Month: April 2023
-
NEWS
യുഎഇയില്‍ പുതിയ 1000 ദിര്‍ഹത്തിന്റെ നോട്ട് അടുത്തയാഴ്ച മുതല്‍
അബുദാബി: യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ ആയിരം ദിര്‍ഹത്തിന്റെ പുതിയ നോട്ടുകള്‍ ഏപ്രില്‍ 10 മുതല്‍ ബാങ്കുകള്‍ വഴിയും മണി എക്സ്ചേഞ്ച് ഹൗസുകള്‍ വഴിയും ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങും. നേരത്തെ യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷ വേളയില്‍ പുറത്തിറക്കിയ പുതിയ നോട്ടാണ് പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്തിന്റെ ചരിത്രത്തിനൊപ്പം ആണവോര്‍ജ നിലയവും ബഹിരാകാശ ഗവേഷണവും ഉള്‍പ്പെടെയുള്ള സമീപകാലത്തെ നേട്ടങ്ങള്‍ക്കും ഇടം നല്‍കിയിട്ടുള്ള ഡിസൈനാണ് പുതിയ നോട്ടിനുള്ളത്. യുഎഇ രാഷ്‍ട്രപിതാവായ ശൈഖ് സായിദിനൊപ്പം അബുദാബിയിലെ ബറാക ആണവോര്‍ജ നിലയവും ചൊവ്വാ ഗ്രഹത്തിലെ പര്യവേക്ഷണത്തിനായി യുഎഇ വിക്ഷേപിച്ച ഹോപ്പ് പ്രോബും നോട്ടില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. സമീപകാല ചരിത്രത്തില്‍ യുഎഇ കൈവരിച്ച രണ്ട് സുപ്രധാന നേട്ടങ്ങളായാണ് ഇവയെ രാജ്യം വിലയിരുത്തുന്നത്. ഒപ്പം ഇവയുള്‍പ്പെടെയുള്ള നാഴികക്കല്ലുകള്‍ പിന്നിടാന്‍ രാഷ്‍ട്രത്തെ പ്രാപ്‍തമാക്കിയ ശൈഖ് സായിദിന്റെ ദീര്‍ഘവീക്ഷണം കൂടിയാണ് നോട്ടിലെ സന്ദേശം. ബഹിരാകാശ വാഹനത്തിന്റെ പശ്ചാത്തലത്തിലുള്ള ശൈഖ് സായിദിന്റെ ചിത്രം 1976ല്‍ അദ്ദേഹം നാസ മേധാവികളുമായി നടത്തിയ ചര്‍ച്ചയുടെ ഓര്‍മയാണ്. തൊട്ടുമുകളില്‍ യുഎഇയുടെ…
Read More » -
Kerala
പപ്പ വളരെ സങ്കടത്തിലാണ്, അനിൽ തെറ്റുതിരുത്തി കോൺഗ്രസിൽ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ: അജിത് ആന്റണി
തിരുവനന്തപുരം: അനിൽ ആന്റണി തെറ്റ് തിരുത്തി കോൺഗ്രസിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരൻ അജിത് ആന്റണി. അനിലിന്റെ ബിജെപി പ്രവേശനം കുടുംബത്തിന് വലിയ ആഘാതമായെന്നും അജിത്. ‘ബിജെപി ഒരു ലീഡറിനെയാണ് ചുറ്റിപ്പറ്റി നിൽക്കുന്നത്. അവർ പറയുന്നത് തന്നെ മോദി സർക്കാർ എന്നാണ്, ബിജെപി സർക്കാർ എന്ന് പോലുമല്ല. ഒരാളെ ചുറ്റിപ്പറ്റി നിൽക്കുകയാണ് എന്നതിന് അതിൽ കൂടുതൽ തെളിവ് വേണ്ടല്ലോ?’ അജിത് ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. അനിൽ തെറ്റുതിരുത്തി കോൺഗ്രസിൽ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. ബിജെപിയിലേക്കുള്ള മാറ്റം കുടുംബത്തെ ആകെ ഞെട്ടിച്ചു. വിവരം അറിഞ്ഞതുമുതൽ പപ്പ വളരെ സങ്കടത്തിലാണ്. അനിൽ പാർട്ടിയുമായി പിണങ്ങിനിൽക്കും എന്നെ കരുതിയുള്ളു. താൻ സജീവ കോൺഗ്രസുകാരനായി പ്രവർത്തിക്കുമെന്നും അജിത് ആന്റണി വ്യക്തമാക്കി.
Read More » -
Kerala
അനിൽ ആന്റണിയെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുനിന്നും മത്സരിപ്പിക്കാൻ ബിജെപി
തിരുവനന്തപുരം: അനിൽ ആന്റണിയെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുനിന്നും മത്സരിപ്പിക്കാൻ ബിജെപി ആലോചന. അനിലിന് പിന്നാലെ പലരും ഇനിയുമെത്തുമെന്നും ബിജെപി പ്രചാരണമുണ്ട്. അനിലിനെ പൂർണ്ണമായും തള്ളിപ്പറയുമ്പോഴും നേതൃത്വവുമായി ഉടക്കി നിൽക്കുന്ന നേതാക്കളുടെ ഇനിയുള്ള നീക്കങ്ങളിൽ കോൺഗ്രസ്സിന് ആശങ്ക ബാക്കിയാണ്. ആൻറണിയുടെ മകനെ പാർട്ടിയിലേക്കെത്തിക്കാനായത് വലിയ നേട്ടമായി ബിജെപി കാണുന്നു. എല്ലാ കാലത്തും ബിജെപിയെ ശത്രുപക്ഷത്ത് നിർത്തിയ അതികായന്റെ മകന്റെ വരവിൽ പാർട്ടിക്ക് കണക്ക് കൂട്ടലേറെ. കോൺഗ്രസിൽ ഐടി വിഭാഗത്തിലെ സേവനത്തെക്കാൾ എകെയുടെ മകൻ എന്ന നിലക്കുള്ള കൂടുതൽ പരിഗണന നൽകാനാണ് ബിജെപി ആലോചന. ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തോ ചാലക്കുടിയിലോ അനിലിനെ ഇറക്കാൻ വരെ സാധ്യതയേറെ. ലോക് സഭാ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് കോൺഗ്രസ്സിലെ പ്രമുഖരായ ചിലർ ബിജെപിയിലെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അനിലിന്റെ വരവ് തുടക്കമായി ബിജെപി പറയുന്നു. അച്ചനെ ചതിച്ച മകൻ എന്ന നിലക്കാണ് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ അനിലിനെ പഴിക്കുന്നത്. അപ്പോഴും വികാരാധീനനായി മകനെ തള്ളിപ്പറഞ്ഞ ആൻറണിയുടെ നീറ്റൽ പാർട്ടിയെയും…
Read More » -
Tech
ചാറ്റ് ജിപിടിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങി ഓസ്ട്രേലിയയിലെ മേയർ!
ചാറ്റ് ജിപിടിക്കെതിരെ ലോകത്തിലെ ആദ്യത്തെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങി ആസ്ട്രേലിയയിലെ ഹെപ്ബേൺ മേയർ ബ്രയാൻ ഹുഡ്. ഓപ്പൺ എഐയുടെ ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. മേയർക്കെതിരെ നടത്തിയ തെറ്റായ അവകാശവാദങ്ങൾ തിരുത്തണമെന്നും അല്ലാത്ത പക്ഷം ഓപൺ എഐ-ക്കെതിരെ കോടതി കയറുമെന്നുമാണ് മേയർ പറയുന്നത്. കൈക്കൂലി കേസിൽ മേയർ ജയിൽ വാസം അനുഭവിച്ചിട്ടുണ്ടെന്നായിരുന്നു ചാറ്റ്ജിപിടിയുടെ വാദം. ഹെപ്‌ബേൺ ഷയറിന്റെ മേയറായി ബ്രയാൻ ഹുഡ് തിരഞ്ഞെടുക്കപ്പെട്ടത് ഇക്കഴിഞ്ഞ നവംബറിലാണ്. 2000-ത്തിന്റെ തുടക്ക സമയത്ത് റിസർവ് ബാങ്ക് ഓഫ് ആസ്‌ട്രേലിയയുടെ അനുബന്ധ സ്ഥാപനം ഉൾപ്പെട്ട ഒരു വിദേശ കൈക്കൂലി അഴിമതി കേസിൽ ബ്രയാൻ ഹുഡിനെ പ്രതിചേർത്തുവെന്നും അദ്ദേഹം ജയിൽ വാസമനുഭവിച്ചുമെന്ന തെറ്റായ വാദമാണ് ചാറ്റ് ജിപിടി പങ്കുവെച്ചത്. ചില ജനപ്രതിനിധികളാണ് ഇക്കാര്യം മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അങ്ങനെയാണ് നിയമനടപടി സ്വീകരിക്കാന‍്‍ മേയർ തയ്യാറായതും. നോട്ട് പ്രിന്റിങ് ആസ്‌ട്രേലിയയുടെ സഹസ്ഥാപനത്തിന് വേണ്ടി ഹുഡ് ജോലി ചെയ്തിരുന്നു. കറൻസി പ്രിന്റിങ് കരാറുകൾ നേടുന്നത് സംബന്ധിച്ച് വിദേശ ഉദ്യോഗസ്ഥർക്ക് കൈക്കൂലി…
Read More » -
Business
ആമസോണുമായി കൈകോർത്ത് കേന്ദ്രസർക്കാർ; വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ
കേന്ദ്രസർക്കാരുമായി സഹകരിച്ച് ആമസോൺ. സർക്കാർ സ്റ്റുഡിയോകളിൽ നിന്ന് സിനിമകളും ടിവി ഷോകളും സ്ട്രീം ചെയ്യുന്നതിനും ആമസോണിന്റെ പ്രധാന വിപണിയിൽ സർക്കാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പുകൾ നൽകുന്നതിനുമായാണ് ആമസോൺ സർക്കാറുമായി സഹകരിക്കുന്നത്. ഇന്ത്യയുടെ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയവും ആമസോണും ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. തങ്ങളുടെ ഒന്നിലധികം സേവനങ്ങളിലൂടെ ഇന്ത്യയുടെ സർഗ്ഗാത്മക കഴിവുകളും കഥകളും ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ. മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണ വിഭാഗത്തിൽ നിന്നുള്ള പുസ്തകങ്ങളും ജേണലുകളും പ്രോത്സാഹിപ്പിക്കുന്നതിന് ആമസോൺ ഇന്ത്യ യൂണിറ്റ് ഒരു പ്രത്യേക ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. ആമസോണിന്റെയും അതിന്റെ പ്രൈം വീഡിയോ സ്ട്രീമിംഗ് സേവനത്തിന്റെയും പ്രധാന വളർച്ചാ വിപണിയാണ് ഇന്ത്യ. വാഷിംഗ്ടൺ ആസ്ഥാനമായുള്ള സിയാറ്റിൽ കമ്പനി കേന്ദ്രസർക്കാർ മന്ത്രാലയവുമായി നടത്തുന്ന പങ്കാളിത്തം ഒരു അപൂർവ നീക്കമാണ്. കഴിഞ്ഞ വർഷം, കമ്പനി കമ്മീഷൻ ചെയ്ത പ്രൊഡക്ഷനുകളിൽ വിദ്യാർത്ഥികൾക്ക് തൊഴിൽ അവസരങ്ങൾ നൽകുമെന്നും ഇതിനായി യുകെയിലെ നാഷണൽ ഫിലിം & ടെലിവിഷൻ സ്കൂളുമായി സഹകരിച്ച്…
Read More » -
LIFE
ചാവാന്‍ നില്‍ക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ? ‘പ്രളയം സ്റ്റാര്‍’ വിളിയോട് പ്രതികരിച്ച് ടോവിനോ
കേരളത്തെ പിടിച്ചുലച്ച 2018 ലെ പ്രളയസമയത്ത് നടന്‍ ടൊവിനോ തോമസ് നടത്തിയ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വെള്ളപ്പൊക്ക ദുരിത ബാധിത ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങള്‍ ചുമന്ന് കൊണ്ട് പോകുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ടോവിനോ സജീവമായിരുന്നു. എന്നാല്‍, വിമര്‍ശകര്‍ നടന് എതിരെ വിമര്‍ശനവും ട്രോളുകളും ഉയര്‍ത്തിയിരുന്നു. പ്രളയ സ്റ്റാര്‍ എന്നായിരുന്നു താരത്തിനെ വിമര്‍ശകര്‍ വിളിച്ചത്. ഇപ്പോഴിതാ ആ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടന്‍. 2018 പ്രളത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ‘2018’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നടന്‍. പ്രളയസമയത്ത് താന്‍ നടത്തിയത് പിആര്‍ വര്‍ക്കുകള്‍ ആണെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നു. ‘പ്രളയം സ്റ്റാര്‍’ എന്ന് പോലും പലരും വിളിച്ചിരുന്നു. അത്തരം ട്രോളുകളും വിമര്‍ശനങ്ങളും ഏറെ വേദനിപ്പിച്ചു എന്നാണ് ടൊവിനോ പറഞ്ഞത്. ആ സമയത്ത് ഒരു രണ്ടാഴ്ച കൂടി മഴ പെയ്താല്‍ നമ്മളൊക്കെ മുങ്ങിപോകുമെന്നല്ലേ നമ്മളൊക്കെ കരുതിയിരുന്നത്. ചാവാന്‍ നില്‍ക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ?…
Read More » -
Kerala
കല്ലാറ്റില്‍ കുളിക്കാനിറങ്ങിയ മുത്തശ്ശിയാന ചരിഞ്ഞു; മണിക്കൂറുകളോളം കാവല്‍നിന്ന് കുട്ടിക്കൊമ്പന്‍
പത്തനംതിട്ട: കല്ലാറ്റില്‍ കുളിക്കാനിറങ്ങിയ മുത്തശ്ശിയാന ചരിഞ്ഞു. കോന്നി വന മേഖലയില്‍ പെട്ട തേക്കുതോട് ഏഴാംതല പുളിഞ്ചാല്‍ ജനവാസ മേഖലയ്ക്ക് സമീപം കല്ലാറ്റിലിറങ്ങിയ മൂത്തശ്ശിയാന ആണ് ചരിഞ്ഞത്. ഇതോടെ തണലായി ഒപ്പമുണ്ടായിരുന്ന കുട്ടിക്കൊമ്പന് ഒറ്റയ്ക്കു കാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തേക്കുതോട് ഏഴാംതല പുളിഞ്ചാല്‍ ജനവാസ മേഖലയ്ക്ക് സമീപം കല്ലാറ്റിലിറങ്ങിയ കാട്ടാനയ്‌ക്കൊപ്പമായിരുന്നു കുട്ടിക്കൊമ്പന്‍ കാടിറങ്ങിയത്. സ്ഥിരമായി കൊച്ചു കൊമ്പനുമായി ആറ്റില്‍ നീരാട്ടിനിറങ്ങിയിരുന്ന മുത്തശ്ശി അവിടെ തന്നെ ചരിയുകയായിരുന്നു. ചരിഞ്ഞ പിടിയാനയ്ക്ക് ഏകദേശം 50 വയസ്സും കുട്ടിക്കൊമ്പന് 7 വയസ്സും പ്രായം വനപാലകര്‍ കണക്കാക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി രാത്രിയില്‍ ഈ മുത്തശ്ശിയാനയും കുട്ടിക്കൊമ്പനും സമീപത്തെ റബര്‍ തോട്ടത്തിലും വനാതിര്‍ത്തിയിലും ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ബുധനാഴ്ച രാവിലെ റബര്‍ തോട്ടത്തിലൂടെ കല്ലാറ്റിലേക്ക് ഇരുവരും ഇറങ്ങി. എന്നാല്‍ പിടിയാന പെട്ടെന്ന് അവശനിലയിലായി. ഇതോടെ പിടിയാനയ്ക്ക് തുണയായി കുട്ടിക്കൊമ്പന്‍ കൂട്ടായി കൂടി. അവശത കൂടിയ പിടിയാന വൈകാതെ കല്ലാറ്റിലേക്ക് തന്നെ ചരിഞ്ഞു. ഇതോടെ സങ്കടപ്പെട്ട് തുമ്പിക്കൈ വെള്ളത്തിലടിച്ചും കല്ലാറ്റില്‍…
Read More » -
Kerala
ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വയോധികയെ കാണാതായി; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
കണ്ണൂര്‍: നഗരത്തിലെ താണ ഗവ. ആയുര്‍വ്വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയോധികയായ രോഗിയെ കാണാതായി. ഇരിട്ടി എടൂര്‍ സ്വദേശിനിയായ ചിറ്റാട്ടു ഹൗസില്‍ ഏലിയാമ്മയെ (72)യാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. ചികിത്സയിലായിരുന്ന ഇവരെ അസുഖം ഭേദമായതിനാല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് ഡോക്ടര്‍ ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. എന്നാല്‍ കൂട്ടിക്കൊണ്ടു പോകാന്‍ അഞ്ചാം തീയ്യതി മാത്രമേ എത്താന്‍ കഴിയൂവെന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞതിനാല്‍ ഡിസ്ചാര്‍ജ്ജ് മാറ്റിവെച്ചു. എന്നാല്‍, അഞ്ചാം തീയതി ഏലിയാമ്മയെ വാര്‍ഡില്‍ കാണാതായതിനെത്തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ക്കായി പോലീസ് ബന്ധുവീടുകളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. കണ്ണൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഏലിയാമ്മയെ കണ്ടെത്തുന്നവര്‍ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ബന്ധുക്കളുടെ പരാതിയിലാണ് പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. നിരവധി രോഗികള്‍ ചികിത്സ തേടുന്ന സര്‍ക്കാര്‍ ആശുപത്രികളിലൊന്നാണ് താണയിലേത്. ഇവിടെ നിന്നും ആരോടും പറയാതെ…
Read More » -
Crime
സ്വര്‍ണക്കള്ളക്കടത്ത് കേസ് വീണ്ടും ചൂടുപിടിക്കുന്നു; മുഖ്യ സൂത്രധാരന്‍ കെടി റമീസ് അറസ്റ്റില്‍
കൊച്ചി:സ്വര്‍ണക്കള്ളക്കടത്ത് കേസ് വീണ്ടും സജീവമാക്കി, മുഖ്യ സൂത്രധാരന്‍ കെ ടി റമീസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കേസില്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ റമീസിനെ റിമാന്‍ഡ് ചെയ്തു. വിദേശത്ത് നിന്ന് സ്വര്‍ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് കെ ടി റമീസ് ആണെന്നാണ് കണ്ടെത്തല്‍. റമീസിനെ ഇഡി തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങിയേക്കും. റമീസിനെ നേരത്തെ എന്‍ഐഎയും കസ്റ്റംസും അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടാണ് ഇഡി പരിശോധിക്കുന്നത്. നയതന്ത്രബാഗില്‍ നിന്ന് പിടികൂടിയ 30 കിലോ സ്വര്‍ണത്തിന് പുറമേ, മുന്‍പ് 12 തവണ സമാനമായ രീതിയില്‍ ഇടപെട്ട് റമീസ് കള്ളക്കടത്ത്് നടത്തിയെന്നതാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതിലെ ഹവാല, കള്ളക്കടത്ത് ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്. ഇതില്‍ റമീസിന്റെ പങ്കാളിത്തം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടി.
Read More »
