Month: April 2023
-
Crime
രാത്രിയില്‍ ഒറ്റയ്ക്ക് യാത്രചെയ്യുന്നവരെ ആക്രമിച്ച് കവര്‍ച്ച; രണ്ടു യുവാക്കള്‍ അറസ്റ്റില്‍
തൃശ്ശൂര്‍: രാത്രിയില്‍ ഒറ്റയ്ക്ക് യാത്രചെയ്യുന്നവരെ ആക്രമിച്ച് കവര്‍ച്ച ചെയ്യുന്ന രണ്ടുപേര്‍ അറസ്റ്റില്‍. കുറ്റൂര്‍ വിലയപറമ്പ് സ്വദേശി പൊന്നമ്പത്ത് വീട്ടില്‍ അക്ഷയ് (26), അത്താണി സ്വദേശിയായ സില്‍ക്ക് നഗറില്‍ താമസിക്കുന്ന ആലിങ്ങപറമ്പില്‍ വീട്ടില്‍ അഖില്‍ (30) എന്നിവരെയാണ് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേര്‍ന്ന് പിടികൂടിയത്. പാലസ് ഗ്രൗണ്ട് പരിസരം കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ കവര്‍ച്ച നടത്തിയിരുന്നത്. പട്ടിക്കാട്, പറവട്ടാനി സ്വദേശികളെയാണ് ഇവര്‍ ആക്രമിച്ച് കവര്‍ച്ച നടത്തിയത്. പട്ടിക്കാട് സ്വദേശി ബൈക്കില്‍ വരുമ്പോള്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ച ശേഷം നഷ്ടപരിഹാരമായി വന്‍തുക ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇയാളുടെ കൈയിലുണ്ടായിരുന്ന പണവും തട്ടിയെടുത്തു. ഇതേ ദിവസംതന്നെ പറവട്ടാനി സ്വദേശിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് പഞ്ചലോഹമോതിരവും സ്വര്‍ണവും കവര്‍ച്ച ചെയ്തിരുന്നു. ഇവരുടെ പരാതിയിലാണ് ഈസ്റ്റ് പോലീസ് തിരൂര്‍ പുത്തന്‍മഠംകുന്ന് പരിസരത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പിടികൂടിയത്. ഇരുവരും നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളാണെന്ന് പോലീസ് പറയുന്നു.
Read More » -
Crime
ലഹരി വാങ്ങാന്‍ പണത്തിനായി മോഷണം; പോലീസ് സ്റ്റേഷനില്‍നിന്ന് സ്‌കൂട്ടര്‍ ‘കടത്തിയ’ യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: പോലീസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ രണ്ടു യുവാക്കള്‍ പിടിയിലായി. പന്തീരാങ്കാവ് മാമ്പുഴക്കാട്ട് മീത്തല്‍ രാഹുല്‍ (22), പറമ്പില്‍ തൊടിയില്‍ അക്ഷയ് (19) എന്നിവരെയാണ് പന്തീരാങ്കാവ് ഇന്‍സ്പെക്ട്ടര്‍ എന്‍ ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിലായിരുന്നു മോഷണം. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയ്ക്കു ശേഷം പന്തീരാങ്കാവ് പോലീസ് സ്റ്റേഷന്‍ വളപ്പിനു പുറത്തെ ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറാണ് പ്രതികള്‍ രാത്രിയിലെത്തി കടത്തിക്കൊണ്ടുപോയത്. പരാതിയെ തുടര്‍ന്ന് കേസെടുത്ത പന്തീരാങ്കാവ് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളിലെത്തിയത്. മുന്‍പ് കളവ് കേസില്‍ ഉള്‍പ്പെട്ടവരെ കുറിച്ചും ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ചും വിശദമായി അന്വേഷണം നടത്തിയിരുന്നു. കൂടാതെ നൂറോളം സിസി ടിവി ക്യാമറകളും അഞ്ഞൂറോളം കോള്‍ ഡീറ്റെയ്ല്‍സുകളും പരിശോധിച്ചു. പ്രതികളില്‍ ഒരാളായ രാഹുല്‍ മുന്‍പ് മാത്തറ ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ അടുത്തുള്ള വീട്ടില്‍ നിന്ന് പാത്രങ്ങളും വിളക്കുകളും മോഷണം നടത്തിയ കേസില്‍ ജയിലിലായിരുന്നു. ഇയാള്‍ രണ്ടു മാസമായി ജാമ്യത്തില്‍ ഇറങ്ങിയതാണെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ ഇരുവരും…
Read More » -
Crime
പ്രേമ വിവാഹത്തിനുശേഷം യുവതിക്ക് നിരന്തര പീഡനം; ഭര്‍ത്താവ് അറസ്റ്റില്‍, അമ്മായിയമ്മ ഒളിവില്‍
പത്തനംതിട്ട: പ്രേമ വിവാഹിതയായ ഭാര്യയ്ക്ക് നിരന്തര ഗാര്‍ഹിക പീഡനമെന്ന് പരാതി. തിരുവല്ല കുറ്റൂര്‍ പടിഞ്ഞാറ്റ് ഓതറ കഴുപ്പുമണ്ണ് പാലനില്‍ക്കുന്നതില്‍ ശശിധരന്റെ മകന്‍ കണ്ണന്‍ എന്ന് വിളിക്കുന്ന രതീഷ് (37) കോയിപ്രം പോലീസിന്റെ പിടിയിലായി. 2013 സെപ്റ്റംബര്‍ നാലിന് ആറന്മുള സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്ത, തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് നെല്ലിമല ഇളപ്പുങ്കല്‍ ജോയ് തോമസിന്റെ മകള്‍ മറിയാമ്മ മാത്യു (29) നാണ് ഭര്‍ത്താവിന്റെ നിരന്തരമായ ശാരീരിക മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നത്. വിവാഹശേഷം രതീഷിന്റെ കുടുംബവീട്ടില്‍ കഴിഞ്ഞുവരവേ, കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടങ്ങുകയായിരുന്നു. യുവതിയ്ക്ക് ഇയാള്‍ ചെലവിന് നല്‍കാറില്ലായിരുന്നു. ഇയാളും അമ്മ ഓമനയും ചേര്‍ന്നാണ് അസഭ്യം വിളിയും മര്‍ദ്ദനവും ആരംഭിച്ചത്. തുടര്‍ന്ന്, ആദ്യകുഞ്ഞു ജനിച്ചശേഷം ചിറയിറമ്പ് നെല്ലിമല ഇളപ്പുങ്കല്‍ വീട്ടില്‍ താമസിക്കുമ്പോഴും മര്‍ദ്ദനം തുടര്‍ന്നു. മറിയാമ്മയുടെ അമ്മയ്ക്കും പ്രതികളുടെ മര്‍ദ്ദനമേറ്റിരുന്നു. നിരന്തരപീഡനങ്ങള്‍ സഹിക്കവയ്യാതെ കഴിഞ്ഞമാസം 14ന് യുവതി കോയിപ്രം പോലീസിനെ സമീപിച്ച് മൊഴി നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ പോലീസ്…
Read More » -
Local
വൈക്കത്ത് ഇന്ന് ഗതാഗതനിയന്ത്രണം
കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് വൈക്കത്ത് ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. ഗതാഗത നിയന്ത്രണം ഇങ്ങനെ വെച്ചൂർ ഭാഗത്ത് നിന്നു വരുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ തോട്ടുവക്കം പാലം, തെക്കേനട വഴി ദളവാക്കുളത്ത് എത്തി ആളുകളെ ഇറക്കി പാർക്കിങ്ങിനായി മുരിയൻ കുളങ്ങര, ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഭാഗത്തേക്ക് പോകേണ്ടതാണ്. തോട്ടകം ഭാഗത്തുനിന്നു എറണാകുളം കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തോട്ടുവക്കം പാലം, തെക്കേനട, കിഴക്കേനട, മുരിയൻ കുളങ്ങര, പുളിംചുവട്, തലയോലപ്പറമ്പ് വഴി പോകേണ്ടതാണ്. ആലപ്പുഴ, വെച്ചൂർ ഭാഗങ്ങളിൽ നിന്നു വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ദളവാക്കുളത്ത് ആളെ ഇറക്കി മുരിയൻ കുളങ്ങര, കവരപ്പാടി, ചേരുംചുവട് പാലം വഴി ടി.വി. പുരം, ചെമ്മനത്തുകര, മുത്തേടത്ത് കാവ്, ഉല്ലല ഭാഗങ്ങളിൽ പാർക്കിംഗിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ പോയി പാർക്ക് ചെയ്യേണ്ടതാണ്. കിളിയാറ്റുനട ഭാഗത്ത് പാർക്ക് ചെയ്തിരിക്കുന്ന വെച്ചൂർ ഭാഗത്തേക്ക് പോകേണ്ട കെ.എസ്.ആർ.ടി.സി,…
Read More » -
Crime
റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു; മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍
കോഴിക്കോട്: റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ അടച്ചിട്ട വീട് കുത്തി തുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്നു. വടകര ചോമ്പാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുക്കാളിയില്‍ ആണ് മോഷണം നടന്നത്. തമിഴ്‌നാട് പോലീസില്‍ ഇന്‍സ്‌പെകടറായി വിരമിച്ച മുക്കാളിയിലെ ശ്രീ ഹരിയില്‍ ഹരീന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. അലമാരയില്‍ സുക്ഷിച്ച അഞ്ച് പവന്‍ സ്വര്‍ണവും നാല്‍പ്പത്തി അയ്യായിരം രൂപയും മോഷണം പോയി. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹരീന്ദ്രനും കുടുംബവും വീട് പൂട്ടി ബംഗളുരുവിലെ മകളുടെ വീട്ടില്‍ പോയത്. വീടിന്റെ പുറകുവശത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് നഷ്ടമായത്. വെള്ളിയാഴ്ച്ച രാവിലെ വീടിന്റെ ഗ്രില്‍ തുറന്ന് കിടക്കുന്നത് കണ്ട അയല്‍ക്കാരായ ബന്ധുക്കളാണ് പോലീസില്‍ വിവരമറിയിച്ചത്. ഹെല്‍മറ്റ് ധരിച്ച രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. ഇവരുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വീട്ടിലെ സാധന സാമഗ്രികള്‍ വാരി വലിച്ചിട്ട നിലയിലാണ്. മോഷ്ടാവിന്റതെന്ന് കരുതുന്ന ഹെല്‍മെറ്റ് ഉപേക്ഷിച്ച നിലയില്‍ വീട്ടില്‍…
Read More » -
LIFE
”പതിനെട്ടാം വയസ്സിലായിരുന്നു കല്യാണം, കരച്ചില്‍ നിയന്ത്രിക്കാന്‍ പറ്റാതായത് അജിത്തിന്റെ മരണശേഷം”
ദേവി അജിത്ത് എന്ന പേര് മലയാളസിനിമയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് ഒരു ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുളായ നടിയായിട്ടാണ്. ആരോടും കാര്യങ്ങള്‍ വെട്ടിതുറന്നുപറയാന്‍ മടിയില്ലാത്ത വ്യക്തിത്വം. മദ്യപാനശീലമടക്കമുള്ള തുറന്ന പറച്ചിലുകളിലൂടെ വിവാദനായികയുമായി. സഹതാര വേഷങ്ങളിലൂടെയാണ് മലയാള സിനിമയില്‍ ദേവി തന്റേതായ സ്ഥാനം നേടിയെടുത്തത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സിനിമകള്‍ ചെയ്തിട്ടുള്ള ദേവി സീരിയലുകളിലും സജീവമാണ്. എംജി ശ്രീകുമാര്‍ അവതരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയില്‍ എത്തിയ ദേവി തന്റെ ഭര്‍ത്താവിനെ കുറിച്ചും കല്യാണത്തെ കുറിച്ചും ഒക്കെ സംസാരിക്കുകയുണ്ടായി. പതിനെട്ടാം വയസില്‍ കല്യാണം ലോ കൊളജ് സ്റ്റുഡന്റ് ആയിരുന്നു ദേവി. വിവാഹത്തിന് മുന്‍പ് ആണ് ആദ്യം കോളജിലെത്തിയത്. അപ്പോള്‍ ഭയങ്കര റാഗിങ് ഒക്കെ നേരിട്ടിരുന്നുവത്രെ. പിഡിഗ്രി കഴിഞ്ഞതിന് ശേഷം ലോ കോളജില്‍ അഞ്ച് വര്‍ഷത്തെ കോഴ്സിന് ജോയിന്‍ ചെയ്യുകയായിരുന്നു. പിന്നീട് കോഴ്സ് ഒരു വര്‍ഷം കൊണ്ട് നിര്‍ത്തേണ്ടി വന്നു. അതിന് ശേഷമായിരുന്നു കല്യാണം. പതിനെട്ട് വയസ്സിലാണ് അജിത്തുമായുള്ള വിവാഹം. ലോ കോളജ് ജീവിതം വിവാഹ…
Read More » -
Kerala
കണ്ണൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു; എച്ച്1 എന്‍1 ബാധിച്ചയാളും മരിച്ചു
കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ ഒരു മരണംകൂടി. കോവിഡിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇരിട്ടി എടക്കാനം പാലാപറമ്പിലെ പുതിയ വീട്ടില്‍ കാര്‍ത്യായനിയാണ് (65) മരിച്ചത്. എട്ടുദിവസംമുന്‍പ് മുഴപ്പിലങ്ങാട്ടും കോവിഡ് ബാധിച്ചയാള്‍ മരിച്ചിരുന്നു. കണ്ണൂരില്‍ വെള്ളിയാഴ്ച മരിച്ച പയ്യന്നൂര്‍ സ്വദേശി ഗോവിന്ദന് എച്ച്1 എന്‍1 വൈറസ് ബാധ സ്ഥിരീകരിച്ചു. പനിയെത്തുടര്‍ന്ന് കാര്‍ത്യായനിയെ ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു. സ്വാതന്ത്ര്യസമരസേനാനി പരേതനായ കെ. അപ്പ നായരുടെയും ലക്ഷ്മിയമ്മയുടെയും മകളാണ് കാര്‍ത്യായനി. സഹോദരങ്ങള്‍: വിജയന്‍, സതി. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ചാവശ്ശേരിപ്പറമ്പ് നഗരസഭാ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. പയ്യന്നൂര്‍ സൗത്ത് എ.എല്‍.പി. സ്‌കൂളിനു സമീപത്തെ പാടാച്ചേരി ഗോവിന്ദന്‍ (85) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് മരിച്ചത്. ചുമയും കഫക്കെട്ടും മാറാത്തതിനെത്തുടര്‍ന്ന് 27-ന് ഇദ്ദേഹത്തെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ…
Read More » -
Crime
വീട്ടമ്മയെ കബളിപ്പിച്ച് മാലമാറ്റി മുക്കുപണ്ടം വച്ച് വീട്ടുജോലിക്കാരി; ചോദ്യം ചെയ്തപ്പോള്‍ പുറത്തായത് വന്‍ തട്ടിപ്പ്
തിരുവനന്തപുരം: വീട്ടുടമസ്ഥരെ കബളിപ്പിച്ചു സ്വര്‍ണ്ണം കവര്‍ന്ന് പണയം വച്ച കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. വര്‍ക്കല സ്വദേശിനി സരിത(സോജ)യാണ് വര്‍ക്കല പോലീസിന്റെ പിടിയിലായത്. 80000 രൂപ വിലമതിപ്പുള്ള വൈറ്റ് ഗോള്‍ഡ് ഫാഷനിലുള്ള 14.5 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ നെക്ലസ്സും 4 ഗ്രാം തുക്കം വരുന്ന സ്വര്‍ണ്ണ മോതിരവും 16 ഗ്രാം തുക്കം വരുന്ന 2 വളകളുമാണ് മോഷ്ടിച്ചത്. പല തവണകളായി വീട്ടുകാര്‍ക്ക് സംശയം തോന്നാത്ത തരത്തിലാണ് ഇവര്‍ മോഷണം നടത്തിയത്. 11 വര്‍ഷമായി സുനില്‍കുമാറിന്റെ വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന സരിത വീട്ടുകാരുടെ വിശ്വസ്തയായിരുന്നു. സുനില്‍കുമാറിന്റെ ഭാര്യ സ്ഥിരമായി ഉപയോഗിക്കുന്ന വള കുളിക്കാന്‍ പോകുമ്പോഴും ഉറങ്ങുമ്പോഴും ഊരി വയ്ക്കുക പതിവായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 29 ന് സുനില്‍കുമാറിന്റെ ഭാര്യക്ക് വള മുക്ക് പണ്ടം ആണെന്ന് സംശയം തോന്നുകയും സരിതയെ വിളിച്ചു വരുത്തി ഇതിനെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. പരസ്പര വിരുദ്ധമായി സരിത മറുപടി നല്‍കിയതില്‍ സംശയം തോന്നിയ സുനില്‍കുമാര്‍ വര്‍ക്കല പോലീസില്‍ പരാതി…
Read More » -
Crime
എട്ടു മാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമം; അതിഥിത്തൊഴിലാളി അറസ്റ്റില്‍
ആലപ്പുഴ: ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി അഞ്ജനി റായിയാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയാണ് അപസ്മാര രോഗലക്ഷണങ്ങളുമായി സരണ്‍ എന്ന അതിഥിത്തൊഴിലാളിയെ ഒപ്പം ജോലി ചെയ്യുന്ന ആറ് പേരുടെ സംഘം ആശുപത്രിയിലെത്തിച്ചത്. ആ സമയം അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫിസര്‍ ഡോ. നീരജ അനു ജയിംസ് രോഗിക്കു ചികില്‍സ നല്‍കി. ഇയാള്‍ക്കു ബോധം തെളിഞ്ഞപ്പോള്‍ തുടര്‍ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതോടെ രോഗിയുടെ കൂടെ എത്തിയവര്‍ ഡോക്ടറുമായി തര്‍ക്കിക്കുകയും അഞ്ജനി റായി ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനും മര്‍ദനമേറ്റു. ചെങ്ങന്നൂര്‍ പോലീസ് ആശുപത്രിയിലെത്തി അഞ്ജനി റായിയെ അറസ്റ്റ് ചെയ്തു.
Read More » -
Crime
ഇരട്ടകുട്ടികളോട് രണ്ടാനച്ഛന്റെ ക്രൂരത; ഏഴു വയസ്സുകാരിയുടെ കാലില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു
വയനാട്: കല്പറ്റയില്‍ ഏഴുവയസുകാരിയോട് രണ്ടാനച്ഛന്റെ ക്രൂരത. കുട്ടിയെ ചട്ടുകം പഴുപ്പിച്ച് കാലുപൊള്ളിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചുഴലി സ്വദേശിയും എം.കെ. ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനുമായ വിഷ്ണു (31) ആണ് അറസ്റ്റിലായത്. ബുധനാഴ്ചയായിരുന്നു സംഭവം. ഭാര്യയുടെ ആദ്യവിവാഹത്തിലെ ഇരട്ടക്കുട്ടികളില്‍ ഒരാളെയാണ് ഇയാള്‍ ഉപദ്രവിച്ചത്. രണ്ടാമത്തെ കുട്ടിയെയും ഇയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നാണ് വിവരം. കുട്ടിയെ പൊള്ളലേല്‍പ്പിച്ച വിവരം പ്രദേശവാസികളാണ് ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കല്പറ്റ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിക്ക് ചികിത്സ ലഭ്യമാക്കിയശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കുമുമ്പില്‍ ഹാജരാക്കി. കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം പൊള്ളലേറ്റ കുട്ടിയെയും ഇരട്ടസഹോദരിയെയും സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇയാള്‍ പലപ്പോഴായി ഇത്തരത്തില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായി കുട്ടികള്‍ മൊഴിനല്‍കി.
Read More »