KeralaNEWS

കളമശേരിയില്‍ രാത്രി ട്രെയിനില്‍നിന്നു യുവതി വീണു; രക്ഷകരായി പോലീസുകാര്‍

കൊച്ചി: മംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ട്രെയിനില്‍നിന്നു വീണു കുറ്റിക്കാട്ടില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിക്കു കളമശേരി സ്റ്റേഷനിലെ പോലീസുകാര്‍ രക്ഷകരായി. നെട്ടൂര്‍ ഐഎന്‍ടിയുസി ജംക്ഷനു സമീപം വൈലോപ്പിള്ളി വീട്ടില്‍ സോണിയയെ (35) ആണ് എസ്‌ഐ കെ.എ.നജീബ്, പൊലീസുകാരായ ആര്‍.ശ്രീജിഷ്, ഷാബിന്‍ ഇബ്രാഹിം, ടി.എ.നസീബ് എന്നിവര്‍ രക്ഷപ്പെടുത്തിയത്.

മംഗളൂരു- തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ 2.20നാണ് സോണിയ വീണത്. ഒരു സ്ത്രീ കളമശേരിക്കും ഇടപ്പള്ളിക്കും ഇടയില്‍ വീണതായി ലോക്കോ പൈലറ്റ് കളമശേരി റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചറിയിച്ചു. അവിടെനിന്നു പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ എസ്‌ഐ നജീബും സംഘവും കളമശേരി മുതല്‍ ഇടപ്പള്ളി വരെ പാളത്തിലൂടെ നടന്നു തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല.

Signature-ad

തിരികെ പോകുമ്പോഴാണ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപത്തെ കുറ്റിക്കാട്ടില്‍ കിടന്ന സോണിയയെ കണ്ടത്. ഉടന്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. മുരളിയുടെയും കാര്‍മിലിയുടേയും മകളായ സോണിയ പുണെയില്‍ ഹോം നഴ്‌സാണ്. ജോലിസ്ഥലത്തുനിന്നു വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടത്തില്‍ പെട്ടത്. വയറിലും കാല്‍മുട്ടുകളിലും ആഴത്തില്‍ മുറിവേറ്റിട്ടണ്ട്. ബോധം തിരിച്ചുകിട്ടിയ സോണിയുടെ നിലയില്‍ പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: