IndiaNEWS

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു

വിശാഖപട്ടണം: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച രാവിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിലാണ് റെഡ്ഡിക്ക് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വാഗതംചെയ്തത്.

അറുപത്തിരണ്ടുകാരനായ റെഡ്ഡി കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസ് വിട്ടത്. അവിഭക്ത ആന്ധ്രപ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്നു. മുന്‍ രഞ്ജിതാരം കൂടിയായ കിരണ്‍ റെഡ്ഡി; തെലുങ്ക് സൂപ്പര്‍ താരം എന്‍. ബാലകൃഷ്ണ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ എന്നിവരുടെ സഹപാഠിയുമാണ്.

Signature-ad

2009-10 കാലത്ത് ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കറായിരുന്നു. 2010 നവംബറില്‍ ആന്ധ്ര വിഭജിക്കുന്ന സമയത്തെ മുഖ്യമന്ത്രിയും ഇദ്ദേഹമായിരുന്നു. തുടര്‍ന്ന് 2014 മാര്‍ച്ചില്‍ സംസ്ഥാനം വിഭജിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് രാജിവെക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് വിട്ട് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ ജയിക്കാനായില്ല. ഇതോടെ 2018-ല്‍ വീണ്ടും കോണ്‍ഗ്രസിലെത്തി.

Back to top button
error: