Month: April 2023

  • Crime

    ട്രെയിന്‍ തീവെപ്പ് അന്വേഷിക്കാന്‍ പ്രത്യേക സംഘം, പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി ഡിജിപി

    കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ തീകൊളുത്തിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത്. അക്രമിയെക്കുറിച്ച് സൂചന ലഭിച്ചതായി ഡിജിപി അറിയിച്ചു. ശാസ്ത്രീയ പരിശോധന പുരോഗമിക്കുകയാണെന്നും ഉത്തരമേഖലാ ഐജിയുടെ മേല്‍നോട്ടത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, അക്രമിയുടെ രേഖാചിത്രം പോലീസ് തയ്യാറാക്കുകയാണ്. ദൃക്‌സാക്ഷിയായ റാസിഖിന്റെ സഹായത്തോടെയാണ് രേഖാചിത്രം തയ്യാറാക്കുന്നത്. അക്രമിയെ വേഗം തന്നെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പ്രതിയെക്കുറിച്ചു സൂചനകള്‍ ലഭിച്ചു. ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു അന്വേഷിക്കുന്നുണ്ട്. പ്രത്യക അന്വേഷണ സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച രാത്രി 9.30 ഓടെ ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16307) ട്രെയിനിലാണ് സംഭവം നടന്നത്. ട്രെയിനിന്റെ ഡി 1 കോച്ചിലെത്തിയ അക്രമി യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോള്‍ എന്നു സംശയിക്കുന്ന ദ്രാവകം ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ ഒന്‍പതു പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലായി…

    Read More »
  • NEWS

    കൈകാലുകള്‍ ഇരുമ്പ് ദണ്ഡിന് അടിച്ചൊടിച്ചു; സൗദിയില്‍ കവര്‍ച്ച ശ്രമത്തിനിടെ മലയാളിക്ക് ഗുരുതര പരുക്ക്

    റിയാദ്: സൗദിയില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ മലയാളിക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം പട്ടം സ്വദേശി ബിനുവിനാണ് പരിക്കേറ്റത്. ആറുപേരടങ്ങിയ കവര്‍ച്ചാ സംഘമാണ് ബിനുവിനെ ആക്രമിച്ചത്. ജോലി കഴിഞ്ഞ് രാത്രി എട്ടോടെ ബത്ഹയിലെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ മോഷ്ടാക്കള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. അല്‍ മാസ് റസ്റ്ററന്റിന് പിന്നിലായിരുന്നു സംഭവം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടികൂടി മര്‍ദ്ദിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്യുകയാണ് ബിനു. ബിനുവിന്റെ കൈകാലുകള്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സംഘം അടിച്ചൊടിച്ചു. പേഴ്‌സും മൊബൈല്‍ ഫോണും തട്ടിയെടുത്ത് സംഘം കടന്നു കളഞ്ഞു. ഇരുകാലുകള്‍ക്കും ഗുരുതരമായ പരുക്ക് പറ്റി കഴിയുകയാണ് ബിനു ഇപ്പോള്‍. രണ്ട് കാലിലും പ്ലാസ്റ്ററിട്ട് മുറിയില്‍ കഴിയുകയാണ് ഇപ്പോള്‍. ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. പ്രാഥമികാവശ്യങ്ങള്‍ പോലും ഇദ്ദേഹത്തിന് മറ്റുള്ളവരുടെ സഹായം ആവശ്യമായി വരുന്നു. സുമനസ്സുകളുടെ സഹായം തേടുകയാണ് ബിനു ഇപ്പോള്‍. ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടാന്‍ ഒരുങ്ങുകയാണ് ബിനു.

    Read More »
  • Crime

    മുന്നിലും പിന്നിലും യുവതികളെ ഇരുത്തി നടുറോഡില്‍ ബൈക്ക് അഭ്യാസം; യുവാവ് അറസ്റ്റില്‍

    മുംബൈ: യുവതികളെ ഒപ്പമിരുത്തി അപകടകരമായി ബൈക്കോടിച്ച യുവാവ് അറസ്റ്റില്‍. 24 വയസുകാരനാണ് പിടിയിലായത്. കഴിഞ്ഞദിവസം ബൈക്ക് സ്റ്റണ്ട് നടത്തുന്നതിന്റെ വീഡിയോ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് വൈറലായിരുന്നു. പിന്നാലെ യുവാവിനും യുവതികള്‍ക്കുമെതിരേ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വൈറലായത്. മുന്നിലും പിന്നിലും യുവതികളെ ഇരുത്തിയായിരുന്നു യുവാവിന്റെ ബൈക്ക് അഭ്യാസം. ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്തി അപകടകരമായ രീതിയിലാണു സഞ്ചരിച്ചിരുന്നത്. മൂന്ന് പേരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. അറസ്റ്റിലായ യുവാവിനെതിരെ രണ്ടു സ്റ്റേഷനുകളില്‍ നേരത്തേയും കേസുകളുണ്ടെന്നു പൊലീസ് വ്യക്തമാക്കി. https://twitter.com/PotholeWarriors/status/1641368172619268096?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1641368172619268096%7Ctwgr%5E351025a46177db2614720c8617745346f5d927fe%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F04%2F03%2Fmumbai-man-held-after-his-video-of-performing-dangerous-stunt-on-motorcycle-goes-viral.html ”യുവതികളെ ഒപ്പമിരുത്തിയുള്ള യുവാവിന്റെ ബൈക്ക് അഭ്യാസ വീഡിയോ വൈറലായിരുന്നു. നഗരത്തിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സ് പ്രദേശത്തായിരുന്നു സംഭവം. വീഡിയോ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കേസെടുത്തു. ഇവരെ പിടികൂടാനായി പ്രത്യേക സംഘത്തെയും നിയോഗിച്ചു. ഇന്ത്യന്‍ പീനല്‍ കോഡിലെയും മോട്ടര്‍ വാഹന നിയമത്തിലെയും വകുപ്പുകള്‍ ചുമത്തിയാണു യുവാവിനെ അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണ്” -പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    Read More »
  • Movie

    ശ്രീനിവാസനും വിനീതും വ്യത്യസ്ത കഥാപാതങ്ങളായി എത്തുന്ന  ‘കുറുക്കൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

       മുഴുനീള ഫൺ ഇൻവസ്റ്റിഗേഷൻ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് കുറുക്കൻ. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.  ഏറെ കൗതുകമുണർത്തുന്ന വിധത്തിലാണ് ആദ്യ പോസ്റ്റർ എത്തിയിരിക്കുന്നത്. വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ‘കുറുക്കൻ’ നവാഗതനായ ജയലാൽ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഏറെ കൗതുകമുണർത്തുന്ന കഥാപാതങ്ങളെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ഇരുവരും അതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ ശ്രദ്ധേയമായ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന താരങ്ങളാണ്. മനോജ് റാം സിംഗാണ് തിരക്കഥ . മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു. ജിബു…

    Read More »
  • Crime

    ട്രെയിനില്‍ തീയിട്ട പ്രതിയുടേതെന്നു കരുതുന്ന സിസി ടിവി ദൃശ്യം പുറത്തുവിട്ട് പോലീസ്

    കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയുടേതെന്ന് കരുതുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്. ഒരാള്‍ നിരന്തരം ഫോണ്‍ ചെയ്യുന്നതും ഇരുചക്രവാഹനത്തില്‍ കയറി പോവുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. എലത്തൂരിലെ റെയില്‍വേ ട്രാക്കിന് തൊട്ടടുത്തുള്ള ഒരു പള്ളിയുടെ സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്. കേസില്‍ ഏറെ നിര്‍ണായകമായേക്കാവുന്ന ദൃശ്യങ്ങളാണിത്. അതിനിടെ ട്രെയിനിലുണ്ടായിരുന്ന റാഷിക്ക് എന്ന യാത്രക്കാരന്റെ സഹായത്തോടെ പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. റാഷിക്ക് ഫറൂഖ് സ്റ്റേഷനില്‍ നിന്ന് കയറുമ്പോള്‍ അക്രമിയും ട്രെയിനിലുണ്ടായിരുന്നു. ഏറെനേരും ഇരുവരും അഭിമുഖമായി ഇരുന്നതിനാല്‍ റാഷിക്കിന്റെ സഹായത്തോടെ പ്രതിയുടെ മുഖം വ്യക്തമാകുന്ന രേഖാ ചിത്രം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എലത്തൂര്‍ പോലീസ് സ്റ്റേഷനില്‍വെച്ചാണ് രേഖാ ചിത്രം തയ്യാറാക്കുന്നത്. പൂര്‍ത്തിയായി കഴിഞ്ഞാല്‍ രേഖാചിത്രം ഉടന്‍ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി കേരളാ പോലീസിന്റെയും റെയില്‍വേ പോലീസിന്റെയും സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. ട്രെയിനില്‍ തീവെപ്പ്, വധശ്രമം തുടങ്ങി അഞ്ചു വകുപ്പുകള്‍…

    Read More »
  • Social Media

    ഇന്‍സ്റ്റഗ്രാമില്‍ വരവ് അറിയിച്ച് ദളപതി; മണിക്കൂറുകള്‍ക്കുള്ളില്‍ 30 ലക്ഷം ഫോളോവേഴ്സ്!

    തമിഴകത്തിന്റെ പ്രിയ താരമാണ് ദളപതി വിജയ്. സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട് വിജയ്ക്ക്. വിജയിയുടെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് വൈറല്‍ ആകാറുണ്ട്. ഇപ്പോഴിതാ ദളപതി ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് ദളപതി. ഫേസ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ടുകള്‍ ഉണ്ടെങ്കിലും ഇതുവരെ നടന്റെ പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലായിരുന്നു. അക്കൗണ്ട് ആരംഭിച്ച ദളപതി ആദ്യ ഫോട്ടോയും പോസ്റ്റ് ചെയ്തു കഴിഞ്ഞു . തന്റെ ഏറ്റവും പുതിയ സിനിമയായ ‘ലിയോ’യിലെ ലുക്കിലെ ഒരു ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഹലോ നന്‍പാസ് ആന്‍ഡ് നന്‍പീസ്’ എന്ന കുറിപ്പോടെയാണ് നടന്‍ തന്റെ ആദ്യ പോസ്റ്റ് പങ്കുവെച്ചത്.നടന്റെ ഇന്‍സ്റ്റഗ്രാമിലേക്കുള്ള വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. തമിഴ് സിനിമയിലെയും മലയാള സിനിമയിലെയും നിരവധി താരങ്ങള്‍ ആണ് ദളപതിക്ക് ഇന്‍സ്റ്റാഗ്രാമിലേക്ക് സ്വാഗതം ചെയ്ത് എത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ എത്തി രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 30 ലക്ഷം ഫോളോവേഴ്സിനെയും വിജയ് സ്വന്തമാക്കി കഴിഞ്ഞു. അതേസമയം, ‘ലിയോ’യുടെ…

    Read More »
  • Crime

    ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സഹോദരന്റെ വിധവയെയും രണ്ടു മക്കളേയും കൊലപ്പെടുത്തി; മൃതദേഹം ചാണകക്കുഴിയില്‍ ഒളിപ്പിച്ചു

    റാഞ്ചി: സഹോദരന്റെ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ചാണകക്കുഴയില്‍ തള്ളിയ യുവാവ് പിടയില്‍. ഝാര്‍ഖണ്ഡിലെ ഗുംലാ ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. അനോസ് കന്ദുല്‍ന എന്ന യുവാവാണ് തന്റെ സഹോദരന്റെ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയത്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടയൊണ് പ്രതി കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. പൂനം കന്ദുല്‍ന (35), മക്കളായ പവന്‍, അര്‍പിത് എന്നിവരാണ് കൊല്ലപ്പെട്ടത്. യുവാവും സഹോദര ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പ്രതി യുവതിയെ മര്‍ദ്ദിച്ചു. അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച രണ്ട് മക്കളേയും അനോസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെ 3 പേരേയും ക്രൂരമായി കൊലപ്പെടുത്തി. 2017ല്‍ പൂനത്തിന്റെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. ആണ്‍മക്കളായ പവന്‍, അര്‍പ്പിത് എന്നിവരോടൊപ്പായിരുന്നു പൂനം കഴിഞ്ഞിരുന്നത്. പൂനത്തിന്റെ ഭര്‍തൃമാതാവും ഭരതൃസഹോദരനായ അനോസും ഇതേ ഗ്രാമത്തില്‍ തന്നെ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. കൊലപാതകം നടത്തിയതിന് പിന്നാലെ വീട്ടില്‍ നിന്നും ഏകദേശം 100 മീറ്റര്‍ അകലെയുള്ള ചാണകക്കുഴിയില്‍ അനോസ്…

    Read More »
  • Crime

    ബലാത്സംഗം ചെയ്തശേഷം ബ്ലാക്ക്‌മെയില്‍ ചെയ്ത് ഏഴു ലക്ഷം തട്ടി; വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി മുംബൈയില്‍ പിടിയില്‍

    പത്തനംതിട്ട: യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതിയെ മുംബൈയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കോട്ടാങ്ങല്‍ സുബാഷ് കോളനി പൊടിപ്പാറ വീട്ടില്‍ റഹിം പിഎം (44) ആണ് പിടിയിലായത്. മുംബൈ സഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു വെച്ചൂച്ചിറ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചുകയറിയാണ് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തത്. പീഡന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. 2017 ജൂലൈയില്‍ പെരുമ്പെട്ടി കുളക്കുടി മിച്ചഭൂമിയിലാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചകയറിയ പ്രതി യുവതിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, ഫോട്ടോകള്‍ കയ്യിലുണ്ടെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ വിദേശത്തേക്ക് മുങ്ങുകയായിരുന്നു. 2019 ഡിസംബര്‍ 8 നാണ് യുവതി പെരുമ്പെട്ടി പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. അന്നത്തെ എസ് ഐ സുരേഷ് ബാബു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന്, പോലീസ് ഇന്‍സ്പെക്ടര്‍ ബി അനില്‍…

    Read More »
  • Crime

    ചെന്നൈ കലാക്ഷേത്രയിലെ ലൈംഗിക പീഡനം: മലയാളി നൃത്താധ്യാപകന്‍ അറസ്റ്റില്‍

    ചെന്നൈ: കലാക്ഷേത്രയിലെ രുക്മിണി ദേവി കോളജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ ലൈംഗികാരോപണത്തില്‍ മലയാളി അധ്യാപകന്‍ അറസ്റ്റില്‍. നൃത്ത അധ്യാപകനായ ഹരിപത്മന്‍ ആണ് അറസ്റ്റിലായത്. കോളജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഇദ്ദേഹം. കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ലൈംഗിക പീഡനം, സ്ത്രീകളുടെ അഭിമാനത്തിന് ഭംഗം വരുത്തുന്ന രീതിയില്‍ ഇടപെടല്‍, ജോലി സ്ഥലത്തെ ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ഹരിപത്മനെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്. പൂര്‍വ വിദ്യാര്‍ത്ഥിനിയുടെ പരാതി പ്രകാരം മാര്‍ച്ച് 31 നാണ് അധ്യാപകനെതിരെ അഡയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചെന്നൈ നോര്‍ത്തില്‍ നിന്നാണ് അധ്യാപകന്‍ പിടിയിലായത്. കേസില്‍ തമിഴ്നാട് പോലീസ് ഞായറാഴ്ച കേരളത്തിലെത്തി സാക്ഷികളായ കുട്ടികളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. രുക്മിണി ദേവി കോളജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ നാല് അധ്യാപകര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. മറ്റു അധ്യാപകര്‍ക്കെതിരായ പരാതിയും പ്രത്യേക സംഘം അന്വേഷിച്ചു വരികയാണെന്ന് അഡയാര്‍ പോലീസ് അറിയിച്ചു. അധ്യാപകരുടെ ശല്യത്തെത്തുടര്‍ന്ന് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനി പഠനം നിര്‍ത്തി പോകുകയായിരുന്നു.…

    Read More »
  • Crime

    ട്രാക്കില്‍നിന്നു ബാഗും കണ്ടെത്തി, ഇംഗ്ലീഷിലും ഹിന്ദിയിലും കുറിപ്പുകള്‍; ഒരു കുപ്പി പെട്രോളും…

    കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്സ്പ്രസില്‍ തീ കൊളുത്തിയ അക്രമി യുപി സ്വദേശിയെന്ന് സംശയം. പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗ് ട്രാക്കില്‍ നിന്നും കണ്ടെത്തി. മൃതദേഹം കണ്ടെടുത്തതിന് സമീപത്തു നിന്നാണ് ബാഗ് കിട്ടിയത്. ട്രാക്കില്‍നിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കില്‍ ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള കുറിപ്പുകളാണുള്ളത്. തിരുവനന്തപുരം കഴക്കൂട്ടം, ചിറയിന്‍കീഴ്, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് ബുക്കിലുള്ളത്. ഡല്‍ഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ബാഗില്‍ നിന്ന് ഒരു കുപ്പി പെട്രോള്‍, മൊബൈല്‍ ഫോണ്‍, കണ്ണട, പഴ്സ്, ബ്രൗണ്‍ നിറമുള്ള ടീഷര്‍ട്ട്, ട്രാക്ക് പാന്റ്, ഓവര്‍കോട്ട്, ഭക്ഷണമടങ്ങിയ ചോറ്റുപാത്രം, ലഘുഭക്ഷണ പാക്കറ്റ്, മിഠായി, പേന, ആണികള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ട്രെയിനില്‍ തീവെച്ച ശേഷം അക്രമി റെയില്‍വേ ട്രാക്കിന് സൈഡിലൂടെ ഇറങ്ങി ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇയാള്‍ കൈ കാണിച്ചിട്ടല്ല ബൈക്ക് നിര്‍ത്തിയത്. ഇത് ആക്രമണം ആസൂത്രിതമാണോയെന്ന സംശയം ജനിപ്പിക്കുന്നു. പൊലീസിന് ലഭിച്ച ലഘുലേഖകളിലും വിശദമായ പരിശോധന നടക്കുകയാണ്.…

    Read More »
Back to top button
error: