CrimeNEWS

38 സെക്കന്‍ഡിനിടെ പിതാവിനെ 47 തവണ കുത്തി; മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസില്‍ മനോരോഗിയായ മകന്‍ അറസ്റ്റില്‍

ലഖ്‌നൗ: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. അലിഡഗിലെ സാകിര്‍ നഗറില്‍ ഖ്വാര്‍സിയിലാണ് സംഭവം. പിതാവിനെ 38 സെക്കന്‍ഡുകള്‍ക്കുള്ളില്‍ 47 തവണ കുത്തിയെന്നാണു വിവരം. അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ (എഎംയു) രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ മുഹമ്മദ് ഗുലാമുദ്ദീ(24)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നുവെന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പിതാവ് മുഹമ്മദ് ഇസഹാഖ് (60), മാതാവ് ഷെഹ്‌സാദി ബീഗം (58) എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മൂന്നു മക്കളുള്ള കുടുംബം ഖ്വാര്‍സിയില്‍ വാടക വീട്ടിലായിരുന്നു താമസം. പ്രദേശത്തെ പള്ളിയിലെ ഇമാം ആയിരുന്നു മുഹമ്മദ് ഇസഹാഖ്. റാംപുര്‍ സ്വദേശികളായ ഇവര്‍ മക്കളുടെ വിദ്യാഭ്യാസത്തിനായാണ് അലിഗഡിലേക്ക് താമസം മാറ്റിയത്.

മാതാപിതാക്കളെ മകന്‍ ആക്രമിക്കുന്നതിന്റെ 38 സെക്കന്‍ഡ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുടുംബത്തിനൊപ്പം ഉറങ്ങുകയായിരുന്നു ഗുലാമുദ്ദീന്‍ എന്നും രാത്രിയില്‍ പെട്ടെന്ന് എഴുന്നേറ്റ് കത്രിക ഉപയോഗിച്ച് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നുവെന്നു. ബഹളം കേട്ടെത്തിയ അയല്‍ക്കാര്‍ ജനലിനു പുറത്തുനിന്ന് മാതാപിതാക്കളെ വെറുതേ വിടണമെന്ന് ആവശ്യപ്പെടുന്നതും കേള്‍ക്കാം.

എന്നാല്‍, ആരുടെയും വാക്കുകള്‍ക്കു ചെവിനല്‍കാതെ ഘുലാമുദ്ദീന്‍ മാതാപിതാക്കള്‍ മരിക്കുന്നതുവരെ കുത്തിക്കൊണ്ടിരിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ്, കുത്താന്‍ ഉപയോഗിച്ച കത്രികയും കണ്ടെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

Back to top button
error: