Month: April 2023
-
Kerala
അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ആനയിറങ്കൽ സന്ദർശിച്ചു
മൂന്നാർ: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ആനയിറങ്കൽ സന്ദർശിച്ചു. ഇവിടുത്തെ റേഷൻ കടയും തൊഴിലാളി ലയവും അരിക്കൊമ്പൻ തകർത്തിരുന്നു. പ്രദേശത്ത് ജനപ്രതിനിധികളുമായും ജനങ്ങളുമായും വിദഗ്ധ സമിതി സംസാരിച്ചു . കുംകികളെ തളച്ചിരിക്കുന്ന സ്ഥലമായ സിമൻറ് പാലവും സമിതി സന്ദർശിച്ചു വരികയാണ്. പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് വിദഗ്ധ സമിതി അംഗങ്ങള്‍ ഇവിടെയെത്തിയത്. അരിക്കൊമ്പനെ ഉൾവനത്തിലേക്ക് മാറ്റണമെന്നതിൽ ചർച്ച നടത്തും. കൂടുതൽ ശാസ്ത്രീയ റിപ്പോർട്ടുകൾ പരിശോധിക്കും. അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോയെന്ന് അഞ്ചംഗ വിദഗ്ധ സമിതി പരിശോധിക്കമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോട്ടയം ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ എസ് അരുൺ, പ്രൊജക്‌ട് ടൈഗർ സി.സി.എഫ് എച്ച്. പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ചീഫ് വെറ്ററിനേറിയനുമായ ഡോ. എൻ.വി.കെ. അഷറഫ്, കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂ ട്ട് മുൻ ഡയറക്ടർ ഡോ. പി എസ് ഈശ, ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. രമേഷ്…
Read More » -
Kerala
ഗുരുവായൂരപ്പൻ്റെ ഗജവീരൻമാരുടെ പാപ്പാനാകാൻ ആനക്കാരുടെ നീണ്ട നിര; ‘പാപ്പാൻ പരീക്ഷ’ക്ക് എത്തിയത് 75 പാപ്പാന്മാർ
തൃശ്ശൂർ: ഗുരുവായൂരപ്പൻ്റെ ഗജവീരൻമാരുടെ പാപ്പാനാകാൻ ആനക്കാരുടെ നീണ്ട നിര. ഗുരുവായൂർ ദേവസ്വത്തിലെ പത്ത് താൽക്കാലിക ആന പാപ്പാൻമാരുടെ ഒഴിവിലേക്ക് കൂടിക്കാഴ്ചയ്ക്കെത്തിയത് 75 പേരാണ്. ഇന്നു രാവിലെ 9 മണി മുതൽ ദേവസ്വം ആനത്താവളമായ പുന്നത്തൂർ ആനക്കോട്ടയിലാണ് പാപ്പാൻമാർക്കായുള്ള പ്രായോഗിക പരീക്ഷയും കൂടിക്കാഴ്ചയും നടന്നത്. ആദ്യം സർട്ടിഫിക്കറ്റ് പരിശോധനയായിരുന്നു. തുടർന്ന് പാപ്പാൻമാരുടെ കാര്യക്ഷമതയും പരിചയവും പരീക്ഷിച്ച ‘പ്രാക്ടിക്കൽ പരീക്ഷ” .ദേവസ്വത്തിലെ ജീവ ധനം വിദഗ്ധ സമിതി അംഗങ്ങളുടെയും മുതിർന്ന പാപ്പാൻമാരുടെയും സാന്നിധ്യത്തിലായിരുന്നു ഈ കടമ്പ. ആനപ്പുറത്ത് കയറാനുള്ള പാടവം ആദ്യം പരിശോധിച്ചു. ദേവസ്വം കൊമ്പൻമാരായ ഗോപാലകൃഷ്ണനും രവി കൃഷ്ണനും പിന്നെ ദേവിയാനയും ഉദ്യോഗാർത്ഥികൾക്ക് മുന്നിലെത്തി. ചിലർ ആദ്യ കടമ്പ ഈസിയായി കടന്നു. എന്നാൽ മറ്റു ചിലർക്ക് മറികടക്കാനായില്ല. വീഴാൻ പോയവരെ ദേവസ്വം പാപ്പാൻമാർ താങ്ങി. തുടർന്ന് ആനക്ക് നെറ്റിപ്പട്ടം കെട്ടാനും അഴിക്കാനുമുള്ള കഴിവ് പരീക്ഷിക്കൽ. തുടർന്ന് ആനയെ ചങ്ങലയിട്ട് നടത്തലും ഇടചങ്ങല അഴിക്കാനുമുള്ള പ്രാവീണ്യവും പരിശോധിക്കലായി. പിന്നീടായിരുന്നു ദേവസ്വം ചെയർമാനും ഭരണ സമിതി അംഗങ്ങളും…
Read More » -
LIFE
സ്ഫോടകവസ്തു വച്ച് റെയില്‍ പാളം തകര്‍ക്കുന്ന സീക്വന്‍സിന്‍റെ ബജറ്റ് മാത്രം 8 കോടി! ‘വിടുതലൈ’ മേക്കിംഗ് വീഡിയോ
കഴിഞ്ഞ 15 വർഷമായി തമിഴ് സംവിധായകൻ വെട്രിമാരൻ മനസിൽ കൊണ്ടുനടന്ന സ്വപ്‍ന പ്രോജക്റ്റ് ആയിരുന്നു വിടുതലൈ. 4 കോടി ബജറ്റിലാണ് ചെയ്യാൻ ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് 40 കോടി മുതൽമുടക്കിൽ ചെയ്യാൻ സാധിക്കുന്ന നിർമ്മാതാവിനെ അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. ചിത്രത്തിലെ റെയിൽ പാളം സ്ഫോടകവസ്തു വച്ച് തകർക്കുന്ന ഒരു നിർണ്ണായക സീക്വൻസിൻറെ ബജറ്റ് മാത്രം 8 കോടി ആണെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഈ രംഗത്തിൻറെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. കലാസംവിധായകൻ എത്ര മികവോടെയാണ് ഈ സീക്വൻസിന് വേണ്ട പിന്തുണ നൽകിയതെന്ന് ഈ മേക്കിംഗ് വീഡിയോയിലൂടെ മനസിലാവും. ജാക്കിയാണ് ചിത്രത്തിൻറെ കലാസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. ബി ജയമോഹൻറെ തുണൈവൻ എന്ന ചെറുകഥയെ ആസ്പദമാക്കി വെട്രിമാരൻ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സൂരി നായകനാവുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണ്. വിജയ് സേതുപതി വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തിൽ എത്തുന്നത്. ആർ എസ് ഇർഫോടെയ്ൻമെൻറിൻറെ ബാനറിൽ എൽറെഡ് കുമാറാണ്…
Read More » -
Kerala
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്: ഏപ്രിൽ 12ന് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ഏപ്രിൽ 12 ന് ലോകായുക്ത ഫുൾ ബഞ്ച് പരിഗണിക്കും. ഒരു വർഷത്തോളം കഴിഞ്ഞ് വാദം പൂർത്തിയാക്കിയ ശേഷം വന്നത് ഭിന്ന വിധിയായിരുന്നു. ഈ കേസ് അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളിൽ ഭിന്ന നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് ഫുൾ ബെഞ്ചിന് വിട്ടത്. ഇപ്പോൾ മൂന്നംഗ ബെഞ്ചാണ് ഏപ്രിൽ 12ന് കേസ് പരിഗണിക്കുക. ഇതിനിടെ പരാതിക്കാരൻ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകുമെന്ന് തീരുമാനിച്ചിരുന്നു. വാദം കേൾക്കുമന്നതിന് മുമ്പ് ഹൈക്കോടതിയെ സമീപിക്കുമോ എന്ന് വ്യക്തമല്ല. നിർണ്ണായക കേസിൽ വന്ന ഭിന്നവിധി നിയമ-രാഷ്ട്രീയ കേന്ദ്രങ്ങളിൽ തുടങ്ങിവെച്ചത് വലിയ ചർച്ചയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക അനുവദിച്ച കാബിനറ്റ് തീരുമാനം ലോകായുക്ത നിയമപ്രകാരം പരിശോധിക്കാമോ എന്നതിലാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിൽ ഭിന്ന അഭിപ്രായം. പക്ഷെ ലോകായുക്തക്കും ഉപലോകായുക്തക്കുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ എന്തെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. എന്ത് കൊണ്ടാണ് ഭിന്നാഭിപ്രായമെന്നും പറയുന്നില്ല.
Read More » -
Crime
എലത്തൂർ ട്രെയിൻ ആക്രമണം: അന്വേഷണത്തിന് 18 അംഗ സംഘം
കോഴിക്കോട്: എലത്തൂരിലെ ട്രെയിനിൽ തീ വെച്ച സംഭവം 18 അംഗ സംഘം അന്വേഷിക്കും. എഡിജിപി അജിത് കുമാർ അന്വേഷണത്തിന് നേതൃത്വം നൽകും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഇത് കൂടാതെ ക്രൈം ബ്രാഞ്ച് ലോക്കൽ പൊലീസ്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവയിൽ നിന്നും അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരെയാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജ്, താനൂർ ഡിവൈഎസ്പി ബെന്നി എന്നിവരാണ് സംഘത്തിലുള്ളത്. ഇത് കൂടാതെ റെയിൽവേ ഇൻസ്പെക്ടർമാർ, ലോക്കൽ സബ് ഇൻസ്പെക്ടർമാർ എന്നിവരെയെല്ലാം ഈ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊത്തം 18 അംഗ സംഘത്തിനെയാണ് പ്രത്യേക അന്വേഷണം ഏൽപിച്ചു കൊണ്ടുള്ള ഉത്തരവാണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഇന്നലെയാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ അക്രമി തീ വെച്ചത്. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം അക്രമി ഓടിരക്ഷപ്പെട്ടിരുന്നു. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അതിന്റെ…
Read More » -
LIFE
സുരാജ് നായകനായി എത്തുന്ന മദനോത്സവം ട്രെയ്‌ലർ പുറത്തിറങ്ങി; വ്യത്യസ്തമായ കഥാപാത്രവുമായി സുരാജ്, രാഷ്ട്രീയ നേതാവായി ബാബു ആന്‍റണി… പ്രതീക്ഷയോടെ പ്രേക്ഷകർ…
സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന മദനോത്സവം എന്ന പുതിയ ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. മദനൻ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയിൽ എത്തുന്നത്. കോഴിക്കുഞ്ഞുങ്ങൾക്ക് നിറം കൊടുക്കുന്ന ജോലി ചെയ്യുന്ന മദനൻ്റെ ജീവിതത്തിലെ ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സമീപകാലത്ത് സുരാജ് ചെയ്ത ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായിരിക്കും ഈ കഥാപാത്രം. ബാബു ആൻറണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ മോഹിയാണ് ബാബു ആൻറണിയുടെ കഥാപാത്രമെന്നാണ് ട്രെയ്‍ലറിൽ നിന്ന് മനസിലാവുന്നത്. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം വിനായക അജിത്താണ് നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം രതീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ,…
Read More » -
Crime
ചേർത്തലയിൽ വിൽപ്പനക്കെത്തിച്ച ആറുകിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ, ഒരാൾ ഓടിരക്ഷപ്പെട്ടു; പിടിയിലായത് മറ്റു സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവെത്തിച്ച് വിൽപന നടത്തുന്ന സംഘം
ചേർത്തല: നഗരത്തിൽ വിൽപനക്കെത്തിച്ച ആറുകിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് കണിച്ചുകുളങ്ങര മിച്ചവാരം വീട്ടിൽ പ്രിജിത്ത് (24), ചേർത്തല തെക്ക് പഞ്ചായത്ത് തെക്കുംമുറി നികർത്തിൽ വീട്ടിൽ നിഥിൻ (26) എന്നിവരാണ് പിടിയിലായത്. ഓടി രക്ഷപ്പെട്ട ചേർത്തലതെക്ക് ചക്കാലവീട്ടിൽ ശ്രീകാന്തിനായി തിരച്ചിൽ ഊർജ്ജിതമാക്കി. ചേർത്തല കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്സൈസ് ഇൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് പ്രത്യേക സംഘവും, ആലപ്പുഴ ഐ ബിയും ചേർന്ന് ചേർത്തല നഗരത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് നാട്ടിലെത്തിച്ച് വിൽപന നടത്തിയിരുന്ന ഇവർ എക്സൈസ് ഷാഡോ സംഘത്തിന്റെ നീരിക്ഷണത്തിലായിരുന്നു. ആറ് ലക്ഷം രൂപയിലേറെ വിലവരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്. രക്ഷപെട്ട ശ്രീകാന്ത് നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണ്. ആന്റിനർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം…
Read More » -
അമിത നികുതിഭാരത്താലും വിലക്കയറ്റത്താലും ദുരിതത്തിലായ മലയാളികള്‍ ജീവിക്കാന്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ തലത്തിൽ ധൂര്‍ത്തും ആഘോഷവും പൊടിപൊടിക്കുന്നു: കെ. സുരേന്ദ്രന്‍
കോഴിക്കോട്: അമിത നികുതിഭാരത്താലും വിലക്കയറ്റത്താലും ദുരിതത്തിലായ മലയാളികള്‍ ജീവിക്കാന്‍ കഷ്ടപ്പെടുമ്പോള്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും പിണറായി വിജയൻ സര്‍ക്കാര്‍ നിരാകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. സര്‍ക്കാര്‍ തലത്തിലുള്ള ധൂര്‍ത്തും ആഘോഷവും പൊടിപൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ യാത്രാപ്പടിയിനത്തില്‍ കൈപ്പറ്റുന്നത് കോടികളാണ്. സാധാരണ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ അധിക നികുതിഭാരം അവരുടെ ചുമലില്‍ കയറ്റി നടുവൊടിക്കുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങി. വര്‍ദ്ധിപ്പിച്ച എല്ലാ നികുതികളും പിന്‍വലിക്കാന്‍ തയ്യാറാകണം. കെട്ടിടനികുതിയിലെ വര്‍ദ്ധനയ്‌ക്കൊപ്പം അപേക്ഷാഫീസ്, പരിശോധനാ ഫീസ്, കെട്ടിങ്ങള്‍ നിര്‍മ്മിക്കാനുള്ള പെര്‍മിറ്റ് ഫീസ് എന്നിവകൂട്ടി. കെട്ടിട നിര്‍മ്മാണത്തിനുള്ള വസ്തുക്കളുടെ വിലയുര്‍ന്നതോടെ ഈ മേഖലയാകെ തകര്‍ച്ചയിലാണ്. ഭൂമിയുടെ ന്യായവില വര്‍ദ്ധിപ്പിച്ചപ്പോള്‍ രജിസ്‌ട്രേഷനുള്ള ഫീസും കൂടി. പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയ സംസ്ഥാന സര്‍ക്കാര്‍ വെള്ളത്തിനും വൈദ്യുതിക്കും യാതൊരു നിയന്ത്രണവുമില്ലാതെ വിലവര്‍ദ്ധിപ്പിച്ച് സാധാരണക്കാരന്റെ കഴുത്തു ഞെരിക്കുകയാണ്. ഇവിടെ കെഎസ്ആര്‍ടിസി ശമ്പളം കൊടുക്കാതെ ജീവനക്കാരെ പീഡിപ്പിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ പൊതുഗതാഗത സംവിധാനത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സൗജന്യയാത്ര…
Read More » -
Crime
ഉയർന്ന ശബ്ദത്തിൽ പാട്ട് വച്ചതിനെ എതിർത്ത സ്ത്രീയെ വെടിവച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ
ദില്ലി: വീട്ടിൽ നടന്ന പരിപാടിക്കിടെ ഉയർന്ന ശബ്ദത്തിൽ പാട്ട് വച്ചതിനെ എതിർത്ത സ്ത്രീയെ യുവാവ് വെടിവച്ചു. വടക്കുപടിഞ്ഞാറൻ ദില്ലിയിലെ സിറാസ്പൂരിലാണ് സംഭവം. വെടിയുതിർത്ത ഹരീഷ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സുഹൃത്ത് അമിതിന്റേതാണ് തോക്ക്. അമിതിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അർധരാത്രി 12.15ന് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെത്തുടർന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് എത്തിപ്പോഴേക്കും, വെടിയേറ്റ രഞ്ജുവിനെ ഷാലിമാർ ബാഗിലുള്ള മാക്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കഴുത്തിനാണ് വെടിയേറ്റത്. മൊഴി നൽകാൻ പോലും കഴിയാത്തത്ര മോശം ആരോഗ്യാവസ്ഥയിലായിരുന്നു അവരെന്നും പൊലീസ് പറഞ്ഞു. പിന്നീട്, ദൃക്സാക്ഷിയായ മറ്റൊരു സ്ത്രീയുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇവർ പരുക്കേറ്റ സ്ത്രീയുടെ ബന്ധുവാണ്. ഹരീഷിന്റെ വീട്ടിൽ നടന്ന പരിപാടിക്കിടെ ഡിജെ ഉയർന്ന ശബ്ദത്തിൽ സംഗീതം വച്ചതാണ് ദുരന്തത്തിൽ കലാശിച്ചതെന്നാണ് ദൃക്സാക്ഷിയുടെ മൊഴി. അയൽവീട്ടിലെ താമസക്കാരിയായിരുന്നു രഞ്ജു. ശബ്ദം അസഹനീയമായതോടെ വീടിന്റെ ബാൽക്കണിയിലെത്തി സംഗീതം നിർത്താൻ രഞ്ജു ആവശ്യപ്പെട്ടു. പ്രകോപിതനായ ഹരീഷ് സുഹൃത്ത് അമിതിന്റെ തോക്കെടുത്ത് ഇവർക്ക്…
Read More » -
Crime
എലത്തൂർ ട്രെയിൻ ആക്രമണം: പ്രതിക്കായുള്ള തെരച്ചിൽ ഊർജിതം; എടിഎസ് കസ്റ്റഡിയിൽ ആരുമില്ലെന്ന് ഐജി പി. വിജയൻ
മലപ്പുറം: കോഴിക്കോട് എലത്തൂർ ട്രെയിൻ ആക്രമണക്കേസിൽ കസ്റ്റഡിയിൽ ആരുമില്ലെന്ന് എടിഎസ് (ആന്റി ടെററിസം സ്ക്വാഡ്) ഐജി പി വിജയൻ. 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. എഡിജിപി അജിത് കുമാർ അന്വേഷണത്തിന് നേതൃത്വം നൽകും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഇന്നലെയാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ അക്രമി തീ വെച്ചത്. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം അക്രമി ഓടിരക്ഷപ്പെട്ടിരുന്നു. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അതിന്റെ ഭാഗമായിട്ടാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളാണ് പ്രതി എന്ന് സൂചന കിട്ടിയതായി പൊലീസ് വ്യക്തമാക്കി. പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കി പുറത്തുവിട്ടിട്ടുണ്ട്. എലത്തൂരിൽ ട്രെയിനിൽ യാത്രക്കാർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ അപകടമുണ്ടായ രണ്ട് ബോഗികളിൽ കോഴിക്കോട് നിന്നുള്ള ഫോറൻസിക് സംഘവും കണ്ണൂരിൽ നിന്നുള്ള ഫോറൻസിക് സംഘവും…
Read More »