CrimeNEWS

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സഹോദരന്റെ വിധവയെയും രണ്ടു മക്കളേയും കൊലപ്പെടുത്തി; മൃതദേഹം ചാണകക്കുഴിയില്‍ ഒളിപ്പിച്ചു

റാഞ്ചി: സഹോദരന്റെ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ചാണകക്കുഴയില്‍ തള്ളിയ യുവാവ് പിടയില്‍. ഝാര്‍ഖണ്ഡിലെ ഗുംലാ ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. അനോസ് കന്ദുല്‍ന എന്ന യുവാവാണ് തന്റെ സഹോദരന്റെ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയത്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടയൊണ് പ്രതി കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. പൂനം കന്ദുല്‍ന (35), മക്കളായ പവന്‍, അര്‍പിത് എന്നിവരാണ് കൊല്ലപ്പെട്ടത്. യുവാവും സഹോദര ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പ്രതി യുവതിയെ മര്‍ദ്ദിച്ചു. അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച രണ്ട് മക്കളേയും അനോസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെ 3 പേരേയും ക്രൂരമായി കൊലപ്പെടുത്തി.

2017ല്‍ പൂനത്തിന്റെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. ആണ്‍മക്കളായ പവന്‍, അര്‍പ്പിത് എന്നിവരോടൊപ്പായിരുന്നു പൂനം കഴിഞ്ഞിരുന്നത്. പൂനത്തിന്റെ ഭര്‍തൃമാതാവും ഭരതൃസഹോദരനായ അനോസും ഇതേ ഗ്രാമത്തില്‍ തന്നെ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. കൊലപാതകം നടത്തിയതിന് പിന്നാലെ വീട്ടില്‍ നിന്നും ഏകദേശം 100 മീറ്റര്‍ അകലെയുള്ള ചാണകക്കുഴിയില്‍ അനോസ് 3 പേരുടെയും മൃതദേഹങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.

Signature-ad

കുറച്ച് ദിവസങ്ങളായി പൂനത്തേയും മക്കളേയും കാണാതായതോടെ മറ്റൊരു ഭര്‍തൃസഹോദരനായ വിശ്രാം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരിശോധനയ്ക്കൊടുവില്‍ മൃതദേഹങ്ങള്‍ ചാണകക്കുഴിയില്‍ നിന്നും കണ്ടെത്തി. ഇതിനിടെ ഗ്രാമത്തിലെ നാട്ടൂകൂട്ടം കേസ് ചര്‍ച്ച ചെയ്തു. ഇതിനിടയില്‍ രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി നാട്ടുകാര്‍ പോലീസിന് കൈമാറി. പ്രതി അനോസ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

 

Back to top button
error: