Month: April 2023
-
Local
കണ്ണൂരിൽ പ്രീ പ്രൈമറി സ്ക്കൂൾ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍
ഇരിട്ടി: അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ചു. തില്ലങ്കേരി പടിക്കച്ചാല്‍ എല്‍പിസ്‌കൂളിലെ പ്രീ പ്രൈമറി അധ്യാപിക പടിക്കച്ചാലില്‍ താവോരത്ത് ഹൗസില്‍, പി കെ പ്രസാദിന്റെ ഭാര്യ കെ.ഡി ബിനിത (36) ആണ് മരിച്ചത്. ഇന്ന് (ശനി) പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഗള്‍ഫിലായിരുന്ന ബിനിതയുടെ ഭര്‍ത്താവ് പ്രസാദ് രണ്ട് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. വീടിന് പുറത്തുവച്ച് ദേഹമാസകലം തീപ്പൊള്ളലേറ്റ ബിനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാവൂര്‍ തുണ്ടിയിലെ ദാസൻ- ജാനകി ദമ്പതിമാരുടെ മകളാണ്. മട്ടന്നൂര്‍ ഹയര്‍ സെകന്ററി സ്‌കൂള്‍ വിദ്യാര്‍ഥി അമല്‍ പ്രസാദ്, ഉളിയില്‍ ഗവ. യു പി സ്‌കൂള്‍ വിദ്യാര്‍ഥി അമയ പ്രസാദ് എന്നിവർ മക്കളാണ്. സഹോദരങ്ങള്‍: വിജേഷ്, ബിപിന. പരിയാരം കണ്ണൂര്‍ ഗവ. മെഡി. കോളജില്‍ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശനിയാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ചു. ശേഷം പടിക്കച്ചാല്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സംഭവത്തില്‍ മുഴക്കുന്ന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read More » -
LIFE
മഞ്ഞയിൽ മിന്നിത്തിളങ്ങി… സൂപ്പർ സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ ജാൻവി കപൂർ; ചിത്രങ്ങൾ വൈറൽ
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാൻവി കപൂർ. ഫിറ്റ്നസിൻറെ കാര്യത്തിലും ഫാഷൻറെ കാര്യത്തിലും ജാൻവി സൂപ്പറാണെന്നാണ് ആരാധകരുടെ അഭിപ്രായം. ജാൻവിയുടെ പോസ്റ്റുകളൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ജാൻവിയുടെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൂപ്പർ സ്റ്റൈലിഷ് ഔട്ട്ഫിറ്റിലാണ് ഇത്തവണ താരം തിളങ്ങിയത്. നിയോൺ യെല്ലോ നിറത്തിലുള്ള ക്രോപ്പ് ടോപ്പും സ്കർട്ടുമാണ് ജാൻവിയുടെ വേഷം. പിങ്ക് വില്ല സ്റ്റൈൽ ഐക്കൺ അവാർഡ്സിന് വേണ്ടിയാണ് ജാൻവി കപൂർ ഈ ലുക്കിലെത്തിത്. റെഡ് കാർപ്പറ്റിൽ അതിസുന്ദരിയായിരിക്കുകയാണ് ജാൻവി. ചിത്രങ്ങൾ ജാൻവി തന്നെ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. View this post on Instagram A post shared by Janhvi Kapoor (@janhvikapoor) വെള്ള നിറത്തിലുള്ള ലെഹങ്കയിൽ തിളങ്ങിയ ജാൻവിയുടെ ചിത്രങ്ങളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബ്ലൗസ് ആണ് ലെഹങ്കയെ മനോഹരമാക്കുന്നത്. പേളുകൾ കൊണ്ടാണ് ബ്ലൗസ് ഡിസൈൻ ചെയ്തിരിക്കുന്നത്. കേപ് സ്റ്റൈൽ ജാഗറ്റും ഇതിനൊപ്പം താരം…
Read More » -
Kerala
വെളുക്കാൻ തേച്ചത് പാണ്ടാകുമോ ? അനിലിന്റെ വരവ് ബി.ജി.പിക്ക് തരിച്ചടിയാകുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുമായുള്ള അകൽച്ച അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി എ.കെ. ആന്റണിയുടെ മകനെ പാർട്ടിയിലെത്തിച്ചത് ബി.ജി.പിക്ക് ഗുണത്തേക്കാൾ ഏറെ ദോഷമായേക്കുമെന്ന് വിലയിരുത്തൽ. ക്രൈസ്തവ സഭാ നേതൃത്വവുമായും ബിഷപുമാരുമായും വലിയ ചങ്ങാത്തത്തിന് പോകാത്ത എ.കെ. ആന്റണിയും മകനും ഒരിക്കലും സഭയുടെ ഗുഡ് ബുക്കിൽ ഉള്ളവരല്ല. അതുകൊണ്ട് തന്നെ എ.കെ. ആന്റണിയുടെ മകന് സഭയെ ആകർഷിക്കാൻ കഴിയുമെന്ന് ബി.ജി.പിയിലെ വലിയൊരു വിഭാഗത്തിന് പ്രതീക്ഷയുമില്ല. അനിലിന്റെ വരവ് വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിൽ ആകുമോ എന്ന ഭയവും ബി.ജി.പിയിലെ ഒരു വിഭാഗത്തിനുണ്ട്. കോൺഗ്രസിന്റെ മുതിർന്ന ദേശീയ നേതാവായ എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ കൂടൂമാറ്റം ബി.ജി.പിക്ക് നേട്ടമാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ന്യൂനപക്ഷങ്ങളെ ചേർത്തു നിർത്തി കേരളത്തിൽ നേട്ടം കൊയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജി.പി. കരുക്കൾ നീക്കുന്നത്. എന്നാൽ ഇന്നേവരെ ന്യൂനപക്ഷങ്ങളോട് അടുപ്പം കാണിക്കാത്ത എ.കെ. ആന്റണിയുടെ മകനെ ഉപയോഗിച്ച് എങ്ങനെ ന്യൂനപക്ഷങ്ങളെ ബി.ജി.പിയിലേക്ക് ചായിക്കാൻ സാധിക്കുമെന്നതാണ് ഇപ്പോൾ ഉയരുന്ന ചേദ്യം. അതുകൊണ്ട് തന്നെ ബി.ജി.പിയുടെ…
Read More » -
Crime
മധ്യപ്രദേശില്‍ ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ചു
ഭോപാല്‍: മധ്യപ്രദേശില്‍ ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ചു. ബുര്‍ഹാന്‍പുര്‍ ജില്ലയിലെ നേപാനഗര്‍ പോലീസ് സ്റ്റേഷന് നേരേയൊണ് ആക്രമണമുണ്ടായത്. അന്‍പതിലേറെ പേര്‍ പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആകെ നാല് പോലീസുകാരാണ് ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ഹേമാ മെഗ് വാളിനെയും ഇയാളുടെ രണ്ട് കൂട്ടാളികളെയുമാണ് ജനക്കൂട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് മോചിപ്പിച്ചത്. കുപ്രസിദ്ധ കൊള്ളക്കാരനായ ഹേമ മേഗ് വാളിനെ ഏതാനുംദിവസം മുന്‍പാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 32,000 രൂപ പാരിതോഷികവും നേരത്തെ പോലീസ് പ്രഖ്യാപിച്ചിരുന്നു. വിവരമറിഞ്ഞ് ജില്ലാ പോലീസ് സൂപ്രണ്ടും കലക്ടറും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന്റെ കൈവശമുണ്ട്. ഈ ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെ…
Read More » -
India
മോശം വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ ശൂര്‍പ്പണഖയെ പോലെ; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്
ഭോപ്പാല്‍: മോശം വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ രാമായണത്തിലെ ശൂര്‍പ്പണഖയെപ്പോലെയെന്ന വിവാദ പരാമര്‍ശവുമായി ബി.ജെ.പി. ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. മധ്യപ്രദേശിലെ ഇന്ദോറില്‍ വ്യാഴാഴ്ച നടന്ന മതപരിപാടിയില്‍ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രികാലങ്ങളില്‍ പുറത്തു പോകുമ്പോള്‍ ലഹരി ഉപയോഗിക്കുന്ന യുവാക്കളെ കാണാറുണ്ടെന്ന് പറഞ്ഞ അദ്ദേഹം അത്തരക്കാര്‍ക്ക് കാറില്‍ നിന്നിറങ്ങി ആറ് ഏഴെണ്ണം പൊട്ടിക്കാനാണ് തോന്നുന്നതെന്നും കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെ വലിയ വിമര്‍ശനങ്ങളാണ് അദ്ദേഹത്തിനെതിരേ ഉയരുന്നത്. ബിജെപി നേതാവ് സ്ത്രീകളെ വീണ്ടും വീണ്ടും അപമാനിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് കാണിക്കുന്നത് അവരുടെ ചിന്താഗതിയും മനോഭാവവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് സംഗീത് ശര്‍മ്മ പറഞ്ഞു.
Read More » -
Kerala
അരിക്കൊമ്പനെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ; പരിഹസിച്ച് സുധാകരന്‍
കോഴിക്കോട്: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. അരിക്കൊമ്പന്‍ എന്നു കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്ന് സുധാകരന്‍ പറഞ്ഞു. എ.കെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണം പാര്‍ട്ടി വിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇനിയും പാര്‍ട്ടിയില്‍ എത്തുമെന്ന അമിത്ഷായുടെ പ്രതീക്ഷ നല്ലതാണ്. എപ്പോഴും ഒരു ആത്മവിശ്വാസം ആവശ്യമല്ലേ. പക്ഷേ അതൊന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നത് വരാന്‍ പോകുന്ന സത്യമാണ്. എ.കെ. ആന്റണിക്കെതിരായ സൈബര്‍ ആക്രമണം അപലപനീയമാണ്. അത് പാര്‍ട്ടി വിരുദ്ധമാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനുവേണ്ടി ത്യാഗോജലമായ പ്രവര്‍ത്തനങ്ങള്‍ നമുക്ക് മറക്കാനാകില്ല. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എന്നും തിളങ്ങുന്ന അധ്യായമാണ്. അദ്ദേഹത്തെ വിലകുറച്ച് കാണിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കെപിസിസി ശക്തമായി എതിര്‍ക്കും, നടപടിയെടുക്കും. മഹിള കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളൊന്നുമില്ല. ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണുള്ളത്. അത് സ്വാഭാവികമാണ്. ആളുകള്‍ക്ക് പല അഭിപ്രായങ്ങളും കാണും. നൂറ് ശതമാനം എല്ലാ…
Read More » -
കളമശേരിയില്‍ രാത്രി ട്രെയിനില്‍നിന്നു യുവതി വീണു; രക്ഷകരായി പോലീസുകാര്‍
കൊച്ചി: മംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ട്രെയിനില്‍നിന്നു വീണു കുറ്റിക്കാട്ടില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിക്കു കളമശേരി സ്റ്റേഷനിലെ പോലീസുകാര്‍ രക്ഷകരായി. നെട്ടൂര്‍ ഐഎന്‍ടിയുസി ജംക്ഷനു സമീപം വൈലോപ്പിള്ളി വീട്ടില്‍ സോണിയയെ (35) ആണ് എസ്‌ഐ കെ.എ.നജീബ്, പൊലീസുകാരായ ആര്‍.ശ്രീജിഷ്, ഷാബിന്‍ ഇബ്രാഹിം, ടി.എ.നസീബ് എന്നിവര്‍ രക്ഷപ്പെടുത്തിയത്. മംഗളൂരു- തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ 2.20നാണ് സോണിയ വീണത്. ഒരു സ്ത്രീ കളമശേരിക്കും ഇടപ്പള്ളിക്കും ഇടയില്‍ വീണതായി ലോക്കോ പൈലറ്റ് കളമശേരി റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചറിയിച്ചു. അവിടെനിന്നു പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ എസ്‌ഐ നജീബും സംഘവും കളമശേരി മുതല്‍ ഇടപ്പള്ളി വരെ പാളത്തിലൂടെ നടന്നു തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. തിരികെ പോകുമ്പോഴാണ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപത്തെ കുറ്റിക്കാട്ടില്‍ കിടന്ന സോണിയയെ കണ്ടത്. ഉടന്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. മുരളിയുടെയും കാര്‍മിലിയുടേയും മകളായ സോണിയ പുണെയില്‍ ഹോം നഴ്‌സാണ്. ജോലിസ്ഥലത്തുനിന്നു വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടത്തില്‍ പെട്ടത്. വയറിലും കാല്‍മുട്ടുകളിലും…
Read More » -
Crime
ഹോട്ടല്‍ മുറിയില്‍ കമ്മിഷന്‍ ഏജന്റിന്റെ മൃതേദഹം; ‘ഹണിട്രാപ്പ്’ സംഘത്തിലെ യുവതി അറസ്റ്റില്‍
ന്യൂഡല്‍ഹി: ഹോട്ടല്‍മുറിയില്‍ കമ്മിഷന്‍ ഏജന്‍്‌റിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ്. ഗാസിയാബാദ് ഇന്ദിരാപുരം സ്വദേശിയും വ്യാപാരിയുമായ ദീപക് സേഥി(54)യുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ഹരിയാന പാനിപത്ത് സ്വദേശിയായ ഉഷ(29)യെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ യുവതി ഹണിട്രാപ്പ് സംഘത്തിന്റെ ഭാഗമാണെന്നും ഒട്ടേറെപേരെ ഹണിട്രാപ്പില്‍ കുടുക്കി കൊള്ളയടിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മാര്‍ച്ച് 31-ാം തീയതിയാണ് ദീപക് സേഥിയെ സഫ്ദര്‍ജങ് എന്‍ക്ലേവിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. വായില്‍നിന്ന് നുരയും പതയുംവന്നനിലയിലായിരുന്നു മൃതദേഹം. 30-ാം തീയതി രാത്രിയാണ് ദീപക് സേഥി ഹോട്ടലില്‍ മുറിയെടുത്തത്. ഒപ്പം ഒരു യുവതിയും ഉണ്ടായിരുന്നു. എന്നാല്‍, അര്‍ധരാത്രിയോടെ യുവതി ഹോട്ടലില്‍നിന്ന് മടങ്ങി. പിറ്റേദിവസം ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അടിമുടി ദുരൂഹതയുള്ളതിനാല്‍ പോലീസ് വിശദമായ അന്വേഷമാണ് നടത്തിയത്. ആദ്യഘട്ടത്തില്‍ അമിതമായ അളവില്‍ മയക്കുമരുന്ന് ഉള്ളില്‍ച്ചെന്നാകാം ദീപക് സേഥി മരിച്ചതെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതിനിടെ, ഹോട്ടലിലെത്തിയ യുവതിയെ കണ്ടെത്താനായി വ്യാപകമായ തിരച്ചിലും നടത്തിയിരുന്നു. തുടര്‍ന്ന്…
Read More » -
Kerala
നേതൃത്വവുമായി ആലോചിക്കാതെ മഹിള കോണ്‍ഗ്രസ് പുനഃസംഘടന; ജെബിക്കെതിരേ പരാതിയുമായി എംപിമാര്‍
ന്യൂഡല്‍ഹി: സംസ്ഥാന മഹിള കോണ്‍ഗ്രസ് പുനഃസംഘടനയ്‌ക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി. കെപിസിസി നേതൃത്വത്തോട് ആലോചിക്കാതെയാണ് മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷ ജെബി മേത്തര്‍ പുതിയ ഭാരവാഹികളെ തീരുമാനിച്ചത് എന്ന് ആരോപിച്ച് ഒമ്പത് എംപിമാര്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചു. അദ്ധ്യക്ഷയുടെ ഇരട്ട പദവി ഉദയ്പൂര്‍ പ്രഖ്യാപനത്തിന് വിരുദ്ധമാണെന്നുംആക്ഷേപമുണ്ട്. വ്യാഴാഴ്ചയാണ് സംസ്ഥാന മഹിള കോണ്‍ഗ്രസിന്റെ പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കിയത്. നാല് വൈസ് പ്രസിഡന്റുമാരും 18 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണ് പട്ടിക. ഒപ്പം 28 അംഗ ഉപദേശക സമിതിയുമുണ്ട്. ജെബി മേത്തര്‍ അദ്ധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ള സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെയാണ് ഭാരവാഹികളെ തീരുമാനിച്ചതെന്നാണ് എംപിമാരുടെ പരാതി. മഹിള കോണ്‍ഗ്രസ് അംഗങ്ങളും ഇതേ ആരോപണമുന്നയിച്ച് ഖര്‍ഗെക്കും സുധാകരനും ദേശീയ മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷ നെറ്റ ഡിസൂസക്കും കത്തയച്ചിട്ടുണ്ട്. മഹിള കോണ്‍ഗ്രസില്‍ ഇതുവരെ ഇല്ലാത്ത 50 വയസ് പ്രായപരിധി കൊണ്ടുവന്നതും ഉപദേശക സമിതി രൂപീകരിച്ചതും എന്തിനെന്ന് പരാതികളില്‍ ചോദിക്കുന്നുണ്ട്. ബാരിക്കേഡിന് മുകളില്‍ കയറുന്നവര്‍ക്കേ സംഘടനയില്‍…
Read More » -
Crime
ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യം, പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍നിന്ന്; ആക്രമണം സ്വയം നടത്തിയതെന്ന മൊഴി ആവര്‍ത്തിച്ച് ഷാരൂഖ്
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരില്‍ നിന്നെന്ന് മൊഴി. റെയില്‍വേ സ്റ്റേഷന് സമീപത്തെ പമ്പില്‍ നിന്നും ഞായറാഴ്ച പെട്രോള്‍ വാങ്ങിയെന്നാണ് ഇയാള്‍ അന്വേഷണസംഘത്തോട് പറഞ്ഞിരിക്കുന്നത്. പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. പെട്രോള്‍ വാങ്ങിയതിന് ശേഷം തീവയ്പ് നടത്തിയ ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ കയറുകയായിരുന്നു. എന്നാല്‍, ഷാരൂഖ് ഷൊര്‍ണൂരില്‍ എത്തിയ ദിവസത്തെ സംബന്ധിച്ചുള്ള അവ്യക്തത ഇപ്പോഴും തുടരുകയാണ്. സമ്പര്‍ക്രാന്തി എക്സ്പ്രസിലാണ് കേരളത്തിലേക്ക് വന്നത് എന്നാണ് ഇയാള്‍ പറയുന്നത്. പ്രതിക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും ഒരു പോലെ പ്രാവീണ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. പ്ലസ്ടു വിദ്യാഭ്യാസം മാത്രമാണുള്ളതെന്നാണ് ഇയാളുടെ മാതാപിതാക്കള്‍ പറഞ്ഞത്. ആക്രമണം സ്വയം തീരുമാനിച്ച് നടത്തിയതാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ആക്രമണത്തിന് ശേഷം ട്രെയിനില്‍നിന്ന് ചാടിയത് ഇരുന്നാണെന്നും പരുക്കേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലായിരുന്നുവെന്നും പ്രതി പറയുന്നു. നിലവില്‍ ഇയാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ചേവായൂര്‍ മാലൂര്‍കുന്ന് പോലീസ് ക്യാമ്പിലാണ് ചോദ്യം ചെയ്യല്‍. കൃത്യത്തിന് പിന്നില്‍ ആരാണ്,…
Read More »