LocalNEWS

കണ്ണൂരിൽ പ്രീ പ്രൈമറി സ്ക്കൂൾ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍

ഇരിട്ടി:  അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ചു. തില്ലങ്കേരി പടിക്കച്ചാല്‍ എല്‍പിസ്‌കൂളിലെ പ്രീ പ്രൈമറി അധ്യാപിക പടിക്കച്ചാലില്‍ താവോരത്ത് ഹൗസില്‍, പി കെ പ്രസാദിന്റെ ഭാര്യ കെ.ഡി ബിനിത (36) ആണ് മരിച്ചത്. ഇന്ന് (ശനി) പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഗള്‍ഫിലായിരുന്ന ബിനിതയുടെ ഭര്‍ത്താവ് പ്രസാദ് രണ്ട് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്.

വീടിന് പുറത്തുവച്ച് ദേഹമാസകലം തീപ്പൊള്ളലേറ്റ ബിനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാവൂര്‍ തുണ്ടിയിലെ ദാസൻ- ജാനകി ദമ്പതിമാരുടെ മകളാണ്.

Signature-ad

മട്ടന്നൂര്‍ ഹയര്‍ സെകന്ററി സ്‌കൂള്‍ വിദ്യാര്‍ഥി അമല്‍ പ്രസാദ്, ഉളിയില്‍ ഗവ. യു പി സ്‌കൂള്‍ വിദ്യാര്‍ഥി അമയ പ്രസാദ് എന്നിവർ മക്കളാണ്. സഹോദരങ്ങള്‍: വിജേഷ്, ബിപിന.

പരിയാരം കണ്ണൂര്‍ ഗവ. മെഡി. കോളജില്‍ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശനിയാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ചു.  ശേഷം പടിക്കച്ചാല്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സംഭവത്തില്‍ മുഴക്കുന്ന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Back to top button
error: