തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളിലും സര്‍ക്കാര്‍/എയ്ഡഡ് കോളജുകളിലും അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 50 വയസ്സാക്കി ഉത്തരവായെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു.
ശ്യാം ബി.മേനോന്‍ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷന്റെ പ്രധാന ശിപാര്‍ശകളിലൊന്നാണ് നടപ്പാക്കുന്നത്. സര്‍ക്കാര്‍ / എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലും ട്രൈനിങ് കോളജുകളിലും ലോ കോളജുകളിലും സംസ്‌കൃത കോളജുകളിലും അറബിക് കോളജുകളിലും വിവിധ സര്‍വകലാശാലകളിലും അധ്യാപക നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധിയാണ് അമ്പതു വയസ്സായി നിശ്ചയിച്ച് ഉത്തരവായത്.
നിലവില്‍ ഇവിടെയെല്ലാം 40 വയസ്സാണ് അധ്യാപക നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി. എന്നാല്‍, അധ്യാപക നിയമനങ്ങള്‍ക്ക് ബാധകമായ യുജിസി മാനദണ്ഡങ്ങളില്‍ ഉയര്‍ന്ന പ്രായപരിധി നിഷ്‌കര്‍ഷിക്കുന്നില്ല. ഇക്കാര്യത്തില്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടും കോളജ് അധ്യാപക നിയമനങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കണമെന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ശിപാര്‍ശയും പരിഗണിച്ചാണ് തീരുമാനം.
ഉത്തരവനുസരിച്ച് കൊളീജിയറ്റ് എജ്യുക്കേഷന്‍ സ്‌പെഷ്യല്‍ റൂള്‍സില്‍ ഉചിതമായ ഭേദഗതികള്‍ വരുത്തും. സര്‍വകലാശാലാ സ്റ്റാറ്റിയൂട്ടുകളില്‍ ആവശ്യമായ ഭേദഗതി അതാത് സര്‍വകലാശാലകള്‍ വരുത്തും. സര്‍വകലാശാലകളിലെ അസ്സോസിയേറ്റ് പ്രഫസര്‍, പ്രഫസര്‍ തസ്തികകളിലെ നേരിട്ടുള്ള നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി പൂര്‍ണമായും ഒഴിവാക്കാന്‍ യുജിസി ചട്ടങ്ങള്‍ക്കനുസരിച്ച് സര്‍വകലാശാല നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ നടപടികളെടുക്കണമെന്ന് സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.