Month: April 2023

  • Kerala

    നാട്ടിൽ നല്ല കാര്യങ്ങൾ നടക്കുന്നത് പ്രതിപക്ഷത്തിന് അംഗീകരിക്കാനാകുന്നില്ല; സർക്കാരിന്റെ വാർഷികാഘോഷം പ്രതിപക്ഷം ബഹിഷ്കരിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി

    കൊച്ചി: സർക്കാരിന്റെ വാർഷികാഘോഷം പ്രതിപക്ഷം ബഹിഷ്കരിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിൽ നല്ല കാര്യങ്ങൾ നടക്കുന്നത് പ്രതിപക്ഷത്തിന് അംഗീകരിക്കാനാകുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട എന്റെ കേരളം മെഗാ പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പോരായ്മകൾ ഉണ്ടെങ്കിൽ പ്രതിപക്ഷത്തിന് വിമർശിക്കാം. എന്നാൽ അത്തരത്തിലുള്ള വിമർശനമൊന്നും ബഹിഷ്കരിക്കുന്നവർ പറയുന്നില്ല. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന് അസ്വസ്ഥതയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയുമായിരുന്നു ഉണ്ടായിരുന്നത്. അത് ഈ സർക്കാർ ആവർത്തിക്കാത്തത്തിലാണ് പ്രതിപക്ഷത്തിന് അസ്വസ്ഥത. വൈക്കം ശതാബ്ദി ആഘോഷവും പ്രതിപക്ഷം ബഹിഷ്കരിച്ചു. പ്രതിപക്ഷം ബഹിഷ്കരണം തൊഴിലാക്കിയിരിക്കുകയാണ്. എന്തിനെയും അന്ധമായി വിമർശിക്കുന്ന രീതി ജനാധിപത്യത്തിന് ചേർന്നതാണോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.18,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് രണ്ടാം പിണറായി സർക്കാർ തുടക്കമിട്ടതായും മുഖ്യമന്ത്രി അവകാശപ്പെട്ടു. കേന്ദ്രത്തിന്റെ പക്ഷപാത നിലപാടുകളെ വിമർശിച്ച പിണറായി, കേന്ദ്രം സംസ്ഥാനത്തിന് തരേണ്ട പണം വെട്ടിക്കുറയ്ക്കുകയാണെന്നും ജനസംഖ്യാനുപാതികമായി പണം നൽകുന്നില്ലെന്നും കുറ്റപ്പെടുത്തി.

    Read More »
  • India

    മോദി-രാഹുൽ നേർക്കുനേർ; മോദി കർണാടകയിലെത്തുന്ന ദിവസം രാഹുലും എത്തും

    ബെംഗളുരു: കർണാടകയിലെ കോലാറിൽ കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന സത്യമേവജയതേ യാത്രയുടെ തിയതി മാറ്റിയതോടെ നരേന്ദ്ര മോദി – രാഹുൽ ഗാന്ധി നേർക്കുനേർ പോരാട്ടത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചേക്കും. ഏപ്രിൽ അഞ്ചാം തിയതി നിശ്ചയിച്ചിരുന്ന ‘സത്യമേവജയതേ’ ഏപ്രിൽ ഒമ്പതിലേക്കാണ് മാറ്റിയത്. കർണാടകയിൽ പ്രധാനമന്ത്രി നേരത്തെ തന്നെ എത്താൻ തീരുമാനിച്ചിരുന്ന ദിവസമാണ് എപ്രിൽ ഒമ്പത്. മോദി എത്തുന്ന ദിവസം രാഹുൽ സംസ്ഥാനത്ത് എത്തുന്നത് നേർക്കുനേർ പോരിന് കളമൊരുക്കും എന്ന് ഉറപ്പാണ്. 2019 കോലാറിൽ രാഹുൽ ഗാന്ധി നടത്തിയ ‘എല്ലാ കള്ളൻമാർക്കും പേര് മോദി’ പരാമർശത്തെ തുടർന്നാണ് അദ്ദേഹത്തിനെ ഗുജറാത്തിലെ സൂറത്ത് കോടതി ശിക്ഷിച്ചതും പാർലമെന്‍റ് അംഗത്വത്തിന് അയോഗ്യത കൽപ്പിക്കപ്പെട്ടതും. ഇതിന് ശേഷം മോദിയും രാഹുലും നേർക്കുനേർ വരുന്നു എന്നതിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൂടി കൈവരും. അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധം ചോദ്യം ചെയ്തതിന് രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നു എന്നാണ് കോൺഗ്രസ് പക്ഷം. മറുവശത്ത് ‘മോദി’ സമുദായത്തെ മൊത്തം രാഹുൽ അധിക്ഷേപിച്ചു എന്നതാണ് ബി ജെ…

    Read More »
  • Kerala

    കുമരകത്തെ കായലോളങ്ങൾ വകഞ്ഞുമാറ്റിയുള്ള ചുണ്ടൻ വള്ളങ്ങളുടെ വരവ് കണ്ട് ആവേശത്തിലമർന്ന് ജി20 ഉദ്യോഗസ്ഥ പ്രതിനിധികൾ; വീഡിയോ കാണാം

    കോട്ടയം: കുമരകത്തെ കായലോളങ്ങൾ വകഞ്ഞുമാറ്റിയുള്ള ചുണ്ടൻ വള്ളങ്ങളുടെ വരവ് കണ്ട് ആവേശത്തിലമര്‍ന്ന് ജി20 രാജ്യങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍. കുമരകം കവണാറ്റിന്‍കരയില്‍ പക്ഷിസങ്കേതത്തോട് ചേര്‍ന്ന കെടിഡിസിയുടെ വാട്ടര്‍സ്കേപ്പ് റിസോര്‍ട്ടിന് സമീപമുള്ള കായലിലായിരുന്നു വള്ളംകളി നടന്നത്. യഥാര്‍ത്ഥത്തിൽ കുട്ടനാട്ടിൽ വള്ളംകളി നടക്കുന്നതിന് സമാനമായി അഞ്ച് വള്ളങ്ങൾ ക്രമീകരിച്ച്, പരമ്പരാഗത വേഷവിധാനങ്ങൾ അണിഞ്ഞ് വള്ളക്കാരെല്ലാം അണിനിരന്നായിരുന്നു പരിപാടി നടന്നത്. വള്ളംകളിക്കിടെ ഇന്ത്യയുടെ ഷെർപ്പ അമിതാഭ് കാന്തിനൊപ്പം വിദേശ പ്രതിനിധികളും അത്യാവേശപൂര്‍വം ആര്‍പ്പുവിളിച്ച് പരിപാടി ആഘോഷമാക്കി. ഉദ്യോഗസ്ഥ സമ്മേളനം അവസാനിക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ സംസ്കാരം പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്തത്. അതേസമയം താജിൽ തൃശ്ശൂര്‍ പൂരത്തിന്റെ മിനി രൂപവും അരങ്ങേറി. ഇവിടെയും വിദേശ പ്രതിനിധികൾ അത്യാവേശപൂര്‍വമാണ് പങ്കെടുത്തത്. ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിന് കീഴിലുള്ള ജി 20 ഉദ്യോഗസ്ഥരുടെ രണ്ടാം യോഗമാണ് 2023 മാർച്ച് 30 മുതൽ ഏപ്രിൽ രണ്ട് വരെ കോട്ടയത്തെ കുമരകത്ത് നടക്കുന്നത്. ജി 20 രാജ്യാന്തര കൂട്ടായ്മയിൽ ഇന്ത്യയുടെ ഷെർപ്പ…

    Read More »
  • Tech

    എഐ ചാറ്റ്ബോട്ട് ചാറ്റ് ജിപിടിയെ നിരോധിച്ച് ഇറ്റലി

    റോം: എഐ ചാറ്റ്ബോട്ട് ചാറ്റ് ജിപിടിയെ നിരോധിച്ച് ഇറ്റലി. ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്ന ആദ്യത്തെ പാശ്ചാത്യ രാജ്യമായിരിക്കുകയാണ് ഇറ്റലി. സ്വകാര്യത സംരക്ഷിക്കുന്നതിന്‍റെ ഭാഗമാണ് ഇത്തരം ഒരു നീക്കം എന്നാണ് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് പിന്തുണയോടെ  യുഎസ് സ്റ്റാർട്ടപ്പ് ഓപ്പൺഎഐ സൃഷ്ടിച്ച എഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടി സ്വകാര്യത ആശങ്കകളുണ്ടെന്നാണ് ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി നിരോധനത്തിനെക്കുറിച്ച് പറയുന്നു. ഉടന്‍ നിരോധനം നിലവില്‍ വരും എന്നാണ് ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി പറയുന്നത്.  എന്നാല്‍ തങ്ങള്‍ എല്ലാതരത്തിലുള്ള സ്വകാര്യതാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നാണ്  ഓപ്പൺഎഐ ഇറ്റലിയിലെ ചാറ്റ് ജിപിടി നിരോധനം സംബന്ധിച്ച് ബിബിസിയോട് പ്രതികരിച്ചത്. അതേ സമയം ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ സംശയങ്ങളില്‍ ഉത്തരം നല്‍കാന്‍ ഓപ്പൺഎഐക്ക് 20 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. അതേ സമയം അയര്‍ലാന്‍റിലും ചാറ്റ് ജിപിടിക്കെതിരെ നിരോധന നീക്കം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയിലെ ചാറ്റ് ജിപിടി നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ ഇറ്റാലിയൻ…

    Read More »
  • Business

    ഇന്ധന ചോർച്ച; ഐക്കണിക്ക് എസ്‍യുവി ബ്രാൻഡായ ജീപ്പ് അരലക്ഷത്തിൽ അധികം റാംഗ്ലർ എസ്‌യുവികൾ തിരിച്ചുവിളിച്ചു!

    ഐക്കണിക്ക് എസ്‍യുവി ബ്രാൻഡായ ജീപ്പ് തകരാറുമൂലം അമേരിക്കയില്‍ അരലക്ഷത്തിലധികം റാംഗ്ലര്‍ എസ്‍യുവികളെ തിരിച്ചുവിളിച്ചു. 2019 ഒക്‌ടോബറിനും 2022 മെയ് മാസത്തിനും ഇടയിൽ നിർമ്മിച്ചറാംഗ്ലര്‍ എസ്‍യുവികളുടെ 57,885 യൂണിറ്റുകൾ ആണ് ജീപ്പ് യുഎസിൽ തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ മോഡലുകളിലെ ഫ്രെയിം സ്റ്റഡിന് ആണ് തകരാര്‍. ഇത് ഇന്ധന ചോർച്ചയ്ക്കും മറ്റും കാരണമായേക്കാം. തിരിച്ചുവിളിച്ച എല്ലാ മോഡലുകളും ജീപ്പ് പരിശോധിക്കുകയും തകരാറുള്ള ഘടകങ്ങൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുകയും ചെയ്യും. മെക്‌സിക്കോ ആസ്ഥാനമായുള്ള മെറ്റാൽസ എസ്എ ഡി സിവി ജീപ്പാണ് ഫ്രെയിം സ്റ്റഡുകൾ നിർമ്മിച്ചത്. തകരാര്‍ ഏതൊക്കെ മോഡലുകളെ ബാധിച്ചുവെന്ന് കണ്ടെത്താൻ സ്ഥാപനവുമായി ഏകോപിപ്പിച്ച് സ്വമേധയാ തിരിച്ചുവിളിച്ചിരിക്കുകയാണ് കമ്പനി. ഈ തകരാര്‍ നിമിത്തം പരിക്കുകളോ അപകടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ബ്രാൻഡ് പറയുന്നു.  തിരിച്ചുവിളിച്ച യൂണിറ്റുകളില്‍ ഏകദേശം 58 ശതമാനത്തിനും തകരാറുള്ള സ്റ്റഡ് ഉണ്ടായിരിക്കാം എന്നാണ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ (NHTSA)കരുതുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തിരിച്ചുവിളിക്കുന്ന രേഖകളിൽ പ്രത്യേക വാഹന തിരിച്ചറിയൽ…

    Read More »
  • Kerala

    സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

    തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ചെറുതായി കൂടി വരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം കൂടിയ കൊവിഡ് അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണം. ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്. കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് എല്ലാ ജില്ലയില്‍ നിന്നും ഡബ്ല്യുജിഎസ് (Whole Genome Sequencing) പരിശോധനയ്ക്ക് അയക്കേണ്ടതാണ്. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പ് വരുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. 1. പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങി മറ്റ് അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പൊതുസ്ഥലങ്ങളിലും, ആശുപത്രികളിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. 2. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, പ്രമേഹം, രക്താതിമര്‍ദ്ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം…

    Read More »
  • Kerala

    പരസ്യത്തിൽ നിന്ന് എംഎൽഎയെ ഒഴിവാക്കി; സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ കടുത്ത പരാതിയുമായി സിപിഐ

    കോട്ടയം : സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ കടുത്ത പരാതിയുമായി സിപിഐ. ശതാബ്ദി ആഘോഷത്തിന്റെ പ്രചരണ പരസ്യത്തിൽ നിന്നും പാർട്ടി എംഎൽഎ സി കെ. ആശയെ ഒഴിവാക്കിയെന്നാരോപിച്ച് സംസ്ഥാന സർക്കാരിന് പരാതി നൽകാനാണ് സിപിഐ കോട്ടയം ജില്ലാ നേതൃത്വത്തിന്റെ നീക്കം. എംഎൽഎയെ ഒഴിവാക്കിയത് പരിപാടിയുടെ ശോഭ കെടുത്തിയെന്നാണ് സിപിഐ വിലയിരുത്തൽ. നവമാധ്യമങ്ങളിലും സി പി ഐ പ്രവർത്തകരുടെ പ്രതിഷേധ കുറിപ്പുകൾ ഇതിനോടകം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

    Read More »
  • Kerala

    കേരളത്തിലെ ക്ഷേത്രപ്രവേശന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയത് വൈക്കം സത്യാഗ്രഹം: വെള്ളാപ്പള്ളി നടേശന്‍

    കോട്ടയം: വൈക്കം സത്യഗ്രഹം കേരളത്തിലെ ക്ഷേത്ര പ്രവേശന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയതായി എസ്. എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മഹാത്മാ ഗാന്ധിയുമായുള്ള വൈക്കം സത്യഗ്രഹ നായകന്‍ ടി കെ മാധവന്റെ സൗഹൃദം സത്യഗ്രഹത്തിന് ദേശീയ പ്രസ്ഥാനത്തിന്റെ പിന്തുണ നേടിക്കൊടുത്തുവെന്നും വൈക്കം സത്യഗ്രഹ ശതാബ്ദി ഉദ്ഘാടന വേദിയിൽ ആശംസയർപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. വൈക്കം സത്യഗ്രഹത്തിന് പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ നല്‍കിയ സംഭാവനകളുടെ തെളിവാണ് ശതാബ്ദി ആഘോഷ വേദിയിലെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യമെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന സമരങ്ങൾക്ക് പശ്ചാത്തലം ഒരുക്കിയത് വൈക്കം സത്യഗ്രഹമാണെന്ന് കെ പി.എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. സംസ്കാരത്തിന്റെയും നവോത്ഥാനത്തിന്റെയും മൂല്യങ്ങൾ നിലനിൽക്കുന്ന മണ്ണാണ് വൈക്കമെന്നും കേരളത്തിൽ നടന്ന പാലിയം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം, കൂടൽമാണിക്യം ക്ഷേത്ര സമരം എന്നിവയ്ക്ക് പശ്ചാത്തലം ഒരുക്കാൻ വൈക്കം സത്യഗ്രഹത്തിന് കഴിഞ്ഞതായും പുന്നല ശ്രീകുമാർ പറഞ്ഞു. സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളിൽ…

    Read More »
  • Kerala

    വൈക്കം സത്യാഗ്രഹം: നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍; സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തിയ ത്യാഗോജ്ജ്വല പോരാട്ടമെന്ന് മന്ത്രി സജി ചെറിയാൻ

    കോട്ടയം: നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാണ് വൈക്കം സത്യഗ്രഹമെന്ന് സഹകരണ- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. നാടിന്റെ സുപ്രധാന മുന്നേറ്റത്തിലെ ജ്വലിക്കുന്ന ഓര്‍മ്മ കൂടിയാണ് വൈക്കം സത്യഗ്രഹമെന്നും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് പറഞ്ഞു. മതനിരപേക്ഷത കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലൂടെ ദേശീയതലത്തില്‍ വളര്‍ന്നു പന്തലിക്കണമെന്ന് കൂടി അദ്ദേഹം വ്യക്തമാക്കി. ചരിത്രത്തിന്റെ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തിയ ത്യാഗോജ്ജ്വല പോരാട്ടമാണ് വൈക്കം സത്യഗ്രഹമെന്ന് മന്ത്രി സജി ചെറിയാൻ. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടിയിൽ സ്വാഗതം ആശംസിച്ച് സംസാരിക്കുകയായിരുന്നു അദേഹം. സാമൂഹ്യമായ ദുരാചാരങ്ങളിൽ നിന്നും മോചനം തേടുന്നതിനും സാമ്പത്തിക ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിനും 19-ാം നൂറ്റാണ്ടിന്റെ ആദ്യപാദം മുതൽ നമ്മുടെ നാട്ടിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചിരുന്നു. മലബാർ കലാപത്തിലൂടെ നേടിയെടുക്കാൻ സാധിച്ചത് സാമ്പത്തികമായ നേട്ടമായിരുന്നുവെങ്കിൽ വൈക്കം സത്യാഗ്രഹത്തിലൂടെ നേടിയത് സഞ്ചാര സ്വാതന്ത്ര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • Kerala

    വൈക്കം സമരനേതാക്കള്‍ക്ക് പുഷ്പാർച്ചനയോടെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം; പാട്ടിലാറാടി വൈക്കം, ഹൃദയം കവർന്ന് സിതാരയും അതുലും

    കോട്ടയം: വൈക്കം സത്യഗ്രഹനേതാക്കള്‍ക്ക് ആദരമര്‍പ്പിച്ച് സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം. ശതാബ്ദി ആഘോഷവേളയില്‍ വൈക്കം സത്യഗ്രഹത്തിന് മുന്നണിയില്‍ നിന്ന നേതാക്കള്‍ക്കും സത്യഗ്രഹികള്‍ക്കും ആദരം അര്‍പ്പിച്ചുകൊണ്ടാണ് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനും ചേര്‍ന്ന് വൈക്കം വലിയ കവലയില്‍ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധി, തന്തെ പെരിയാര്‍, ടി.കെ മാധവന്‍, മന്നത്ത് പത്മനാഭന്‍ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. സത്യാഗ്രഹികളായ കുഞ്ഞാപ്പി, ബാഹുലേയന്‍, ഗോവിന്ദപ്പണിക്കര്‍, ആമച്ചാടി തേവര്‍, രാമന്‍ ഇളയത് എന്നിവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിലും നവോത്ഥാന നായകന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് കൊണ്ട് നിര്‍മ്മിച്ച സ്തൂപത്തിലും പുഷ്പാര്‍ച്ചന നടത്തി. ആദ്യ മെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ മുഖ്യമന്ത്രി പിണറായി വിജയനും പൊന്നാടയണിയിച്ച് സ്വീകരിച്ചു. മന്ത്രിമാരായ സജി ചെറിയാന്‍, വി.എന്‍ വാസവന്‍, അഹമ്മദ് ദേവര്‍കോവില്‍, അഡ്വ. ആന്റണി രാജു , കെ.കൃഷ്ണന്‍…

    Read More »
Back to top button
error: