പട്ന: ബിഹാറില്‍ രാമനവമി ദിവസമുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് മുന്‍ ബിജെപി എം.എല്‍.എ അറസ്റ്റിൽ.ബിജെപി നേതാവായ ജവഹര്‍ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്.
സംഘര്‍ഷങ്ങളില്‍ ജവഹര്‍ പ്രസാദിന്റെ പങ്കിനുള്ള തെളിവുകള്‍ പുറത്തുവന്നതിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
അതേസമയം, പ്രസാദിന്റെ അറസ്റ്റിനെതിരെ ബിജെപി രംഗത്തെത്തി. രാമനവമി ഘോഷയാത്രയെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കാന്‍ മാത്രമാണ് പ്രസാദിനെ അറസ്റ്റ് ചെയ്തതെന്ന് മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി ആരോപിച്ചു.