KeralaNEWS

വൈക്കം സത്യഗ്രഹ പോസ്റ്റര്‍ വിവാദം; പി.ആര്‍.ഡിക്കെതിരേ സി.പി.ഐ

കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളന പരിപാടിയുടെ പോസ്റ്ററില്‍ നിന്നും സി.കെ. ആശ എം.എല്‍.എയെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി സി.പി.ഐ. സര്‍ക്കാരിന് പരാതി നല്‍കിയെന്നും പി.ആര്‍.ഡി. തെറ്റു തിരുത്തണമെന്നും ജില്ലാ സെക്രട്ടറി വി.ബി. വിനു.

അതേസമയം, പരിപാടിയില്‍ തനിക്ക് മതിയായ പ്രാതിനിധ്യം നല്‍കിയെങ്കിലും പരസ്യത്തില്‍ ഉള്‍പ്പെടുത്താത് പി.ആര്‍.ഡിയുടെ വീഴ്ചയെന്നും സി.കെ. ആശ എം.എല്‍.എ. ആരോപിച്ചു.

”രണ്ടു മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മറ്റു മന്ത്രിമാരേക്കാള്‍ പ്രാധാന്യം വൈക്കത്തെ ജനപ്രതിനിധിക്ക് എല്‍.ഡി.എഫ്. സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ തര്‍ക്കമുള്ള കാര്യം, പി.ആര്‍.ഡി. കാണിച്ച വിഷയത്തിലാണ്. ഇതുപോലുള്ള കാര്യത്തില്‍ പി.ആര്‍.ഡി. ശ്രദ്ധിക്കേണ്ടതല്ലേ. സംസ്ഥാന സര്‍ക്കാരിന്റെ പരിപാടി ആകുമ്പോള്‍ ഏറ്റവും പ്രാധാന്യം എം.എല്‍.എയ്ക്ക് ഉണ്ടാകണം. പ്രാധാന്യം വേണ്ട, പോസ്റ്ററില്‍ പേരെങ്കിലും വേണ്ടേ?” ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് ചോദിച്ചു. ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ച മാത്രമാണ് എന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം തന്നെ വിഷയത്തിലുള്ള എതിര്‍പ്പും പ്രതിഷേധവും സി.പി.ഐ. അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിഷയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് ജില്ലാ സെക്രട്ടറി തന്നെ മാധ്യമങ്ങളോട് സംസാരിച്ചത്.

Back to top button
error: