ചണ്ഡീഗഡ്: പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ നാല് ജവാന്മാര്ക്ക് വീരമൃത്യു. പുലര്‍ച്ചെ 4.35-നായിരുന്നു ആക്രമണം ഉണ്ടായത്. ഓഫീസര്‍മാരുടെ മെസിലാണ് വെടിവയ്പ്പുണ്ടായതെന്നു അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക കേന്ദ്രം സീല്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഭീകരാക്രമണമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സൈന്യത്തിന്റെ ദ്രുതകര്‍മ്മസേന സംഭവസ്ഥലത്തുണ്ട്. പ്രദേശത്ത് ശക്തമായ തിരച്ചില്‍ തുടരുകയാണ്. അതിര്‍ത്തി സംസ്ഥാനം എന്ന നിലയില്‍ പഞ്ചാബിലെ എല്ലാ സൈനിക കേന്ദ്രങ്ങളിലും അതിശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.