Month: April 2023
-
Kerala
ജി 20 വികസന പ്രവര്‍ത്തക സമിതിയോഗം: വികസനത്തിന്റെ അജന്‍ഡയെ കേന്ദ്രഘട്ടത്തിലേക്കെത്തിക്കുവാൻ ഇന്ത്യ ശ്രമിച്ചുവെന്ന് ദമ്മു രവി
കോട്ടയം: ജി 20 വികസന പ്രവർത്തക സമിതി(ഡി.ഡബ്ല്യു.ജി)യുടെ 2-ാമത് യോഗത്തിന് കുമരകം കെ.ടി.ഡി.സി കൺവെൻഷൻ സെന്ററിൽ തുടക്കമായി. ഈ മാസം ഒൻപത് വരെ നടക്കുന്ന യോഗത്തിൽ ജി 20 അംഗരാജ്യങ്ങൾ, 9 ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള 80-ലധികം പ്രതിനിധികൾ വിവിധ ദിവസങ്ങളിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നാഗരാജ് കെ. നായിഡുവും ഇനാം ഗംഭീറും പരിപാടിക്ക് സഹ അധ്യക്ഷം വഹിച്ചു. യോഗത്തിന് മുന്നോടിയായി വികസനത്തിന് വേണ്ടിയുള്ള വിവരങ്ങൾ, പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി, നീതിയുക്തമായ ആഗോള ഹരിത പരിവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള സെഷനുകളോടെ ഒരു പാർശ്വ പരിപാടി കഴിഞ്ഞ ദിവസം നടന്നിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (സാമ്പത്തിക കാര്യം) ദമ്മു രവിയാണ് ഔപചാരിക നടപടികൾ ഉദ്ഘാടനം ചെയ്തത്. വികസനത്തിന്റെ അജൻഡയെ കേന്ദ്രഘട്ടത്തിലേക്ക് കൊണ്ടുവരാൻ ഇന്ത്യ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പാരിസ്ഥിതിക-കാലാവസ്ഥാ അപകടസാദ്ധ്യതകൾ വികസനത്തിന്റെ പുരോഗതിയെ പിന്നോട്ടടിപ്പിക്കുകയും അസമത്വങ്ങൾ വർദ്ധിപ്പിക്കുകയും അവ വികസ്വര…
Read More » -
NEWS
അമൂല്യവസ്തുക്കൾ വിശിഷ്ട വ്യക്തികൾക്കു വേണ്ടി സുക്ഷിച്ചു വെക്കരുത്, നമ്മുടെ ജീവിതത്തിലെ ഏറ്റവും വിശിഷ്ട വ്യക്തി നാം തന്നെ
വെളിച്ചം അയാളുടെ അമൂല്യവസ്തുക്കളുടെ ശേഖരത്തില്‍ ഒരു വെളളിപാത്രവും ഉണ്ടായിരുന്നു. ഏറ്റവും അനുയോജ്യനായ വ്യക്തിയ്ക്ക് ആ പാത്രത്തില്‍ ഭക്ഷണം വിളമ്പണം എന്ന് അയാള്‍ തീരുമാനിച്ചു. ഒരിക്കല്‍ അയാളുടെ ഗുരു ആ വീട്ടിലെത്തി. വെള്ളിപാത്രത്തില്‍ ഭക്ഷണം വിളമ്പാന്‍ ആലോചിച്ചെങ്കിലും കുറച്ചുകൂടി വിശിഷ്ടവ്യക്തി എത്തട്ടെ എന്ന് കരുതി ആ തീരുമാനം മാറ്റി. പിന്നീടൊരിക്കല്‍ അയാളുടെ വീട്ടില്‍ മന്ത്രി എത്തി. മന്ത്രിക്ക് അതില്‍ ഭക്ഷണം നല്‍കാമെന്ന് കരുതിയെങ്കിലും രാജാവ് വരട്ടെ അപ്പോള്‍ കൊടുക്കാം എന്ന തീരുമാനത്തില്‍ പാത്രം തിരികെ വെച്ചു. അങ്ങനെയിരിക്കെ ഒരിക്കല്‍ രാജാവ് അയാളുടെ വീട്ടിലെത്തി. ഒരു യുദ്ധത്തില്‍ തോറ്റിട്ടാണ് രാജാവ് അവിടെയെത്തിയത്. ഭക്ഷണം നല്‍കാന്‍ ആ പാത്രം എടുത്തെങ്കിലും തോറ്റ രാജാവിന് അതില്‍ ഭക്ഷണം നല്‍കേണ്ട എന്ന തീരുമാനത്തില്‍ വീണ്ടും പാത്രം യഥാസ്ഥാനത്ത് വെച്ചു. കാലങ്ങള്‍ കടന്നുപോയി. ആ പാത്രം ഒരിക്കലും ഉപയോഗിക്കപ്പെടാതെ അയാള്‍ മരിച്ചു. മരണശേഷം അയാളുടെ മകന് അലമാരയില്‍ നിന്ന് ആ പാത്രം ലഭിച്ചു. നിറം മങ്ങി ഉപയോഗശൂന്യമായ ആ പാത്രമെടുത്ത്…
Read More » -
India
രാഹുലിനെ തള്ളി, അദാനിയെ പിന്തുണച്ച് ശരദ് പവാർ
മുംബൈ: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ തള്ളിയും ഗൗതം അദാനിയെ പിന്തുണച്ചും എൻസിപി അധ്യക്ഷന്‍ ശരദ് പവാർ. അദാനിക്കെതിരായ ഹിൻഡൻബെർഗ് റിപ്പോർട്ട് പ്രത്യേക ലക്ഷ്യം വച്ചുള്ളതാണെന്ന് ശരദ് പവാർ പറഞ്ഞു. പാർലമെന്‍റില്‍ വിഷയത്തിന് അനാവശ്യ പ്രാധാന്യമാണ് നല്‍കുന്നത്. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി അന്വേഷണ സമിതിയെ നിയോഗിച്ചപ്പോഴുള്ള ജെപിസി അന്വേഷണം അനാവശ്യമെന്നും പവാർ വിമർശിച്ചു. അദാനി വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാർലമെന്‍റിലടക്കം പ്രതിഷേധം ഉയര്‍ത്തുമ്പോഴാണ് വിഷയത്തില്‍ ശരദ് പവാർ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. അദാനി വിഷയത്തിലെ സംയുക്ത പ്രതിപക്ഷ യോഗങ്ങളില്‍ നിന്നും പ്രതിഷേധങ്ങളില്‍ നിന്നും നേരത്തെ എൻസിപി വിട്ടുനിന്നിരുന്നു. അതേസമയം പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിനുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജ്ജുൻ ഖാർഗെ ഫോണില്‍ സംസാരിച്ചു. യോഗത്തിന് സ്റ്റാലിന്‍ പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, അഖിലേഷ് യാദവ്, ഇടത് പാര്‍ട്ടി നേതാക്കള്‍ എന്നിവരുമായും…
Read More » -
Crime
എം.വി. ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ല, ആരോപണം സ്വപ്ന കെട്ടിച്ചമച്ചത്: വിജേഷ് പിള്ള
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ സ്വപ്ന സുരേഷിൻറെ ആരോപണത്തിൽ വിജേഷ് പിള്ളയെ പ്രത്യേക സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. എം വി ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നും വിജേഷ് പിള്ള പറഞ്ഞു. ബിസിനസ് ആവശ്യത്തിന് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയിട്ടുണ്ടാകാം, അത് തനിക്ക് അറിയില്ലെന്നും 30 കോടിയും കൊല്ലുമെന്നുള്ള കഥയും സ്വപ്ന സുരേഷ് ഉണ്ടാക്കിയതാണെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്ന ഗൂഢാലോചന നടത്തിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് വിജേഷ് പിള്ളയെ ചോദ്യം ചെയ്തത്. പരാതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ബാംഗ്ലൂരിലെത്തി അന്വഷണ സംഘം ചോദ്യം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിയോഗിച്ച പ്രകാരം വിജേഷ് പിള്ള തനിക്ക് 30 കോടി വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം. സി പി എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ. സിപിഎം…
Read More » -
India
ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം; വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധിക്കും
ദില്ലി: ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധിക്കും. 2021-ലെ ഐ ടി ഇന്റർമീഡിയറി ചട്ടങ്ങളാണ് ഭേദഗതി ചെയ്യുന്നത്. ജനുവരിയിൽ കരടുനയം പുറത്തിറക്കിയിരുന്നു. പതിനെട്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഗെയിം കളിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതി വേണമെന്ന വ്യവസ്ഥയും ചട്ടത്തിലുണ്ട്. രാജ്യത്ത് ആദ്യമായാണ് ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണ സംവിധാനം കൊണ്ടുവരുന്നതെന്ന് കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Read More » -
Crime
പള്ളിയിൽ കക്കാൻ ഉപയോഗിച്ചത് കത്തനാരുടെ കുപ്പയം! വൈദിക വേഷമെടുത്തിട്ട് പള്ളിയിൽ മോഷണം; 40,000 രൂപ കവർന്ന മോഷ്ടാവ് സിസിടിവിയിൽ പതിഞ്ഞു
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് വൈദിക വേഷമെടുത്തിട്ട് പള്ളിയിൽ മോഷണം. മലയിടംതുരുത്ത് സെന്റ് മേരീസ് പളളി ഓഫീസ് കുത്തിത്തുറന്ന് 40,000 രൂപ കവർന്ന മോഷ്ടാവ് സിസിടിവിയിൽ പതിഞ്ഞു. മഖം മൂടിയതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. കിഴക്കമ്പലം മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ ബുധനാഴ്ച അർദ്ധ രാത്രിയാണ് മോഷ്ടാവ് എത്തിയത്. ശരീരവും തലയും തുണികൊണ്ട് മൂടിക്കെട്ടി പള്ളി പരിസരത്ത് എത്തിയ കള്ളൻ കയ്യിൽ കരുതിയ ആയുധം കൊണ്ട് ഓഫീസ് വാതിൽ കുത്തിത്തുറക്കാൻ ശ്രമിക്കുന്നു. പതിനെട്ട് മിനുട്ട് നേരം പരിശ്രമിച്ചെങ്കിലും പൊളിക്കാനായില്ല. തുടർന്ന് ഇയാൾ വികാരിയുടെ മുറി കുത്തിത്തുറന്നു. അലമാര വലിച്ചു വാരിയിട്ട് പരിശോധിച്ചു. വൈദികൻ പ്രാർത്ഥന സമയത്ത് ഉപയോഗിക്കുന്ന കറുത്ത കുപ്പായം ധരിച്ച് കള്ളൻ പുറത്ത് കടന്നു. ആദ്യം പൊളിക്കാൻ ശ്രമിച്ച ഓഫീസ് വാതിലിന്റെ പൂട്ട് പണിപ്പെട്ട് കുത്തിത്തുറന്നു. അലമാരയുടെ പൂട്ട് പൊളിച്ച് നാൽപതിനായിരം രൂപ കൈക്കലാക്കി. വൈദിക വേഷത്തിൽ തന്നെ സ്ഥലം വിട്ടു. പെസഹ കുർബാന കഴിഞ്ഞ് ആളുകൾ…
Read More » -
Business
‘ഹലോ മുംബൈ’; ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ തുറക്കാൻ ഒരുങ്ങി ആപ്പിൾ
മുംബൈ: ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ തുറക്കാൻ ഒരുങ്ങി ആപ്പിൾ. ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിളിന്റെ സ്റ്റോർ ആരംഭിക്കുന്നത്. മുംബൈയിലെ ടാക്‌സികളുടെ മാതൃകയിലാണ് സ്റ്റോർ നിർമ്മിച്ചിരിക്കുന്നത്. ആപ്പിള്‍ ബി.കെ.സി (ബാന്ദ്ര കുര്‍ളാ കോംപ്ലക്‌സ്) എന്നാണ് ഇന്ത്യയിലെ ആദ്യ സ്റ്റാറിന്റെ പേര് കമ്പനി വെബ്സൈറ്റിൽ ആപ്പിൾ രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത മാസത്തോടു കൂടി സ്റ്റോർ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം കമ്പനി നടത്തിയിട്ടില്ല. ആപ്പിള്‍ ബി.കെ.സിയുടെ ചിത്രം വെബ്സൈറ്റിൽ കമ്പനി പങ്കുവെച്ചിട്ടുണ്ട്. 2020-ൽ ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ വിപണിയിൽ ഒരു ഓൺലൈൻ റീട്ടെയിൽ സ്റ്റോർ ആരംഭിച്ച കാലിഫോർണിയ ആസ്ഥാനമായുള്ള കുപെർട്ടിനോ കമ്പനിക്ക് ഇന്ത്യ ഒരു വലിയ വിപണിയായി മാറി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും, ഉയർന്ന വില കാരണം, ആപ്പിളിന് ഇന്ത്യയുടെ സ്മാർട്ട്ഫോൺ വിപണിയിൽ 3 ശതമാനം മാത്രമേ നേടാനായിട്ടുള്ളു. കൊവിഡ് കാരണം 2021 ലെ ലോഞ്ച് പ്ലാനുകൾ വൈകിയതോടെ രാജ്യത്ത് റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നതിൽ ആപ്പിൾ തടസ്സങ്ങൾ…
Read More » -
Kerala
അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനത്തെ അവഗണിച്ച് തള്ളാന്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനത്തെ അവഗണിച്ച് തള്ളാന്‍ കോണ്‍ഗ്രസ്. ആന്‍റണിയുടെ പ്രതികരണത്തോടെ അധ്യായം അവസാനിച്ചെന്നാണ് കെപിസിസി നിലപാട്. അനില്‍ ആന്‍റണിയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം പാര്‍ട്ടിക്കും എകെ ആന്‍റണിക്കും നാണക്കേടുണ്ടാക്കി എന്നതില്‍ സംശയമില്ല, എങ്കിലും രാഷ്ട്രീയമായനഷ്ടം ഉണ്ടാകില്ലെന്നാണ് നേതാക്കളുടെ ആത്മവിശ്വാസം. ആന്‍റണിയുടെ മകന്‍ എന്നതിനപ്പുറം അനിലിന് പ്രത്യേകിച്ചൊരു സ്വാധീനവും പാര്‍ട്ടിയില്‍ ഇല്ല. അതിനാല്‍ തന്നെ മറ്റുനേതാക്കളോ പ്രവര്‍ത്തകരോ മറുകണ്ടം ചാടില്ല. അനിലിന്‍റെ രാഷ്ട്രീയ ചുവടുമാറ്റം വ്യക്തിപരമായ ലാഭത്തിന് വേണ്ടിയാണെന്നും ആന്‍റണിയുടെ വൈകാരികമായ പ്രതികരണം കാര്യങ്ങള്‍ അനുകൂലമാക്കിയെന്നുമാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. അതേസമയം അനിലിന്‍റെ രാഷ്ട്രീയ നിരീക്ഷണങ്ങളെയെല്ലാം സഹോദരന്‍ അജിത്ത് തള്ളി. ബിജെപി അംഗത്വമെടുത്തത് കുടുംബത്തെ ഒന്നാകെ ഞെട്ടിച്ചുവെന്നും അജിത് പോള്‍ ആന്‍റണി പറഞ്ഞു.ജ്യേഷ്ഠനെ തള്ളുമ്പോഴും അനിലിനെതിരായ കോൺഗ്രസ് സൈബർ ആക്രമണവും പാർട്ടി വിടാൻ കാരണമായിരിക്കാമെന്നും അജിത് പറയുന്നു.മകന്‍റെ രാഷ്ട്രീയ ചുവടുമാറ്റത്തോടെ വിഷമവൃത്തത്തിലായ എകെ ആന്‍റണിയെ മുതിര്‍ന്ന നേതാക്കളെല്ലാം ഫോണില്‍ വിളിച്ചു. ആന്‍റണിയുടെ മകന്‍ എന്ന നിലയില്‍ അവസരങ്ങള്‍ നല്‍കിയ നേതാക്കളും അനിലിനെ പൂര്‍ണമായി…
Read More » -
Crime
എം.വി. ഗോവിന്ദനെതിരായ സ്വപ്ന സുരേഷിൻറെ ആരോപണത്തിൽ വിജേഷ് പിള്ളയെ പ്രത്യേക സംഘം ചോദ്യം ചെയ്തു
കണ്ണൂർ: എം വി ഗോവിന്ദനെതിരായ സ്വപ്ന സുരേഷിൻറെ ആരോപണത്തിൽ വിജേഷ് പിള്ളയെ പ്രത്യേക സംഘം ചോദ്യം ചെയ്തു. സ്വപ്ന ഗൂഢാലോചന നടത്തിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് വിജേഷ് പിള്ളയെ ചോദ്യം ചെയ്തത്. പരാതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ബാംഗ്ലൂരിലെത്തി അന്വഷണ സംഘം ചോദ്യം ചെയ്യും. എംവി ഗോവിന്ദൻ നിയോഗിച്ച പ്രകാരം വിജേഷ് പിള്ള തനിക്ക് 30 കോടി വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്നയുടെ ആരോപണം. സി പി എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഇടനിലക്കാരനെന്ന നിലയിൽ തന്നെ ഭീഷണിപ്പെടുത്തിയെന്ന് വിജേഷ് പിള്ളയ്ക്കെതിരെ സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. കേസിൽ നിന്ന് പിൻമാറണമെന്നും മുഴുവൻ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്നാണ് സ്വപ്നയുടെ ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗേവിന്ദൻ പറഞ്ഞിട്ടാണ് വന്നതെന്നും 30 കോടി…
Read More » -
Kerala
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുപോകണമെന്ന് സർക്കാരിന് നിർബന്ധമില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി
പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു പോകണമെന്ന് സർക്കാരിന് നിർബന്ധമില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കോടതിയിലൂടെ പ്രശ്നം പരിഹരിക്കാനാണ് സർക്കാരിന്‍റെ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരേ ഹൈക്കോടതിയെ സമീപിയ്ക്കാൻ പാലക്കാട് കൊല്ലങ്കോട് ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനം. മുതലമട പഞ്ചായത്തും കോടതിയെ സമീപിക്കും. അരിക്കൊമ്പനെ ഒരു കാരണവശാലും പറമ്പിക്കുളത്തേക്ക് കൊണ്ടു വരാൻ അനുവദിക്കില്ലെന്ന പൊതുവികാരമാണ് നെൻമാറ എംഎൽഎ കെ ബാബുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഉയർന്നത്. തുടർസമരങ്ങൾക്കും നിയമപോരാട്ടത്തിനായിയി ജനകീയ സമിതി രൂപീകരിക്കും. ജനവാസ മേഖലയായ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ ഇറക്കിവിട്ടാൽ വലിയ പ്രത്യാഘാതകളായിരിക്കും സംഭവിക്കുകയെന്ന് കോടതിയെ ബോധ്യപ്പെടുത്തും. കോടതിയെ സമീപിക്കാൻ നിയമ വിദഗ്ദ്ധരുടെ സംഘം രൂപീകരിക്കും.
Read More »