. അതുകൊണ്ടു പ്രസംഗിക്കാന്‍ തയാറാണ്. ഒരു വര്‍ഷത്തെ പരിപാടിയാണല്ലോ. അതുകൊണ്ട് ഇനിയും അവസരങ്ങളുണ്ടാവും. മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ക്ക് അടുത്ത പരിപാടികളില്‍ ആദരവോടെ അവസരം നല്‍കണമെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടിയെ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോവണമെങ്കില്‍ പ്രധാനപ്പെട്ട നേതാക്കളെ അവഗണിക്കാന്‍ സാധിക്കില്ല.…

    Read More »
  • Crime

    ഉത്സവപ്പറമ്പില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു; ദുരൂഹതയെന്നു ബന്ധുക്കള്‍

    കോഴിക്കോട്: കൊളത്തൂരില്‍ ഉത്സവപ്പറമ്പില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. എരമംഗലം സ്വദേശി എല്‍കെ ബിനീഷാ(43 )ണ് മരിച്ചത്. തിങ്കളാഴ്ച മര്‍ദനമേറ്റ ബിനീഷ് മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഉത്സവപ്പറമ്പില്‍ വച്ച് ബിനീഷിന് ആള്‍ക്കൂട്ടം മര്‍ദിച്ചത്. ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തിന് സമീപത്തെ കുളത്തിന് സമീപം അബോധാവസ്ഥയില്‍ കാണുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റി. ശരീരമാകെ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അന്നുതന്നെ കാക്കൂര്‍ പോലീസ് സ്്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് ചിലരെ പൊലീസ് വിളിച്ചുവരുത്തുകയും ചെയ്തു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ബിനീഷിനെ ക്ഷേത്രത്തില്‍ നിന്ന് തള്ളിമാറ്റിയിരുന്നതായും പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ലെന്നുമാണ് അവര്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍, ആള്‍ക്കൂട്ടമര്‍ദനത്തെ തുടര്‍ന്നാണ് ബിനീഷ് മരിച്ചതെന്നാണ് ബന്ധുക്കളുടെ വാദം. പോലീസില്‍ പരാതി നല്‍കിയിട്ട് നടപടിയുണ്ടായില്ലെന്നും കേസിലെ പ്രതികളെ വിട്ടയച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി പോലീസ് അറയിച്ചു.…

    Read More »
  • Kerala

    സര്‍ക്കാരിന് അപകീര്‍ത്തിയായി; ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റി

    കോട്ടയം: ശമ്പളം കിട്ടാതെ വന്നപ്പോള്‍ ശമ്പളരഹിത സേവനം 41-ാം ദിവസമെന്ന് ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റി. വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ്. നായരെയാണ് പാലാ ഡിപ്പോയിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്. ജനുവരി 11-നാണ് ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബാഡ്ജ് ധരിച്ച് അഖില ഡ്യൂട്ടി ചെയ്തത്. ആ ചിത്രം സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. കോര്‍പ്പറേഷന്‍ നടത്തിയ അന്വേഷണത്തില്‍ അഖില അച്ചടക്കലംഘനം നടത്തിയതായി ബോധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാര്‍ഥം സ്ഥലം മാറ്റിയെന്നുമാണ് ഉത്തരവില്‍ പറയുന്നത്. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനേയും കോര്‍പ്പറേഷനേയും അപകീര്‍ത്തിപ്പെടുത്തുന്നതിന് ഇടവരുത്തിയെന്നും കെഎസ്ആര്‍ടിസിയുടെ സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നു.  

    Read More »
  • Kerala

    ജയലക്ഷ്മിയിലെ തീപിടിത്തത്തില്‍ ദുരൂഹതയെന്ന് മേയര്‍; ആരും അകത്തില്ലായിരുന്നെന്ന് മാനേജര്‍

    കോഴിക്കോട്: നഗരത്തിലെ ജയലക്ഷ്മി വസ്ത്രശാലയിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച മേയര്‍ ബീന ഫിലിപ്പ് ആരോപിച്ചു. കെട്ടിടത്തിനു അകത്തേക്കു കയറാന്‍ കഴിയാതിരുന്നത് തീയണയ്ക്കുന്നത് വൈകാന്‍ കാരണമായെന്ന് കോഴിക്കോട് ജില്ലാ ഫയര്‍ ഓഫിസര്‍ അഷ്‌റഫ് അലി പറഞ്ഞു. തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന മേയറുടെ ആരോപണം ജീവനക്കാര്‍ തള്ളി. കട അടച്ചശേഷം ആരും അകത്തില്ലെന്ന് ഉറപ്പു വരുത്തിയതാണെന്ന് മാനേജര്‍ അറിയിച്ചു. മേയര്‍ ദുരൂഹത ആരോപിച്ചതിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കല്ലായി റോഡിലെ ജയലക്ഷ്മി സില്‍ക്സ് വസ്ത്രശാലയില്‍ രാവിലെ ആറു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു. 12 യൂണിറ്റ് അഗ്നിരക്ഷാസേനയാണ് സ്ഥലത്തെത്തി തീ അണച്ചത്. പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകള്‍ കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.

    Read More »
  • Crime

    38 സെക്കന്‍ഡിനിടെ പിതാവിനെ 47 തവണ കുത്തി; മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസില്‍ മനോരോഗിയായ മകന്‍ അറസ്റ്റില്‍

    ലഖ്‌നൗ: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. അലിഡഗിലെ സാകിര്‍ നഗറില്‍ ഖ്വാര്‍സിയിലാണ് സംഭവം. പിതാവിനെ 38 സെക്കന്‍ഡുകള്‍ക്കുള്ളില്‍ 47 തവണ കുത്തിയെന്നാണു വിവരം. അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ (എഎംയു) രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ മുഹമ്മദ് ഗുലാമുദ്ദീ(24)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നുവെന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിതാവ് മുഹമ്മദ് ഇസഹാഖ് (60), മാതാവ് ഷെഹ്‌സാദി ബീഗം (58) എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മൂന്നു മക്കളുള്ള കുടുംബം ഖ്വാര്‍സിയില്‍ വാടക വീട്ടിലായിരുന്നു താമസം. പ്രദേശത്തെ പള്ളിയിലെ ഇമാം ആയിരുന്നു മുഹമ്മദ് ഇസഹാഖ്. റാംപുര്‍ സ്വദേശികളായ ഇവര്‍ മക്കളുടെ വിദ്യാഭ്യാസത്തിനായാണ് അലിഗഡിലേക്ക് താമസം മാറ്റിയത്. #अलीगढ़ – बेटा बना हैवान हैवान बेटे ने बुजुर्ग माँ बाप की कैंचा से गोद कर की निर्मम हत्या, हत्यारे बेटे का बुजुर्ग मां-बाप हत्या करते हुए वीडियो वायरल, जाकिर नगर मोहल्ले…

    Read More »
Back to top button
error: