Month: April 2023
-
Crime
നഗ്‌നദൃശ്യം ആവശ്യപ്പെട്ടതിന് പിന്നാലെ ബന്ധം ഉപേക്ഷിച്ചു; 14കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 18കാരന്‍ അറസ്റ്റില്‍
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പുത്തന്‍വേലിക്കര കല്ലേപ്പറമ്പ് പുളിക്കല്‍ വീട്ടില്‍ താമസിക്കുന്ന തൃശ്ശൂര്‍ മേലൂര്‍ കല്ലൂത്തി സ്വദേശി റോഷനെയാണ് (18) പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ചിലാണ് 14 വയസുകാരി ആത്മഹത്യ ചെയ്തത്. സോഷ്യല്‍ മീഡിയ വഴിയാണ് റോഷനുമായി പെണ്‍കുട്ടി പരിചയപ്പെടുന്നത്. പ്രതി പെണ്‍കുട്ടിയോട് നഗ്‌നദൃശ്യങ്ങള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനു വിധേയയാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നീട് റോഷന്‍ പെണ്‍കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ലൈംഗികാതിക്രമത്തിന് വിധേയമായ വിവരം ഉണ്ടായിരുന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രത്യേക പോലീസ് ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Read More » -
Crime
കൊച്ചിയില്‍ ഉപേക്ഷിച്ച വാഹനത്തില്‍ 175 കിലോ കഞ്ചാവ്; പിടികൂടിയത് അരക്കോടിയുടെ ‘മൊതല്’
കൊച്ചി: പള്ളുരുത്തിയില്‍ ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന വാഹനത്തില്‍ നിന്ന് 175 കിലോ കഞ്ചാവ് കണ്ടെത്തി. പിടികൂടിയ കഞ്ചാവിന് അരക്കോടിയിലേറെ രൂപ വില വരും. മധുരം കമ്പനി റോഡിലാണ് കഞ്ചാവ് ഒളിപ്പിച്ച കാര്‍ കണ്ടെത്തിയത്. കാറില്‍ കഞ്ചാവ് ഒളിപ്പിച്ച സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. ഫോര്‍ട്ട്കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വാഹനം വാടകയ്ക്കെടുത്തത് ലഹരി കേസുകളില്‍ നേരത്തെ അറസ്റ്റിലായിട്ടുള്ള ഒരു യുവാവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നവരാണ് ഇതിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. അധികമാരും ശ്രദ്ധിക്കാത്ത ഒരു ഇടവഴിയിലാണ് വാഹനം ഇട്ടിരുന്നത്. അമ്പലമേട്ടില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ലഹരിമാഫിയ സംഘവുമായി ബന്ധമുള്ളവരാണ് കാര്‍ ഉപേക്ഷിച്ചതെന്നും സൂചന ലഭിച്ചിട്ടുണ്ട്. കൊല്ലത്തെ കുപ്രസിദ്ധ ഗുണ്ട ബോക്സര്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഒഡീഷയില്‍ നിന്ന് ചരക്ക് ലോറികളില്‍ കിലോ കണക്കിന് കഞ്ചാവ് കൊച്ചിയിലെത്തിച്ചാണ് സംഘം വിതരണം ചെയ്തിരുന്നത്. ലോറികളില്‍ എത്തിക്കുന്ന കഞ്ചാവ് ഹൈവേകളില്‍…
Read More » -
Kerala
യുവതിയെ വിജനമായ വഴിയില്‍ ഇറക്കിവിട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍; വീട്ടിലേക്ക് മടങ്ങിയത് പിതാവിനെ വിളിച്ചുവരുത്തി
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ നിന്നും ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി. എടപ്പാള്‍ സ്വദേശിനിയ്ക്കായി കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും ദുരനുഭവം നേരിട്ടത്. സംഭവത്തില്‍ കെഎസ്ആര്‍ടിസി ജോയിന്റെ എംഡി്ക്കാണ് യുവതി പരാതി നല്‍കിയത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. കെഎസ്ആര്‍ടിസി ഡീലക്സ് ബസിലെ ജീവനക്കാരാണ് യുവതിയെ ഇറക്കിവിട്ടത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്നായിരുന്നു യുവതി എടപ്പാളിലേക്ക് യാത്ര ആരംഭിച്ചത്. സാധാരണ കെ- സ്വിഫ്റ്റ് ബസിലാണ് യുവതി തിരുവനന്തപുരത്ത് നിന്നും നാട്ടിലേക്ക് വരാറ്. പതിവ് പോലെ കെ-സ്വിഫ്റ്റ് ബുക്ക് ചെയ്തെങ്കിലും ലഭിച്ചത് ഡീലക്സ് ബസാണ്. സ്വിഫ്റ്റ് ബസിനായി യുവതി ഏറെ നേരം വഴിയില്‍ കാത്ത് നിന്നു. എന്നാല്‍ ബസ് കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് ഡീലക്സ് ബസാണെന്ന് വ്യക്തമായത്. ഇതോടെ ഇതില്‍ കയറി യാത്ര ആരംഭിച്ചു. പതിവായി എടപ്പാളിനും കുറ്റിപ്പുറത്തിനും ഇടയിലെ ഗോവിന്ദ ടാക്കീസിന് സമീപമാണ് യുവതി ഇറങ്ങുക. എന്നാല്‍ ഇവിടെ ഇറങ്ങാന്‍ ബസ് ജീവനക്കാര്‍ അനുവദിച്ചില്ല. ഇറക്കണമെങ്കില്‍ കുറ്റിപ്പുറത്തേക്ക് ടിക്കറ്റ് എടുക്കണമെന്ന് ആയിരുന്നു യുവതിയോട് ജീവനക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍…
Read More » -
Crime
ട്രെയിന്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് എന്‍.ഐ.എയും ഐ.ബിയും; പോലീസിന് വീഴ്ചയെന്നും കണ്ടെത്തല്‍
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് കേന്ദ്ര ഏജന്‍സികള്‍. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി)യുമാണ് എലത്തൂര്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചത്. പിടിയിലായ ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തംനിലയ്ക്കല്ലെന്നും ഇയാളെ കേരളത്തില്‍ എത്തിച്ചതാണെന്നുമാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായി കത്തിക്കാനാണ് പദ്ധതിയിട്ടതെന്നും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഷാരൂഖ് സെയ്ഫിയെ കേരളത്തില്‍ എത്തിക്കാന്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും ഇതിന് വലിയ സഹായം ലഭിച്ചെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഷാരൂഖ് സെയ്ഫിക്ക് ആശയപരമായ പ്രചോദനങ്ങള്‍ നല്‍കിയതിന് പിന്നിലും വന്‍സംഘമുണ്ട്. ഇത്തരത്തില്‍ പ്രചോദനം നല്‍കിയാണ് ഇയാളെ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചത്. കൃത്യത്തിനായി കേരളം തെരഞ്ഞെടുത്തതിന് പിന്നിലും വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയെന്നാണ് വിവരം. ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായി കത്തിക്കാനായിരുന്നു പദ്ധതി. മൂന്നുകുപ്പി പെട്രോള്‍ ഉള്‍പ്പെടെ എല്ലാജ്ജീകരണങ്ങളും ഷാരൂഖിന്റെ കൈവശമുണ്ടായിരുന്നു. എന്നാല്‍, ആസൂത്രണംചെയ്തത് പോലെ കൃത്യം നടപ്പാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. പരിശീലനക്കുറവാണ് പദ്ധതി പാളിപ്പോകാന്‍ കാരണമായത്. ആക്രമണത്തിന് ശേഷം…
Read More » -
Crime
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍
കോഴിക്കോട് : പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. താമരശേരി പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. പരപ്പന്‍പൊയില്‍ സ്വദേശി ഷാഫി എന്ന വ്യവസായിയെയും ഭാര്യയെയുമാണ് വീട്ടിന് മുന്നില്‍ നിന്ന് പിടിച്ചുകൊണ്ടുപോയത്. തുടര്‍ന്ന് ഭാര്യയെ വഴിയിലുപേക്ഷിച്ചു. തന്നെ ചിലര്‍ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് താമരശ്ശേരി പോലീസില്‍ നേരത്തേ ഷാഫി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി സ്വദേശിയായ സാലി എന്നയാള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ വിദേശത്താണ്. തട്ടിക്കൊണ്ടുപോകാന്‍ സംഭവത്തിന് ഇയാളമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. നേരത്തെ ഭീഷണിപ്പെടുത്തിയ കേസിലെ ആളുകളെയാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഭാര്യ സെനിയയെ വഴിയില്‍ വെച്ച് ഇറക്കിവിട്ടു. പിടിവലിക്കിടെ സെനിയക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഷാഫിയുടെയും സെനിയയുടെയും വീട്ടിലെത്തിയാണ് അക്രമി സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. അക്രമികള്‍ മുഖം മറച്ചിരുന്നുവെന്നാണ് സെനിയ നല്‍കിയിരിക്കുന്ന മൊഴി.…
Read More » -
India
മദ്യപിച്ച് ലക്കുകെട്ട് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; യാത്രക്കാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍നിന്നു ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്റെ പരാക്രമം. പ്രതീക് (40) എന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്‌തെന്ന് ഇന്‍ഡിഗോ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ എട്ടോടെ 6 ഇ 308 എന്ന വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കമ്പനി തയാറല്ലെന്നും അപമര്യാദയായും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കും വിധവും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും ഇന്‍ഡിഗോ കൂട്ടിച്ചേര്‍ത്തു. ബെംഗളൂരുവില്‍ എത്തിയ ഉടന്‍ യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറി. വിമാനത്താവളത്തിലെ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.
Read More » -
Health
പ്രമേഹ രോഗികൾ പഴങ്ങൾ കണ്ടാൽ മുഖം തിരിക്കേണ്ട, നിങ്ങൾക്ക് കഴിക്കാവുന്ന പഴങ്ങൾ ഏതൊക്കെ എന്നറിയുക
പ്രമേഹം ബാധിച്ചാല്‍ പിന്നെ എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം എന്നാണ് പലരുടെയും സംശയം. ഇന്നും ഇത് സംബന്ധിച്ച് പല പഠനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. എന്തായാലും പ്രമേഹരോഗികള്‍ക്ക് ആശങ്ക കൂടാതെ കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം. മുന്തിരി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍ ധാരാളം അടങ്ങിയ പഴമാണ് മുന്തിരി. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും. ആപ്പിളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ് ആപ്പിള്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ കഴിക്കുന്നത് ഗുണം ചെയ്യും. പീച്ച് പഴമാണ് പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന മറ്റൊരു ഫ്രൂട്ട്. പീച്ചില്‍ 68 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.…
Read More » -
Local
കവയിത്രി എം.ആർ രമണി അന്തരിച്ചു, പൊൻകുന്നം ദാമോദരന്റെ ജ്യേഷ്ഠപുത്രിയും മാതൃഭൂമി സീനിയർ സബ് എഡിറ്റർ, സെലിം അജന്തയുടെ മാതാവുമാണ്
കവയിത്രിയും സാമൂഹികപ്രവർത്തകയുമായ പൊൻകുന്നം ചിറക്കടവ് തെക്കേത്തുകവല അജന്തയിൽ എം.ആർ രമണി (നളിനമ്മ-73) അന്തരിച്ചു. റിട്ട.ഗവ.സ്‌കൂൾ അധ്യാപികയാണ്. പ്രശസ്ത കവി പരേതനായ പൊൻകുന്നം ദാമോദരന്റെ ജ്യേഷ്ഠപുത്രിയാണ്. പൊൻകുന്നം ദാമോദരൻ സ്മാരക ട്രസ്റ്റിന്റെ സ്ഥാപകയും ദീർഘകാലം ട്രഷററുമായിരുന്നു. സി.പി.എം അംഗമായിരുന്ന എം.ആർ രമണി പുരോഗമന കലാസാഹിത്യസംഘത്തിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും ഭാരവാഹിയും ഗ്രന്ഥശാലാ പ്രവർത്തകയുമായിരുന്നു. മകൻ: സെലിം അജന്ത(സീനിയർ സബ് എഡിറ്റർ, മാതൃഭൂമി, കോട്ടയം). മരുമകൾ: സൗമിനി(കോളത്ത്, വളഞ്ഞവട്ടം, തിരുവല്ല). മൃതദേഹം ഇന്ന് (ശനി) 11 വരെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി കോട്ടയം മെഡിക്കൽ കോളജ് അധികൃതർക്ക് കൈമാറും.
Read More » -
Movie
സത്യനും ശാരദയും നായികാനായകന്മാരായ എം.ടിയുടെ ‘പകൽക്കിനാവ്’ പ്രേക്ഷകരിലെത്തിയിട്ട് ഇന്ന് 57 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എം.ടി വാസുദേവൻ നായരുടെ രചനയിൽ എസ്.എസ് രാജൻ സംവിധാനം ചെയ്‌ത ‘പകൽക്കിനാവി’ന് 57 വർഷം പഴക്കം. 1966 ഏപ്രിൽ 8 നായിരുന്നു സത്യനും ശാരദയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം റിലീസ് ചെയ്‌തത്. സ്നേഹസീമ, തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ പഴയകാല ചിത്രങ്ങളുടെ സംവിധായകനാണ് എസ്.എസ് രാജൻ. സ്ത്രീലമ്പടനായ ഒരാളുടെ മനംമാറ്റമാണ് ‘പകൽക്കിനാവി’ലെ പ്രമേയം. പി ഭാസ്‌ക്കരൻ-ബി.എ ചിദംബരനാഥ് ടീമിന്റെ ഗാനങ്ങൾ, പകൽക്കിനാവിൻ സുന്ദരമാകും, നിദ്ര തൻ നീരാഴി, കേശാദി പാദം തൊഴുന്നേൻ – അവയുടെ ലാളിത്യസൗകുമാര്യം കൊണ്ട് തലമുറകളിലേയ്ക്ക് കടന്ന് ഇന്നും ക്ലാവ് പിടിക്കാതെ നിലകൊള്ളുന്നു. ആഡംബരം ജീവിതത്തിന്റെ മുഖമുദ്രയാക്കിയ സത്യൻ. കുടുംബ പ്രാരബ്ധങ്ങൾ ചുമലിലേറ്റി ഒരു ജോലിക്കായി അലയുന്ന നെല്ലിക്കോട് ഭാസ്‌ക്കരൻ. ജീവിതത്തിന്റെ രണ്ട് മുഖങ്ങൾ. മൂന്നാമതൊരു മുഖം – ശാരദ – ത്രികോണ പ്രണയകാരണമായി കഥയിൽ വരുന്നു. നെല്ലിക്കോട് രക്ഷകനായെങ്കിലും സത്യന്റെ കൂടെ കറങ്ങി ശാരദ ഗർഭിണിയായി. അപ്പോൾ…
Read More »
