Month: April 2023

  • Kerala

    വ​ട​ക്കെ മ​ല​ബാ​റി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സൂര്യോദയം, പയ്യ​ന്നൂ​ർ ഫി​ഷ​റീ​സ് കോ​ള​ജ് ഇന്ന് മുഖ്യമന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ക്കും

          പയ്യന്നൂർ: വ​ട​ക്കെ മ​ല​ബാ​റി​ന്റെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പു​ത്ത​ൻ ചു​വ​ടു​വെ​പ്പു​മാ​യി പ​യ്യ​ന്നൂ​ർ ഫി​ഷ​റീ​സ് കോ​ള​ജ് ഇന്ന് (തി​ങ്ക​ൾ) നാ​ടി​ന് സ​മ​ർ​പ്പി​ക്കും. കൊ​ച്ചി പ​ന​ങ്ങാ​ട് ആ​സ്ഥാ​ന​മാ​യു​ള്ള കേ​ര​ള യൂ​ണിവേ​ഴ്‌​സി​റ്റി ഓ​ഫ് ഫി​ഷ​റീ​സ് ആ​ൻ​ഡ് ഓ​ഷ്യ​ൻ സ്‌​റ്റ​ഡീ​സി​ന് (കു​ഫോ​സ്) കീ​ഴി​ൽ ആ​രം​ഭി​ച്ച ആ​ദ്യ​ കോ​ള​ജാ​ണ് പ​യ്യ​ന്നൂ​രി​ലേ​ത്. പ​യ്യ​ന്നൂ​ർ അ​മ്പ​ലം റോ​ഡി​ൽ ഒ​രു​ക്കി​യ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ കോ​ള​ജി​ലെ ആ​ദ്യ​ബാ​ച്ച് ക്ലാ​സു​ക​ൾ ഇ​തി​ന​കം ആ​രം​ഭി​ച്ചു. കോ​ള​ജി​ന്റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ഇന്ന് രാ​വി​ലെ പ​ത്ത​ര​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. പ​യ്യ​ന്നൂ​ർ ടെ​മ്പി​ൾ റോ​ഡി​ൽ ഫി​ഷ​റീസ് കോ​ള​ജി​ന് സ​മീ​പ​മു​ള്ള സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ​എറ​ണാ​കു​ള​ത്തെ പ​ന​ങ്ങാ​ട് 1979ൽ ആ​രം​ഭി​ച്ച ഫി​ഷ​റീ​സ് കോ​ള​ജാ​ണ് സം​സ്ഥാ​ന​ത്തെ ആ​ദ്യ ഫി​ഷ​റീ​സ് കോ​ള​ജ്. ര​ണ്ടാ​മ​ത്തെ കോ​ള​ജാ​ണ് പ​യ്യ​ന്നൂ​രി​ൽ തു​ട​ങ്ങു​ന്ന​ത്. ഫി​ഷ​റീ​സ് മേ​ഖ​ല​യി​ൽ പ്ര​ത്യേ​കി​ച്ച് മ​ത്സ്യ​കൃ​ഷി രം​ഗ​ത്ത് മ​ല​ബാ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പി​ന്നാ​ക്ക​വ​സ്ഥ​ക്ക് ഇ​തോ​ടെ ഒ​ര​ള​വു​വ​രെ പ​രി​ഹാ​ര​മാ​കു​മെ​ന്ന് കു​ഫോ​സ് വി.​സി…

    Read More »
  • India

    കാമുകി നാല് മാസം ഗർഭിണി, ഇനി  അബോർഷൻ ചെയ്യാനാവില്ല, ശേഷം ദുരൂഹം; 21കാരിയായ കാമുകിയുടെ മൃതദേഹം ചാക്കിൽ കെട്ടി കിണറ്റിലിട്ട കാമുകൻ അറസ്റ്റിൽ

         ഗർഭിണിയായ 21കാരി കാമുകിയുടെ മൃതദേഹം ചാക്കിൽ കെട്ടി കിണറ്റിലിട്ട സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കോയമ്പത്തൂർ കൊങ്കൻ പാളയം ദണ്ഡ് മാരിയമ്മൻ കോവിൽ റോഡിലെ ലോകേഷിനെ (23) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗോപിച്ചെട്ടിപ്പാളയത്തിലെ സ്വകാര്യ കോളജിൽ ഒന്നിച്ചു പഠിക്കുമ്പോഴാണ് പെൺകുട്ടിയുമായി ലോകേഷ് പ്രണയത്തിലായത്. ഇപ്പോൾ ഒരു സ്വകാര്യ ഐ .ടി കമ്പനിയിലാണ് ലോകേഷിന് ജോലി. ഗർഭിണിയായതോടെ ഉടൻ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ പ്രതി ഇതിന് തയ്യാറായില്ല. തുടർന്ന് വീട്ടുകാർ അറിയുന്നതിന് മുമ്പ് അബോർഷൻ ചെയ്യാൻ ഇരുവരും തീരുമാനിച്ചു. കഴിഞ്ഞ വ്യാഴാഴ്ച കമിതാക്കൾ ആശുപത്രിയിലെത്തി. പക്ഷേ നാലുമാസം കഴിഞ്ഞതിനാൽ അബോർഷൻ ചെയ്യാനാവില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് കാമുകിയേയും കൂട്ടി കൊങ്കൻ പാളയത്തുള്ള മുത്തശ്ശിയുടെ വീട്ടിലേക്കാണ് ലോകേഷ് പോയത്. ഇതിനിടയിൽ യുവതിയെ അമ്മ ഫോണിൽ വിളിച്ചു. ഉടൻ വീട്ടിലേക്ക് വരാമെന്ന് അവൾ മറുപടിയും നൽകി. ഭക്ഷണം വാങ്ങാനായി പുറത്തുപോയി വന്നപ്പോൾ കാമുകിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നും തന്നെ പൊലീസ്…

    Read More »
  • Kerala

    ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ യാത്രക്കാരെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം, രക്ഷപെടാൻ ശ്രമിച്ച മൂന്ന് പേർ ട്രാക്കിൽ വീണു മരിച്ചു; ചങ്ങല വലിച്ച് ട്രയിൻ നിർത്തിയ ശേഷം പ്രതി ബൈക്കിൽ കയറി രക്ഷപെട്ടു

      ഓടികൊണ്ടിരുന്ന ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ സഹയാത്രികരുടെ ദേഹത്ത് അജ്ഞാതൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി. സ്ത്രീകൾ ഉൾപ്പെടെ ഒമ്പതുപേർക്ക് പൊള്ളലേറ്റു. ഇതിനിടെ രക്ഷപെടാൻ തീവണ്ടിയിൽനിന്ന് ചാടിയതെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹം ട്രാക്കിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് തീവണ്ടി കോഴിക്കോടിനടുത്ത് എലത്തൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് അജ്ഞാതന്റെ പെട്രോൾ ആക്രമണം ഉണ്ടായത്. ‘ഡി-1’ ബോഗിയിലാണ് സംഭവം. ചങ്ങല വലിച്ചതിനെ തുടർന്ന് തീവണ്ടി കോരപ്പുഴ പാലത്തിന് മുകളിലായാണ് നിർത്തിയത്. പാലത്തിനും എലത്തൂർ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൂന്ന് മൃതദേഹങ്ങളും ഉണ്ടായിരുന്നത് യുവതിയേയും കുഞ്ഞിനേയും ഒരു മധ്യവയസ്കനേയുമാണ് ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ്- ജസീല ദമ്പതിമാരുടെ മകൾ രണ്ടരവയസ്സുകാരി ഷഹ്റാമത്ത്, ജസീലയുടെ സഹോദരി കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ്റിയ മൻസിലിൽ റഹ്മത്ത് (45) എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കിൽ തലയിടിച്ച് വീണ നിലയിലായിരുന്നു മൂന്നുപേരും. തീവണ്ടിയിൽ നിന്ന് പൊള്ളലേറ്റ് കൊയിലാണ്ടി സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള കണ്ണൂർ…

    Read More »
  • Movie

    ആദർശധീരനായ സ്‌കൂൾ മാസ്റ്ററായി തിക്കുറിശ്ശി വേഷമിട്ട ‘സ്‌കൂൾ മാസ്റ്റർ’ സിനിമ റിലീസ് ചെയ്‌തിട്ട് ഇന്ന് 59 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ   ഉത്തമമായ ഒരു ഗുരുദക്ഷിണയുടെ കഥ പറഞ്ഞ ‘സ്‌കൂൾ മാസ്റ്ററി’ന് 59 വയസ്സായി. 1964 ഏപ്രിൽ 3നായിരുന്നു ഇതേ പേരിലുള്ള കന്നഡ ചിത്രത്തിന്റെ മലയാളം റീമേയ്ക്ക് റിലീസ് ചെയ്‌തത്‌. ബി.ആർ പന്തലു രചിച്ച മറാത്തി കഥയെ ആസ്‌പദമാക്കി പൊൻകുന്നം വർക്കി തിരക്കഥയെഴുതിയ ചിത്രം എസ്.ആർ പുട്ടണ്ണയാണ് സംവിധാനം ചെയ്‌തത്‌. തിക്കുറിശ്ശി സ്‌കൂൾ മാസ്റ്ററായി വേഷമിട്ടു. ശിവാജി ഗണേശൻ അതിഥിതാരമായും, വിധുബാല ബാലനടിയായും അഭിനയിച്ചു. വയലാർ-ദേവരാജൻ ടീമിന്റെ പാട്ടുകൾ- ഇനിയെന്റെ ഇണക്കിളിക്കെന്ത് വേണം, ജയജയജയ ജന്മഭൂമി, നിറഞ്ഞ കണ്ണുകളോടെ, വൈക്കം കായലിലോളം കാണുമ്പോളോർക്കും ഞാനെന്റെ മാരനെ എന്നിവ ഹിറ്റുകളായി. ആദർശധീരനായ സ്‌കൂൾ മാസ്റ്റർക്ക് രണ്ട് ആൺമക്കൾ. മക്കളെ പഠിപ്പിച്ചും മകളെ വിവാഹം കഴിപ്പിച്ചും ഉള്ള സമ്പാദ്യമൊക്കെ പോയി. റിട്ടയർ ചെയ്‌ത മാസ്റ്ററെയും ഭാര്യയെയും നോക്കാൻ മക്കൾക്ക് സമയമില്ല. വീട് പണയക്കാർ കൊണ്ടുപോയി. മക്കൾ അച്ഛനെയും അമ്മയെയും വീതം വച്ചു. അച്ഛൻ മൂത്ത മകന്റെ വീട്ടിൽ. അമ്മ…

    Read More »
  • India

    ജനിച്ചതും വിവാഹം കഴിഞ്ഞതും ഒരേ ദിവസം, പിന്നീട് ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതും ഒരേ ദിനത്തില്‍! പ്രസവത്തിന് പിന്നാലെ അപൂര്‍വ ഇരട്ടകള്‍ക്ക് മുഖ്യമന്ത്രിയുടെ സമ്മാനവും

      ഒന്നിച്ച് ജനിക്കുകയും ഒന്നിച്ച് വളരുകയും ചെയ്ത തെലങ്കാനയിലെ വാറങ്കലില്‍ നിന്നുള്ള ഇരട്ടകളുടെ വിവാഹം കഴിഞ്ഞതും ഒരേ ദിവസമായിരുന്നു. ഒടുവില്‍ സഹോദരിമാരായ ലളിതയും രമയും  ഒരേ ആശുപത്രിയില്‍ ഒരേ ദിവസം ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മവും നല്‍കി.  വാര്‍ത്തകളില്‍ ഇടംപിടിച്ച ഈ അപൂർവ്വ ഇരട്ടകൾക്ക് തുടർന്ന് മുഖ്യമന്ത്രി കെസിആര്‍ സമ്മാനവും അയച്ചു. ദുഗ്ഗോണ്ടി തിമ്മാംപേട്ട ഗ്രാമത്തിലെ ബോന്തു സരയ്യയുടെയും കൊമാരമ്മയുടെയും മക്കളാണ് ലളിതയും രമയും. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം. കോലന്‍പള്ളി ഗ്രാമത്തിലെ നാഗരാജുവുമായി ലളിതയുടെയും തിമ്മംപേട്ടയിലെ ഗോലന്‍ കുമാറുമായി രമയുടെയും  വിവാഹം കഴിഞ്ഞു. പ്രസവവേദന അനുഭവപ്പെട്ട രണ്ട് സ്ത്രീകളെ അഞ്ച് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതികളെ പരിശോധിച്ചശേഷം സാധാരണ പ്രസവത്തിനായി കാത്തിരിക്കാം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷേ പിന്നീട് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് രണ്ടുപേര്‍ക്കും ഡോക്ടര്‍മാര്‍ സിസേറിയന്‍ നിര്‍ദേശിക്കുകയായിരുന്നു. എല്ലാം യാദൃച്ഛികമായിരുന്നു. മാര്‍ച്ച് 30ന് നര്‍സമാപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇരുവരും ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി.   തുടര്‍ന്ന് നര്‍സാംപേട്ട് നിയമസഭാംഗം പെഡ്ഡി…

    Read More »
  • Kerala

    രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം ,യുഡിഎഫ് രാജ്ഭവന്‍ സത്യഗ്രഹം ഏപ്രില്‍ 5ന്

    തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ലോകസഭാംഗത്വത്തിന് അയോഗ്യത കല്‍പ്പിച്ച ജനാധിപത്യ ധ്വംസനത്തിനും പൊതുസമ്പത്ത് അദാനിക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുന്ന ബിജെപി സര്‍ക്കാരിന്‍റെ അഴിമതിയിലും പ്രതിഷേധിച്ചും ഫാസിസ്റ്റ് വിരുദ്ധപോരാട്ടം നടത്തുന്ന രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരും നേതാക്കളും ഏപ്രില്‍ 5 ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ സത്യഗ്രഹം നടത്തുമെന്നും എംഎം ഹസ്സന്‍ അറിയിച്ചു. പ്രതിഷേധ സത്യഗ്രഹം രാജ്ഭവന് മുന്നില്‍ രാവിലെ 10 ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി,യുഡിഎഫ് നേതാക്കളായ പി.കെ.കുഞ്ഞാലികുട്ടി,പി.ജെ.ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, മാണി സി കാപ്പന്‍,ജി.ദേവരാജന്‍, സി.പി.ജോണ്‍,എം.കെ.മുനീര്‍,പിഎംഎ സലാം,ജോണ്‍ ജോണ്‍,രാജന്‍ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് തിടുക്കത്തില്‍ അയോഗ്യനാക്കിയത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്ന് എംഎം ഹസ്സന്‍ പറഞ്ഞു. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്.ഒരു കോടതി വിധിയും അന്തിമല്ല. ജനാധിപത്യത്തില്‍ യജമാനന്‍ ജനങ്ങളാണ്. അവരുടെ…

    Read More »
  • India

    രാഹുൽ ഗാന്ധിക്കെതിരായ എല്ലാ കേസുകൾക്കും പിന്നിൽ പ്രധാനമന്ത്രിയും ആർ എസ് എസുമെന്ന് കെ.സി. വേണുഗോപാൽ

    ദില്ലി : രാഹുൽ ഗാന്ധിക്കെതിരായ എല്ലാ കേസുകൾക്കും പിന്നിൽ പ്രധാനമന്ത്രിയും ആർ എസ് എസുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോലാർ പ്രസംഗത്തിലെ അപകീർത്തി പരാമർശ കേസിൽ അപ്പീൽ നൽകുന്നതിനായി നാളെ ഉച്ചക്ക് ശേഷം രാഹുൽ ഗാന്ധി കോടതിയിൽ ഹാജരാകുമെന്നും വേണുഗോപാൽ സ്ഥിരീകരിച്ചു. പന്ത്രണ്ടരക്കുള്ള വിമാനത്തിൽ ദില്ലിയിൽ നിന്നും രാഹുൽ സൂറത്തിലേക്ക് പോകും. കോടതി നടപടിയെ മുൻവിധിയോടെ കാണുന്നില്ലെന്നും വേണുഗോപാൽ വിശദീകരിച്ചു. രാഹുൽ അപ്പീൽ നൽകാത്തതിൽ ബിജെപിക്ക് എന്തിനാണ് വേവലാതിയെന്ന ചോദ്യവും ബിജെപി നേതാക്കൾക്ക് നേരെ വേണുഗോപാൽ തൊടുത്തു. കഴിഞ്ഞ മാസം 23 നാണ് കോൺഗ്രസിന് വലിയ തിരിച്ചടിയായി കോലാർ പ്രസംഗത്തിൽ മോദിയെന്ന് പേരുള്ളവരെ അപമാനിച്ചുവെന്ന പരാതിയിൽ രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ട് വർഷം തടവും, പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി അപ്പീൽ നൽകാൻ ഒരു മാസത്തെ സാവകാശവും നൽകി. രാഷ്ട്രീയ നേട്ടത്തിനായി അപ്പീൽ വൈകിപ്പിക്കുന്നുവെന്ന ബിജെപിയുടെ വിമർശനത്തിനിടെയാണ് രാഹുൽ…

    Read More »
  • NEWS

    മാര്‍ബര്‍ഗ് വൈറസ് പടരുന്നു: രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് യാത്രാവിലക്ക്

    ലോകാരോഗ്യ സംഘടന മുന്‍കരുതല്‍ പ്രകാരം 88 ശതമാനം വരെ മരണസാധ്യതയുള്ള മാര്‍ബര്‍ഗ് വൈറസ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടരുന്നു. ഗിനിയ, ടാന്‍സാനിയ രാജ്യങ്ങളിലാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇരു രാജ്യങ്ങളിലേക്കും പോകുന്ന യാത്രക്കാര്‍ വൈറസ് ബാധയേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വൈറസ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരെയും അയച്ചിട്ടുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗിനിയ, ടാന്‍സാനിയ രാജ്യങ്ങളിലേക്ക് യുഎഇയും ഒമാനും കുവൈറ്റും കഴിഞ്ഞദിവസം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ആഫ്രിക്കന്‍ വവ്വാലാണ് വൈറസിന്റെ വാഹകരെന്നാണ് കണ്ടെത്തല്‍. ഇക്വറ്റോറിയല്‍ ഗിനിയയിലാണ് മാര്‍ബര്‍ഗ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കടുത്ത പനി, രക്തസ്രാവം, അസഹനീയമായ തലവേദന എന്നിവയാണ് ലക്ഷണങ്ങള്‍. വൈറസ് ബാധിതന്റെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ വൈറസ് പടരും. വാക്‌സിനുകളെക്കുറിച്ചും പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    Read More »
  • Crime

    17കാരിയായ വിദ്യാർഥിയെ വിവാഹം ചെയ്തു, അധ്യാപകൻ അറസ്റ്റിൽ

    അമരാവതി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ വിവാഹം ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് ചിറ്റൂർ ജില്ലയിലെ ഗംഗാരവാരത്തെ സ്വകാര്യ ജൂനിയർ കോളജിലെ അധ്യാപകനായ ചലപതി (33) ആണ് അറസ്റ്റിലായത്.  പതിനേഴുകാരിയായ വിദ്യാർഥിയെ കബളിപ്പിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥിയാണ്. അധ്യാപകൻ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്. മാർച്ച് 29 ന് പരീക്ഷ കഴിഞ്ഞയുടനെ പെൺകുട്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി അവിടെ വച്ച് വിവാഹം കഴിച്ചു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ചലപതിക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്ത് മാർച്ച് 31ന് അറസ്റ്റ് ചെയ്തു. ബൊമ്മനപ്പള്ളി സ്വദേശിയായ ചലപതി, മൂന്ന് വർഷം മുമ്പ് അതേ ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ ​ഗർഭം ധരിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

    Read More »
  • Crime

    കുന്ന് കയറി മിന്നൽ പരിശോധന!, വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി വില്‍ക്കാന്‍ തയ്യാറാക്കിയ വാറ്റും 500 ലിറ്റർ വാഷ് പിടികൂടി

    കോഴിക്കോട്: കോഴിക്കോട് എക്സൈസിന്‍റെ വ്യാജവാറ്റ് വേട്ട. വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി വില്‍ക്കാന്‍ തയ്യാറാക്കിയ വാറ്റ് എക്സൈസ് പിടികൂടി. കന്നൂട്ടിപ്പാറ, പൂവന്മല ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. സംഭവത്തില്‍ എക്സൈസ് കേസെടുത്തു. താമരശ്ശേരി എക്സ്സൈസ് ഇൻസ്‌പെക്ടർ എൻ. കെ. ഷാജിയും പാർട്ടിയുമാണ് വ്യാജ വാറ്റ് പിടികൂടിയത്. പിടികൂടിയ വാഷ് ഒഴുക്കി നശിപ്പിച്ചു. കട്ടിപ്പാറ, ചമൽ, എട്ടേക്ര പ്രദേശങ്ങളിൽ എക്സ്സൈസ് നിരന്തരമായി പരിശോധനകൾ നടത്തുകയും വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തിരുന്നു. നിരന്തരം പരിശോധന നടക്കുന്നതിനാല്‍ എക്സൈസിനെ വെട്ടിക്കാന്‍ ആർക്കും എത്തിപ്പെടാൻ പറ്റാത്ത മലയുടെ കുത്തനെയുള്ള ചെരുവുകളിലാണ് ഇപ്പോള്‍ വാറ്റുകേന്ദ്രങ്ങൾ ഒരുക്കുന്നത്. ഇന്ന് കണ്ടെത്തിയ കേന്ദ്രം ചിങ്ങണാംപൊയിലിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ അകലെ മലയിലാണ്. എക്സൈസ് സംഘം കാൽനടയായി കയറിയാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രവേശ്. എം, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷാജു.സി.ജി, രബിൻ. ആർ.ജി. എന്നിവരടങ്ങിയ സംഘമാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

    Read More »
Back to top button
error: