Month: April 2023

  • Kerala

    എ.രാജയുടെ നിയമസഭാംഗത്വം റദ്ദു ചെയ്ത് വിജ്ഞാപനം പുറപ്പെടുവിക്കണം, കീഴ്‌വഴക്കം മറന്ന് സംരക്ഷണം നല്കുന്നത് ഇരട്ടത്താപ്പെന്ന് കെ. സുധാകരന്‍

    തിരുവനന്തപുരം: ദേവികുളം എംഎൽഎ എ.രാജയുടെ തെരഞ്ഞെടുപ്പ് സ്റ്റേയുടെ സമയപരിധി ഹൈക്കോടതി നീട്ടിക്കൊടുക്കാതിരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദു ചെയ്ത് നിയമസഭാ സെക്രട്ടറി ഉടനടി വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. കേരളത്തിൽ ഇതിനുമുമ്പ് സ്റ്റേയുടെ കാലാവധി തീർന്ന ഉടനേ അംഗത്വം റദ്ദാക്കി നിയമസഭാ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ചതാണ് ഇടതുപക്ഷ സർക്കാരുകളുടെ കീഴ്‌വഴക്കം. എന്നാൽ സ്വന്തം മുന്നണിയിലെ ദേവികുളം എംഎൽഎയ്ക്ക് ഈ കീഴ്‌വഴക്കം മറന്ന് സംരക്ഷണം നല്കുന്നത് ഇരട്ടത്താപ്പാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. മാർച്ച് 20നാണ് ദേവികുളം എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. അദ്ദേഹത്തിന് അനുവദിച്ച 10 ദിവസത്തെ സ്‌റ്റേയുടെ കാലാവധി ഏപ്രിൽ 31ന് തീരുകയും കാലാവധി നീട്ടാൻ ഹൈക്കോടതി വിസമ്മതിക്കുകയും ചെയ്തു. ഇതോടെ രാജയുടെ നിയമസഭാംഗത്വം ഇല്ലാതായി. സുപ്രീംകോടതി കേസ് പരിഗണനയ്ക്ക് എടുത്തിട്ടുമില്ല. സ്‌റ്റേ തീരുന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ അംഗത്വം റദ്ദാക്കുന്നതാണ് ഇടതുസർക്കാരുകളുടെ കാലത്തെ കീഴ്‌വഴക്കം. 1997ൽ തമ്പാനൂർ രവിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവായി പ്രഖ്യാപിക്കുകയും 10.11.1997ൽ സ്‌റ്റേയുടെ സമയപരിധി…

    Read More »
  • Kerala

    സംസ്ഥാനത്തെ ജയിലുകളിൽ മതപഠന ക്ലാസുകളും ആധ്യാത്മിക ക്ലാസുകളും വേണ്ട, ഇനി മുതൽ മോട്ടിവേഷൻ ക്ലാസുകൾ മാത്രം മതിയെന്ന് ജയിൽ മേധാവി

    തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ മതപഠന ക്ലാസുകളും ആധ്യാത്മിക ക്ലാസുകളും വേണ്ടെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ. ഇതുമായി ബന്ധപ്പെട്ട എല്ലാ അനുമതികളും കഴിഞ്ഞ മാസം 30 ഓടെ അവസാനിച്ചതായി അദ്ദേഹം അറിയിച്ചു. ഇനി മുതൽ തടവുപുള്ളികൾക്ക് മോട്ടിവേഷൻ ക്ലാസുകൾ മാത്രം മതിയെന്ന് വ്യക്തമാക്കിയ അദ്ദേഹം മോട്ടിവേഷൻ സംഘടന കളുടെ പാനൽ നൽകണമെന്നും ജയിൽ സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും മത സംഘടനകൾക്ക് ജയിലുകൾക്ക് അകത്ത് പ്രവേശനം ഉണ്ടായിരുന്നു. ഇവർ തടവുപുള്ളികൾക്ക് ആധ്യാത്മിക ക്ലാസുകൾ നൽകിയിരുന്നു. ഇനി ഇത്തരം സംഘടനകൾക്ക് പ്രവേശനം നൽകേണ്ടെന്നാണ് ജയിൽ മേധാവിയുടെ ഉത്തരവ്. ഇതിന് പിന്നിൽ ചില കാരണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ എന്താണ് കാരണമെന്ന് വ്യക്തമാക്കിയില്ല. വിശദീകരണവുമായി ജയിൽ മേധാവി തന്നെ രംഗത്ത് വന്നിട്ടുണ്ട്. ആധ്യത്മിക ക്ലാസുകൾ പൂർണമായും നിർത്താൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ആദ്യാത്മിക ക്ലാസുകൾക്കൊപ്പം മോട്ടിവേഷൻ ക്ലാസുകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നാണ് നിർദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കല, കായിക, സാംസ്കാരിക, മാധ്യമ…

    Read More »
  • NEWS

    മഹ്സൂസ് ഗ്യാരണ്ടീഡ് മില്യണയർ നറുക്കെടുപ്പിൽ 10 ലക്ഷം ദിർഹം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി വനിത

    മഹ്സൂസ് ഗ്യാരണ്ടീഡ് മില്യണയർ നറുക്കെടുപ്പിൽ 10 ലക്ഷം ദിർഹം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി വനിത. ഏപ്രിൽ ഒന്നിന് നടന്ന 122-ാമത്തെ മഹ്സൂസ് നറുക്കെടുപ്പിലാണ് 38 വയസ്സുകാരിയായ ഹമേദ വിജയിച്ചത്. മെഡിക്കൽ കോഡിങ് ജോലി ചെയ്യുന്ന ഹമേദ നാല് മക്കളുടെ അമ്മയാണ്. അബുദാബിയിൽ കഴിഞ്ഞ മൂന്നു വർഷമായി താമസിക്കുന്ന ഹമേദ, മഹ്സൂ‍സിൻറെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ഗ്യാരണ്ടീഡ് മില്യണയറുമാണ്. എട്ട് മാസം മുൻപാണ് സ്ഥിരമായി മഹ്സൂസ് കളിക്കാൻ ഹമേദ തീരുമാനിച്ചത്. കുട്ടിയുടെ ഫുട്ബോൾ മത്സരം കാണാൻ പോയതുകൊണ്ട് മഹ്സൂസിൻറെ നറുക്കെടുപ്പ് ഹമേദ കണ്ടിരുന്നില്ല. തൊട്ടടുത്ത ദിവസം മഹ്സൂസ് ടീം ഫോണിൽ വിളിച്ചപ്പോഴാണ് നറുക്കെടുപ്പിൽ വിജയിച്ച കാര്യം ഹമേദ അറിഞ്ഞത്. ഞാൻ നറുക്കെടുപ്പുകളിൽ പങ്കെടുക്കാറില്ല, ഇതുവരെ ഒന്നും വിജയിച്ചിട്ടുമില്ല. ഇതൊരു വളരെ സന്തോഷം തന്ന സർപ്രൈസ് ആയിരുന്നു. ഒരു സ്വപ്നം സത്യമായതുപോലെ തോന്നുന്നു, എനിക്ക് ഇത് വിശ്വസിക്കാനെ വയ്യ – ഹമേദ പറയുന്നു. പണം എങ്ങനെ ചെലവഴിക്കും എന്നതിനെക്കുറിച്ച് ഹമേദ ആലോചിക്കുകയാണ്. മെഡിസിൻ പഠിക്കാൻ…

    Read More »
  • Food

    പെസഹ വ്യാഴത്തിന് അപ്പവും പാലും തയ്യാറാക്കാം… പെസഹാ അപ്പവും പാലും; റെസിപ്പി

    മറ്റൊരു ഈസ്റ്റർ ആഘോഷത്തിന് തയ്യാറെടുക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികൾ. ഓശാന ഞായറിൽ തുടങ്ങുന്ന വിശുദ്ധവാരം പെസഹാ വ്യാഴം, ദുഃഖ വെള്ളി, വിശുദ്ധ ശനി എന്നിവ കടന്നു ഈസ്റ്റർ ഞായറിൽ അവസാനിക്കുന്നു. ഈ പെസഹ വ്യാഴത്തിന് അപ്പവും പാലും തയ്യാറാക്കാം… പെസഹ പാൽ വേണ്ട ചേരുവകൾ തേങ്ങ പാൽ ഒന്നാം പാൽ- 3 ഗ്ലാസ്സ് രണ്ടാം പാൽ 3 ഗ്ലാസ്സ് ശർക്കര 2 കപ്പ് വെള്ളം 1 കപ്പ് ഏലക്ക പൊടി 1 സ്പൂൺ ചുക്ക് പൊടി 1 സ്പൂൺ അരിപൊടി 1/2 കപ്പ്‌ തയാറാക്കുന്ന വിധം ശർക്കര ഒരു പാത്രത്തിലേക്ക് ചേർത്തുകൊടുത്തു അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായിട്ട് ഇതിനെ ഒന്ന് അലിയിച്ച് അരിച്ചു മാറ്റിവയ്ക്കുക.. അതിനുശേഷം അതിലേക്ക് അരിപ്പൊടി ചേർത്തു കൊടുത്ത്, നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ചെറിയ തീയിൽ ഇളക്കി കൊണ്ടിരിക്കുക ഇതൊന്ന് കുറുകി തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് വീണ്ടും ഇത് ഇളക്കി യോജിപ്പിച്ച്…

    Read More »
  • Crime

    എലത്തൂർ ട്രെയിൻ ആക്രമണം: ഷാറുഖിനെ കേരള പൊലീസിന് കൈമാറി; കൂടുതൽ പേരിലേക്ക് അന്വേഷണം

    മുംബൈ: കോഴിക്കോട് എലത്തൂർ ട്രെയിൻ കത്തിക്കൽ കേസിൽ പിടിയിലായ പ്രതി ഷാറുഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ പിടികൂടിയത് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ ടി എസ് വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. പിടിയിലാവുമ്പോൾ മോട്ടോറോളാ കമ്പനിയുടെ ഫോൺ, ആധാർ കാർഡ്, പാൻകാർഡ്, കൊടാക് ബാങ്ക് എടിഎം എന്നിവ കയ്യിലുണ്ടായിരുന്നുവെന്നും മഹാരാഷ്ട്ര എടിഎസ് വിശദീകരിച്ചു. പ്രതിയെ കേരള പൊലീസിന് കൈമാറിയിട്ടുണ്ട്. എത്രയും വേഗം കേരളത്തിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. കൂടുതൽ പേരിലേക്ക് കേസ് അന്വേഷണം നീളുകയാണ്. ചിലരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായും വിവരമുണ്ട്.

    Read More »
  • Crime

    നെഞ്ചില്‍ പിടിച്ച് തള്ളി, ബാറ്റ് കൊണ്ട് ആക്രമിച്ചു; നടിയുടെ പരാതിയിൽ പൃഥ്വി ഷായ്‌ക്കെതിരെ കേസ്

    ദില്ലി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഭോജ്പുരി നടിയുമായ സപ്ന ഗിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രിക്കറ്റർ പൃഥ്വി ഷായ്‌ക്കെതിരെ കേസെടുത്തു. അന്ധേരി മജിസ്ട്രേറ്റ് കോടതിയിലാണ് സപ്ന കേസ് ഫയൽ ചെയ്തത്. പൃഥ്വി ഷായെ കൂടാതെ താരത്തിൻറെ സുഹൃത്ത് സുരേന്ദ്ര യാദവിന് എതിരെയും സപ്നയുടെ പരാതി പ്രകാരം കേസ് എടുത്തിട്ടുണ്ട്. ക്രിക്കറ്റ് താരവും സുഹൃത്തും ചേർന്ന് പൊതുസ്ഥലത്ത് വെച്ച് അപമാനിക്കുകയും മാന്യത ലംഘിച്ച് മാരകായുധം ഉപയോഗിച്ച് ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് സപ്നയുടെ പരാതിയിൽ പറയുന്നത്. തൻറെ നെഞ്ചിൽ പിടിച്ച് പൃഥ്വി ഷാ തള്ളിയെന്നും നിയമവിരുദ്ധവും ഹീനവുമായ പെരുമാറ്റമാണ് ഉണ്ടായതെന്നും സപ്ന ആരോപിച്ചു. ബാറ്റ് കൊണ്ട് ആക്രമിച്ചതിന് ഐപിസി സെക്ഷൻ 354, 509, 324 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് സപ്ന ആവശ്യപ്പെട്ടത്. കൂടാതെ, ലൈംഗികാതിക്രമം തെളിയിക്കുന്നതിന് സർക്കാർ ആശുപത്രിയുടെ മെഡിക്കൽ രേഖയും തെളിവായി പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 17നാണ് സെൽഫി എടുക്കാൻ വിസമ്മതിച്ചതിന് പൃഥ്വി ഷായെ ആക്രമിക്കുകയും സുഹൃത്തിൻറെ കാർ അടിച്ചു…

    Read More »
  • ചെലവ് ചുരുക്കാൻ ഗൂഗിൾ മാക്ബുക്ക് ഉപേക്ഷിക്കുന്നു, എഞ്ചിനീയറിംഗ് ടീം ഒഴികെയുള്ള ജീവനക്കാർക്ക് ഇനി മുതൽ ക്രോംബുക്ക്

    ന്യൂയോർക്ക്: ചെലവ് കുറയ്ക്കലിന്റെ ഭാഗമായി 12,000 ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചതിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടന്ന് ഗൂഗിൾ. ഇതിലൊന്നാണ് ജീവനക്കാർക്ക് നൽകുന്ന ആപ്പിൾ മാക്ബുക്ക് ലാപ്ടോപ്പ് ഇനി എഞ്ചിനീയറിംഗ് ടീമിന് മാത്രം നൽകുക എന്ന തീരുമാനം. എഞ്ചിനീയറിംഗ് ഇതര വിഭാഗത്തിലെ ജീവനക്കാർക്ക് ക്രോംബുക്ക് ലാപ്ടോപ്പുകൾ നൽകും. ഇത് കൂടാതെ ഫുഡ് അലവൻസുകളും അലക്കൽ സേവനങ്ങൾ പോലുള്ള ആനുകൂല്യങ്ങളും ഗൂഗിൾ വെട്ടികുറച്ചിട്ടുണ്ട്. ഹൈബ്രിഡ് വർക്ക് മോഡലിന് അനുയോജ്യമായ രീതിയിൽ ബിസിനസ്സ് ഓഫീസ് സേവനങ്ങൾ പുനഃക്രമീകരിക്കുകയാണെന്ന് ഗൂഗിളിന്റെ ഫിനാൻസ് മേധാവി റൂത്ത് പോരാറ്റ് അറിയിച്ചു. ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റ്12,000 പേരെ പിരിച്ചുവിടുമെന്ന് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ആകെ തൊഴിലാളികളുടെ ആറ് ശതമാനത്തെയാണ് കമ്പനി പിരിച്ചുവിടുന്നത്. തീരുമാനം അറിയിച്ചു കൊണ്ട് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ ജീവനക്കാർക്ക് മെയിൽ അയച്ചിരുന്നു. പുതിയ സാമ്പത്തിക സാഹചര്യത്തിൽ അനിവാര്യമായ തീരുമാനമാണ് കമ്പനി എടുത്തിരിക്കുന്നതെന്നും ഈ സാഹചര്യത്തിലേക്ക് എത്തിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും സുന്ദർ പിച്ചൈ ആഭ്യന്തര…

    Read More »
  • Social Media

    ചെടികളോട് മിണ്ടിയും പറഞ്ഞും ഗ്ലാമറസായി ഹണി റോസ് – വീഡിയോ

    മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി ഇന്ന് മലയാളത്തിലെ മുൻനിര യുവ നായികമാരിൽ ഒരാളുകൂടിയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഹണി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നടി ഷെയർ ചെയ്ത പുതിയൊരു വീഡിയോയാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. ഇപ്പോഴിതാ ചുവപ്പ് വസ്ത്രത്തിൽ​ ​ഗ്ലാമറസ് ലുക്കിലാണ് ഹണി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രണ്ട് ​ദിവസം മുൻപ് നടന്ന ഒരു പരിപാടിയിലെ ഔട്ട് ഫിറ്റ് വീഡിയോയാണിത്. മേക്കപ്പിടുന്നതും സ്റ്റൈലിഷായി നടക്കുന്നതുമായ ഹണി റോസിനെ വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രം​ഗത്തെത്തുന്നത്. ഇതിൻറെ ചിത്രങ്ങളും വൈറലാകുന്നുണ്ട്. വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി ഒടുവിൽ റിലീസ് ചെയ്ത തെലുങ്ക് സിനിമ. നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആക്ഷൻ…

    Read More »
  • Crime

    എലത്തൂർ ട്രെയിൻ ആക്രമണം: ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു, സംഭവത്തിന് പിറ്റേന്ന് തന്നെ പ്രതി കേരളം വിട്ടുവെന്നും മഹാരാഷ്ട എടിഎസ്

    മുംബൈ: കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്പിന് പിന്നാലെ പ്രതി ഷാരൂഖ് സെയ്ഫി കേരളം വിട്ടുവെന്ന് മഹാരാഷ്ട എടിഎസ്. സംഭവത്തിന് പിറ്റേന്ന് തന്നെ പ്രതി രത്നഗിരി ജില്ലയിലെത്തിയെന്നും മൂന്നാം തിയതി ഖേദിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെന്നും മഹാരാഷ്ട എടിഎസ് ഡിഐജി അറിയിച്ചു. അവിടെ നിന്ന് അന്ന് തന്നെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തുവെന്നും അവിടെ വെച്ചാണ് ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിക്കുന്നതെന്നും മഹാരാഷ്ട എടിഎസ് ഡിഐജി സ്ഥിരീകരിച്ചു. പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചെന്നും മഹാരാഷ്ട്ര എടിഎസ് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ചെന്നാണ് എടിഎസ് ഡിഐജി. മഹേഷ് പാട്ടീൽ പറഞ്ഞത്. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. പിടിയിലാവുമ്പോൾ മോട്ടോറോളാ കമ്പനിയുടെ ഫോൺ, ആധാർ കാർഡ്, പാൻകാർഡ്, കൊടാക് ബാങ്ക് എടിഎം എന്നിവ കയ്യിലുണ്ടായിരുന്നുവെന്നും മഹാരാഷ്ട്ര എടിഎസ് വാർത്താക്കുറിപ്പിൽ പറയുന്നു. അതേസമയം ഷാറുഖ് സെയ്ഫിയെ മഹാരാഷ്ട്ര എടിഎസ് സംഘം കേരള പൊലീസിന് കൈമാറി. പ്രതിയുമായി കേരള…

    Read More »
  • LIFE

    ‘പൂങ്കുഴലി’യായി ഐശ്വര്യ ലക്ഷ്‍മി മാറിയത് ഇങ്ങനെ; ബിഹൈൻഡ് ദ സീൻ പുറത്ത് – വീഡിയോ

    മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വൻ’ രാജ്യമൊട്ടാകെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെല്‍വന്റെ’ രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെല്‍വന്റെ’ ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘പൊന്നിയിൻ സെല്‍വന്റെ’ ഒരു ബിഹൈൻഡ് ദ സീൻ ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ്. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെല്‍വനി’ല്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ ‘പൂങ്കുഴലി’യുടെ രൂപം ഒരുക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടിത്. ഐശ്വര്യ ലക്ഷ്‍മി ചിത്രത്തില്‍ അവതരിപ്പിച്ച പൂങ്കുഴലി പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ‘അഗ നാഗ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടതും ഹിറ്റായി മാറിയതും. A ray of sunshine in a sea of darkness!Here is the most-awaited BTS of #Poonguzhali #AishwaryaLekshmi In theatres from 28th April in Tamil, Hindi, Telugu, Malayalam, and Kannada! ICYMI, watch #PS2Trailer▶️…

    Read More »
Back to top button
error: