Month: April 2023

  • Crime

    സ്വർണ്ണക്കള്ളക്കടത്ത് കേസ്: മുഖ്യസൂത്രധാരൻ റമീസ് റിമാന്റിൽ

    ദില്ലി: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യസൂത്രധാരൻ കെ ടി റമീസ് റിമാന്റിൽ. സ്വര്‍ണകള്ളക്കടത്ത് കേസിൽ ഇഡി അന്വേഷണം സജീവമാക്കി. ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ ശേഷം റമീസിനെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ റമീസിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. വിദേശത്ത് നിന്ന് സ്വര്‍ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് കെ ടി റമീസ് ആണെന്നാണ് കണ്ടെത്തൽ. റമീസിനെ ഇഡി കസ്റ്റഡിയില്‍ വാങ്ങും. റമീസിനെ നേരത്തെ എന്‍ഐഎയും കസ്റ്റംസും അറസ്റ്റ് ചെയ്തിരുന്നു.

    Read More »
  • Kerala

    അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിൽ പ്രതിഷേധം ശക്തം; മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ

    പാലക്കാട് : അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ച് മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ. കോടതി വിധി വന്നതിന് പിന്നാലെ അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെ ജനങ്ങൾപ്രദേശത്ത് പ്രതിഷേധിക്കുകയാണ്. മുതലമട പഞ്ചായത്തിൽ രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ. അരിക്കൊന്പനെ പറന്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ മുതലമട പഞ്ചായത്ത് കോടതിയെ സമീപിച്ചിരിക്കുകയാണ്. ആറ് പഞ്ചായത്തുകളെ ബാധിക്കുമെന്നാണ് ഇവരുടെ വാദം. സമരത്തിന് ജനകീയസമിതി രൂപീകരിക്കാനും സർവകക്ഷിയോഗത്തിൽ തീരുമാനമായി. അതേസമയം പറമ്പികുളത്തേക്ക് മാറ്റണമെന്ന് സർക്കാരിന് നിർബന്ധമില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു.

    Read More »
  • NEWS

    സൗദി അറേബ്യയില്‍ വാഹനാപകടം; അഞ്ച് മലയാളികൾക്ക് പരുക്ക്

    റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് മലയാളികൾക്ക് പരുക്കേറ്റു. പടിഞ്ഞാറൻ സൗദിയിലെ യാമ്പുവിൽ നിന്നും ഉംറക്ക് പുറപ്പെട്ട മലയാളികൾ സഞ്ചരിച്ച കാറിന് പിന്നിൽ ലോറിയിടിച്ചായിരുന്നു അപകടം. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ യാംബു – മക്ക റോഡിലെ ഖുലൈസ് എന്ന സ്ഥലത്തുണ്ടായ അപകടത്തിൽ യാമ്പു റോയൽ കമീഷന് കീഴിൽ ജോലി ചെയ്യുന്ന മലയാളികളാണ് അപകടത്തിൽ പെട്ടത്. സാരമായി പരിക്കേറ്റ മലപ്പുറം തിരൂർ സ്വദേശി ഇസ്മായിലിനെ ജിദ്ദയിലെ കിങ് അബ്ദുല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ മുഹമ്മദലി കട്ടിലശ്ശേരി, അഷ്റഫ് കരുളായി, തിരുവനന്തപുരം സ്വദേശികളായ അലി, അബ്ദുറഹ്മാൻ എന്നിവരുടെ പരിക്ക് നിസാരമാണ്.

    Read More »
  • LIFE

    ഭാവനയുടെ അടുത്ത ചിത്രം ‘ഹണ്ടി’​ന്റെ ടീസര്‍ പുറത്ത്; ഭയത്തിന്റെ മുൾമുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുന്ന ഹൊറർ ത്രില്ലർ ചിത്രം

    ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നു. ഒരു ഹൊറർ ത്രില്ലർ ചിത്രമായിട്ടാണ് ‘ഹണ്ട്’ ഒരുക്കിയിരിക്കുന്നത്. അങ്ങനെയൊരു വിഭാഗത്തിലുള്ള ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഭയത്തിന്റെ മുൾമുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇതിലെ രംഗങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ‘ഹണ്ടി’ലുണ്ടാകും. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് ‘ഹണ്ട്’ നിവർത്തുന്നത്. അത്യന്തം സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കുന്ന ‘ഹണ്ടിൽ’ ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെ രാധാകൃഷ്‍ണനാണ് ചിത്രം നിർമിക്കുന്നത്. ജയലക്ഷ്‍മി ഫിലിംസിന്റെ ബാനറിലാണ് നിർമാണം. അതിഥി രവിയുടെ ‘ഡോ. സാറ’ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്‍മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ, ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ,…

    Read More »
  • Kerala

    തൃശൂർ പൂരത്തിന് കർശന സുരക്ഷ, പെസോയുടെ നിർദ്ദേശം പൂർണ്ണമായി പാലിച്ച് വെടിക്കെട്ട്: കളക്ടർ

    തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരത്തിന് കർശന സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്ടർ കൃഷ്ണതേജ വ്യക്തമാക്കി. പെസോയുടെ മാർഗ്ഗനിർദ്ദേശം പൂർണമായി പാലിച്ചാവും വെടിക്കെട്ട് നടത്തുക. ഒരുക്കങ്ങൾ വിലയിരുത്താനുള്ള ജില്ലാ ഭരണ കൂടത്തിന്റെ യോഗം അടുത്ത യാഴ്ച നടക്കും. തൃശൂർ കളക്ടറായി ചുമതലയേറ്റശേഷമുള്ള ആദ്യത്തെ മെഗാ ഇവൻറിന് തയാറെടുക്കുകയാണ് കൃഷ്ണതേജ. അസിസ്റ്റന്റ് കലക്ടറായി തൃശൂരിൽ സേവനം അനുഷ്ഠിച്ചതിന്റെ അനുഭവസമ്പത്തുണ്ട്. ഏപ്രിൽ മുപ്പതിന് നടക്കാൻ പോകുന്ന തൃശൂർ പൂരം മുൻവർഷങ്ങളിലേതും പോലെ സുരക്ഷിതമായി നടത്താൻ ഒരുക്കങ്ങളായെന്ന് പ്രസ് ക്ലബ്ബിൻറെ മുഖാമുഖത്തിൽ കളക്ടർ വ്യക്തമാക്കി. വെടിക്കെട്ടിന് പെസോയുടെ കർശന നിർദ്ദേശങ്ങളുണ്ട്. അത് പാലിക്കേണ്ടി വരുമെന്നും കളക്ടർ. ജില്ലയിലെ ടൂറിസ്റ്റ് സെൻററുകളെ തമ്മിൽ ബന്ധിപ്പിച്ച് കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമം നടത്തുമെന്നും കളക്ടർ പറഞ്ഞു.

    Read More »
  • LIFE

    ‘രോമാഞ്ച’ത്തോടൊപ്പം ഒരുകൂട്ടം പുതിയ മലയാള സിനിമകളും ഈ വാരം ഒടിടിയില്‍; കാത്തിരുന്ന സിനിമാപ്രേമികള്‍ ‘ഹാപ്പി’

    മലയാള സിനിമയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹിറ്റ് ആയിരുന്നു രോമാഞ്ചം. ഏറെക്കാലത്തിനു ശേഷം ഹൊറർ കോമഡി വിഭാഗത്തിൽ പ്രദർശനത്തിനെത്തിയ ചിത്രം വലിയ സാമ്പത്തിക വിജയമാണ് നേടിയത്. തിയറ്ററിൽ റിപ്പീറ്റ് ഓഡിയൻസിനെ ഏറെ ലഭിച്ച ചിത്രമാണെങ്കിലും രോമാഞ്ചത്തിൻറെ ഒടിടി റിലീസിനുവേണ്ടിയുള്ള കാത്തിരിപ്പ് സിനിമാപ്രേമികൾക്കിടയിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്നലെ അർധരാത്രിയോടെ സ്ട്രീമിംഗ് ആരംഭിച്ചു. എന്നാൽ മലയാളത്തിൽ നിന്ന് ഈ വാരമുള്ള ഒടിടി റിലീസ് രോമാഞ്ചം മാത്രമല്ല. ആസിഫ് അലി, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സേതു സംവിധാനം ചെയ്ത മഹേഷും മാരുതിയും, ധ്യാൻ ശ്രീനിവാസൻ, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാക്സ്‍വെൽ ജോസ് സംവിധാനം ചെയ്ത ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്, അർജുൻ അശോകൻ, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിഖിൽ മുരളി സംവിധാനം ചെയ്ത പ്രണയ വിലാസം എന്നീ ചിത്രങ്ങളാണ് ഒടിടിയിൽ പ്രദർ‌ശനം…

    Read More »
  • Kerala

    കോഴിക്കോട് മാലിന്യ കരാർ: ബ്രഹ്മപുരത്തെ വിവാദ കമ്പനിയായ സോൺടയ്ക്ക് വേണ്ടി മുൻ ചീഫ് സെക്രട്ടറി ടോം ജോസ് കൂടിക്കാഴ്ച നടത്തിയെന്ന് ഇടനിലക്കാരൻ

    കൊച്ചി: ബ്രഹ്മപുരത്തെ വിവാദ കമ്പനിയായ സോൺട ഇൻഫ്രാടെക്കിനായി മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസുമായി കൂടിക്കാഴ്ച നടത്തിയെന്ന് കൊച്ചിയിലെ ഇടനിലക്കാരൻ അജിത്ത് കുമാർ. സോൺട പ്രതിനിധികളുടെ ആവശ്യപ്രകാരമാണ് അന്ന് കൊച്ചിയിൽ ഉൾനാടൻ ജലഗതാഗത കോർപ്പറേഷൻ എംഡിയായിരുന്നപ്പോൾ ടോം ജോസിനെ കണ്ടത്. ടോം ജോസ് സംസ്ഥാന ചീഫ് സെക്രട്ടറിയായപ്പോഴാണ് മുഖ്യമന്ത്രിക്കൊപ്പം വിദേശ സന്ദർശനത്തിൽ സോൺടയുടെ പ്രതിനിധികളെ കാണുന്നതും പിന്നാലെ കരാർ അനുവദിക്കുന്നതെന്നും ഇടനിലക്കാൻ വെളിപ്പെടുത്തി. എന്നാൽ, ഇടനിലക്കാരെ അറിയില്ലെന്നും കൂടിക്കാഴ്ചയെ കുറിച്ച് ഓർമ്മയില്ലെന്നുമാണ് ടോം ജോസിൻ്റെ പ്രതികരണം. 2017-2018 കാലത്താണ് സോണ്ട ഇൻഫ്രാടെക്ക് കേരളത്തിലേക്ക് കടന്നുവരുന്നത്. ആദ്യം കോഴിക്കോട്ടെ മാലിന്യ പദ്ധതിയായിരുന്നു ലക്ഷ്യം. കമ്പനിയുടെ പ്രതിനിധി വിനു ജോസ് അന്ന് അഡി. ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസിലേക്ക് എത്താൻ തങ്ങളെ ബന്ധപ്പെട്ടുവെന്നും, ഇടനിലക്കാരായ പൗളി ആൻറണിയും മോഹൻ വെട്ടത്തും വഴി ടോം ജോസുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഇടനിലക്കാരൻ അജിത്ത് കുമാറിൻറെ വെളിപ്പെടുത്തൽ. കരാർ നടപടികൾ തുടങ്ങുന്നതിന് മുന്നെ ആയിരുന്നു ടോം ജോസുമായി…

    Read More »
  • LIFE

    പ്രേക്ഷകരുടെ ഇഷ്‍ട ജോഡികളായ രശ്‍മിക മന്ദാനയും വിജയ് ദേവെരകൊണ്ടയും പ്രണയത്തിലോ ? അധികം ചിന്തിക്കല്ലേ… താരത്തി​ന്റെ പ്രതികരണം ഇങ്ങനെ

    രശ്‍മിക മന്ദാനയും വിജയ് ദേവെരകൊണ്ടയും പ്രേക്ഷകരുടെ ഇഷ്‍ട ജോഡികളാണ്. ഇരുവരും പ്രണയത്തിലാണെന്നും വാർത്തകൾ വന്നിരുന്നു. ലിവിംഗ് ടുഗതറാണ് താരങ്ങൾ എന്നും സിനിമാ മാധ്യമങ്ങളിൽ റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഇത്തരം ഒരു പ്രചാരണത്തിന് മറുപടി നൽകിയിരിക്കുകയാണ് രശ്‍മിക മന്ദാന. സാമൂഹ്യ മാധ്യമങ്ങളിൽ തനിക്ക് ജന്മദിന ആശംസകൾ നേർന്നവർക്ക് നന്ദി പറഞ്ഞ് രശ്‍മിക മന്ദാന ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. അതേ പശ്ചാത്തലത്തിലുള്ള വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോയുമായി ചേർത്തുവച്ച് രശ്‍മിക മന്ദാനയുടെ വീഡിയോയുടെ സ്‍ക്രീൻഷോട്ട് ചിലർ ട്വീറ്റ് ചെയ്‍തു. വിജയ്‍യുടെ ഹൈദരാബാദിലെ വീട്ടിന്റെ എക്സ്റ്റീരിയറിന് സമാനമായിരുന്നു രശ്‍മിക മന്ദാനയുടെ വീഡിയോയുടെ ബാക്ക്ഗ്രൗണ്ട്. അധികം ചിന്തിക്കല്ലേയെന്നാണ് താരം ആ ട്വീറ്റിന് മറുപടി നൽകിയത്. ‍ ‘മിഷൻ മജ്‍നു’വാണ് രശ്‍മിക നായികയായി അവസാനമായി പ്രദർശനത്തിന് എത്തിയത്. ശന്തനു ബഗ്‍ചിവാണ് ചിത്രം സിദ്ധാർഥ് മൽഹോത്രയെ നായകനാക്കി ഒരുക്കിയത്. ഇത് ഒരു സ്‍പൈ ത്രില്ലർ ചിത്രമായിട്ടാണ് എത്തിയത്. റോണി സ്‍ക്ര്യൂവാല, അമർ ബുടാല, ഗരിമ മേഹ്‍ത എന്നിവരാണ് ‘മിഷൻ മജ്‍നു’ എന്ന ചിത്രം…

    Read More »
  • LIFE

    മമ്മൂട്ടി നായകനായെത്തുന്ന കണ്ണൂര്‍ സ്ക്വാഡിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

    മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം കണ്ണൂർ സ്ക്വാഡിൻറെ ചിത്രീകരണം പൂർത്തിയായി. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമാണ് ഇത്. ചിത്രീകരണം പൂർത്തിയായ വിവരം മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. റോബി വർഗീസ് രാജിനും ടീമിനുമൊപ്പം മികച്ച അനുഭവമാണ് തനിക്കുണ്ടായതെന്നും അണിയറക്കാർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചു. കൊച്ചി, പൂനെ, പാലാ, കണ്ണൂർ, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടൻ റോണി ഡേവിഡ് രാജ് ആണ്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാമും എഡിറ്റിംഗ് പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ് ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്,…

    Read More »
  • Kerala

    അരിക്കൊമ്പനെ ചട്ടം പഠിപ്പിക്കാന്‍ നിര്‍മ്മിച്ച കൂട് പൊളിക്കേണ്ടതില്ലെന്ന് വനംവകുപ്പ് തീരുമാനം; ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കും

    ഇടുക്കി: അരിക്കൊമ്പനെ ചട്ടം പഠിപ്പിക്കാൻ എറണാകുളത്തെ കോടനാട്ട് നിർമ്മിച്ച കൂട് പൊളിക്കേണ്ടതില്ലെന്ന് വനംവകുപ്പ് തീരുമാനം. ഭാവിയിലെ ആവശ്യങ്ങൾക്കായി കൂട് സൂക്ഷിക്കാനാണ് തീരുമാനം. ചിന്നക്കനാലിൽ നിന്ന് പിടികൂടിയാൽ കൊമ്പനെ കോടനാട് എത്തിച്ച് മെരുക്കാനായിരുന്നു പദ്ധതി. ആനയെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് കൂട് ആവശ്യമില്ലാതെയായത്. കോടനാട്ടെ അഭയാരണ്യത്തിൽ പത്ത് ലക്ഷം രൂപ ചിലവിട്ട് നൂറിലധികം യൂക്കാലിത്തടികളെത്തിച്ചാണ് ഈ കൂടൊരുക്കിയത്. മൂന്ന് മുതൽ അഞ്ച് വർഷം വരെ തടികൾക്ക് കേടുപറ്റില്ലെന്നും ചിതലരിക്കില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഏതെങ്കിലും തടിക്ക് കേടുപറ്റിയാൽ മാറ്റിവയ്ക്കാൻ മുപ്പതോളം തടികൾ വനംവകുപ്പിന്റെ കൈവശമുണ്ട്. വയനാട് നിന്നെത്തിയ വിദഗ്ധരായ തൊഴിലാളികൾ ക്രെയ്ൻ ഉപയോഗിച്ച് അഞ്ച് ദിവസം കൊണ്ടാണ് കൂട് നിർമ്മിച്ചത്. അതേസമയം, അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് പറമ്പിക്കുളം നിവാസികളുടെ തീരുമാനം. കാട്ടാനയെ കൊണ്ടുവരാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകും. മുതലമടയിൽ ഇന്ന് സർവകക്ഷിയോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ആദിവാസി മേഖലയായ പറമ്പിക്കുളത്ത് പത്ത് കോളനികളുണ്ട്. 611…

    Read More »
Back to top button
error: