Month: April 2023

  • LIFE

    റൊമാൻറിക് ഹീറോയായി അഭിനയിക്കാൻ താൽപ്പര്യപ്പെടുന്ന ബാലയ്യയുടെ പുതിയ ചിത്രത്തിൽ നായികമാർ നാല്.!

    ഹൈദരാബാദ്: നന്ദമൂരി ബാലകൃഷ്ണ തെലുങ്കിലെ സൂപ്പര്‍ താരമാണ്. അടുത്തിറങ്ങിയ വീര സിംഹ റെഡ്ഡി താരത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണ്. ഇപ്പോഴും റൊമാന്‍റിക് ഹീറോയായി അഭിനയിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ബാലയ്യയുടെ സിനിമയില്‍ മിക്കപ്പോഴും ഒന്നിലധികം നായികമാരുണ്ടാകും. വീര സിംഹ റെഡ്ഡിയില്‍ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തിയത്. ഹണി റോസും, ശ്രുതി ഹാസനും ആയിരുന്നു നായികമാര്‍. ബാലയ്യയുടെ അനിയത്തിയും ഒരു വില്ലത്തി എന്ന റോളില്‍ വരലക്ഷ്മി ശരത്ത് കുമാറും ചിത്രത്തിലുണ്ട്. കഴിഞ്ഞ ജനുവരിയില്‍ തീയറ്ററില്‍ എത്തിയ ചിത്രം വലിയ സാമ്പത്തിക വിജയമാണ് നേടിയത്. അതിനിടെയാണ് പുതിയ ചിത്രം ബാലകൃഷ്ണയുടെതായി പ്രഖ്യാപിച്ചത്. ‘സരിലേരു നീകെവ്വരു’ എന്ന ശ്രദ്ധേയ ചിത്രം എടുത്ത അനിൽ രവിപുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നന്ദമുരി ബാലകൃഷ്ണ അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. ഈ ചിത്രത്തില്‍ ബാലയ്യയ്ക്ക് നായികമാര്‍ നാലുപേരാണ് എന്നാണ് വിവരം. അതിലൊന്ന് നടി ശ്രീലീലയാണ്. സിനിമയുടെ നിർമ്മാതാക്കൾ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ധമക്ക എന്ന രവിതേജ നായകനായ ചിത്രത്തിലൂടെ…

    Read More »
  • ബ്രഹ്മപുരം ഫോറന്‍സിക് റിപ്പോർട്ട്: സോണ്ട കമ്പനിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രൻ

    കോഴിക്കോട്: സോണ്ട കമ്പനിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതുകൊണ്ടാണ് ബ്രഹ്മപുരം പ്ലാന്റിന് തനിയെ തീപ്പിടിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ട് വന്നത്. മുഖ്യമന്ത്രി നിയമസഭയിലും സോണ്ടയ്ക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു. സോണ്ട കമ്പനിയിൽ നിക്ഷേപം നടത്തിയ ജർമ്മൻ പൗരനെ വഞ്ചിച്ച സംഭവം ഗൗരവതരമാണെന്നും കെസുരേന്ദ്രൻ പറഞ്ഞു. കമ്പനിയുടെ അന്താരാഷ്ട്ര ഇടപാടുകൾ പരിശോധിക്കണം. മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വന്റെ മരുമകൻ ഡയറക്ടറായ കമ്പനിയും മുഖ്യമന്ത്രിയുമായ വഴിവിട്ട ബന്ധമാണ് കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ അവർക്ക് മാലിന്യ നിർമ്മാർജ്ജന കരാർ ലഭിക്കാൻ കാരണം. കേരള സർക്കാരിലെ സ്വാധീനം ഉപയോഗിച്ചാണ് സോണ്ട നിക്ഷേപകരെ ചതിക്കുന്നതെന്ന് വ്യക്തമാണ്. സംസ്ഥാന സർക്കാരിന്റെ ഇത്തരം സമീപനം രാജ്യത്തിന് തന്നെ നാണക്കേടായിരിക്കുകയാണ്. കൊച്ചിയും കോഴിക്കോടും ഉൾപ്പെടെയുള്ള കോർപ്പറേഷനുകൾ കമ്പനിയുമായി കരാർ തുടരുന്നത് വിദേശത്ത് നടന്ന ഈ ഡീലിന്റെ അടിസ്ഥാനത്തിലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. അതേസമയം അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിൻറെ വജ്ജ്രായുധമായ ലോകായുക്ത, നീതിനിർവഹണത്തിൽ സമ്പൂർണമായി പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തിയ പശ്ചാത്തലത്തിൽ…

    Read More »
  • LIFE

    കാത്തിരിപ്പിന് വിരാമം സുരേഷ് ഗോപിയുടെ ‘തമിഴരശൻ’ റിലീസിന്

    സുരേഷ് ഗോപിയും കഥാപാത്രമാകുന്ന തമിഴ് ചിത്രമാണ് ‘തമിഴരശൻ’. വിജയ് ആന്റണിയാണ് ചിത്രത്തിൽ നായകൻ. മലയാളത്തിൽ നിന്ന് ചിത്രത്തിൽ രമ്യാ നമ്പീശനും ഉണ്ട്. പല കാരണങ്ങളാൽ റിലീസ് നീണ്ടുപോയ ചിത്രം പ്രദർശനത്തിന് എത്തുകയാണ് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബാബു യോഗേശ്വരൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആർ ഡി രാജശേഖർ ഐഎസ്‍സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഇളയരാജ ആണ് സംഗീത സംവിധായകൻ. എസ് കൗസല്യ റാണിയാണ് ചിത്രം നിർമിക്കുന്നത്. രവീന്ദർ ആണ് വിജയ് ആന്റണി ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂർ. വി വിശ്വനാഥനാണ് പ്രൊഡക്ഷൻ എക്സിക്യുട്ടീവ്. എസ്എൻഎസ് മൂവീസാണ് ചിത്രത്തിന്റെ ബാനർ. The Date is Locked for the Arrival of Terrific Lion! @vijayantony starrer #Tamilarasan to hit screens on April 14; An @ilaiyaraaja Musical #TamilarasanFromApril14 #தமிழரசன் @snsmovies_ @YogeswaranBabu @nambessan_ramya @RDRajasekar @ZeeTamil @ProBhuvan…

    Read More »
  • Tech

    ഉപഭോക്താക്കൾക്ക് ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ സേവനങ്ങൾ ഇനിമുതൽ വാട്‌സ് ആപ്പ് വഴിയും; ഡിജിറ്റൽ ഇന്ത്യാ ദൗത്യം കൂടുതൽ വിപുലമാവും

    ഉപഭോക്താക്കൾക്ക് ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ (ഐ പി പിബി) സേവനങ്ങൾ ഇനിമുതൽ വാട്‌സ് ആപ്പ് വഴിയും ലഭിക്കും. ഐ പി പി ബി എയർടല്ലുമായി ചേർന്നാണ് വാട്‌സ്ആപ്പ് സേവനങ്ങൾ ലഭ്യമാക്കുമെന്ന പുതിയ പ്രഖ്യാപനം നടത്തിയത്. വാട്‌സ്ആപ്പ് സേവനങ്ങൾകൂടി നിലവിൽ വരുന്നത് ഉപഭോക്താക്കൾക്ക് അവരുടെ വിരൽത്തുമ്പിൽ ബാങ്കിൽ സേവനങ്ങൾ ലഭ്യമാക്കും. രാജ്യത്തിൻറെ ഗ്രാമീണ മേഖലകളിൽക്കൂടി ബാങ്കിംഗ് സേവനങ്ങൾ എത്തുന്നതോടെ സർക്കാരിൻറെ ഡിജിറ്റൽ ഇന്ത്യാ ദൗത്യം കൂടുതൽ വിപുലമാവുകയും ചെയ്യും. പൗരന്മാർക്ക് അവരുടെ പ്രാദേശിക ഭാഷയിൽ ഡിജിറ്റൽ, സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കും. വിവിധ പ്രാദേശിക ഭാഷകൾ ഉൾപ്പെടുത്തുന്നതോടെ എയർടെൽ – ഐ പി പി ബി വാട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങളിലൂടെ, പ്രത്യേകിച്ച് ഗ്രാമീണർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ചെറുപട്ടണങ്ങളിലും 2, 3 ടയർ നഗരങ്ങളിലുമുള്ള ബാങ്കിന്റെ ഉപഭോക്താക്കൾക്ക് പ്രതിമാസം 250 ദശലക്ഷം സന്ദേശങ്ങൾ എത്തിക്കുന്നതിനായി എയർടെൽ ഇതോടകം ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. വാട്‌സ്ആപ്പ് സേവനങ്ങൾ കൂടി…

    Read More »
  • Crime

    കൊലപാതകശ്രമം, അടിപിടി, കവർച്ച… മാവോയെ കാപ്പാ ചുമത്തി കോട്ടയത്തുനിന്ന് നാടുകടത്തി

    കോട്ടയം: അതിരമ്പുഴ കാണക്കാരി കാട്ടാത്തി ഭാഗത്ത് വലിയതടത്തിൽ വീട്ടിൽ ബെന്നി ജോസഫ് മകൻ മാവോ എന്നു വിളിക്കുന്ന മെൽവിൻ ജോസഫ് (26)എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളിലായി ഏറ്റുമാനൂർ, കുറവിലങ്ങാട്, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, കവർച്ച തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.  

    Read More »
  • Crime

    ചങ്ങനാശ്ശേരിയിൽ വൻ ഹാൻസ് വേട്ട; വിൽപ്പനയ്ക്കായി വാടകവീട്ടിൽ സൂക്ഷിച്ച 36,000 പാക്കറ്റുകൾ പിടിച്ചെടുത്തു, രണ്ട് പേർ അറസ്റ്റിൽ

    ചങ്ങനാശ്ശേരി: നിരോധിത പുകയില ഉല്‍പ്പന്നമായ ഹാൻസ്, കൂൾലിപ് എന്നിവയുടെ 36,000 ഓളം പാക്കറ്റുകൾ അടങ്ങിയ വൻ ശേഖരം ചങ്ങനാശ്ശേരി പോലീസ് പിടികൂടി. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ഫാത്തിമാപുരം കുന്നക്കാട് ഭാഗത്ത് പുത്തൻപീടിക വീട്ടിൽ അനീഷ് മകൻ മുഹമ്മദ് സാനിദ് (23), തിരുവല്ല കാവുംഭാഗം ആലന്തുരുത്തി വേങ്ങ ഭാഗത്ത് കോതക്കാട്ട്ചിറ വീട്ടിൽ രാജൻ മകൻ രതീഷ് കുമാർ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരിയിലെ മുൻസിപ്പൽ വാർഡിലെ വീട്ടിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി പോലീസും, ഡൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടുന്നത്. കോട്ടയം ജില്ലയിൽ സമീപകാലത്ത് നടത്തിയതിൽ ഏറ്റവും വലിയ ഹാൻസ് വേട്ടയാണ് ചങ്ങനാശ്ശേരിയിൽ നടന്നത്. അന്യസംസ്ഥാനത്ത് നിന്നും കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി വാടകവീട്ടിൽ സൂക്ഷിച്ചു വരികയായിരുന്നു. പുകയില ഉല്‍പ്പന്നങ്ങൾ കടത്തിക്കൊണ്ടുവന്ന വാഹനവും പോലീസ് കസ്റ്റഡിയിൽ…

    Read More »
  • NEWS

    റെജി തോമസിന് യാത്രയയപ്പ് നല്‍കി

    കുവൈറ്റ് സിറ്റി: ദീര്‍ഘകാല പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന ഓട്ടീസ് കമ്പനി ജീവനക്കാരനും കുവൈറ്റ് ലിബറേഷന്‍ ടൗവ്വറിലെ സീനിയര്‍ ടെക്‌നീഷ്യനും പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിയുമായ റെജി തോമസിനു സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നല്‍കി. സലിം രാജ്, സുനില്‍ കുമാര്‍, സലില്‍ വര്‍മ്മ, സജി മാത്യൂ, ലിജേഷ് എന്നിവര്‍ സംസാരിച്ചു. റെജി തോമസ് മറുപടി പ്രസംഗം നടത്തി. സലിം രാജ് ഉപഹാരം കൈമാറി.

    Read More »
  • Kerala

    മകനെ അന്യായമായി തടങ്കലിലാക്കിയെന്ന് പരാതി; ‘ഹേബിയസ് കോര്‍പ്പസ്’ ഫയല്‍ ചെയ്ത് മാതാവ്

    മലപ്പുറം: മകനെ അന്യായമായി പോലീസ് തടങ്കലിലാക്കിയതായി ആരോപിച്ച് വിട്ടുകിട്ടാന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ചെയ്ത് മാതാവ്. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി പള്ളിച്ചിന്റെ പുരക്കല്‍ കുഞ്ഞാവയുടെ മകന്‍ റഹൂഫിനെ(29) വിട്ടുകിട്ടാന്‍ വേണ്ടിയാണ് മാതാവ് സുലൈഖ ഹൈകോടതിയെ സമീപിച്ചത്. മകനെ പോലീസ് ആറുദിവസമായി അന്യായമായി തടങ്കലില്‍വെച്ചിരിക്കുന്നതെന്നാണു പരാതി. മാതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്, ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ എന്നിവരുടെ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. കഴിഞ്ഞ 28 നാണ് റഹൂഫിനെ പോലീസ് പരപ്പനങ്ങാടിയിലെ ഷോപ്പില്‍നിന്നു പിടിച്ചു കൊണ്ട് പോയത്. മകനെ സ്ഥിരം കുറ്റവാളിയായി ചിത്രീകരിക്കാന്‍ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ ഉള്‍പ്പെടെ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണെന്നു പരാതിയില്‍ പറയുന്നു. മകനെ കേസില്‍ കുടുക്കുമെന്നു പോലീസ് തങ്ങളോട് പറഞ്ഞിരുന്നുവെന്ന് പിതാവ് പള്ളിച്ചിന്റെ പുരക്കല്‍ കുഞ്ഞാവ ആരോപിച്ചു. കഴിഞ്ഞ 14 ന് പോലീസ് വിളിപ്പിച്ചതനുസരിച്ചു സ്റ്റേഷനില്‍ മകന്‍ എത്തിയിരുന്നു. എന്നാല്‍, അതേസമയത്ത് മറ്റൊരു സ്ഥലത്ത് കുറ്റകൃത്യം ചെയ്യാന്‍ പോവുന്നതായി കാണപ്പെട്ടു എന്ന രീതിയില്‍…

    Read More »
  • Crime

    മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ- കെഎസ്യു സംഘര്‍ഷം; ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

    കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്യു സംഘര്‍ഷം. നാല് കെഎസ്യു പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് കോളജ് ഹോസ്റ്റലിലാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. ഹോസ്റ്റലില്‍ അഡ്മിഷനില്ലാത്തെ ചില എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റലിലെത്തിയതു ചോദ്യം ചെയ്തതിനു ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. എന്നാല്‍, ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ കെഎസ്യു പ്രവര്‍ത്തകര്‍ റാഗ് ചെയ്യുന്നത് തടഞ്ഞതിനെ തുടര്‍ന്നു െകഎസ്യു പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നെന്നാണ് എസ്എഫ്‌ഐയുടെ വാദം.

    Read More »
  • Crime

    ജയില്‍ചാടിയ കേസില്‍ കോടതിയിലെത്തിച്ച പ്രതി രക്ഷപ്പെട്ടു; ഓടിച്ചിട്ട് പിടികൂടി പോലീസും നാട്ടുകാരും

    ആലപ്പുഴ: കായംകുളത്ത് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പീടികൂടി. തിരുവല്ല നെടുമ്പ്രം സ്വദേശി വിഷ്ണു ഉല്ലാസിനെയാണ് പോലീസും നാട്ടുകാരും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. മുന്‍പും ജയില്‍ ചാടാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് വിഷ്ണു ഉല്ലാസ്. നേരത്തെ മാവേലിക്കര സബ് ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ട കേസിലാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. ജബ് ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ടതിനാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്നു വിഷ്ണു. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ ശേഷം തിരുവനന്തപുരത്തേക്ക് പോകാനായി വിഷ്ണുവും ഉദ്യോഗസ്ഥരും കായംകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തി. ഇതിനിടെ ഇയാള്‍ മൂത്രം ഒഴിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസുകാര്‍ ശൗചാലയത്തിന് മുന്നില്‍ നിന്ന് വിലങ്ങഴിച്ചു. തുടര്‍ന്ന് പോലീസിനെ വെട്ടിച്ച പ്രതി ബസ് സ്റ്റാന്‍ഡിന്റെ പിന്നിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. വിഷ്ണുവിനെ പിടികൂടുന്നതിനിടെ എ.ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ അനന്തുവിന് പരിക്കേറ്റു. പോലീസ് കസ്റ്റഡിയില്‍…

    Read More »
Back to top button
error: