കോട്ടയം : സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ കടുത്ത പരാതിയുമായി സിപിഐ. ശതാബ്ദി ആഘോഷത്തിന്റെ പ്രചരണ പരസ്യത്തിൽ നിന്നും പാർട്ടി എംഎൽഎ സി കെ. ആശയെ ഒഴിവാക്കിയെന്നാരോപിച്ച് സംസ്ഥാന സർക്കാരിന് പരാതി നൽകാനാണ് സിപിഐ കോട്ടയം ജില്ലാ നേതൃത്വത്തിന്റെ നീക്കം. എംഎൽഎയെ ഒഴിവാക്കിയത് പരിപാടിയുടെ ശോഭ കെടുത്തിയെന്നാണ് സിപിഐ വിലയിരുത്തൽ. നവമാധ്യമങ്ങളിലും സി പി ഐ പ്രവർത്തകരുടെ പ്രതിഷേധ കുറിപ്പുകൾ ഇതിനോടകം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.