Month: April 2023
-
Business
കേന്ദ്ര സർക്കാരിന്റെ നടപടി ഫലം കണ്ടുതുടങ്ങി; സിഎൻജി വില കുറച്ച് അദാനി ടോട്ടൽ ഗ്യാസ്
ദില്ലി: അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് സിഎൻജി വില കിലോഗ്രാമിന് 8.13 രൂപയും പിഎൻജി വില 5.06 രൂപയും കുറച്ചു. പുതുക്കിയ നിരക്കുകൾ 2023 ഏപ്രിൽ 8 മുതൽ നിലവിൽ വന്നു. ഏപ്രിൽ 8 മതുൽ 30 വരെയുള്ള കാലയളവിൽ പ്രകൃതിവാതകത്തിന്റെ വില മെട്രിക് മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് ആയിരിക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് അദാനി ടോട്ടൽ ഗ്യാസ് വില കുറച്ചത്. പുതിയ അഡ്മിനിസ്ട്രേഡ് പ്രൈസ് മെക്കാനിസം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് ശേഷം സിഎൻജി പിഎൻജി വിലകൾ കുറയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഊർജ്ജ കമ്പനിയാണ് അദാനി ടോട്ടൽ ഗ്യാസ്. അടുത്ത കാലത്തായി, പ്രകൃതിവാതക വില ഉയർന്നിട്ടുണ്ട്. 2022 ഓഗസ്റ്റ് വരെയുള്ള ഒരു വർഷത്തിനുള്ളിൽ സിഎൻജി നിരക്കുകൾ 80 ശതമാനം ഉയർന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു, രാജ്യത്ത് പ്രകൃതി വാതകത്തിന്റെ വില നിർണയത്തിനുള്ള മാനദണ്ഡങ്ങൾ പുനർനിർണയിക്കാൻ കേന്ദ്ര മന്ത്രിസഭാ തയ്യാറായി. ഇറക്കുമതി ചെയ്യുന്ന…
Read More » -
NEWS
കടക്കെണി ഒഴിവാക്കാൻ പാക്കിസ്ഥാന് അടിയന്തര വിദേശ വായ്പ ആവശ്യമാണെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്
ദില്ലി: കടക്കെണി ഒഴിവാക്കാൻ പാക്കിസ്ഥാന് അടിയന്തര വിദേശ വായ്പ ആവശ്യമാണെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഈ സാമ്പത്തിക വർഷം വിവിധ സാമ്പത്തിക ആഘാതങ്ങൾ ഏകദേശം നാല് ദശലക്ഷം പാക്കിസ്ഥാനികളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതായി ലോകബാങ്ക് റിപ്പോർട്ട്. “പൊതു കട പ്രതിസന്ധി” ഒഴിവാക്കാൻ പുതിയ വിദേശ വായ്പകൾ എടുക്കാൻ ലോകബാങ്ക് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. അടുത്ത സാമ്പത്തിക വർഷത്തിൽ പാകിസ്താന്റെ വളർച്ച രണ്ട് ശതമാനം മാത്രമായിരിക്കും. ഈ സാമ്പത്തിക വർഷത്തിലെ ശരാശരി പണപ്പെരുപ്പ നിരക്ക് 29.5 ശതമാനമാണ്, പാക്കിസ്ഥാന്റെ സാമ്പത്തിക ഭാവി അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. അടുത്ത വർഷം പണപ്പെരുപ്പം 18.5 ശതമാനമായാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, വരുന്ന സാമ്പത്തിക വർഷത്തിൽ ദാരിദ്ര്യം 37.2 ശതമാനമായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 3.9 ദശലക്ഷം അധികം ആളുകൾ ദാരിദ്ര്യത്തിലേക്ക് എത്തിയതായി ലോകബാങ്ക് അഭിപ്രായപ്പെടുന്നു. അന്താരാഷ്ട്ര കടക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന അസ്വാസ്ഥ്യത്തെ ലോകബാങ്കിന്റെ പ്രസ്താവന പ്രതിഫലിപ്പിക്കുന്നു. 48.5 ബില്യൺ ഡോളറാണ് പാകിസ്ഥാൻ ചൈനയിൽ നിന്ന് മാത്രമായി കടം വാങ്ങിയിരിക്കുന്നത്. ലോകബാങ്കിന്റെ…
Read More » -
LIFE
മധുവിനെ പരിഹസിച്ചത് അങ്ങേയറ്റം ഖേദകരം, തുടര്‍ നടപടികള്‍ സ്വീകരിക്കും; അഖില്‍ മാരാരെ വിമര്‍ശിച്ച് മോഹൻലാല്‍
കൊല്ലപ്പെട്ട മധുവിനെ പരിഹസിച്ചതിന് അഖിൽ മാരാരെ വിമർശിച്ച് മോഹൻലാൽ. ബിഗ് ബോസ് ഷോയിൽ മധുവിനെ പരിഹസിച്ചത് അങ്ങേയറ്റം ഖേദകരം എന്നാണ് മോഹൻലാൽ പറഞ്ഞത്. മോഹൻലാൽ ഇതിനെ കുറിച്ച് അഖിൽ മാരാരോട് ചോദിക്കുകയും ചെയ്‍തു. നടപടിയെടുക്കുമെന്നും മോഹൻലാൽ ഷോയിൽ വ്യക്തമാക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 5 ലെ മത്സരാർഥികളിൽ ഒരാളും സംവിധായകനുമായ അഖിൽ മാരാർ ഷോയ്ക്കിടെ നടത്തിയ പരാമർശം സാമൂഹ്യ മാധ്യമങ്ങളിൽ വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു. ബിഗ് ബോസിൽ ടാസ്‍ക് നടക്കവേയായിരുന്നു അഖിലിൻറെ വിവാദ പരാമർശം. സിനിമയിലെ ചില കഥാപാത്രങ്ങളുടെ ഗെറ്റപ്പിൽ ഒരുങ്ങാനും ആ കഥാപാത്രങ്ങളായി പെരുമാറാനുമായിരുന്നു മത്സരാർഥികൾക്കുള്ള നിർദേശം. മറ്റൊരു മത്സരാർഥിയായ സാഗർ ‘മീശമാധവനെ’യാണ് ടാസ്‍കിൽ അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവർത്തികൾക്കിടെ അടുക്കളയിൽ കയറി ഭക്ഷണം മോഷ്‍ടിക്കാൻ ശ്രമിച്ച സാഗറിനെ ആൾക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖിൽ ചെയ്‍തത്. ‘നിന്നോട് അരിയാഹാരങ്ങൾ മോഷ്‍ടിക്കാനാണോടാ പറഞ്ഞത്? നീയാരാ മധുവോ? നീ പോയി ബാക്കിയുള്ള…
Read More » -
Kerala
വേസ്റ്റ് ടു എനർജി പ്ലാൻ സംബന്ധിച്ച് സോൺട കമ്പനി പ്രതിനിധി ഡെന്നിസ് ഈപ്പന്റെ ശബ്ദരേഖ ഞെട്ടിക്കുന്നത്: ടോണി ചമ്മിണി
കൊച്ചി: വേസ്റ്റ് ടു എനർജി പ്ലാൻ സംബന്ധിച്ച് സോൺട കമ്പനി പ്രതിനിധി ഡെന്നിസ് ഈപ്പന്റെ ശബ്ദരേഖ ഞെട്ടിക്കുന്നതെന്ന് കൊച്ചി മുൻ മേയർ ടോണി ചമ്മിണി. മുഖ്യമന്ത്രിയെ ഇവർ ഇടനിലക്കാർ വഴി കണ്ടത് അഴിമതിക്ക് ഒത്താശ ചെയ്യാനാണെന്ന് ടോണി ചമ്മണി ആരോപിച്ചു. ഈ പദ്ധതി വഴി 50 കോടിയുടെ അഴിമതി നടന്നുവെന്നും സി ബി ഐ അന്വേഷണം വേണമെന്നും ടോണി ചമ്മിണി ആവശ്യപ്പെട്ടു. വിവാദ കമ്പനി ഡോൺട ഇൻഫ്രാടെക്കിന് കോഴിക്കോട് വേസ്റ്റ് ടു എനർജി കരാർ നേടിയെടുക്കുന്നതിൽ സർക്കാർ വഴിവിട്ട് സഹായിച്ചതിൻറെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വന്നത്. ടി കെ ജോസ് ഐ എ എസ് എതിർത്തിട്ടും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് വഴി കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തീരുമാനങ്ങൾ നേടിയെടുക്കാൻ സോൺട ഇൻഫ്രാടെക്കിനായെന്ന് അന്നത്തെ സോൺട പ്രതിനിധി ഡെന്നീസ് ഈപ്പൻ ഇടനിലക്കാരൻ പൗളി ആൻറണിയോട് പറയുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. സോൺട ഇൻഫ്രാടെക്കിന് തുടക്കത്തിൽ തന്നെ ടോം ജോസ് ഐഎ…
Read More » -
LIFE
ബിഗ് ബോസ് 5 ആദ്യ എലിമിനേഷനിലേക്ക്; ആരാകും പുറത്തുപോകുക ? ആകാംഷയോടെ പ്രേക്ഷകർ
ബിഗ് ബോസ് മലയാളം സീസൺ 5 ആദ്യ എലിമിനേഷനിലേക്ക് കടക്കുമ്പോൾ പുറത്താവുക ഏത് മത്സരാർഥിയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഏഴ് പേരാണ് ഇത്തവണ നോമിനേഷൻ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. ഹൗസിൽ ഉള്ള 18 മത്സരാർഥികളുടെ നോമിനേഷൻ പ്രകാരമുള്ള നോമിനേഷൻ ലിസ്റ്റ് ബിഗ് ബോസ് പ്രഖ്യാപിച്ചത് കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു. അനിയൻ മിഥുൻ, വിഷ്ണു ജോഷി, ലച്ചു, ഏയ്ഞ്ചലിൻ, റെനീഷ, റിനോഷ്, ഗോപിക ഗോപി എന്നിവയാണ് നിലവിൽ എവിക്ഷൻ സാഹചര്യം നേരിടുന്നത്. എവിക്ഷൻ ഇല്ലാതിരുന്ന ആദ്യ വാരത്തെ അപേക്ഷിച്ച് മത്സരാർഥികൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളും അതിൻറേതായ സംഘർഷങ്ങളുമൊക്കെ രൂപപ്പെട്ട ആഴ്ചയായിരുന്നു രണ്ടാം വാരം. മറകൾക്കപ്പുറത്തുള്ള സ്വന്തം വ്യക്തിത്വം പലരും തുറന്ന് പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുമുണ്ട്. പ്രേക്ഷക പിന്തുണയിലെ ഏറ്റക്കുറച്ചിൽ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ വളരെ വ്യക്തമായി അറിയാനും സാധിക്കുന്നുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ട ഏഴ് പേരിൽ പ്രേക്ഷക പിന്തുണയിൽ മുന്നിലുള്ളവർ റിനോഷും വിഷ്ണുവനും ലച്ചുവും ആയിരിക്കും. ഫിസിക്കൽ ടാസ്കുകളിൽ മികച്ച പ്രകടനം എപ്പോഴും നടത്താറുണ്ടെങ്കിലും അല്ലാതെ ഷോയിൽ കോൺട്രിബ്യൂട്ട് ചെയ്യുന്നില്ല…
Read More » -
LIFE
‘വീര രാജ വീര’… മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വനി’ലെ പുതിയ ഗാനം പുറത്ത്
മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ’ രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ചതാണ്. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെൽവന്റെ’ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെൽവന്റെ’ ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുന്നത്. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെൽവനി’ലെ ‘വീര രാജ വീര’ എന്ന പുതിയ ഗാനമാണ് പുറത്തുവിട്ടത്. ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ പുതിയ ഗാനം ശങ്കർ മഹാദേവനും കെ എസ് ചിത്രയും ഹരിണിയുമാണ് ആലപിച്ചിരിക്കുന്ന. ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ‘അഗ നാഗ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടതും ഹിറ്റായി മാറിയതും. ജയം രവി, ജയറാം, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ…
Read More » -
NEWS
ഒമാനിൽ മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു; ഒരാൾ മരിച്ചു, 11 പേർക്ക് പരുക്ക്
മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബിലെ വിലായത്തിൽ മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖസബ് തീരത്ത് നങ്കൂരമിട്ട മൂന്ന് ബോട്ടുകളിലൊന്നിൽ തീപിടിക്കുകയും, തുടർന്ന് മറ്റ് രണ്ട് ബോട്ടുകളിലേക്കും തീ പടരുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ. ഒരു യൂറോപ്പ്യൻ പൗരൻ മരണപെട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ട്. മറ്റു 11 പേർക്ക് ഗുരുതരമല്ലാത്ത പരിക്കുകളോടെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചിരിക്കുകയാണ്. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ്, കോസ്റ്റ് ഗാർഡ് ഡിപ്പാർട്ട്‌മെന്റ്, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ അപകടങ്ങൾ ഒഴിവാക്കി. تعاملت قيادة شرطة محافظة مسندم وبالتعاون مع إدارة خفر السواحل وإدارة الدفاع المدني والاسعاف بمسندم لبلاغ احتراق 3 سفن (لنش) سياحية بميناء الصيادين بولاية خصب، حيث نتج عنه وفاة شخص أوروبي وإصابة ١١ شخصًا من جنسيات مختلفة…
Read More » -
LIFE
അഹാനയും ഷൈൻ ടോമും ഒന്നിക്കുന്ന ‘അടി’യിൽ, ഹരിശ്രീ അശോകൻ പാടുന്നു, ഗാനം പുറത്ത്
അഹാന കൃഷ്‍ണ ചിത്രമായി ‘അടി’യാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്താനുള്ളത്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. അഹാന കൃഷ്‍ണയ്‍ക്കും ഷൈനിനുമൊപ്പം ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും വേഷമിടുന്ന ചിത്രത്തിനായി ഹരിശ്രീ അശോകൻ പാടിയ ‘കൊക്കരക്കോ’ എന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയൻറെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ദുൽഖർ നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. സുഭാഷ് കരുണാണ് ചിത്രത്തിന്റെ കലാസംവിധാനം. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം. രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം ‘ഞാൻ സ്റ്റീവ് ലോപ്പസി’ൽ ‘അഞ്‍ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന കൃഷ്‍ണ…
Read More » -
Business
വമ്പൻ കടമെടുപ്പ് നടത്തി മുകേഷ് അംബാനി; കടമെടുത്ത് 40,920 കോടി!
ദില്ലി: വമ്പൻ കടമെടുപ്പ് നടത്തി മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും അതിന്റെ ടെലികോം വിഭാഗമായ ജിയോ ഇൻഫോകോമും ചേർന്ന് 5 ബില്യൺ യുഎസ് ഡോളർ ആണ് സമാഹരിച്ചത്. അതായത് ഏകദേശം 40920 കോടി ഇന്ത്യൻ രൂപ. ഇത് ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സിൻഡിക്കേറ്റഡ് വായ്പയാണ്. കഴിഞ്ഞയാഴ്ച 55 ബാങ്കുകളിൽ നിന്ന് റിലയൻസ് 3 ബില്യൺ ഡോളർ സമാഹരിച്ചു, റിലയൻസ് ജിയോ ഇൻഫോകോം 18 ബാങ്കുകളിൽ നിന്ന് 2 ബില്യൺ യുഎസ് ഡോളറിന്റെ അധിക വായ്പയും നേടി. റിലയൻസ് പ്രധാനമായും അതിന്റെ മൂലധനച്ചെലവിനായാണ് ഫണ്ട് കണ്ടെത്തിയത്. അതേസമയം ജിയോ രാജ്യവ്യാപകമായി 5 ജി നെറ്റ്‌വർക്ക് റോൾഔട്ടിനായി പണം നിക്ഷേപിക്കും. തയ്‌വാനിലെ 24 ബാങ്കുകൾ. ബാങ്ക് ഓഫ് അമേരിക്ക, എച്ച്എസ്ബിസി, എംയുഎഫ്ജി, സിറ്റി, എസ്എംബിസി തുടങ്ങിയ ബാങ്കുകളിൽ നിന്നാണ് വായ്പ നേടിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 10 ശതകോടീശ്വരന്മാരിൽ ഇന്ത്യക്കാരനായ ഏക വ്യക്തിയാണ് മുകേഷ് അംബാനി. പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്…
Read More » -
Crime
എലത്തൂർ ട്രെയിൻ ആക്രമണം: പ്രതിയുടെ നീക്കങ്ങൾ ആസൂത്രിതമെന്ന് പൊലീസ്, പിന്നിൽ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന് കേന്ദ്ര ഏജൻസികളുടെ സൂചന
കോഴിക്കോട്: എലത്തൂർ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയുടെ നീക്കങ്ങൾ ആസൂത്രിതമെന്ന് പൊലീസ്. പിന്നിൽ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന കേന്ദ്ര ഏജൻസികളുടെ സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഷാറൂഖ് സെയ്ഫിയുടെ രണ്ട് വർഷത്തെ നീക്കങ്ങളുമന്വേഷിക്കും. ഫോൺകോളുകളും ചാറ്റുകളും പരിശോധിക്കും. പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ട് പോയില്ല. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷൊർണ്ണൂരിൽ നിന്ന് പെട്രോൾ വാങ്ങിയ കാര്യത്തിൽ കൃത്യമായ ആസൂത്രണം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തൊട്ടടുത്ത പെട്രോൾ പമ്പ് ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് കരുതുന്നത്. കേന്ദ്ര ഏജൻസികൾ ഇക്കാര്യത്തിൽ നൽകിയ സൂചനകൾ കൂടി കണക്കിലെടുത്താണ് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചോദ്യം ചെയ്യുന്നത്. എന്നാൽ ഇയാൾ മറ്റാർക്കെങ്കിലും പങ്കുള്ള കാര്യം ആവർത്തിച്ച് നിഷേധിക്കുകയാണ്. ബോഗിക്കടക്കം തീയിട്ട് തീവ്രവാദസ്വഭാവമുള്ള ആക്രമണത്തിനാണ് ലക്ഷ്യമിട്ടതെന്നാണ് കേന്ദ്ര ഏജൻസികളുടെ സംശയം. ഇയാളുടെ 2021 മുതലുള്ള ഫോൺകോളുകളും കുറിപ്പും യാത്രാവിവരങ്ങളും അന്വേഷണത്തിനായി ശേഖരിക്കുന്നുണ്ട്. ദില്ലിയിലോ കേരളത്തിലോ സഹായം ലഭിച്ചോ എന്നാണ് സംശയം. ഒപ്പം ഇയാളെതെങ്കിലും തീവ്രവാദ സ്വഭാവമുള്ള…
Read More »