Month: April 2023
-
Sports
ഇത് അങ്ങനെ വിടാൻ പറ്റില്ലല്ലോ… പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയ സംഭവത്തിൽ ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടിക്കെതിരെ അപ്പീല്‍ നല്‍കി കേരളാ ബ്ലാസ്റ്റേഴ്‌സും കോച്ചും
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരുവിനെതിരായ പ്ലേഓഫ് മത്സരം പൂർത്തിയാക്കാതെ മടങ്ങിയ സംഭവത്തിൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ സ്വീകരിച്ച നടപടിക്കെതിരെ അപ്പീൽ നൽകി കേരളാ ബ്ലാസ്റ്റേഴ്‌സും കോച്ച് ഇവാൻ വുകോമനോവിച്ചും. ബ്ലാസ്റ്റേഴ്‌സിന് നാല് കോടിയും കോച്ച് ഇവാൻ വുകോമനോവിച്ചിന് 10 മത്സരങ്ങളി വിലക്കും അഞ്ച് ലക്ഷം രൂപയും പിഴ വിധിച്ചിരുന്നു. ക്ലബ്ബും പരിശീലകനും പരസ്യമായി ഖേദംപ്രകടിപ്പിച്ച ശേഷമാണ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. സുനിൽ ഛേത്രിയുടെ വിവാദ ഗോൾ റഫറി അനുവദിച്ചതിന് പിന്നാലെയായിരുന്നു മത്സരം ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച് താരങ്ങളെ പിൻവലിച്ചത്. ഇവാനെ വിലക്കിയതിന് പിന്നാലെ സൂപ്പർ കപ്പിൽ പുതിയ കോച്ചിന് കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. ഇവാന്റെ അസിസ്റ്റന്റായ ഫ്രാങ്ക് ഡോവെനാണ് ബ്ലാസ്‌റ്റേഴിനെ നിലവിൽ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ വർഷമാണ് ബെൽജിയത്തിൽ നിന്ന് ഡോവെൻ ക്ലബിനൊപ്പം ചേരുന്നത്. ബെൽജിയത്തിലും സൗദി അറേബ്യയിലും വിവിധ ക്ലബുകളുടെ ചുമതല വഹിച്ചിട്ടുണ്ട് അദ്ദേഹം. ബെൽജിയം ടീമിന് വേണ്ടി അഞ്ചു മത്സരങ്ങളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. 52കാരനായ അദ്ദേഹം കെന്റ് ക്ലബിന് വേണ്ടിയും…
Read More » -
ഇനി മുതൽ കൊണ്ടുനടക്കാം ആധാറിന്റെ ഡിജിറ്റൽ കോപ്പി, ഫിസിക്കൽ കോപ്പിക്ക് തുല്യം; അറിയാം ഡൗൺലോഡ് ചെയ്യാനുള്ള മാർഗം
ദില്ലി: ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാർ കാർഡ്. എന്തിനും ഏതിനും ഇപ്പോൾ ആധാർ കാർഡ് കൂടിയേ തീരൂ. ആധാർ കൈയിൽ കൊണ്ടുനടക്കാതെ ഡിജിറ്റലായിട്ട് സൂക്ഷിക്കാവുന്നതാണ്. ആധാറിന്റെ ഡിജിറ്റൽ പതിപ്പ് എങ്ങനെ ലഭിക്കും? യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യാണ് ആധാർ കാർഡ് ഉടമകൾക്ക് ആധാർ കാർഡിന്റെ ഡിജിറ്റൽ പതിപ്പ് ഓൺലൈനായി ഡൗൺലോഡ് ചെയ്യാൻ അനുവാദം നൽകുന്നത്. അതായത് ആധാറിന്റെ ഫിസിക്കൽ കോപ്പിക്ക് തുല്യമാണ് ആധാറിന്റെ ഡിജിറ്റൽ പതിപ്പും. ഡിജിറ്റൽ ആധാർ ഡൗൺലോഡ് ചെയ്യുന്നതിന് യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം. അതായത് www.uidai.gov.in അല്ലെങ്കിൽ www.eaadhaar.uidai.gov.in സന്ദർശിക്കണം. വളരെ എളുപ്പത്തിൽ ആധാർ കാർഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ ഘട്ടം 1: യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) www.uidai.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക ഘട്ടം 2: ഹോംപേജിൽ, “എന്റെ ആധാർ” ടാബിന് താഴെയുള്ള “ആധാർ ഡൗൺലോഡ് ചെയ്യുക” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.…
Read More » -
NEWS
ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് യുക്രൈൻ; വൈദ്യസഹായവും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രിക്ക് സെലൻസ്കിയുടെ കത്ത്
ദില്ലി: ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് യുക്രൈൻ. വൈദ്യസഹായവും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അഭ്യർഥിച്ചാണ് ഇന്ത്യക്ക് യുക്രെയിൻ കത്ത് അയച്ചത്. ഇന്ത്യയിലെ ജി20 യോഗത്തിൽ യുക്രൈൻ പ്രസിഡന്റിനെ കൂടി പങ്കെടുപ്പിക്കണമെന്നും അഭ്യർഥിച്ചു. യുക്രൈൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വഴിയാണ് സെലൻസ്കി ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്ത് നൽകിയത്. യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുന്നതിനിടെയാണ് സെലൻസ്കി സഹായം തേടിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് യുക്രൈൻ അഭിമുഖീകരിക്കുന്നത്. റഷ്യയുടെ അധിനിവേശം ഉക്രെയ്നിലെ 15 വർഷത്തെ സാമ്പത്തിക പുരോഗതി ഇല്ലാതാക്കി. മൊത്ത ആഭ്യന്തര ഉൽപ്പാദനം 29 ശതമാനം കുറയ്ക്കുകയും 1.7 ദശലക്ഷം ഉക്രേനിയക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തുവെന്ന് ലോക ബാങ്ക് റിപ്പോർട്ട് പുറത്തുവന്നിരുന്നു. യുദ്ധത്തിനിടെ 461 കുട്ടികൾ ഉൾപ്പെടെ 9,655 സിവിലിയന്മാരെങ്കിലും മരിച്ചതായാണ് സ്ഥിരീകരണം. ഏകദേശം 2 ദശലക്ഷം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മൊത്തത്തിൽ, ലോകബാങ്ക് ഇതുവരെ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരിട്ടുള്ള നാശനഷ്ടം 135 ബില്യൺ ഡോളറായി കണക്കാക്കി. വിശാലമായ രീതിയിൽ സാമ്പത്തിക നാശനഷ്ടങ്ങൾ കണക്കാക്കിയിട്ടില്ല. ഏറ്റവും കൂടുതൽ…
Read More » -
Kerala
‘വൈദേക’ത്തിലെ ഇ.പി കുടുംബത്തിന്റെ ഓഹരിവാങ്ങാന്‍ കേന്ദ്രമന്ത്രിയുടെ കമ്പനിയും
കൊച്ചി: വൈദേകം റിസോര്‍ട്ടില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ ബന്ധുക്കളുടെ പേരിലുള്ള ഓഹരി വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചവരില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് പങ്കാളിത്തമുള്ള കമ്പനിയും ഉണ്ടെന്ന് സൂചന. ഈ കമ്പനിയുമായി ഉടന്‍ കരാര്‍ ഒപ്പിട്ടേക്കുമെന്നാണ് വിവരം. വിവിധ കമ്പനികളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന് സിഇഒ തോമസ് ജോസഫ് പറഞ്ഞു. ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് റിസോര്‍ട്ടിലെ പ്രധാന ഓഹരി ഉടമകള്‍. ഈ ഓഹരികളാണ് വിവാദമായതിനെ തുടര്‍ന്ന് വില്‍ക്കുന്നത്. എന്നാല്‍, ഓഹരികള്‍ വില്‍ക്കുന്നത് സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ഇപിയുടെ ഭാര്യ പി.കെ ഇന്ദിര നിഷേധിച്ചു. നിലവില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും പി.കെ ഇന്ദിര പറഞ്ഞു.
Read More » -
Kerala
ബിഷപ്പുമാരുടെ ബിജെപി അനുകൂല പ്രസ്താവന യുഡിഎഫിനെ രാഷ്ട്രീയമായി ബാധിക്കില്ല: വി.ഡി. സതീശൻ
തിരുവനന്തപുരം: ബിഷപ്പുമാരുടെ ബിജെപി അനുകൂല പ്രസ്താവന യുഡിഎഫിനെ രാഷ്ട്രീയമായി ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു എന്നത് രാജ്യത്തെ യാഥാർത്ഥ്യമാണ്. ഹിന്ദുവിന്റെ അട്ടിപ്പേർ അവകാശം ആർഎസ്എസ് ഏറ്റെടുക്കേണ്ട. പ്രത്യേകിച്ച് കേരളത്തിലെന്നും വിഡി സതീശൻ പറഞ്ഞു. തിരുവനന്തപുരം രൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് സമരം നടന്നപ്പോൾ ആർഎസ്എസിന്റെ നിലപാട് എന്തായിരുന്നു. സിപിഎമ്മിന് ഒപ്പമായിരുന്നു ആർഎസ്എസ്. ചർച്ച് ബില്ലിന്റെ ഉള്ളടക്കം ആർക്കും അറിയില്ല. അത് അറിയാതെ പ്രതികരിക്കണമെന്ന് മന്ത്രി പറഞ്ഞാൽ ഞാനെന്തു പറയാൻ. വീണ ജോർജ്ജിനെതിരെ പോസ്റ്റർ ഒട്ടിച്ചതിന്റെ പേരിൽ എന്താണ് നടക്കുന്നത്. വിനു വി ജോണിന്റെ വീടിനുമുന്നിൽ പോസ്റ്ററൊട്ടിച്ചവർക്കെതിരെ നടപടി എടുത്തിട്ടില്ലല്ലോ എന്നും സതീശൻ പറഞ്ഞു. ചർച്ച് ബില്ലിന്റെ കോപ്പി നൽകിയാൽ പ്രതികരിക്കാം. ചർച്ച് ബില്ലിന്റെ ഉള്ളടക്കം മന്ത്രി വെളിപ്പെടുത്തണം. താൻ നടത്തുന്ന ഇഫ്താർ സർക്കാർ ചെലവിൽ അല്ല. യുഡിഎഫ് ആണ് ചെലവ് വഹിക്കുക. പ്രതിപക്ഷ എംഎൽഎമാരുടെ പി എ മാർക്ക് നോട്ടീസ് നൽകിയ സംഭവം ഏകപക്ഷീയമാണ്. മന്ത്രിമാരുടെ പിഎമാരെ വരെ…
Read More » -
Crime
12 വയസുകാരനെ തല്ലിച്ചതച്ച് ആശുപത്രിയിലെത്തിച്ച് രണ്ടാനച്ഛന്റെ ക്രൂരത
ആലപ്പുഴ: മാവേലിക്കരയില്‍ പന്ത്രണ്ടുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം. ശരീരത്തില്‍ മുറിവേറ്റ പാടുകളെ തുടര്‍ന്ന് കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍. കേസില്‍ കൊല്ലം സ്വദേശിയായ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് മര്‍ദ്ദനമേറ്റ നിലയില്‍ പന്ത്രണ്ടുവയസുകാരനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് വീണ് പരുക്കേറ്റു എന്നാണ് രണ്ടാനച്ഛന്‍ ആശുപത്രിയില്‍ പറഞ്ഞത്. കുട്ടിയുടെ മുഖത്തും തലയിലുമായിരുന്നു പരുക്ക്. എന്നാല്‍, കുട്ടിയുടെ ഭയത്തോടെയുള്ള പെരുമാറ്റത്തിലും രണ്ടാനച്ഛന്റെ പരസ്പര വിരുദ്ധമായ മറുപടികളിലും സംശയം തോന്നിയ ഡോക്ടര്‍ കുട്ടിയെ വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ കുട്ടിയുടെ ശരീരമാസകലം വലിയ തോതില്‍ മുറിവേറ്റ പാടുകളുണ്ട് എന്ന് കണ്ടെത്തി. മര്‍ദ്ദനമേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളാണ് ശരീരത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടറാണ് മാവേലിക്കര പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിലാണ് കൊല്ലം സ്വദേശിയായ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ എന്തിനാണ് മര്‍ദ്ദിച്ചതെന്നും കുട്ടിയുടെ അമ്മ എവിടെയാണ് എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്. മുന്‍പ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ ചവറയില്‍…
Read More » -
Sports
സഞ്ജുവിൻറെ നോ-ലുക്ക് സിക‌്‌സുകൾ എണ്ണാമെങ്കിൽ എണ്ണിക്കോ… – വീഡിയോ വൈറൽ
ചെന്നൈ: ഐപിഎല്ലിൽ സീസണിലെ നാലാം മത്സരത്തിന് ഇറങ്ങുകയാണ് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ സഞ്ജു സാംസണിൻറെ രാജസ്ഥാൻ റോയൽസ്. എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ബാറ്റിംഗ് പരാജയമായിരുന്ന റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ചെന്നൈക്കെതിരെ തൻറെ വെടിക്കെട്ട് വഴിയിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്. മത്സരത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവെച്ച വീഡിയോയിൽ സഞ്ജുവിൻറെ തകർപ്പൻ പരിശീലന വീഡിയോ കാണാം. എത്ര നോ-ലുക്ക് സിക‌്‌സുകൾ നിങ്ങൾക്ക് എണ്ണാൻ കഴിയും എന്ന തലക്കെട്ടോടെയാണ് രാജസ്ഥാൻ റോയൽസിൻറെ ട്വീറ്റ്. വീഡിയോ ഇതിനകം തന്നെ വൈറലായിട്ടുണ്ട്. https://twitter.com/rajasthanroyals/status/1645853781089996801?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1645853781089996801%7Ctwgr%5E9be0d031cf9b4be3f71daede6b4d873ee88e93f8%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Frajasthanroyals%2Fstatus%2F1645853781089996801%3Fref_src%3Dtwsrc5Etfw ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് സിഎസ്‌കെ-റോയൽസ് മത്സരം തുടങ്ങുക. ഇന്ത്യയുടെ ഇതിഹാസ നായകൻ എം എസ് ധോണിയും സഞ്ജു സാംസണും നേർക്കുനേർ വരുന്നുവെന്നുള്ള പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ബൗളർമാരുടെ അന്തകരാവുന്ന ഓപ്പണർമാർ ഇരുനിരയിലും ഉണ്ടെങ്കിലും കളിയുടെ ഗതി നിശ്ചയിക്കുക സ്‌പിന്നർമാരായിരിക്കും. സ്‌പിന്നർമാരെ അകമഴിഞ്ഞ് പിന്തുണയ്‌ക്കുന്നതാണ് ചെപ്പോക്കിലെ പിച്ചിൻറെ ചരിത്രം. മൂന്ന്…
Read More » -
Crime
അമ്മായിഅച്ഛനെയും അമ്മായിഅമ്മയെും കൊലപ്പെടുത്തിയത് കാമുകനുമൊത്ത് ജീവിക്കാന്‍; മരുമകളുടെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാനെന്ന് മരുമകളുടെ മൊഴി. തിങ്കളാഴ്ച രാവിലെയാണ് രാധേശ്യാം വര്‍മ, ഭാര്യ വീണ എന്നിവരെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത് വേണ്ട സഹായങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് മരുമകള്‍ മോണിക്കയെ അറസ്റ്റ് ചെയ്തിരുന്നു. മോണിക്കയുടെ കാമുകന്‍ ആശിഷും കൂട്ടാളിയും ചേര്‍ന്നാണു കൊലപാതകം നടത്തിയതെന്നു പോലീസ് അറിയിച്ചു. മോണിക്കയും ഗാസിയാബാദ് സ്വദേശി ആശിഷും തമ്മിലുള്ള ബന്ധം ഭര്‍ത്താവ് രവിക്കും മാതാപിതാക്കള്‍ക്കും അറിയാമായിരുന്നു. അതിനാല്‍, മോണിക്കയ്ക്ക് വീട്ടില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ പ്രകോപിതയായാണ് കൊലപാതകം ആസൂത്രണം ചെയ്തത്. എന്നാല്‍, ഒരു കോടിയോളം രൂപ വില വരുന്ന വസ്തു വില്‍ക്കാന്‍ തീരുമാനിച്ചതാണ് കൃത്യം വേഗത്തിലാക്കാന്‍ പ്രകോപിപ്പിച്ചതെന്നും മോണിക്ക മൊഴി നല്‍കി. വീട് വിറ്റ് പണം ഒറ്റയ്ക്ക് കൈപ്പറ്റി ആശിഷുമൊത്ത് ജീവിക്കാനാണ് മോണിക്ക പദ്ധതിയിട്ടത്. സംഭവദിവസം ഭര്‍തൃപിതാവ് കടയിലേക്കു പോയ സമയത്ത് ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും തന്ത്രപൂര്‍വം മാര്‍ക്കറ്റിലേക്കയച്ച ശേഷം ആശിഷിനെയും സുഹൃത്തിനെയും വീടിന്റെ ടെറസില്‍ ഒളിപ്പിക്കുകയായിരുന്നു.…
Read More » -
India
കര്‍ണാടക ബി.ജെ.പിയില്‍ പൊട്ടിത്തെറി; മുന്‍ഉപമുഖ്യമന്ത്രി കോണ്‍ഗ്രസിലേക്ക്, ഇടഞ്ഞ് മുന്‍മുഖ്യമന്ത്രി
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി നേതാക്കളെ പിന്തുണച്ച് രാംദുര്‍ഗ്, ജയനഗര്‍, ബെലഗാവി നോര്‍ത്ത് എന്നിവിടങ്ങളില്‍ അണികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. സീറ്റ് നിഷേധിച്ച പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മണ്‍ സാവദി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സാവദി അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ അണികളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ പാര്‍ട്ടി വിടുന്ന പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. അതിനിടെ, നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെ കാണും. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഷെട്ടാര്‍ ഉള്‍പ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ നിലവില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഷെട്ടാര്‍ മത്സരിക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി ദേശീയ നേതൃത്വം അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതില്‍ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ദേശീയ അധ്യക്ഷനെ കാണാന്‍ അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്. പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ സുബ്ബള്ളിയില്‍ നിന്ന് ഷെട്ടാര്‍…
Read More »
