
മുംബൈ: യുവതികളെ ഒപ്പമിരുത്തി അപകടകരമായി ബൈക്കോടിച്ച യുവാവ് അറസ്റ്റില്‍. 24 വയസുകാരനാണ് പിടിയിലായത്. കഴിഞ്ഞദിവസം ബൈക്ക് സ്റ്റണ്ട് നടത്തുന്നതിന്റെ വീഡിയോ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് വൈറലായിരുന്നു. പിന്നാലെ യുവാവിനും യുവതികള്‍ക്കുമെതിരേ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വൈറലായത്. മുന്നിലും പിന്നിലും യുവതികളെ ഇരുത്തിയായിരുന്നു യുവാവിന്റെ ബൈക്ക് അഭ്യാസം. ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്തി അപകടകരമായ രീതിയിലാണു സഞ്ചരിച്ചിരുന്നത്. മൂന്ന് പേരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. അറസ്റ്റിലായ യുവാവിനെതിരെ രണ്ടു സ്റ്റേഷനുകളില്‍ നേരത്തേയും കേസുകളുണ്ടെന്നു പൊലീസ് വ്യക്തമാക്കി.
https://twitter.com/PotholeWarriors/status/1641368172619268096?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1641368172619268096%7Ctwgr%5E351025a46177db2614720c8617745346f5d927fe%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F04%2F03%2Fmumbai-man-held-after-his-video-of-performing-dangerous-stunt-on-motorcycle-goes-viral.html
”യുവതികളെ ഒപ്പമിരുത്തിയുള്ള യുവാവിന്റെ ബൈക്ക് അഭ്യാസ വീഡിയോ വൈറലായിരുന്നു. നഗരത്തിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സ് പ്രദേശത്തായിരുന്നു സംഭവം. വീഡിയോ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കേസെടുത്തു. ഇവരെ പിടികൂടാനായി പ്രത്യേക സംഘത്തെയും നിയോഗിച്ചു. ഇന്ത്യന്‍ പീനല്‍ കോഡിലെയും മോട്ടര്‍ വാഹന നിയമത്തിലെയും വകുപ്പുകള്‍ ചുമത്തിയാണു യുവാവിനെ അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണ്” -പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.






