BusinessTRENDING

‘ഹലോ മുംബൈ’; ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ തുറക്കാൻ ഒരുങ്ങി ആപ്പിൾ

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ തുറക്കാൻ ഒരുങ്ങി ആപ്പിൾ. ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിളിന്റെ സ്റ്റോർ ആരംഭിക്കുന്നത്. മുംബൈയിലെ ടാക്‌സികളുടെ മാതൃകയിലാണ് സ്റ്റോർ നിർമ്മിച്ചിരിക്കുന്നത്. ആപ്പിള്‍ ബി.കെ.സി (ബാന്ദ്ര കുര്‍ളാ കോംപ്ലക്‌സ്) എന്നാണ് ഇന്ത്യയിലെ ആദ്യ സ്റ്റാറിന്റെ പേര് കമ്പനി വെബ്സൈറ്റിൽ ആപ്പിൾ രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത മാസത്തോടു കൂടി സ്റ്റോർ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം കമ്പനി നടത്തിയിട്ടില്ല.  ആപ്പിള്‍ ബി.കെ.സിയുടെ ചിത്രം വെബ്സൈറ്റിൽ കമ്പനി പങ്കുവെച്ചിട്ടുണ്ട്.

2020-ൽ ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ വിപണിയിൽ ഒരു ഓൺലൈൻ റീട്ടെയിൽ സ്റ്റോർ ആരംഭിച്ച കാലിഫോർണിയ ആസ്ഥാനമായുള്ള കുപെർട്ടിനോ കമ്പനിക്ക് ഇന്ത്യ ഒരു വലിയ വിപണിയായി മാറി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴും, ഉയർന്ന വില കാരണം, ആപ്പിളിന് ഇന്ത്യയുടെ സ്മാർട്ട്ഫോൺ വിപണിയിൽ 3 ശതമാനം മാത്രമേ നേടാനായിട്ടുള്ളു. കൊവിഡ് കാരണം 2021 ലെ ലോഞ്ച് പ്ലാനുകൾ വൈകിയതോടെ രാജ്യത്ത് റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നതിൽ ആപ്പിൾ തടസ്സങ്ങൾ നേരിട്ടിരുന്നു. അതേസമയം, ആപ്പിൾ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വർഷങ്ങളായി Amazon.com Inc, Walmart Inc ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും റീസെല്ലർമാർ വഴിയും വിൽക്കുന്നു.

ആപ്പിളിന്‍റെ ഇന്ത്യയിലെ നിര്‍മ്മാണ യൂണിറ്റ് ഏറ്റെടുക്കാൻ ടാറ്റ ഒരുങ്ങുന്നെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ ഐഫോൺ നിർമ്മാതാക്കളാണ് വിസ്‌ട്രോൺ. ഐഫോൺ എസ്ഇ, ഐഫോൺ 12, ഐഫോൺ 13 എന്നിവയുടെ നിർമ്മാണത്തിനായി കര്‍ണാടകത്തില്‍ ഇവര്‍ക്ക് ഒരു കേന്ദ്രമുണ്ട്. അതേ സമയം ഇന്ത്യയില്‍ ഐഫോൺ 14 നോൺ-പ്രോ മോഡലുകളും അടക്കം ഐഫോണുകള്‍ ഫോക്‌സ്‌കോൺ, പെഗാട്രോൺ എന്നിവരുടെ പ്ലാന്‍റുകളിലാണ് നിർമ്മിക്കുന്നത്.

Back to top button
error: