Month: April 2023
-
Kerala
ജർമൻ പൗരൻ നൽകിയ വഞ്ചനാക്കേസ്: സോൺട കമ്പനി എംഡി മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി
ബെംഗളുരു: ജർമൻ പൗരനായ പാട്രിക് ബൗർ നൽകിയ വഞ്ചനാക്കേസിൽ സോൺട കമ്പനി എംഡി രാജ് കുമാർ ചെല്ലപ്പൻ പിള്ള മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ബെംഗളുരു അഡീഷണൽ സിറ്റി സിവിൽ & സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിൽ വ്യാഴാഴ്ച കോടതി വിധി പറയും. ബെംഗളുരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിലാണ് പാട്രിക് ബൗർ പരാതി നൽകിയത്. കുറ്റകരമായ വിശ്വാസ വഞ്ചനയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. ബെംഗളുരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ പാട്രിക് ബൗറിൻറെ അഭിഭാഷകൻ ഹാജരായി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ചതായി പാട്രിക് ബൗറിൻറെ അഭിഭാഷകൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 20 കോടി രൂപയുടെ എസ്ബിഎൽസി (Standby Letter of Credit) നൽകിയതിന് ലാഭ വിഹിതമായി 82 ലക്ഷം നൽകാമെന്ന കരാർ ലംഘിച്ചു. എസ്ബിഎൽസി ഇത് വരെ റിലീസ് ചെയ്ത് നൽകിയില്ല. ഇതിൻറെ പേരിൽ ഭീമമായ നഷ്ടമാണ് തൻറെ കക്ഷിക്ക് ഉണ്ടായതെന്നും ഇത് രാജ്‍കുമാർ…
Read More » -
LIFE
കലിപ്പ് കട്ടക്കലിപ്പ്! ‘എനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരും’; ജീവനോടെ വിട്ടതിൽ സന്തോഷമെന്ന് അൽഫോൻസ് പുത്രൻ
അവസാന ചിത്രം ഗോൾഡിൻറെ പ്രേക്ഷക പ്രതികരണം മോശമായതിനെത്തുടർന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുത്തിരുന്നു. എന്നാൽ അടുത്തിടെ അദ്ദേഹം പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും തിരിച്ചെത്തിയിരുന്നു. അൽഫോൻസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തമിഴിലാണ്. ഈ ചിത്രത്തിൻറെ കാസ്റ്റിംഗ് കോൾ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചെന്നൈയിൽ വച്ചാണ് ചിത്രത്തിലെ അഭിനേതാക്കൾക്കായി ഓഡിഷൻ നടത്തുന്നത്. കേരളത്തിൽ ഓഡിഷൻ ഇല്ലേയെന്ന് ഒരാൾ ചോദിച്ച ചോദിച്ച ചോദ്യത്തിന് അൽഫോൻസ് നൽകിയ മറുപടി സിനിമാപ്രേമികൾക്കിടയിൽ വൈറൽ ആണ്. ഗോൾഡിന് ലഭിച്ച പ്രേക്ഷകര പ്രതികരണങ്ങളിലെ ബുദ്ധിമുട്ട് അറിയിച്ചുകൊണ്ടുള്ളതാണ് അൽഫോൻസ് പുത്രൻറെ മറുപടി. കേരളത്തിൽ ഓഡിഷന് അവസരം ഉണ്ടാവുമോ എന്ന ചോദ്യത്തിന് അൽഫോൻസിൻറെ മറുപടി ഇങ്ങനെ- “എന്നിട്ട് എന്തിനാ? നേരം ചെയ്തപ്പൊ പുച്ഛം. പ്രേമത്തിൻറെ ടൈറ്റിലിൽ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തി പൂവിലാണ്. നിങ്ങൾ കണ്ടത് ചെമ്പരത്തിപ്പൂ മാത്രമാണ്. ഗോൾഡ് ആണെങ്കിൽ *** പടവും. എന്നിട്ടും ഞാൻ ഇനി കേരളത്തിൽ വരാൻ.. കേരളം…
Read More » -
Kerala
എലത്തൂർ ട്രെയിൻ ആക്രമണം: നടന്നത് ആസൂത്രിത ഭീകരാക്രമണം, ഇതിന്റെ അടിവെര് കണ്ടെത്തണം: ഇ പി ജയരാജൻ
കണ്ണൂർ: എലത്തൂരിൽ ട്രെയിൻ ആക്രമിക്കപ്പെട്ടത് ആസൂത്രിത ഭീകര പ്രവർത്തനമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിന്റെ സമാധാനം തകർക്കൽ ആണ് ലക്ഷ്യം. ഇതിന്റെ അടിവെര് കണ്ടെത്തണമെന്നും ഇ പി ജയരാജൻ പറഞ്ഞു. പ്രഥമദൃഷ്ട്യാ ആസൂത്രിതമായ ഭീകരാക്രമണമായിട്ടാണ് തോനുന്നത്. സർക്കാർ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് കുറ്റവാളികളെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. എല്ലാ രംഗങ്ങളിലും ജാഗ്രതയുണ്ടാകണം. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു സംഭവം നടക്കാൻ യാതൊരു വിധ സാധ്യതയുമില്ല. അതുകൊണ്ടുതന്നെ ഇതിന്റെ വേര് എവിടെ വരെയുണ്ട്, ഇതിന്റെ പിന്നിൽ ഉള്ള കാര്യങ്ങളെന്തെല്ലാം എന്നിങ്ങനെ അടുത്ത ദിവസങ്ങളിലായിട്ട് മനസ്സിലാക്കാൻ കഴിയും എന്നാണ് കരുതുന്നത്. തീവണ്ടിക്ക് തീകൊടുക്കുക എന്ന ഭീകരപ്രവർത്തനം തന്നെയാണ് ഇതിന് പിന്നിലുള്ളതെന്നും ഇ പി ജയരാജൻ പറഞ്ഞു.
Read More » -
Kerala
എലത്തൂർ ട്രെയിൻ ആക്രമണം: തീപ്പൊള്ളൽ ഏറ്റവർക്ക് സൗജന്യ ചികിത്സ നൽകാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി
കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണ സംഭവത്തിൽ തീപ്പൊള്ളൽ ഏറ്റവർക്ക് സൗജന്യ ചികിത്സ നൽകാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ആരോഗ്യവകുപ്പ് ഡയറക്ടർ, ഡിഎംഇ എന്നിവർക്കാണ് ആരോഗ്യമന്ത്രി നിർദേശം നൽകിയത്. ഇന്നലെയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ അക്രമി യാത്രക്കാരുടെ മേൽ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. അതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. തീ പടർന്നു പിടിച്ചതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച് ട്രെയിനിൽ നിന്നും ചാടിയ മൂന്ന് പേർക്ക് ദാരുണാന്ത്യം സംഭവിച്ചു. പുലർച്ചെ റെയിൽവേ ട്രാക്കിൽ നിന്നാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ ലഭിക്കുന്നത്. അപ്രതീക്ഷിതമായ ആക്രമണമായിരുന്നു തിരക്ക് കുറഞ്ഞ ട്രെയിനിൽ നടന്നത്. ഡി വൺ കോച്ചിലെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെയാണ് യാത്രക്കാർക്കുമേൽ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. പൊള്ളലേറ്റ് ഭയന്നവർ നിലവിളക്കുന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെട്ടു. പതിനഞ്ചോളം പേരുടെ ശരീരത്തിലേക്ക് തീ പടർന്നെങ്കിലും 9 പേർക്കാണ് സാരമായി പൊള്ളലേറ്റത്. ഇവരിൽ 4 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിന്…
Read More » -
Kerala
എലത്തൂർ ട്രെയിൻ ആക്രമണം: പ്രതികൾ ആരും പിടിയിലായതായി വിവരം ഇല്ല, അന്വേഷണം പുരോഗമിക്കുന്നുവെന്നും മന്ത്രി ഏ.കെ. ശശീന്ദ്രൻ
കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണത്തിൽ നിലവിൽ പ്രതികളാരും പിടിയിലായതായി വിവരം ഇല്ലെന്ന് മന്ത്രി ഏ.കെ ശശീന്ദ്രൻ. എലത്തൂർ റെയിൽവേ സ്റ്റേഷനിലും അപകടം നടന്ന സ്ഥലത്തും സന്ദർശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രതികൾ ആരും പിടിയിലായതായി നിലവിൽ വിവരം ഇല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേക്കുറിച്ച് എല്ലാം അവർ തന്നെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തും. എൻഐഎ അന്വേഷണത്തിനും സാധ്യതയുണ്ട്. ഗൗരവമുള്ള വിഷയമെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇന്നലെയാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ ആക്രമണം നടന്നത്. സംഭവത്തിലെ പ്രതി നോയിഡ സ്വദേശിയായ ഷഹറുഖ് സെയ്ഫി എന്നയാളാണെന്ന് സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി പരസ്യപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനിൽകാന്ത് അറിയിച്ചിരുന്നു. കോഴിക്കോട് ട്രെയിൻ ആക്രമണക്കേസിലെ പ്രതിയുടേതെന്ന് കരുതുന്ന ബാഗിൽ…
Read More » -
LIFE
“അയൽ”
തമിഴിൽ വൻ വിജയം കൈവരിച്ച് ഇപ്പോൾ ഹോട്ട് സ്റ്റാറിൽ ഗംഭീര പ്രേക്ഷക സ്വീകാര്യതയോടെ സ്ട്രീം ചെയ്തു കൊണ്ടിരിക്കുന്ന ആർ ജെ ബാലാജി നായകനായ “റൺ ബേബി റൺ” എന്ന തമിഴ് സിനിമക്ക് ശേഷം ജിയെൻ കൃഷ്ണകുമാർ മലയാളത്തിൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് “അയൽ”. ടിയാൻ എന്ന സിനിമക്ക് ശേഷം മലയാളത്തിൽ മുരളി ഗോപിയും, സംവിധായകൻ ജിയെൻ കൃഷ്ണകുമാറും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും “അയൽ” എന്ന ചിത്രത്തിനുണ്ട്. മിസ്റ്ററി ഡ്രാമ ശ്രേണിയിലുള്ള ഈ ചിത്രത്തിൽ മുരളി ഗോപി, ആൻ അഗസ്റ്റിൽ, ഷൈൻ ടോം ചാക്കോ, സിദ്ധിഖ്, ദർശന സുദർശൻ, രേഖ ഹാരീസ്, രവി സിംഗ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിനി സ്റ്റുഡിയോസിന്റെ ബാനറിൽ എസ് വിനോദ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് യുവ നിർവഹിക്കുന്നു. മുരളി ഗോപി സംഗീത സംവിധാനം നിർവ്വഹിക്കുന്നു. എഡിറ്റിംങ്-അയൂബ് ഖാൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജെയിൻ പോൾ, കല-രഞ്ജിത് കൊത്തെരി, മേക്കപ്പ്-ബൈജു ശശികല,…
Read More » -
Kerala
8 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള റെക്കോഡ് നേട്ടവുമായി രജിസ്‌ട്രേഷന്‍ വകുപ്പ്, സംസ്ഥാനത്ത് ആധാരങ്ങള്‍ 10 ലക്ഷം കടന്നു
ബജറ്റ് ലക്ഷ്യം വച്ചതിനേക്കാള്‍ 1137.87 കോടി രൂപയുടെ അധിക വരുമാനം നേടി രജിസ്‌ട്രേഷന്‍ വകുപ്പ്. 2022-’23 സാമ്പത്തിക വര്‍ഷത്തില്‍ 5662.12 കോടി രൂപയാണ് വരുമാനം. ബജറ്റ് ലക്ഷ്യം വച്ചതാകട്ടെ 4524.25 കോടി രൂപയായിരുന്നു. സ്റ്റാംപ് ഡ്യൂട്ടി ഇനത്തില്‍ 4138.57 കോടി രൂപയും രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ 1523.54 കോടി രൂപയുമാണ് നേടിയത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആധാരങ്ങളുടെ എണ്ണം പത്ത് ലക്ഷം കടന്നു. ഇതിനു മുംപ് 2014 -’15 ല്‍ 10,53,918 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തവണ 10,36,863 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 2021-’22 സാമ്പത്തിക വര്‍ഷം 9,26,487 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും 4431.89 കോടി വരുമാനം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇത്തവണ 1,10,376 ആധാരങ്ങള്‍ അധികം രജിസ്റ്റര്‍ ചെയ്തു. വരുമാനത്തില്‍ 1230.23 കോടി രൂപയുടെ വര്‍ദ്ധനവുമുണ്ടായി. വരുമാനത്തില്‍ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്താണ്. ഏറ്റവും കുറഞ്ഞ വരുമാനം നേടിയത് വയനാട് ജില്ലയാണെങ്കിലും ബജറ്റ് ലക്ഷ്യം പൂര്‍ണമായും…
Read More » -
Local
സ്ത്രീധന പീഡനം, ആദ്യ ഭാര്യയെ ഉപേക്ഷിച്ച് വീണ്ടും വിവാഹം; പിടികിട്ടാപ്പുളളിയായ മലയാളി മംഗ്ളൂറു വിമാനത്താവളത്തില്‍ അറസ്റ്റിൽ
പഴയങ്ങാടി: മുട്ടത്തുള്ള യുവതിയെ വിവാഹം ചെയ്ത് സ്ത്രീധനം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും രണ്ടാമത് രഹസ്യമായി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്ത വിരുതൻ മംഗ്ളൂറു വിമാനത്താവളത്തില്‍ അറസ്റ്റില്‍. 2007 ലെ സ്ത്രീധന പീഡന കേസില്‍ പ്രതിയായി 2010 ല്‍ പയ്യന്നൂര്‍ ജെ എഫ് സി എം കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച എം. പി ഫാറൂഖ്(33) ആണ് അറസ്റ്റിലായത്. പഴയങ്ങാടി പൊലീസ് ഇന്‍സ്പെക്ടര്‍ ടി.എന്‍ സന്തോഷ് കുമാറിന്റെ അപേക്ഷയിൽ ലുക് ഔട്ട് നോട്ടീസ് പ്രകാരം, ദുബൈയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് പ്രതിയെ മംഗ്ളൂറു എയര്‍പോര്‍ടില്‍ വച്ച് പിടികൂടിയത്. ഇയാളെ എമിഗ്രെഷനില്‍ തടഞ്ഞുവച്ച് എയര്‍പോര്‍ട്ട് പൊലീസ് പഴയങ്ങാടി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സബ് ഇൻസ്പെക്ടർ രൂപമധുസൂദന, എഎസ്‌ഐമാരായ ബാലകൃഷ്ണന്‍, പ്രസന്നന്‍, എസ്‌സിപിഒ ഷിജോ അഗസ്റ്റിന്‍, സിപിഒ ശരത്ത് എന്നിവരടങ്ങിയ പൊലീസ് സംഘം ഞായറാഴ്ച രാത്രിയില്‍ മംഗ്ളൂറു വിമാനത്താളവത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. തുടർന്ന് പ്രതിയെ തളിപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.…
Read More » -
Crime
വീടിന്റെ ടെറസില്‍ വീട്ടമ്മയുടെ മൃതദേഹം; ഭര്‍ത്താവ് പിടിയില്‍
മലപ്പുറം: വാഴക്കാട് നരോത്ത് നജ്മുന്നീസ(32)യുടെ മരണത്തില്‍ ഭര്‍ത്താവ് മൊയ്തീന്‍ പിടിയില്‍. നജ്മുന്നീസയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് മൊയ്തീന്‍ പോലീസിനോട് സമ്മതിച്ചു. ഞായറാഴ്ച പുലര്‍ച്ചെ വീടിന്റെ ടെറസിലാണ് നജ്മുന്നീസയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ ടെറസില്‍ നജ്മുന്നീസയും മൊയ്തീനും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് പ്രതി യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിനെ നിരീക്ഷിക്കാനാണ് നജ്മുന്നീസ ഏണി വെച്ച് ടെറസിനു മുകളില്‍ കയറിയതെന്നും പൊലീസ് പറഞ്ഞു. നജ്മുന്നീസയും ഭര്‍ത്താവ് മൊയ്തീനും മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. നജ്മുന്നീസ എട്ടും ആറും വയസ്സുള്ള മക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്കു പോയി. ശനിയാഴ്ച രാത്രിയാണ് തിരികെയെത്തിയത്. ഞായറാഴ്ച രാവിലെയാണ് യുവതിയെ വീടിന്റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത തോന്നിയ പൊലീസ് മൊയ്തീനെയും രണ്ടു സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. വീടിന്റെ മുകളില്‍നിന്ന് മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടാണ് വന്നു നോക്കിയതെന്നും, അപ്പോള്‍ നജ്മുന്നീസയെ മരിച്ച നിലയില്‍ കണ്ടെന്നുമാണ് മൊയ്തീന്റെ മൊഴി. മറ്റൊന്നും അറിയില്ലെന്നുമാണ് ഇയാള്‍ ആദ്യം പോലീസിനു മൊഴി നല്‍കിയത്.…
Read More »
