Month: April 2023
-
Crime
വനിതാ പ്രഫസറെ പീഡിപ്പിച്ചു, വീഡിയോ പകര്‍ത്തി പീഡനം തുടര്‍ന്നു; കോയമ്പത്തൂരില്‍ മലയാളിക്കെതിരേ കേസ്
കോയമ്പത്തൂര്‍: മുംബൈയില്‍ ജോലി ചെയ്യുന്ന കോളജ് പ്രഫസറെ കോയമ്പത്തൂര്‍ കാളപ്പട്ടിയിലെ സ്വകാര്യ ഹോട്ടലില്‍് നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബാങ്ക് ജീവനക്കാരനായ മലയാളിക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് കാട്ടുച്ചേരിക്ക് സമീപം പുതിയങ്കം സ്വദേശി ആര്‍.ഗോപകുമാറിന് (43) എതിരെയാണ് പേരൂര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഏഴു വര്‍ഷമായി മഹാരാഷ്ട്രയിലെ ഡോംബിവ്ലിയില്‍ താമസിക്കുന്ന 43 വയസ്സുകാരിയായ കോളജ് പ്രഫസറാണ് പരാതിക്കാരി. ഇവര്‍ ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞ് താമസിക്കുകയാണ്. 2015 ല്‍ തൃശൂരില്‍ ഗോപകുമാര്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബാങ്കില്‍ പരാതിക്കാരി അക്കൗണ്ട് തുടങ്ങിയിരുന്നു. ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട് ഇവരുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച ഗോപകുമാര്‍, പരാതിക്കാരിയെ ബന്ധപ്പെടുകയും ഇരുവരും സുഹൃത്തുക്കളാകുകയും ചെയ്തു. ഇതിനിടെ പരാതിക്കാരി മുംബൈയിലേക്ക് താമസം മാറി. 2020ല്‍ ഭാരതിയാര്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി നേടുന്നതിനായി ഗോപകുമാര്‍, പരാതിക്കാരിയുടെ സഹായം തേടി. പരാതിക്കാരിയും ഇതേ സര്‍വകലാശാലയില്‍നിന്നാണ് പിഎച്ച്ഡി കരസ്ഥമാക്കിയിരുന്നത്. 2021 ജനുവരി 27ന് ഇരുവരും ഭാരതിയാര്‍ സര്‍വകലാശാല സന്ദര്‍ശിച്ചു.…
Read More » -
വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് വഴി കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍ ജാഗ്രതാനിര്‍ദ്ദേശങ്ങള്‍: ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും…
Read More » -
Crime
പ്രതി നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫി? കോഴിക്കോട്ട് എത്തിയത് കെട്ടിടനിര്‍മാണത്തിന്
കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയത് ഉത്തരേന്ത്യക്കാരനായ ഷാറൂഖ് സെയ്ഫിയെന്ന നിഗമനത്തില്‍ പൊലീസ്. ട്രാക്കില്‍ ഉപേക്ഷിച്ച ബാഗില്‍നിന്നു ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണു പൊലീസ് ഈ നിഗമനത്തിലെത്തിയത്. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കും. ഇയാള്‍ നോയിഡ സ്വദേശിയാണെന്ന പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോടാണ് താമസിച്ചിരുന്നത്. കെട്ടിട നിര്‍മാണ ജോലിക്കാരനായാണ് ഇവിടെ പണിയെടുത്തിരുന്നത്. അതേസമയം, ബാഗില്‍നിന്നു ലഭിച്ച ഫോണില്‍ സിം ഉണ്ടായിരുന്നില്ല. ഫോണ്‍ അവസാനമായി ഉപയോഗിച്ചത് മാര്‍ച്ച് 30ന് ആണെന്നും കോള്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം, ട്രെയിനിലെ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ഡിജിപി അനില്‍കാന്ത് നിയോഗിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി. വിക്രമന്‍ ആണ് സംഘത്തലവന്‍. 18 പേരാണ് സംഘത്തിലുള്ളത്. എഡിജിപി എം.ആര്‍. അജിത് കുമാര്‍ മേല്‍നോട്ടം വഹിക്കും. അന്വേഷണം സംബന്ധിച്ച തുടര്‍നടപടികള്‍ കണ്ണൂരിലെത്തി ചര്‍ച്ച നടത്തിയശേഷം തീരുമാനിക്കുമെന്നു ഡിജിപി അനില്‍കാന്ത് പറഞ്ഞു. കുറച്ചു തെളിവുകള്‍ ലഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടും.…
Read More » -
Crime
അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; കെട്ടിടത്തില്‍നിന്നു വീണ് ഒരു മരണം
കോഴിക്കോട്: വടകരയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശി സിക്കന്ദര്‍ കുമാറാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഘര്‍ഷം. സംഭവത്തില്‍ വടകര പോലീസ് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷത്തെത്തുടര്‍ന്ന് വടകര ജെ.ടി റോഡിലെ താമസസ്ഥലത്തെ ഇരുനില കെട്ടിടത്തില്‍ നിന്നും ഇരുവരും താഴേയ്ക്ക് വീണിരുന്നു. അപകടത്തില്‍ പരിക്കേറ്റ സിക്കന്ദറിനെ പരിസരവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ വ്യക്തി നിലവില്‍ ചികിത്സയിലാണ്. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടതായാണ് വിവരം.
Read More » -
Kerala
75 ലക്ഷത്തിന്റെ ഒന്നാം സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിന്; വിന്‍ വിന്‍ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ W-713 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കോട്ടയത്ത് വിറ്റ WW 149590 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ അടൂരില്‍ വിറ്റ WU 490213 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും.എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിന്‍ വിന്‍ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
Read More » -
Kerala
വാഷിങ് മെഷീനില്‍നിന്ന് ഷോക്കേറ്റു; പാലക്കാട്ട് ഡിവൈഎഫ്‌ഐ നേതാവിന് ദാരുണാന്ത്യം
പാലക്കാട്: വാഷിങ് മെഷീനില്‍നിന്നും ഷോക്കേറ്റു വീണ് യുവാവ് മരിച്ചു. വാഷിങ് മെഷീന്റെ തകരാറ് പരിഹരിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. പാലക്കാട് പട്ടാമ്പി ലിബിര്‍ട്ടി സ്ട്രീറ്റില്‍ പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന്‍ മഹേഷ് (29) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിവൈഎഫ്‌ഐ കോഴിക്കുന്ന് യൂണിറ്റ് പ്രസിഡന്റാണ് മഹേഷ്.
Read More » -
India
ചീറ്റപ്പുലി സമീപ ഗ്രാമത്തില്‍; നാട്ടുകാരെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: നമീബിയയില്‍ നിന്ന് രാജ്യത്തെത്തിച്ച ചീറ്റകളിലൊന്ന് സമീപ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നത് ആശങ്കക്കിടയാക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെത്തിയ എട്ടു ചീറ്റകളിലൊന്നായ ‘ഒബനാ’ണ് കുനോ ദേശീയോദ്യാനത്തിന് 20 കിലോമീറ്റര്‍ അകലെയുള്ള ബറോഡ ഗ്രാമത്തിന് സമീപപ്രദേശത്തേക്ക് പ്രവേശിച്ചത്. ശനിയാഴ്ചയോടെയാണ് ഗ്രാമത്തിലേക്ക് ചീറ്റപ്പുലി യാത്ര ആരംഭിച്ചത്. ചീറ്റയില്‍ ഘടിപ്പിച്ച റേഡിയോ കോളറിലൂടെയാണ് ചീറ്റ സഞ്ചാരം ആരംഭിച്ചതായി വ്യക്തമായത്. പോലീസ് സംഘം സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് വരികയാണ്. ഗ്രാമവാസികളെ മാറ്റി പാര്‍പ്പിച്ച് കഴിഞ്ഞു. ദേശീയോദ്യാനത്തിലേക്ക് ചീറ്റപ്പുലിയെ തിരികയെത്തിക്കാനുളള ശ്രമങ്ങള്‍ വനംവകുപ്പ് അധികൃതര്‍ ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം രാജ്യത്തെത്തിച്ച എട്ടു ചീറ്റകളില്‍ നാലെണ്ണത്തെ വിശാലവനത്തിലേക്ക് പ്രവേശിപ്പിച്ച് കഴിഞ്ഞു. ഒബനെയും ആശയെയും മാര്‍ച്ച് 11-നാണ് വിശാലവനത്തിലേക്ക് പ്രവേശിപ്പിച്ചത്. പുനരതവരണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17-നാണ് അഞ്ച് പെണ്‍ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയും ദക്ഷിണാഫ്രിക്കയില്‍ നിന്ന് രാജ്യത്തെത്തിച്ചത്. ഈ വര്‍ഷം ചീറ്റകളുടെ രണ്ടാം ബാച്ച് രാജ്യത്തെത്തിയിരുന്നു. ഫെബ്രുവരി 18-നാണ് ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളുമടങ്ങിയ രണ്ടാം ബാച്ചെത്തിയത്.…
Read More » -
India
രാഹുലിനു വേണ്ടി പന്തംകൊളുത്തി പ്രകടനം; ‘നേതൃത്വത്തിന്റെ ഭാരം’ താങ്ങാനാവാതെ വേദി തകര്‍ന്നു
റായ്പുര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെതിരെ നടന്ന പ്രതിഷേധ പരിപാടിയുടെ വേദി തകര്‍ന്നുവീണു. നേതാക്കന്‍മാരെല്ലാം ഒരുമിച്ച് വേദിയിലേക്കു കയറിയതാണ് അപകടത്തിന് കാരണമായത്. ചത്തീസ്ഗഡിലെ ബിലാസ്പുരില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പന്തം കൊളുത്തി പ്രതിഷേധിക്കാന്‍ ഒത്തുകൂടിയവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. #WATCH | Chhattisgarh: Stage breaks down during torch rally organized by Congress to protest against termination of Rahul Gandhi's membership of Lok Sabha in Bilaspur. (02.04.23) pic.twitter.com/PjnXREl5JN — ANI (@ANI) April 3, 2023 കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മോഹന്‍ മര്‍ക്കം ഉള്‍പ്പെടെ വലിയ ഒരു കൂട്ടം നേതാക്കളാണ് ഒരുമിച്ച് വേദിയില്‍ ഉണ്ടായിരുന്നത്. ഭാരം താങ്ങാനാവാതെ വന്നതോടെ വേദി തകര്‍ന്ന് നേതാക്കന്‍മാരെല്ലാം അണികളുടെ മുന്നിലേക്കു വീണു. പൊളിയുന്നതിന് െതാട്ടുമുന്‍പും വേദിയിലേക്ക് കയറി നില്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. ഗാന്ധിചൗക്കില്‍നിന്ന് ആരംഭിച്ച പന്തംകൊളുത്തി…
Read More » -
LIFE
”ഞാന്‍ ക്യാരക്ടര്‍ വേഷം ചെയ്യണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു, ഇപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ വന്നപ്പോള്‍ കാണാന്‍ അവള്‍ ഇല്ല”
ഭാര്യയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ ജഗദീഷ്.താന്‍ കൂടുതല്‍ ക്യാരക്ടര്‍ വേഷം ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നയാളാണ് ഭാര്യ രമ എന്ന് നടന്‍ ജഗദീഷ്.ഇപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ വന്നപ്പോള്‍ കാണാന്‍ അവള്‍ ഇല്ലെന്നും അഭിമുഖത്തില്‍ പറഞ്ഞു. ”ഞാന്‍ കൂടുതല്‍ ക്യാരക്ടര്‍ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് ഭാര്യ രമ. ഇപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ കൂടുതല്‍ വന്നപ്പോള്‍ കാണാന്‍ അവളില്ല. എന്റെ കഴിവില്‍ എന്നെക്കാള്‍ വിശ്വസിച്ചിരുന്നത് അവളായിരുന്നു. നല്ല ക്യാരക്ടര്‍ വേഷങ്ങള്‍ ഉറപ്പായും തേടി വരും എന്നവള്‍ക്ക് ഉറപ്പായിരുന്നു” എന്നും ജഗദീഷ് പറഞ്ഞു. ഞാന്‍ രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോഴും രമ മനസിലേക്ക് കടന്ന് വരും.സിനിമയുടെ പ്രശസ്തിയോ സിനിമാനടന്റെ ഭാര്യയെന്ന പേരോ രമ ഒരിക്കലും ആഗ്രഹിച്ചില്ല എന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം, കൃഷാന്ദ് സംവിധാനം ചെയ്ത ‘പുരുഷ പ്രേതം’ എന്ന ചിത്രമാണ് ജഗദീഷ് അവസാനം അഭിനയിച്ചത്. ദിലീപേട്ടന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് നടന്‍ എത്തുന്നത്. കഥാപാത്രത്തിന് മികച്ച പ്രതികരണം ആണ് ജഗദീഷ് നേടുന്നത്. ചിത്രത്തില്‍ ജഗദീഷ്,…
Read More »
