IndiaNEWS

മോശം വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ ശൂര്‍പ്പണഖയെ പോലെ; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

ഭോപ്പാല്‍: മോശം വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ രാമായണത്തിലെ ശൂര്‍പ്പണഖയെപ്പോലെയെന്ന വിവാദ പരാമര്‍ശവുമായി ബി.ജെ.പി. ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. മധ്യപ്രദേശിലെ ഇന്ദോറില്‍ വ്യാഴാഴ്ച നടന്ന മതപരിപാടിയില്‍ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാത്രികാലങ്ങളില്‍ പുറത്തു പോകുമ്പോള്‍ ലഹരി ഉപയോഗിക്കുന്ന യുവാക്കളെ കാണാറുണ്ടെന്ന് പറഞ്ഞ അദ്ദേഹം അത്തരക്കാര്‍ക്ക് കാറില്‍ നിന്നിറങ്ങി ആറ് ഏഴെണ്ണം പൊട്ടിക്കാനാണ് തോന്നുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

Signature-ad

സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെ വലിയ വിമര്‍ശനങ്ങളാണ് അദ്ദേഹത്തിനെതിരേ ഉയരുന്നത്. ബിജെപി നേതാവ് സ്ത്രീകളെ വീണ്ടും വീണ്ടും അപമാനിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് കാണിക്കുന്നത് അവരുടെ ചിന്താഗതിയും മനോഭാവവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് സംഗീത് ശര്‍മ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: