Month: April 2023
-
Health
60വയസ്സുകാർ നിർബന്നമായും അറിഞ്ഞിരിക്കുക, നടത്തം ആയൂർ ദൈർഘ്യം വർദ്ധിപ്പിക്കും. ആരോഗ്യത്തിന് അത്യന്താപേക്ഷിതം; അകാലമരണത്തെ ചെറുക്കും
പ്രഭാതസവാരി പലർക്കും ഒരു ഫാഷനാണ്. പക്ഷേ ജീവിതശൈലീ രോഗങ്ങളെ ചെറുക്കുന്നതിൽ ഈ നടത്തത്തിന് വളരെ വലിയ പങ്കുണ്ട്. നടത്തത്തിന്റെ ഗുണത്തെക്കുറിച്ച് പല പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ആഴ്ച്ചയിൽ എണ്ണായിരം ചുവടുകൾ വെക്കുന്നത് അകാല മരണസാധ്യത കുറയ്ക്കും എന്നാണ് പുതിയൊരു പഠനം പറയുന്നത്. ക്യോട്ടോ സർവകലാശാലയിലെയും കാലിഫോർണിയ സർവകലാശാലയിലെയും ഗവേഷകരാണ് ഈ പഠനത്തിനു പിന്നിൽ. ലോസ്ആഞ്ചലീസ് സിറ്റിയിലെ 3100 പേരുടെ ഡേറ്റയാണ് ഇതിനായി അവലോകനം ചെയ്തത്. ആഴ്ച്ചയിൽ ഏതാനും ദിവസങ്ങൾ മാത്രം നടക്കുന്നതുപോലും ഇവരുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നു എന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഈ നിരീക്ഷണം 2005-’06 കാലയളവിലായിരുന്നു. ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ എണ്ണായിരം ചുവടുകൾ വെക്കുന്നവർ തീരെ നടക്കാത്തവരെ അപേക്ഷിച്ച് പത്തുവർഷത്തിനുള്ളിൽ മരിക്കാനുള്ള സാധ്യത 14 ശതമാനം കുറവാണെന്ന് ഗവേഷകർ കണ്ടെത്തിയത്. ആഴ്ച്ചയിൽ ഇതിൽ കൂടുതൽ നടക്കുന്നവരിൽ വീണ്ടും മരണസാധ്യത കുറയുന്നു എന്നും കണ്ടെത്തി. അറുപതു വയസ്സിനും അതിനു മുകളിലും പ്രായമുള്ളവരിലാണ് നടത്തം ആരോഗ്യത്തിന് കൂടുതൽ…
Read More » -
Kerala
കാഴ്ച പരിമിതരുടെ ആദ്യ വനിതാ ക്രിക്കറ്റ് ഇന്ത്യന്‍ ടീമില്‍ മലയാളിയായ സാന്ദ്രാ ഡേവിസ് ഇടം പിടിച്ചു
കാഴ്ച പരിമിതരുടെ വനിതാ ക്രിക്കറ്റ് ഇന്ത്യന്‍ ടീമിൽ തൃശൂര്‍ സ്വദേശിയായ സാന്ദ്ര ഡേവിസ് കെ ആണ് ഇടം നേടിയത്.17 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കാണ് സാന്ദ്ര തെരഞ്ഞെടുക്കപ്പെട്ടത്. ഭോപ്പാലില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സിലെ പ്രകടനമാണ് സാന്ദ്രക്ക് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. പൂക്കോട് സ്വദേശിയായ സാന്ദ്ര നിലവില്‍ ഒറ്റപ്പാലം എന്‍.എസ്.എസ് കോളജില്‍ ബി.എഡ് വിദ്യാര്‍ത്ഥിയാണ്. സാധ്യതാ പട്ടികയില്‍ രണ്ട് മലയാളി താരങ്ങളാണുണ്ടായിരുന്നതെങ്കിലും സാന്ദ്രയാണ് 17 അംഗ ടീമില്‍ ഇടം പിടിച്ചത്. 38 അംഗ സാധ്യതാ പട്ടികയില്‍ നിന്നുമാണ് 17 അംഗ ടീമിനെ തെരഞ്ഞെടുത്തത്. ഇതാദ്യമായാണ് കാഴ്ച പരിമിതരുടെ വനിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം രൂപീകരിക്കുന്നത്. മധ്യപ്രദേശുകാരി സുഷമ പാട്ടേല്‍ ആണ് ടീം ക്യാപ്റ്റന്‍. കര്‍ണാടകയില്‍ നിന്നുള്ള നീലപ്പ ഹരിജന്‍ ആണ് വൈസ് ക്യാപ്റ്റന്‍. ഹര്‍മന്‍ പ്രീത് കൗറാണ് ഈ വര്‍ഷത്തെ വനിതാ ക്രിക്കറ്റ് ടീമിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ഏപ്രില്‍ 25 മുതല്‍ 30 വരെ കാട്മണ്ഠുവില്‍ നടക്കുന്ന നേപ്പാളിനെതിരെയുള്ള പരമ്പരയിലാണ്…
Read More » -
Local
പാടിയുണർത്താൻ കണ്ണൂരിൽ ഉഠോ ബാബ എത്തി
‘മാഹേ റംസാൻ ജാഗേ ലഗാ ഹേ… ഖവാലി ഗാനാ ഗാ രഹാ ഹേ…’ റമദാനിൽ കേട്ടുമറന്ന ഈ ഗാനം കണ്ണൂരുകാർക്ക് ഇനി വീണ്ടും കേൾക്കാം. റമദാൻ മാസം ദഫും ചീനയുമായി എത്തിയിരുന്ന ഉാഠോ ബാബ വീണ്ടും കണ്ണൂരിലെത്തി. മൂന്നു വർഷത്തിനുശേഷമാണ് ഉഠോ ബാബമാരെത്തുന്നത്. കഴിഞ്ഞ മൂന്നു വർഷമായി കോവിഡ് കാരണം ഉഠോ ബാബമാർക്ക് എത്താൻ സാധിച്ചിരുന്നില്ല. ഇത്തവണ റമദാനിലെ തുടക്കത്തിലെത്താതിരുന്നപ്പോൾ ഇക്കുറിയും ഉണ്ടാകില്ലെന്നാണ് കരുതിയതെങ്കിലും രണ്ടാംപാതം തുടങ്ങിയതോടെ ഉാഠോ ബാബ എത്തി ഗ്രാമങ്ങളെ പാടി ഉണർത്തി. ആന്ധ്രയിലെ ചിറ്റൂർ സ്വദേശി ജാവേദാണ് ഇത്തവണ പാട്ടു പാടിയുണർത്താൻ എത്തിയിരിക്കുന്നത്. പണ്ട് കണ്ണൂരുകാർ അത്താഴത്തിനായി ഉറക്കമുണർന്നിരുന്നത് ഉഠോ ബാബമാരുടെ ഗാനം കേട്ടായിരുന്നു. അറക്കൽ രാജഭരണകാലത്ത് രാജാവിന്റെ നിർദേശപ്രകാരം ഇതരസംസ്ഥാനത്തു നിന്നുള്ളവർ കണ്ണൂരിൽ വരുമായിരുന്നു. മുമ്പ് റമദാനിലെ ഓരോ ദിവസവും ഉഠോ ബാബമാർ അറക്കലിൽ നിന്ന് സംഘങ്ങളായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നോമ്പെടുക്കുന്ന വിശ്വാസികളെ പുലർച്ചെ വീടുകളിലെത്തി വിളിച്ചുണർത്താൻ ദഫുമായി പോവുമായിരുന്നു. പൂർവികർ തുടങ്ങിവെച്ച ശീലം…
Read More » -
Movie
എം.ടിയുടെ രചനയിൽ ഐ.വി ശശി നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘മിഥ്യ’ തിയേറ്ററിലെത്തിയിട്ട് ഇന്ന് 33 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഐ.വി ശശി നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘മിഥ്യ’ക്ക് 33 വർഷപ്പഴക്കം. 1990 ഏപ്രിൽ 12നായിരുന്നു എംടി വാസുദേവൻ നായരുടെ രചനയിൽ മമ്മൂട്ടി, സുരേഷ് ഗോപി, രൂപിണി എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ച ത്രികോണ പ്രേമകഥ റിലീസ് ചെയ്‌തത്. എംടിയുടെ സ്ഥിരം പ്രമേയങ്ങളായ കടപ്പാട്, ദയ, അഭയം, ദുരാഗ്രഹം മൂലമുണ്ടാവുന്ന ദുഷ്ടതകൾ എന്നിവ ശില്പഭദ്രതയോടെ അടുക്കി വച്ച രചനയായിരുന്നു മനുഷ്യബന്ധങ്ങളിലെ ‘മിഥ്യ’യെക്കുറിച്ച് പറഞ്ഞ ചിത്രം. ഗാനങ്ങൾ ഇല്ലായിരുന്നു ചിത്രത്തിൽ. സീമ നിർമ്മാണ ചുമതല നിർവ്വഹിച്ചു. ശശി-സീമമാരുടെ മക്കളായ അനു, അനി എന്നിവരുടെ പേരിലായിരുന്നു നിർമ്മാണം. കാമറ സന്തോഷ് ശിവൻ. പട്ടിണിയിൽ രക്ഷകനായിരുന്ന ശിവേട്ടനോടുള്ള (സീനിൽ വരാത്ത കഥാപാത്രം) കടപ്പാട് കാരണം ശിവേട്ടന്റെ അനിയൻ രാജനെ (സുരേഷ് ഗോപി) കമ്പനിയുടെ പങ്കാളി വരെ ആക്കുന്ന മുതലാളി വേണു (മമ്മൂട്ടി). ശിവേട്ടന്റെ ഗ്രാമത്തിലെ പെൺകുട്ടിയെ (രൂപിണി) വേണുവിന് ബോധിച്ചെങ്കിലും അവൾ രാജന് പറഞ്ഞ് വച്ചിരുന്നവളായിരുന്നു. അതിനാൽ അവളെയും കരള് പറിച്ചു…
Read More » -
Health
നിർജ്ജലീകരണം തടയുന്നതിനും ആരോഗ്യത്തിനും പൈനാപ്പിൾ; അറിയാം ഗുണങ്ങൾ
വേനൽക്കാലം ഏറ്റവും ശ്രദ്ധിക്കേണ്ട സമയമാണ്. ജീവിത ശൈലികളിൽ മാറ്റം വരുത്തണം. വസ്ത്രം മുതൽ ഭക്ഷണക്രമം വരെ വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ശരീരത്തെ പാകപ്പെടുത്തുന്നതാണ് നല്ലത്. എന്നാൽ ചൂടുള്ള താപനിലയിൽ ആരോഗ്യം നിലനിർത്താൻ നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്തുമ്പോൾ, ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാനും നല്ല ആരോഗ്യം നിലനിർത്താനും പഴങ്ങൾ കഴിക്കുന്നതിലും നല്ലത് എന്താണ്? അത്തരത്തിലുള്ള ഒരു പഴമാണ് പൈനാപ്പിൾ. പൈനാപ്പിളിന്റെ ഗുണങ്ങൾ അവശ്യ പോഷകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ, മറ്റ് ആരോഗ്യ-പ്രോത്സാഹന പദാർത്ഥങ്ങൾ എന്നിവയാൽ പൈനാപ്പിൾ സമ്പുഷ്ടമാണ്, ഇത് വീക്കം, അസുഖം എന്നിവ കുറയ്ക്കാൻ സഹായിക്കും. പൊട്ടാസ്യം, കാൽസ്യം, മാംഗനീസ്, ഫോളേറ്റ്, ഫോസ്ഫറസ്, സിങ്ക്, വിറ്റാമിൻ എ, വിറ്റാമിൻ കെ എന്നിവ പൈനാപ്പിളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി ഗണ്യമായ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് ചർമ്മത്തിന് ഗുണം ചെയ്യുമെന്ന് കരുതപ്പെടുന്നു. ഈ ഗുണങ്ങൾ കാരണം പൈനാപ്പിൾ മെച്ചപ്പെട്ട ദഹനം, പ്രതിരോധശേഷി, ശസ്ത്രക്രിയയ്ക്കു ശേഷമുള്ള രോഗശമനം, കൂടാതെ മറ്റു പലതും ഉൾപ്പെടെ വിവിധ ആരോഗ്യ…
Read More » -
Movie
അനീഷ് ഉപാസനയുടെ ‘ജാനകി ജാനേ’ യിൽ ഗായകനായി വിനീത് ശ്രീനിവാസനും
ഗൃഹലഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. ക്യൂബ് ഫിലിംസ് നിർമ്മിച്ച്, അനീഷ് ഉപാസന രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ജാനകി ജാനേ’ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ പാടുന്നു. വിനായക് ശശികുമാർ രചിച്ച് പുതിയ തലമുറയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സിബി മാത്യ അലക്സ് ഈണമിട്ട ‘താരകേ’ എന്നു തുടങ്ങുന്ന മനോഹരമായ ഗാനമാണ് വിനീത് ഈ ചിത്രത്തിനു വേണ്ടി ആലപിച്ചിരിക്കുന്നത്. മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയതിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ സംഗീത സംവിധായകനാണ് സിബി മാത്യു അലക്സ് . കൈലാസ് മേനോനാണ് ഈ ചിത്രത്തിലെ മറ്റൊരു സംഗീത സംവിധായകൻ. എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ , ജോ പോൾ എന്നിവർ മറ്റു ഗാനങ്ങൾ രചിച്ചിരിക്കുന്നു. ഹരിശങ്കർ, സിതാര കൃഷ്ണകുമാർ, സൂരജ് സന്തോഷ്. എന്നിവരും ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നവ്യാ നായരും സൈജു ക്കുറുപ്പും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിതത്തിൽ ഷറഫുദ്ദീൻ, ജോണി ആന്റണി കോട്ടയം നസീർ, പ്രമോദ് വെളിയനാട്, സ്മിനു…
Read More » -
Food
വണ്ണം കുറയ്ക്കാനും ആരോഗ്യം വർദ്ധിപ്പിക്കുവാനും സഹായിക്കുന്ന 5 സാലഡുകൾ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ അമിതവണ്ണം എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. വണ്ണം കൂടിയതിനേക്കാൾ ബുദ്ധിമുട്ടാണ് അത് കുറച്ചെടുക്കാൻ. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തിൽ നാം വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. നിങ്ങൾ ഭക്ഷണപ്രിയൻ കൂടി ആണെങ്കിൽ ഒരിക്കലും കൂടിയ വണ്ണം അത്ര പെട്ടെന്നൊന്നും കുറക്കാൻ സാധിക്കില്ല എന്നതാണ് സത്യം. എന്നാൽ വണ്ണം പിന്നീട് ശരീരത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ട് അത് നിസ്സാരമല്ല. പലപ്പോഴും നമുക്ക് ഇഷ്ടപ്പെട്ട കാര്യം പോലും ചെയ്യാൻ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. ഭക്ഷണം നിയന്ത്രിച്ച് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ അൽപം ശ്രദ്ധിക്കാം. അതിന് വേണ്ടി നമുക്ക് ചില ചെറിയ മാറ്റങ്ങൾ ഭക്ഷണത്തതിൽ വരുത്താം. സാലഡ് ഇത്തരത്തിൽ ആരോഗ്യം നൽകുന്നതും അമിതവണ്ണം കുറക്കുന്നതുമാണ്. അമിതവണ്ണത്തെ ഒഴിവാക്കുക എന്നത് കൊണ്ട് നാം ആദ്യം ലക്ഷ്യമിടുന്നത് എപ്പോഴും ധാരാളം കലോറി അടങ്ങിയ വറുത്ത ഭക്ഷണങ്ങളും വിഭവങ്ങളും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക എന്നത് തന്നെയാണ്. അത് മാത്രമല്ല നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിലും വളരെയധികം ശ്രദ്ധാലുവായിരിക്കുകയും വേണം. അതുപോലെ തന്നെ…
Read More » -
Movie
തിരക്കഥാകൃത്ത് എസ്.എൻസ്വാമി സംവിധാനം ചെയ്യുന്ന സിനിമ വരുന്നു, ധ്യാൻ ശ്രീനിവാസൻ നായകൻ
കുറ്റാന്വേഷണ കഥകളിലൂടെ മലയാള സിനിമയിൽ തരംഗം സൃഷ്ടിച്ച തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നു. ഏപ്രിൽ പതിനഞ്ച് വിഷു ദിനത്തിൽ കൊച്ചിയിൽ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. കാലത്ത് പത്തര മണിക്ക് എറണാകുളം ടൗൺഹാളിൽ നടക്കുന്ന പൂജാ ചടങ്ങോടെയാണ് ചിതീകരണം ആരംഭിക്കുന്നത്. ലഷ്മി പാർവ്വതി വിഷന്റെ ബാനറിൽ .രാജേന്ദ്രപ്രസാദാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കുടുംബ കഥകളിൽക്കൂടിയാണ് എസ്.എൻ സ്വാമിയുടെ തിരക്കഥാ രചന ആരംഭിക്കുന്നത്. സാജൻ സംവിധാനം ചെയ്ത ‘ചക്കരയുമ്മ’ എന്ന ചിത്രമായിരുന്നു തുടക്കം. വൻ വിജയമായിരുന്നു ആ ചിത്രം. പിന്നീട് സി.ബി.ഐ. ഡയറിക്കുറിപ്പ് ഇരുപതാം നൂറ്റാണ്ട് , മൂന്നാം മുറ, ആഗസ്റ്റ് ഒന്ന് തുടങ്ങിയ ത്രില്ലർ, ചിത്രങ്ങളിലൂടെ ശക്തനായി വളർന്നു. അഞ്ചു പരമ്പര വരെ നീണ്ടു നിൽക്കും വിധത്തിൽ സി.ബി.ഐ ഡയറിക്കുറിപ്പ് ചെന്നെത്തി. പ്രതിനായക വേഷത്തിൽ തിളങ്ങിയ മൂന്നാം മുറയിലെ സാഗർ ഏലിയാസ് ജാക്കിയും പ്രേഷകർക്കു മുന്നിലെത്തി. മലയാളത്തിലെ മികച്ച കൊമേഴ്സ്യൽ ഡയറക്റന്മാരായ ജോഷി, കെ. മധു , സിബി…
Read More » -
Food
കൈയ്യിൽ കറ പറ്റാതെ കൂർക്ക വൃത്തിയാക്കാനുള്ള ചെപ്പടി വിദ്യ
കൂർക്ക പലർക്കും ഇഷ്ടമുള്ള ഒന്നാണ്, എന്നാൽ ഇത് വൃത്തിയാക്കാൻ ഉള്ള പങ്കപ്പാട് ആലോചിക്കുമ്പോൾ പലരു ഈ ഉദ്യമത്തിൽ നിന്നും പിൻമാറും. എന്നാൽ ഇത്രയേറെ ടേസ്റ്റുള്ള ഒരു സാധനം എങ്ങനെ ഒഴിവാക്കും എന്നത് പലർക്കും സങ്കടമുണ്ടാക്കുന്നു. അത്രയേറെ ആരോഗ്യ ഗുണങ്ങൾ ഇതിനുണ്ട് എന്നതാണ് സത്യം. എന്നാൽ കൂർക്ക വൃത്തിയാക്കുമ്പോൾ കൈയ്യിൽ കറ പറ്റുന്നു എന്നതാണ് പലരേയും അസ്വസ്ഥത പെടുത്തുന്നത്. പക്ഷേ ചില അവസരങ്ങളിൽ എങ്കിലും നിങ്ങൾ ശ്രദ്ധിച്ചാൽ അൽപം മിനക്കെട്ടാൽ കൈയ്യിൽ കറ പറ്റാതെ തന്നെ നമുക്ക് കൂർക്ക വൃത്തിയാക്കി എടുക്കാം. കൈയ്യിൽ കറയാവുകയും ഇല്ല ആരോഗ്യത്തിന്റെ കാര്യത്തിൽ പിന്നോട്ടും പോവേണ്ടതില്ല. അതിന് വേണ്ടി എന്തൊക്കെ മാർഗ്ഗങ്ങളിൽ നമുക്ക് കൂർക്ക വൃത്തിയാക്കാം എന്ന് നോക്കാം. കുക്കറിൽ വേവിക്കാം കുക്കറിൽ വേവിച്ച് കൊണ്ട് നമുക്ക് കൂർക്ക വൃത്തിയാക്കി എടുക്കാം. അതിന് വേണ്ടി കല്ലും മണ്ണും ചെളിയും കളഞ്ഞ് വൃത്തിയാക്കി വെച്ചിരിക്കുന്ന കൂർക്ക് നല്ലതുപോലെ കഴുകി പ്രഷർകുക്കറിലേക്ക് മാറ്റി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. ഒന്നോ…
Read More » -
India
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്: യുവാക്കൾക്ക് പ്രാധാന്യം, ആദ്യഘട്ടപട്ടികയുമായി ബിജെപി
ബെംഗളുരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ടപട്ടികയുമായി ബിജെപി. പ്രഖ്യാപിക്കുന്നത് 189 സ്ഥാനാർത്ഥികളെ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗോനിൽ മത്സരിക്കും. കൂറുമാറിവന്ന ശ്രീമന്ത് പാട്ടീലിനും സീറ്റ് ലഭിച്ചു. യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര ശിക്കാരിപുരയിൽ നിന്ന് മത്സരിക്കും. കോൺഗ്രസ് ഇത് വരെ പ്രഖ്യാപിച്ചത് 168 സ്ഥാനാർഥികളെയാണ്. ജെഡിഎസ് 90 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ദരാമയ്യയുടെ മണ്ഡലമായ കോലാറിൽ നിന്ന് വി സോമണ്ണ മത്സരിക്കും. സോമണ്ണയുടെ മണ്ഡലമായ ഗോവിന്ദരാജ് നഗറിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. യുവാക്കൾക്ക് പ്രാധാന്യം നൽകുന്ന പട്ടികയെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഒബിസി – 32, എസ്‍സി – 30, എസ്‍ടി – 16 എന്നിങ്ങനെയാണ് സീറ്റ് നൽകിയിരിക്കുന്നത്. 52 പേർ പുതിയ സ്ഥാനാർഥികളാണ്. പിന്നാക്കവിഭാഗക്കാർക്ക് മുൻഗണന നൽകിയെന്ന് അരുൺ സിംഗും പ്രതികരിച്ചു. എട്ട് സ്ത്രീകൾക്ക് ആദ്യപട്ടികയിൽ സീറ്റ് നൽകിയിട്ടുണ്ട്. പ്രായം മാനദണ്ഡമാക്കിയതിനെതിരെ കേന്ദ്ര നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച ജഗദീഷ് ഷെട്ടറിൻറെ മണ്ഡലമായ ഹുബ്ബള്ളി സെൻട്രലിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. മത്സരിക്കാനില്ലെന്ന് കേന്ദ്ര…
Read More »