Month: April 2023

  • Movie

    ബിജു മേനോനും ആസിഫ് അലിയും ജിസ് ജോയ് ചിത്രത്തിൽ, ചിത്രീകരണം ഏപ്രിൽ 17 ന് തലശ്ശേരിയിൽ തുടങ്ങും

    ‘അനുരാഗ കരിക്കിൻ വെള്ളം’, ‘വെള്ളി മൂങ്ങ’ എന്നീ ഹിറ്റ് സിനിമകളുടെ കൂട്ടുകെട്ടായ ബിജു മേനോനും ആസിഫ് അലിയും ഒരു ഇടവേളക്കുശേഷം ഒത്തുചേരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ജിസ് ജോയിയുടെ പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒത്തുചേരുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈശോ, ചാവേർ എന്നീ . ചിത്രങ്ങൾക്കു ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ജിസ് ജോയിയുടെ മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായൊരു ചിത്രമായിരിക്കും ഇത്. ഫീൽ ഗുഡ് ചിത്രങ്ങളായിരുന്നു ഇതുവരേയും ജിസ് ജോയ് ഒരുക്കിയിരുന്നത്. എന്നാൽ ഈ ചിത്രം പൂർണ്ണമായും ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്. ഒരു മാസ് ചിത്രമായിരിക്കും ഇത്. വിശാലമായ ക്യാൻവാസ്സിൽ മുപ്പതോളം മികച്ച അഭിനേതാക്കളെ അണിനിരത്തി വൻ മുതൽ മുടക്കിലാണ് ജിസ് ജോയ് ഈ ചിത്രം ചെയ്യുന്നത്. ദിലീഷ് പോ’ത്തൻ,…

    Read More »
  • Crime

    ട്രെയിന്‍ തീവയ്പ് കേസ് അന്വേഷണം; മഹാരാഷ്ട്ര, തെലങ്കാന, യുപി ഭീകരവിരുദ്ധ സ്‌ക്വാഡുകള്‍ കേരളത്തില്‍

    കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, തെലങ്കാന, യുപി ഭീകരവിരുദ്ധ സ്‌ക്വാഡുകള്‍ കേരളത്തിലെത്തി. കേസില്‍ തീവ്രവാദബന്ധം ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് എടിഎസ് സംഘങ്ങളെത്തിയത്. ഐബി ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളും സമാന്തര അന്വേഷണം തുടരുന്നുണ്ട്. എലത്തൂരിലെ തീവയ്പിനു ശേഷം കണ്ണൂര്‍ വരെയുള്ള യാത്രയില്‍ പ്രതി ഷാരൂഖ് സെയ്ഫിയെ സഹായിച്ചവരെക്കുറിച്ചുള്ള വിവരം തേടി റോ സംഘം കഴിഞ്ഞ ദിവസം എലത്തൂരിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി. ഒരാഴ്ചയായി കോഴിക്കോട്ട് ക്യാംപ് ചെയ്യുന്ന റോ, ഐബി ഉദ്യോഗസ്ഥരെ ഓരോ ദിവസത്തെയും ചോദ്യം ചെയ്യല്‍ വിവരങ്ങള്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറിയിക്കുന്നുണ്ട്. എന്നാല്‍, ചോദ്യം ചെയ്യലില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍. പ്രതിയുടെ മൊഴി മാത്രം ആശ്രയിക്കാതെ മറ്റു സാധ്യതകളും തേടിയാണു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) നേരത്തേ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ 2 ന് രാത്രി ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍…

    Read More »
  • Kerala

    10 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവ്; സപ്ലെകോ വിഷു-റമദാന്‍ ഫെയറുകള്‍ ഇന്നുമുതല്‍

    തിരുവനന്തപുരം: സപ്ലെകോയുടെ ഈ വര്‍ഷത്തെ വിഷു-റമദാന്‍ ചന്തകള്‍ ഇന്നു ആരംഭിക്കും. ഇന്നു മുതല്‍ ഈ മാസം 21 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. 14 ജില്ലാ ആസ്ഥാനങ്ങളിലെയും താലൂക്ക് ആസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. വിഷുവിനും റമദാനും സ്പെഷല്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് ആവശ്യമായ ബിരിയാണി അരി, പായസക്കൂട്ട്, മറ്റു സാധനങ്ങള്‍ എന്നിവ 10 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവില്‍ മേളകളില്‍ വില്‍പ്പന നടത്തും. അരി, പഞ്ചസാര എന്നീ ഇനങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്തൃ ഇനങ്ങള്‍ക്കും ശബരി ഇനങ്ങള്‍ക്കും പ്രത്യേകം വിലക്കിഴിവ് ലഭിക്കും. സപ്ലൈകോ വിഷു- റമദാന്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തമ്പാനൂരില്‍ ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ നിര്‍വഹിക്കും. ഉത്സവസീസണുകളിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയില്‍ ഇടപെടുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് സ്പെഷല്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.    

    Read More »
  • Kerala

    ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 21 വയസുകാരന് ദാരുണാന്ത്യം

    കണ്ണൂര്‍: ചെറുപുഴ രാജഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. വാഴക്കുണ്ടം കാട്ടാത്ത് ഷാജുവിന്റെയും സജിനിയുടേയും മകന്‍ എബിന്‍ സെബാസ്റ്റ്യന്‍ (21) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടത്തിലായിരുന്നു ഗുരുതരമായി പരുക്കേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തിയത്. എബിന്റെ നെഞ്ചില്‍ ആന ചവിട്ടി എന്നാണ് നാട്ടുകാര്‍ പറയുന്നത്. ആനയുടെ അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബിനെ രക്തം ഛര്‍ദിച്ച നിലയില്‍ അവശനായിട്ടാണ് കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് എബിന്‍. സഹോദരന്‍: ബിബിന്‍.

    Read More »
  • Local

    പ്രണയം നടിച്ച് വിളിച്ചുവരുത്തി യുവാവിനെ നഗ്നനാക്കി വീഡിയോ പകര്‍ത്തി, മര്‍ദ്ദിച്ചു ശേഷം പണവും കവർന്നു;  സഹോദരിമാരടക്കം അഞ്ചു പേര്‍ അറസ്റ്റില്‍

        യുവാവിനെ പ്രണയം നടിച്ച് വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി വീഡിയോ എടുക്കുകയും മർദിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിൽ മൂന്നു യുവതികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി. മുളവുകാട് പൊന്നാരിമംഗലം പി.എച്ച്‌.സിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി അഞ്ജു (28), അഞ്ജുവിന്റെ സഹോദരി പാലാരിവട്ടം തുരുത്തുമ്മേൽ മേരി (22), വെണ്ണല പൂത്തൊളിപറമ്പിൽ ആഷിഖ് (26), ആഷിഖിന്റെ ഭാര്യ ഷഹാന (23), മട്ടാഞ്ചേരി ജന്മപറമ്പിൽ അരുൺ (26) എന്നിവരാണ് മുളവുകാട് പോലീസിന്റെ പിടിയിലായത്. അഞ്ജു കാക്കനാട് പള്ളിയിൽ വെച്ച് പരിചയപ്പെട്ട തമ്മനത്തുള്ള യുവാവിനെയാണ് സ്നേഹം നടിച്ച് പൊന്നാരിമംഗലത്തെ വാടകവീട്ടിലേക്ക് വിളിച്ചു വരുത്തിയത്. വീട്ടിലെത്തിയ യുവാവിനെ മറ്റ് പ്രതികളുമായി ചേർന്ന് മർദ്ദിച്ച് അവശനാക്കിയ ശേഷം നഗ്നനാക്കി വീഡിയോ പകർത്തി. യുവാവിന്റെ കൈയിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും എ.ടി.എം കാർഡും കൈക്കലാക്കി. വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് യുവാവ് പോലീസിൽ പരാതി നൽകിയത്. മുളവുകാട് ഇൻസ്പെക്ടർ പി.എസ് മൻജിത്ത് ലാൽ,…

    Read More »
  • Kerala

    അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസാക്കി: മന്ത്രി ആര്‍.ബിന്ദു

    തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളിലും സര്‍ക്കാര്‍/എയ്ഡഡ് കോളജുകളിലും അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ്സാക്കി ഉത്തരവായെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. ശ്യാം ബി.മേനോന്‍ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷന്റെ പ്രധാന ശിപാര്‍ശകളിലൊന്നാണ് നടപ്പാക്കുന്നത്. സര്‍ക്കാര്‍ / എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലും ട്രൈനിങ് കോളജുകളിലും ലോ കോളജുകളിലും സംസ്‌കൃത കോളജുകളിലും അറബിക് കോളജുകളിലും വിവിധ സര്‍വകലാശാലകളിലും അധ്യാപക നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധിയാണ് അമ്പതു വയസ്സായി നിശ്ചയിച്ച് ഉത്തരവായത്. നിലവില്‍ ഇവിടെയെല്ലാം 40 വയസ്സാണ് അധ്യാപക നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി. എന്നാല്‍, അധ്യാപക നിയമനങ്ങള്‍ക്ക് ബാധകമായ യുജിസി മാനദണ്ഡങ്ങളില്‍ ഉയര്‍ന്ന പ്രായപരിധി നിഷ്‌കര്‍ഷിക്കുന്നില്ല. ഇക്കാര്യത്തില്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടും കോളജ് അധ്യാപക നിയമനങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കണമെന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ശിപാര്‍ശയും പരിഗണിച്ചാണ് തീരുമാനം. ഉത്തരവനുസരിച്ച് കൊളീജിയറ്റ് എജ്യുക്കേഷന്‍ സ്‌പെഷ്യല്‍ റൂള്‍സില്‍ ഉചിതമായ ഭേദഗതികള്‍ വരുത്തും. സര്‍വകലാശാലാ സ്റ്റാറ്റിയൂട്ടുകളില്‍ ആവശ്യമായ ഭേദഗതി അതാത് സര്‍വകലാശാലകള്‍…

    Read More »
  • Crime

    ആലുവ പോലീസ് സ്റ്റേഷന് മുന്നില്‍ ആല്‍മരത്തില്‍ കയറി ട്രാന്‍സ് യുവതിയുടെ ആത്മഹത്യാ ഭീഷണി

    കൊച്ചി: ആലുവ പോലീസ് സ്റ്റേഷന് മുന്നില്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി. അന്ന രാജു എന്ന ട്രാന്‍സ് ജെന്‍ഡര്‍ യുവതിയാണ് ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ സ്റ്റേഷന് മുന്നിലെ ആല്‍മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. നാല് മണിക്കൂറോളം മരത്തിന് മുകളില്‍ ആത്മഹത്യാഭീഷണി മുഴക്കിയ അന്നയെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് താഴെയിറക്കിയത്. മാര്‍ച്ച് 17-ന് ഇതര സംസ്ഥാന ട്രാന്‍സ് ജെന്‍ഡര്‍ യുവതികള്‍ ആക്രമിച്ചെന്ന് കാണിച്ച് അന്ന രാജു നല്‍കിയ പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാ ഭീഷണി. പരാതി സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാന്‍ ബുധനാഴ്ച പുലര്‍ച്ചെ സ്റ്റേഷനിലെത്തിയ യുവതി നേരേ ആല്‍മരത്തിന് മുകളില്‍ കയറുകയായിരുന്നു. പ്രതികള്‍ക്കെതിരേ നടപടി എടുക്കാതെ താഴെയിറങ്ങില്ലെന്ന് പറഞ്ഞ അന്ന രാജുവിനെ ആലുവയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് എത്തി അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. തന്നെ ആക്രമിച്ച ഇതര സംസ്ഥാന ട്രാന്‍സ് ജെന്‍ഡര്‍ യുവതികളെ അറസ്റ്റ് ചെയ്യണമെന്ന് താഴെ ഇറങ്ങിയതിന് പിന്നാലെ അന്ന രാജു പോലീസിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പരാതി പറഞ്ഞപ്പോള്‍ ആലുവ…

    Read More »
  • Crime

    കണ്ണൂര്‍ എരഞ്ഞോളിയില്‍ സ്ഫോടനം; യുവാവിന്റെ കൈപ്പത്തികള്‍ തകര്‍ന്നു

    കണ്ണൂര്‍: എരഞ്ഞോളിയിലുണ്ടായ പാലത്തിന് സമീപമുള്ള പറമ്പില്‍ സ്ഫോടനം. സ്ഫോടനത്തില്‍ വിഷ്ണു എന്നയാളുടെ ഇരുകൈപ്പത്തികളും അറ്റു. സംഭവത്തില്‍ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ് രാത്രിയാണ് സംഭവം. വീടുകളോട് ചേര്‍ന്നുള്ള പറമ്പിലാണ് സ്ഫോടനമുണ്ടായത്. സംഭവം നടക്കുമ്പോള്‍ വിഷ്ണു മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായ പരിക്കേറ്റ വിഷ്ണു തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബോംബ് നിര്‍മാണത്തിനിടെയാണോ അതോ മറ്റെന്തെങ്കിലും കാരണത്താലാണോ സ്ഫോടനം നടന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് തലശ്ശേരി പോലീസ് അറിയിച്ചു. ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.        

    Read More »
  • Crime

    പഞ്ചാബിലെ സൈനിക കേന്ദ്രത്തില്‍ വെടിവെപ്പ്; 4 ജവാന്മാര്‍ക്ക് വീരമൃത്യു

    ചണ്ഡീഗഡ്: പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ നാല് ജവാന്മാര്‍ക്ക് വീരമൃത്യു. പുലര്‍ച്ചെ 4.35-നായിരുന്നു ആക്രമണം ഉണ്ടായത്. ഓഫീസര്‍മാരുടെ മെസിലാണ് വെടിവയ്പ്പുണ്ടായതെന്നു അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക കേന്ദ്രം സീല്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഭീകരാക്രമണമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സൈന്യത്തിന്റെ ദ്രുതകര്‍മ്മസേന സംഭവസ്ഥലത്തുണ്ട്. പ്രദേശത്ത് ശക്തമായ തിരച്ചില്‍ തുടരുകയാണ്. അതിര്‍ത്തി സംസ്ഥാനം എന്ന നിലയില്‍ പഞ്ചാബിലെ എല്ലാ സൈനിക കേന്ദ്രങ്ങളിലും അതിശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

    Read More »
  • Movie

    വിഷുവിന് തിയേറ്ററുകൾ ഉത്സവമാക്കാൻ ‘അടി’യും ‘മദനോത്സവ’വും ‘നീലവെളിച്ച’വും ‘അയൽവാശി’യും ‘നല്ല നിലാവുള്ള രാത്രി’യും ‘ശാ​കു​ന്ത​ള’വും​ വരുന്നു

       ഇത്തവണയും വിഷുക്കാലം ആഘോഷമാക്കാൻ ഏതാനും മികച്ച സിനിമകൾ തീയേറ്ററുകളിലെത്തും. മലയാള സിനിമയിലെ ഏറ്റവും വലിയ ഫെസ്റ്റിവൽ സീസണുകളിൽ ഒന്നായാണ് വിഷു റിലീസ് കണക്കാക്കുന്നത്. വേനൽക്കാല അവധി കൂടിയതിനാൽ തീയേറ്ററുകളിലേക്ക് പ്രേക്ഷകർ ഇരച്ചെത്തുന്ന കാഴ്ചയാണ് സാധാരണ കാണാനാവുക. അടി, മദനോത്സവം, നീലവെളിച്ചം, അയൽവാശി, നല്ല നിലാവുള്ള രാത്രി തുടങ്ങിയ ചിത്രങ്ങൾ വിഷു റിലീസ് ആണ്. സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ ​ബാ​ബു​ ​ആ​ന്റ​ണി,​ ഭാ​മ​ ​അ​രു​ൺ​ ​എന്നി​വ​രെ​ ​പ്ര​ധാ​ന​ ​കഥാപാത്രങ്ങളാക്കി​ ​നവാഗതനായ സു​ധീ​ഷ് ​ഗോ​പി​നാ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​ദ​നോ​ത്സ​വം​ ​ഏ​പ്രി​ൽ​ 14​ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെത്തും. ഒ​രു കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​റാ​യി​രി​ക്കും ചി​ത്ര​മെ​ന്നാ​ണ് സൂ​ച​ന. ഇ ​സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ചെ​റു​ക​ഥ​യെ ആസ്പദമാ​ക്കി ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ പൊ​തു​വാ​ളാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ജി​ത് വിനാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത്താ​ണ് ചി​ത്രം നി​ർ​മിക്കുന്നത്. ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​അ​ഹാ​ന​ ​കൃ​ഷ്ണ,​ ​ധ്രു​വ​ൻ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​പ്ര​ശോ​ഭ് ​വി​ജ​യ​ൻ​ ​സംവി​ധാ​നം​ ​ചെ​യ്യു​ന്ന​ ​’അ​ടി​’ ​ഏ​പ്രി​ൽ​ 14​ന് ​റി​ലീ​സ് ​ചെ​യ്യും. സാ​മ​ന്ത,​…

    Read More »
Back to top button
error: