ചിന്നക്കനാൽ:അരിക്കൊമ്ബനെ ചിന് നക്കനാലില് നിന്നും മാറ്റിയതിലുള്ള വിയോജിപ്പ് അറിയിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.
സ്വന്തം ആവാസവ്യൂഹത്തില്‍ നിന്നും പറിച്ചെടുത്തു മറ്റൊരു കാട്ടില്‍ കയറ്റി വിടുന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അരികൊമ്ബന്റെ പിടിയാനയും അവര്‍ക്ക് പിറന്ന കുഞ്ഞും ഇനി ആ കാട്ടില്‍ ഒറ്റയ്ക്കാണെന്നും അതോര്‍ക്കുമ്ബോള്‍ മനസില്‍ വല്ലാത്തൊരു വിഷമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ആവാസവ്യൂഹത്തില്‍ നിന്നും പറിച്ചെടുത്തു മറ്റൊരു കാട്ടില്‍ കയറ്റി വിടുന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ല. ചെറുപ്പം മുതല്‍ ആനകളെ കണ്ട് വളര്‍ന്ന ഒരു കോന്നിക്കാരന്‍ ആയതു കൊണ്ടാകാം മനസ്സില്‍ വല്ലാത്ത ഒരു വിഷമം അരികൊമ്ബന്റെ പിടിയാനയും അടുത്ത ദിവസങ്ങളില്‍ അവര്‍ക്ക് പിറന്ന കുഞ്ഞും ഇനി ആ കാട്ടില്‍ ഒറ്റക്ക്-അഭിലാഷ് പറയുന്നു.