KeralaNEWS

ജയലക്ഷ്മിയിലെ തീപിടിത്തത്തില്‍ ദുരൂഹതയെന്ന് മേയര്‍; ആരും അകത്തില്ലായിരുന്നെന്ന് മാനേജര്‍

കോഴിക്കോട്: നഗരത്തിലെ ജയലക്ഷ്മി വസ്ത്രശാലയിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച മേയര്‍ ബീന ഫിലിപ്പ് ആരോപിച്ചു. കെട്ടിടത്തിനു അകത്തേക്കു കയറാന്‍ കഴിയാതിരുന്നത് തീയണയ്ക്കുന്നത് വൈകാന്‍ കാരണമായെന്ന് കോഴിക്കോട് ജില്ലാ ഫയര്‍ ഓഫിസര്‍ അഷ്‌റഫ് അലി പറഞ്ഞു.

തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന മേയറുടെ ആരോപണം ജീവനക്കാര്‍ തള്ളി. കട അടച്ചശേഷം ആരും അകത്തില്ലെന്ന് ഉറപ്പു വരുത്തിയതാണെന്ന് മാനേജര്‍ അറിയിച്ചു. മേയര്‍ ദുരൂഹത ആരോപിച്ചതിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

കല്ലായി റോഡിലെ ജയലക്ഷ്മി സില്‍ക്സ് വസ്ത്രശാലയില്‍ രാവിലെ ആറു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു. 12 യൂണിറ്റ് അഗ്നിരക്ഷാസേനയാണ് സ്ഥലത്തെത്തി തീ അണച്ചത്. പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകള്‍ കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.

Back to top button
error: